Monday, May 6, 2019

വെറുതെ പാട്ട് പാട് പാടുന്നവർക്കുള്ളതല്ല പാർലിമെന്റ് എന്നാണ് തീട്ടൂരം

ഒരാൾക്ക് പാട്ട് പാടാൻ അറിയാമെങ്കിൽ അവർക്ക് 'വികസന ' കാഴ്ചപ്പാട് ഇല്ലെന്നതാണ് ചിലരുടെ ഗവേഷണ കണ്ടു പിടുത്തം !"!! ചിലർക്ക് പരാതി അവർക്ക് കെ ആർ നാരായണൻ ആകുവാൻ സ്കോപ്പില്ല. ചിലർ ചോദിക്കുന്നത് അവർ ശാസ്ത്ര ജേണലുകളിൽ എത്ര ഗഹനമായ പേപ്പറുകൾ പബ്ലിഷ് ചെയ്ത് എന്നാണ്. ചിലർ ചോദിക്കുന്നു ഇവർക്ക് പോളിമർ കെമിസ്ട്രറി അറിയാമോ എന്ന്. എന്നാൽ കെ ആർ നാരായൺ കൊണ്ഗ്രെസ്സ് ടിക്കറ്റിൽ ഒറ്റപ്പാലത്തു ജയിച്ചു കൊണ്ഗ്രെസ്സ്കാരണ് പ്രെസിഡന്റായി തിരഞ്ഞെടുത്ത് എന്ന ചരിത്ര ഗവേഷണത്തിന് പലർക്കും തിരക്ക് മൂലം സാധിക്കില്ല. കെ ആർ നാരായൺ ഏത് ശാസ്ത്ര ജേണലിൽ ആണാവോ പേപ്പർ എഴുതിയത്?
കേരളത്തിൽ തിരഞ്ഞെടുപ്പിന് നിൽക്കണെമെങ്കിൽ അന്താരാഷ്ട്ര ജേണലിൽ ഒക്കെ പബ്ലിഷ് ചെയ്യണം. അങ്ങനെയെങ്കിൽ ശശി തരൂരിനാണ് ഏറ്റവു കൂടുതൽ വോട്ട് കിട്ടേണ്ടത്. ഫ്ലെച്ചർ സ്‌കൂളിൽ നിന്നാണ് സംഭവം. 22/23 വയസ്സിൽ. തീസിസ് വളരെ പ്രശസ്തം. പുസ്തകമായി പണ്ട് പണ്ടേ ഇറങ്ങി. ഇങ്ങനെ മഹത്തായ യോഗ്യത ഇല്ലാത്തവർ മുഖ്യ മന്ത്രി ആയാലും എം പി മാരകാൻ യോഗ്യരല്ല.
വെറുതെ പാട്ട് പാട് പാടുന്നവർക്കുള്ളതല്ല പാർലിമെന്റ് എന്നാണ് തീട്ടൂരം. അത് മുരളി മനോഹർ ജോഷിയെപ്പോലെ ശാസ്ത്രത്തിൽ ഡോക്റ്റെറേറ്റ് ഉള്ളവർക്കാണ്. തൊഗാഡിയെപ്പോലെ ഡോക്ടർമാർക്ക് ഉള്ളതാണ്. പൂനയിലെ ആർ എസ എസ പ്രസ്ഥാനമായ ജ്ഞാന പ്രബോധിനിയുടെ തലവൻ ഡോ ഗിരീഷ് ബാപ്പാട് ആയിരുന്നു. ബെർക്കിലിയിൽ നിന്ന് പോളിമർ കെമിസ്ത്രിയിൽ ആയിരുന്നു ഡോക്ട്രേറ്റ്. അങ്ങേര് എന്നാണാവോ പൂനയിൽ നിന്നും പാർലമെന്റിൽ പോകുന്നത്?
അത് കൊണ്ട് പാട്ടു പാടുന്നവർ വേണെങ്കിൽ പഞ്ചായത്തിൽ മത്സരിക്കുക? കേരളത്തിൽ നിന്ന് 2009 ഇൽ പര്ലമെന്റിൽ പോയത് 0 സ്ത്രീകൾ. അല്ലെങ്കിൽ തന്നെ മിടുക്ക് തെളിയിച്ച മിടു മിടുക്കർ ഉള്ളപ്പോൾ വെറുമൊരു പഞ്ചയത്തിൽ പോലും കഴിവ് തെളിയിക്കാത്ത വെറും വേറുമോരു പാട്ടുകാരി പാർലമെന്ററി വ്യാമോഹങ്ങളുമായി നടക്കാമോ?. How she dared to do so? അവരൊരു ടീച്ചർ പോലുമല്ല. ! മാധ്യമ സെലിബ്രിട്ടി അല്ല. ഒരു വക്കീൽ പോലുമല്ല. How dare !!
കേരളത്തിൽ രാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വവും എല്ലാം മിടു മിടുക്കൻമാരായ ആണുങ്ങൾക്കാണ്. അവർ ജയിക്കാനായി ജനിച്ചവരാണ്. അവർ പത്തും ഇരുപതും മുപ്പതും കൊല്ലം പാര്ലെനെന്റിനെ ത്രസിപ്പിച്ചു വമ്പൻ പാർലെമെന്ററി ശിങ്കങ്ങളാകും. കേരളത്തിൽ പാർലമെന്റിൽ പോകാൻ നല്ല മിടുക്കന്മാരായ ആമ്പിള്ളേർ ഉള്ളപ്പോൾ പെണ്ണുങ്ങൾ പാട്ട് പാടി പഞ്ചായത്തു തലത്തിലും കുടുംബ ശ്രീയിലും അയൽ കൂട്ടത്തിലും കഴിവ് തെളിയിക്കട്ടെ. !! അത് കൊണ്ട് ആ രമ്യ ഹരിദാസയൊക്കെ പാട്ട് പാടട്ടെ എന്നാണ് സാംസ്‌കാരിക നായകരും ബുദ്ധി ജീവികളും എല്ലാം വിധി എഴുതുന്നത്.
How innocent !! What a logic sirji !!

No comments: