ദേശീയ രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന്റെ പ്രസ്കതി .
ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായ ഒരിടത് പക്ഷമുണ്ടാകേണ്ടത് ഇന്ത്യൻ ജനാധിപത്യന്റെ ഭാവിക്ക് ആവശ്യമാണ് . പാർലമെന്റിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെങ്കിലും ഇടത് പക്ഷ പാർട്ടികൾ ഉള്ളത് ദേശീയ രാഷ്ട്രീയ നയ രൂപീകരണത്തിൽ സാമൂഹിക സാമ്പത്തിക നീതി അജണ്ടകകളെ ശക്തി പെടുത്താൻ സാധിക്കും . വിപ്ലവും വൈരുദ്ധ്യാത്മക ഭൗതീക വാദവും ഒക്കെ പ്രസംഗിക്കുമെങ്കിലും ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ഇടത് പക്ഷം സാമൂഹിക സാമ്പത്തിക നീതിയിൽ ഊന്നിയുള്ള ഒരു സോഷ്യൽ ഡെമോക്രറ്റിക് അനുബന്ധ രാഷ്ട്രീയ സ്വരൂപമാണ്
.അത് ഇന്നത്തെ ക്രോണി ക്യാപിറ്റൽ വർഗീയ മെജോറിട്ടേറിയൻ രാഷ്ട്രീയത്തിന് ബദലായി വരുന്ന മുന്നണിയിൽ സാമൂഹിക സാമ്പത്തിക നീതിയുടെ അജണ്ട ഉറപ്പാക്കുന്നതിൽ പ്രധാനമാണ് . അത് മാത്രമല്ല സീതാറാം യെച്ചൂരിയെപ്പോലുള്ള ബുദ്ധിയും
വാക്ചാതുര്യവും പ്രായോഗിക രാഷ്ട്രീയ
മെയ് വഴക്കവും സോഷ്യൽ ഡെമോക്രറ്റിക് മനസ്ഥിതി ഉള്ള ഒരു നേതാവിന് കൊണ്ഗ്രെസ്സ് ഇതര പാർട്ടികളെയും കൊണ്ഗ്രെസ്സ് പാർട്ടിയെയും കൂട്ടി ഒരു പോസ്റ്റ് പോൾ അലയന്സിൽ ഗ്ളൂവായി നിൽക്കാനുള്ള പ്രായോഗിക രാഷ്ട്രീയ സമീപനമുണ്ട് .
വാക്ചാതുര്യവും പ്രായോഗിക രാഷ്ട്രീയ
മെയ് വഴക്കവും സോഷ്യൽ ഡെമോക്രറ്റിക് മനസ്ഥിതി ഉള്ള ഒരു നേതാവിന് കൊണ്ഗ്രെസ്സ് ഇതര പാർട്ടികളെയും കൊണ്ഗ്രെസ്സ് പാർട്ടിയെയും കൂട്ടി ഒരു പോസ്റ്റ് പോൾ അലയന്സിൽ ഗ്ളൂവായി നിൽക്കാനുള്ള പ്രായോഗിക രാഷ്ട്രീയ സമീപനമുണ്ട് .
കൊണ്ഗ്രെസ്സ് അതിന്റെ തുടക്കം മുതൽ ഒരു അംബർലാ നെറ്റ് വർക്ക് പാർട്ടിയാണ് .അതാണ് അതിന്റ സ്‌ട്രെന്തും ലിമിറ്റേഷനും .it has always been a network of multiple ideologies , interests and identities . അത് 1885 മുതൽ ഒരു ഏക ശിലാ രൂപീ കേഡർ പാർട്ടിയല്ല . ആ പാർട്ടിയുടെ നേതാക്കളിലും അനുഭാവികളും അന്നും ഇന്നും എന്നും ലെഫ്റ്റ് ലിബറലുകളും മധ്യ വർത്തി സോഷ്യൽ ഡെമോക്രറ്റുകളും സോഷ്യൽ കൺസേർവേറ്റിവ്‌കളും വലതു പക്ഷ നിയോ ലിബറലുകളും ഉണ്ടായിരുന്നു . ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലത്തു മുതൽ . ഇന്ന് രാഹുൽ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന നയ രൂപീകരണ (policy shift )മാറ്റങ്ങളും ഉൾകൊള്ളലിന്റെ രാഷ്ട്രീയവും (inclusive politics ) സാമൂഹിക സാമ്പത്തിക സുരക്ഷാ (social and economic protection )പദ്ധതീയും എല്ലാം യു പി എ രണ്ടിനും മോദിയുടെ ക്രോണി ക്യാപിലിസ്റ്റ് മെജോറിട്ടേറിയൻ വർഗീയ നിയോ കൻസർവേറ്റിവ് രാഷ്ട്രീയത്തിന് ദേശീയ തലത്തിൽ ഉള്ള ബദലാണ് .അത് കൂടുതൽ അടുത്തു നിൽക്കുന്നത് ഒരു സോഷ്യൽ ഡെമോക്രറ്റിക് ലെഫ്റ്റ് ലിബറൽ അജണ്ടയോടെയാണ് . അതിന് ശക്തി നൽകുവാൻ ഒരു പ്രസക്തമായ പാർലമെന്ററി ഇടത് പക്ഷത്തിനാകും .
എന്നാൽ ഇന്ന് വ്യവസ്ഥാപിത ഇടത് പക്ഷ പാർട്ടികൾ ഒരു ബൈ പോളാർ രാഷ്ട്രീയ പ്രതി സന്ധിയിലാണ് . കാരണം ബംഗാളിലും ത്രിപുരയിലും ഒരു കാലത്തു ശക്തമായിരുന്ന സി പി എം അടിത്തട്ടിൽ നിന്ന് പതിയെ തുരുമ്പ് പിടിച്ചു മുകളിലോട്ട് വ്യാപിച്ചു അട പടലോടെ താഴേ വീണു . ഇതിന് ഒരു കാരണം അതാത് രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനുള്ള മെയ് വഴക്കം നൂറു കൊല്ലം മുമ്പുള്ള മോഡലായ centralized ലെനിനിസ്റ്റ് ടോപ് ഡൌൺ മോഡലിന് കഴിയുന്നില്ല എന്നാണ് .
പാർട്ടിയുടെ റിജിഡ് സ്ട്രക്ച്ചർ ഫ്ലൂയിഡ് ആയ അവസ്ഥയിൽ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുവാൻ പ്രയാസമാണ് . ഈ കാര്യം ഒരു പരിധിവരെ ഈ എം എസ് കേരളത്തിൽ തിരിച്ചറിഞ്ഞാണ് ഒരു അകോമേഡിറ്റിവ് രാഷ്ട്രീയ മുന്നണി മോഡൽ 1980മുതൽ വിജയകാര്യമായി പരീക്ഷിച്ചത് . കേരളത്തിൽ റിജിഡ് പാർട്ടി സ്ട്രക്ച്ചറിനും അപ്പുറമുള്ള ഒരു ഫ്ലെക്സിബിൾ അഡാപ്റ്റിബിലിറ്റിയാണ് ബംഗാൾ അവസ്ഥയിൽ നിന്ന് ഭിന്നമാക്കുന്നത് .
ഇത് ഒരു ത്രീ പ്രോങ് സ്ട്രാറ്റജി ആയിരുന്നു .ഒന്നാമതായി ഇടഞ്ഞു നിന്ന സി പി ഐ യെ കൂടെ കൂട്ടി . രണ്ടാമതായി ന്യൂന പക്ഷ വിഭാഗങ്ങളെ പാർട്ടിക്കുള്ളിലും മുന്നണിയിലും സ്ട്രാറ്റജിക് അക്കോമേഡേഷൻ . എം എ ബേബി തോമസ് ഐസക്ക് , നമ്പാടൻ , റ്റി കെ ഹംസാ , പാലോളി ് മുഹമ്മ്ദ് കുട്ടി, ജെയിംസ് മാത്യു മുതലായവർ എൺപതുകളിലെ ഈ .എം എസ ഫ്രെയിം വർക്കിലൂടെ വന്നവരാണ് . മൂന്നാമത്തെ സ്ട്രാറ്റജി , പാർട്ടി സ്ട്രക്ച്ചറിന് വെളിയിൽ മധ്യ വർഗത്തെ അക്കോമഡേറ്റ് ചെയ്യുവാൻ ഒരു പാരലൽ ബഫർ സോൺ പോളിറ്റിക്സ് സൃഷ്ടിക്കുക എന്നതായിരുന്നു . അത് ചെയ്തത് കെ എസ് എസ് പി പോലുള്ള സംഘടനകളെ പിടിച്ചെടുക്കുകയും അതുപോലെ സർവ്വീസ് സംഘടനകൾ ഉണ്ടാക്കുകയും പിന്നീട് പുരോഗമന കലാ സാഹിത്യ സംഘവും ഉണ്ടാക്കുകയും അതോടൊപ്പം സാമ്പത്തിക നെറ്റ് വർക്കിനായി സഹകരണ സംഘ ബാങ്കുകൾ പിടിച്ചെടുക്കയോ ഉണ്ടാക്കുകയോ ചെയ്ത് താഴെ തട്ടിൽ പാർട്ടി പ്രവർത്തകർക്ക് ഒരു ഇൻസെന്റീവ് നെറ്റ് വർക്ക് ഉണ്ടാക്കി .
ഇത് പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് ജോലി നൽകുവാനും സാമ്പത്തിക സംരംഭക നെറ്റ് വർക്ക് ഉണ്ടാക്കുവാനും സാധിച്ചു .സർവീസ് സംഘടനകൾ മുഖേനയും സഹകരണ സംഘങ്ങൾ മുഖേനയും അയൽക്കൂട്ടങ്ങളും പാർട്ടി എൻ ജി ഒ കൾ മുഖേനയും ഉള്ള ഒരു സാമ്പത്തിക കോർപ്പറേറ്റ് ഗ്രാസ് റൂട്ട് ഇൻസെന്റീവ് നെറ്റ് വർക്കാണ് ഇന്ന് കേരളത്തിലെ സി പി എം പാർട്ടി ഘടനയെ താങ്ങി നിർത്തിയിരിക്കുന്നത്. അതോടൊപ്പം ഭരണത്തിൽ ഉള്ളപ്പോഴുള്ള സ്ട്രറ്റജിക് ലിവെർജിങ് പാർട്ടി നെറ്റ് വർക്കിൽ ഫല പ്രദമായി ഉപയോഗിക്കുവാൻ സി പി എമ്മിനും സി പ് ഐ ക്കും കഴിയുന്നുണ്ട് . അവനവിനിസം ഉള്ള കൊണ്ഗ്രെസ്സ് ഭരണത്തിലുള്ളപ്പോഴുള്ള സ്ട്രാറ്റജിക് ലിവേരെജ് നടത്തുന്നത് പാർട്ടിക് വേണ്ടിയല്ല .അത് നേതാക്കളുടെ നെറ്റ് വർക്കിന് വേണ്ടി മാത്രമാണ് .
ഈ ത്രീ പ്രോങ് മോഡൽ ആണ് 1982മുതൽ ഓപ്പറേറ്റ് ചെയ്യുന്നത് .അതിന്റ ഭാഗമായാണ് ഇടത് പക്ഷ സ്വതന്ത്രർ തിരെഞ്ഞെടുപ്പിൽ കൂടുതൽ നിൽക്കുവാൻ തുടങ്ങിയതും. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തെ നിയോ ലിബറൽ വേലിയേറ്റത്തിൽ ഐഡിയോളോജിക്കൽ ബാക്ക് ബോൺ ക്ഷയിക്കുകയും ഇൻസെന്റീവ് നെറ്റവർക്ക് ശക്തമാകുകയും പാർട്ടി ലോയൽറ്റി എന്നത് നേതാക്കളോടുള്ള ലോയൽറ്റി ആകുകകയും അതിന് അനുസരിച്ചുള്ള അഗ്രെഷൻ കൂടുകയും ചെയ്തു .കോർ ഐഡിയോലജിക്കൽ സ്ട്രെങ്ത് പതിയെ മാഞ്ഞു പോകാൻ തുടങ്ങിയപ്പോൾ അത് നെഗറ്റിവ് ക്യമ്പയിൻ ശക്തമാകുന്ന സ്ഥിതിയിലായി . ഇതിൽ പ്രധാനം ചോദ്യം ചെയ്യുന്നവരെ ഇടത് വിരോധിയായി മുദ്ര കുത്തി ഡി ലെജിറ്റിമൈസ് ചെയ്യുകയാണ് .രണ്ടാമതായി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യുവാൻ സ്മോക് സ്‌ക്രീൻ സൃഷ്ടിക്കുക എന്നതാണ് .വേണ്ടി വന്നാൽ ശരീരികമായും നേരിടും എന്ന സിഗ്നിലിംഗ് കൊടുത്തു തുടങ്ങി .
സത്യത്തിൽ 1982 ഇൽ തൃശൂർ രാഷ്ട്രീയ തട്ടകമായി തുടങ്ങിയ രണ്ടു പേർ (കെ കരുണാകരനും ഈ എം എസ്സും )രൂപ പെടുത്തിയ മുന്നണി ബൈനറിയിൽ ആണ് കേരള രാഷ്ട്രീയം ഇത് വരെ മാറി മാറി ഓടി പരസ്പര പൂരകമായി രണ്ടിനെയും നില നിർത്തിയത് . എന്നാൽ 2014 ഇൽ ബി ജെ പി വരവോടെ പഴയ ഈ എം എസ് -കരുണാകരൻ മോഡൽ ഉലഞ്ഞു .15% വോട്ട് പിടിച്ച ആർ എസ് എസ കേഡറിന്റ ബാക് അപ് ഉള്ള ബിജെപി കേന്ദ്രത്തിലും കേരളത്തിലും മേജർ റെഫെറെൻസ് പോയിന്റ് ആയി.അന്ന് തൊട്ട് രാഷ്‌ട്രീയ ഡിസ്കോർസിന്റെ റെഫെറെൻസ് പോയിന്റ് ആയി.
സ്വന്തം കാലിനു അടിയിലെ മണ്ണു ഒലിച്ചു പോകുന്നു എന്ന് മനസ്സിലാക്കിയ രണ്ടു മുന്നണികളും അങ്കലാപ്പിലായി എന്നതാണ് വാസ്തവം . കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എസ എൻ ഡി പി തെളിഞ്ഞും എൻ എസ് എസ് ഒളിഞ്ഞും ബി ജെ പി സഹായിക്കുന്നു വെന്ന് മുസ്ലീങ്ങളിലും ക്രിസ്ത്യാനികളിലും അരക്ഷിത വിചാരം കൂട്ടുകയും അവരിൽ ഒരു ഗണ്യ വിഭാഗം എൽ ഡി എഫ് ഇന് വോട്ട് കൊടുക്കയും ചെയ്‌തു . അതാണ് 2016 ലെ സംസ്ഥാന തിരെഞ്ഞെടുപ്പിൽ കണ്ടത് .ഇതിന് ഒരു കാരണം കോൺഗ്രീസിനുള്ളിൽ നിന്ന് ഗ്രൂപ് കളിയിൽ പരസ്പരം ടോർപിഡോ വച്ചു വെന്നതാണ് .അതിന് നേത്രത്വം നൽകിയത് അന്നത്തെ കെ പി സി സി പ്രെസിഡന്റും പിന്നെ താക്കോൽ സ്ഥാന രാഷ്ട്രീയവുമാണ് .
ഇപ്പോഴും ഈ ദേശീയ തിരഞ്ഞെടുപ്പിലും ദേശീയ
രാഷ്ട്രീയം ചർച്ചയാക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം .രണ്ടു കൂട്ടരും നെഗറ്റിവ് ക്യാമ്പയിൻ മോഡിലാണ് . കൊണ്ഗ്രെസ്സ്കാർ ഇപ്പോഴു ഗ്രൂപ് തിരിഞ്ഞുള്ള ബ്രൗണി പോയിന്റ് പൊളിറ്റിക്സിന് അപ്പുറം പോകുന്നില്ല . രാഹുൽ ഗാന്ധിയുടെ കൃപ കൊണ്ടും ആന്റി ഇങ്കൊമ്പാൻസി കൊണ്ടും വല്ല വിധേനയും കര കയറും എന്ന പ്രതീക്ഷക്കപ്പുറം വലിയ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളൊന്നും ചർച്ചയാകുന്നില്ല .
രാഷ്ട്രീയം ചർച്ചയാക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം .രണ്ടു കൂട്ടരും നെഗറ്റിവ് ക്യാമ്പയിൻ മോഡിലാണ് . കൊണ്ഗ്രെസ്സ്കാർ ഇപ്പോഴു ഗ്രൂപ് തിരിഞ്ഞുള്ള ബ്രൗണി പോയിന്റ് പൊളിറ്റിക്സിന് അപ്പുറം പോകുന്നില്ല . രാഹുൽ ഗാന്ധിയുടെ കൃപ കൊണ്ടും ആന്റി ഇങ്കൊമ്പാൻസി കൊണ്ടും വല്ല വിധേനയും കര കയറും എന്ന പ്രതീക്ഷക്കപ്പുറം വലിയ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളൊന്നും ചർച്ചയാകുന്നില്ല .
സി പി എം മുന്നിലെത്തെ തിരഞ്ഞെടുപ്പിനെക്കാൾ അരക്ഷിതത്വതവും അതുപോലെ അഗ്രെഷനും കൂടിയ അവസ്ഥയിലാണ് .അതിന് ഒരു കാരണം ഒരു പാർലെമെറ്ററി പാർട്ടി എന്ന നിലയിൽ ഇത് നില നില്പിനായുള്ള പരക്കം പാച്ചിലാണ് .രാഹുൽ ഗാന്ധി പറയുന്നതിനോട് യോജിപ്പുണ്ടെങ്കിലും അത് തുറന്ന് പറയാൻ ആകാത്ത അവസ്ഥ . 2016 ഇൽ തുടങ്ങിയ കൊണ്ഗ്രെസ്സ് ബി ജെ പി യുടെ ബി ടീമോ, പ്രോക്സി ബി ജെ പി ആണോ എന്ന പ്രചാരണമാണ് ഇപ്പോഴും ഉപയോഗിക്കുന്നത് .കോൺഗ്രസിലെ ഹിന്ദു നാമമുള്ള നേതാക്കളെ സംഘി സംഘി യെന്നു നൂറു വെട്ടം വിളിക്കുന്നത് രണ്ടു കാരണം കൊണ്ടാണ് .ഒന്ന് സി പി എം എൽ ഡി എഫ് അനുഭാവികളിൽ ഒരു വിഭാഗം (10 to 25%) ബി ജേ പി പാളയത്തിൽ പൊയതിന് ബിജെപി പേടി പരത്തി മുസ്‌ലീമ് ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കുക എന്ന വളരെ പരിമിതമായ അടവ് നയം . അത് കൊണ്ടാണ് ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യാതെ കൊണ്ഗ്രെസ്സ് സ്ഥാനാർഥികളെയും നേതാക്കളെയും അവർ പ്രോക്‌സി ബി ജെ പി ആണെന്ന് ആക്ഷേപിക്കുന്നത് .ഈ നെഗറ്റിവ് ക്യാമ്പിൻ അല്പ ലാഭം പെരും ചേദം എന്ന നിലയിൽ തിരിച്ചടിക്കും എന്ന് കാലം തെളിയിക്കും .
അതുപോലെ എതിർ സ്ഥാനാർത്ഥികളെ വ്യക്‌തി പരമായി പരസ്പരം ടാർജറ്റ് ചെയ്യുന്ന തിരക്കിൽ ബി ജെ പി അടിസ്ഥാന തലത്തിൽ പൂർവാധികം ആളും പണവും കൊണ്ട് സജീവമാണ് . ചുരുക്കത്തിൽ കേരളത്തിലെ ജയ പരാജയങ്ങൾ നിശ്‌ചയിക്കാൻ തക്ക ബലമുള്ള റെഫെറെൻഡ് പോയിന്റ് ആയി ബി ജെ പി മാറി എന്നതാണ് വാസ്തവം . കൊണ്ഗ്രെസ്സ് കാരുടെ അസ്ഥിത്വവമായ ഗ്രൂപ്പ് സമ വാക്യങ്ങൾ ഇനിയു പരിഹരിക്കപ്പെട്ടിട്ടില്ല
എൽ ഡി എഫിലും യു ഡി എഫ് ലും ഉള്ള പഴയ അനുഭാവികളിൽ പലരും പുതിയ തലമുറയിൽ ഉള്ളവരും ബി ജെ പി ചായ്‌വിലേക്ക് പോകുന്നതിന്റെ അങ്കലാപ്പും പുതിയ ചെറുപ്പകർക്ക് പഴയ രാഷ്ട്രീയ പാർട്ടികളിലും രാഷ്ട്രീയത്തിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും താല്പര്യമില്ലാത്തത് രണ്ടു കൂട്ടരെയും കുഴക്കുന്നുണ്ട്. ഇപ്പോഴും എഴുപതുകളിലും എണ്പത് കളിലും പ്രീ ഡിഗ്രി കാലമുതൽ എസ എഫ് ഫൈ, കെ എസ യു, ഏ ബി വി പി ക്കാരാണ് കക്ഷി രാഷ്ട്രീയത്തിൽ സജീവം. മില്ലിനിയൽ ജനറേഷൻ ഇതിൽ ഒന്നിലും സജീവമല്ല എന്നതാണ് വാസ്തവം.
ഇടത് പക്ഷം സർവൈവൽ ഫൈറ്റിലാണ് .അത് കൊണ്ടാണ് വ്യക്‌തിപരമായി എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരി ആക്ടിവിസ്റ്റും കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസിന് ഐക്യ ദാർഢ്യം അറിയിച്ചു രണ്ടു ദിവസം എഴുതിയപ്പോൾ അസഹിഷ്ണ്തയുടെ കലിപ്പു കൂടി ഫേസ് ബുക്ക് ആക്രമണത്തിന് ഒരു കാലാൾപട ഫേസ് ബുക്ക് മുക്കിൽ ഇറങ്ങിയത് .
എന്നാൽ ഈ പ്രൊവൊക്കേഷനിൽ എത്ര പേർ എങ്ങനെ പ്രതികരിക്കും എന്നതിന്റെ ഒരു പൊളിറ്റിക്കൽ സോഷ്യോളേജിക്കൽ ഗവേഷണത്തിന് ഉള്ള ഡേറ്റ കിട്ടി .അതിൽ ഒന്ന് എന്നെ ചോദ്യം ചെയ്തവരും അക്രമിച്ചവരും കളിയാക്കിവരും ഭൂരി പക്ഷവും നാല്പതും നാല്പത്തി അഞ്ചും കഴിഞ്ഞവരാണ് .സ്ത്രീകൾ ഇല്ല .ചെറുപ്പക്കാർ ഇല്ല .ചോദ്യം ചെയ്തവരിൽ ഭൂരി പക്ഷവും ന്യൂന പക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർ .മിക്കവരും ഉപയോഗിച്ചത് പ്രോക്‌സി ബി ജെ പി കാരെ ഞാൻ പിന്തുണക്കുന്നു എന്ന അതി സാമന്യവൽക്കരണം .രണ്ടാമത് പാർട്ടി ബൈനറിക്ക് അപ്പുറം ചിന്തിക്കാൻ ത്രാണിയില്ലാതെ മറ്റെ തൊഴുത്തിലോട്ട് ആട്ടി പായിക്കുക .മൂന്നാമത് if you are not with us , you are against us ' എന്ന പഴയ ശത്രുത സിത്താന്തം . ഇത് പോലെയുള്ള നെഗെയ്റ്റിവ് ക്യാമ്പയ്‌നിൽ സംഭവിക്കുന്നത് you turn a potential alley in to an opponent .അത് ഒരു സിഗ്നലിങ് ആണ് .ആ സിഗ്നലിങ് സിംബോളിക് ആണ് .രാഷ്ട്രീയം ഇന്ന് സിഗ്നലിങ് പേഴ്‌സപ്‌ഷൻ ഗെയിമാണ് .ഒരാളെ ടാർജറ്റ് ചെയ്ത് നെഗറ്റിവ് ക്യമ്പയിൻ നടത്തിയാൽ അതിൽ വോട്ടുകൾ കുറയുകയല്ലാതെ കൂടുകയില്ല എന്ന് മനസ്സിലാക്കാനുള്ള ക്യാമ്പയിൻ ഡെപ്ത് പലർക്കും ഇല്ല എന്നിടത്താണ് രാഷ്ട്രീയം ഭാവിയിൽ മാറും എന്നതിന്റെ ചൂണ്ട് പലക .അത് കൊണ്ട് തന്നെ എന്നെ വിളിച്ച ആക്ഷേപങ്ങൾ ഞാൻ ശരിക്കും എന്ജോയ് ചെയ്തു . Because it proved my hypothesis . കാര്യങ്ങൾ മനസ്സിലാക്കാതെ എടുത്തു ചാടുന്ന ഫേസ് ബുക്ക് ആക്ടിവിസ്റ്റല്ല ഞാൻ എന്ന് എന്നെ നേരിട്ട് അറിയാവുന്നവർക്കറിയാം. ഇവിടെ അത് മുൻകൂട്ടി ഒരാൾ മാത്രം പറഞ്ഞു .
ഇന്ത്യയിൽ ഒരു ബ്രോഡ് സോഷ്യൽ ഡെമോക്രറ്റിക് ലെഫ്റ്റ് ലിബറൽ ഫോഴ്‌സ് കോൺഗ്രസിന് അകത്തും കോൺഗ്രസിന് പുറത്തും ഉണ്ടേകേണ്ടത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാവിക്ക് ആവശ്യമാണ് .അതിന് ഒരു പാൻ ഇന്ത്യൻ സാകല്യ കാഴ്ചപ്പാട് ആവശ്യമാണ് . ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു പുതുക്കവും പുതിയ കാഴ്ച്ചപ്പാടുമുണ്ടാകണം .അത് ഉണ്ടാകും .എൺപതുകളിലെ രാഷ്‌ടീയ സോഫ്റ്റ്വെയറും ഹാർഡ്വെയറും അതിന്റ അവസാന ഘട്ടത്തിലാണ് . Politics in India and many states are in a transitional flux .അടുത്ത അഞ്ചു കൊല്ലങ്ങളിൽ കളിയും കളിക്കാരും കളവും മാറും .
ജെ എസ് അടൂർ
No comments:
Post a Comment