സഖാക്കളേ, സുഹൃത്തുക്കളെ, സഹോദരി സഹോദരന്മാരെ,
ഫേസ് ബുക്കിൽ ചില പ്രിയ സുഹൃത്തുക്കളുണ്ട്. അവർക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പുറകെ നടന്ന് ചൊറിയും. ചിലർ പച്ച കള്ളം പറഞ്ഞു പരത്തും. ഞാൻ ആലോചിക്കാറുണ്ട് എന്ത് കൊണ്ടാണ് ചിലർ നെഗറ്റിവിറ്റിയിലും നെഗറ്റിവ് ക്യാമ്പയിനിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നത് എന്ന്.
അത് കൊണ്ട് ചില കാര്യങ്ങൾ കൃത്യമായി പറയാൻ ആഗ്രഹിക്കുന്നു.
1) രമ്യ ഹരിദാസിന് ഞാൻ സംഭാവന കൊടുക്കും എന്ന് പറഞ്ഞത് ആ സ്ഥാനാർത്ഥിയോടുള്ള ' അനുതാപം കൊണ്ടോ ' അവരുടെ 'പരാധീനത ' കൊണ്ടോ അല്ല. എന്റെ സംഭാവന അവർക്കുള്ള ഐക്യ ദാർഢ്യം തന്നെയാണ്. നൂറു ശതമാനം. കാരണം പലതാണ്. ഒന്ന്. സാമൂഹിക പ്രവർത്തനങ്ങളിൽ അടിത്തട്ടിൽ വളരെ നാൾ പ്രവർത്തിച്ചു മികവ് തെളിയിച്ച ഗ്രാസ് റൂട്സ് യുവ വനിതയാണ്. രണ്ടു വളരെ നേതൃത്വ ഗുണമുള്ളയാളാണ് എന്ന് എനിക്ക് ബോധ്യമുള്ളയാൾ. മൂന്നു . ഭൂമി ഇല്ലാത്തവർക്കായി ഭൂമിക്കു വേണ്ടി ഇന്ത്യയിലെ ജനകീയ സമരങ്ങളിൽ വര്ഷങ്ങളായി പങ്കെടുത്തയാൾ. എനിക്ക് വര്ഷങ്ങളായി നേരിട്ട് അറിയാവുന്ന വളരെ നല്ല ലീഡർഷിപ്പ് പൊട്ടൻഷ്യൽ ഉള്ള രമ്യയെ പോലെ താഴെ തട്ടിൽ പ്രവർത്തിച്ചു കഴിവും ആർജ്ജവുമുള്ള സ്ത്രീകൾ പാർലിമെന്റിൽ, ഉണ്ടാകണം എന്നാണ് ആഗ്രഹം.
അത് തുറന്ന് പറഞ്ഞു ഐക്യ ദാർഡ്യം രേഖപെടുത്തുന്നത്, സ്ത്രീ പക്ഷ രാഷ്ട്രീയത്തോടും മനുഷ്യ അവകാശങ്ങൾക്ക് പ്രവർത്തിക്കുന്നവരോടും, അടിസ്ഥാന തലത്തിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരോടും പാർശ്വ വല്കൃത സമൂഹങ്ങളുടെ അവകാശ സമരങ്ങളിൽ പങ്കെടുക്കുന്നവരോടും , വരേണ്യ മധ്യ വർഗത്തിന് അപ്പുറമുള്ള രാഷ്ട്രീയ പ്രവർത്തകരോടും ഗാന്ധിയൻ സാമൂഹിക പ്രവർത്തന രാഷ്ട്രീയത്തോടുമുള്ള രാഷ്ട്രീയ ഐക്യ ദാർഢ്യമാണത്.
അത് തുറന്ന് പറഞ്ഞു ഐക്യ ദാർഡ്യം രേഖപെടുത്തുന്നത്, സ്ത്രീ പക്ഷ രാഷ്ട്രീയത്തോടും മനുഷ്യ അവകാശങ്ങൾക്ക് പ്രവർത്തിക്കുന്നവരോടും, അടിസ്ഥാന തലത്തിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരോടും പാർശ്വ വല്കൃത സമൂഹങ്ങളുടെ അവകാശ സമരങ്ങളിൽ പങ്കെടുക്കുന്നവരോടും , വരേണ്യ മധ്യ വർഗത്തിന് അപ്പുറമുള്ള രാഷ്ട്രീയ പ്രവർത്തകരോടും ഗാന്ധിയൻ സാമൂഹിക പ്രവർത്തന രാഷ്ട്രീയത്തോടുമുള്ള രാഷ്ട്രീയ ഐക്യ ദാർഢ്യമാണത്.
അതിൽ ഒരു നിഷ്പക്ഷതയും ഇല്ല. ഞാൻ അത് ചെയ്യുന്നത് ഇന്ത്യ മഹാരാജ്യത്തെ ഭരണ ഘടനയിൽ ഉറച്ചു വിശ്വസിക്കുന്ന സെക്കുലറായ, അവകാശങ്ങൾ ഉള്ള സ്വതന്ത്ര പൗരൻ എന്ന പൗരാവകാശ രാഷ്ട്രീയ തലത്തിൽ തന്നെയാണ്. മുപ്പത് കൊല്ലമായി അങ്ങനെയുള്ള പൗരാവകശ രാഷ്ട്രീയത്തിന്റ വക്താവായാണ് പ്രവർത്തിച്ചത് പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ഞാൻ രമ്യക്ക് ഐക്യദാർഡ്യം നൽകുന്നത് എന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമായി തന്നെയാണ്. അത് നടത്തുന്നത് സജീവ ഇന്ത്യൻ പൗരൻ എന്ന നിലക്കാണ്. അല്ലാതെ ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ഞാനുൾപ്പെടുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളുടെയോ പേരിലല്ല.
2) രമ്യക്ക് വേണ്ടി ഞാൻ ഒരു നയാ പൈസയും ആരോട് നിന്നും പിരിച്ചിട്ടില്ല. ഞാൻ ഐക്യ ദാർഢ്യ സംഭാവന കൊടുക്കും. അതുപോലെ താല്പര്യവും ബോധ്യമുള്ളവർക്ക് ആർക്കും സംഭാവന കൊടുക്കാം എന്ന സോഷ്യൽ മീഡിയ ചലഞ്ചു എന്നാൽ അത് പിരിക്കുകയാണ് എന്ന വിചിത്രമായാ പച്ച കള്ളം പറഞ്ഞു പരത്തിയാൽ അത് വിലപ്പോകില്ല.
3) ഒരു സ്ഥാനാർത്ഥിക്ക് ഐക്യ ദാർഢ്യം കൊടുക്കുകയെന്നാൽ മറ്റേ സ്ഥാനാർത്ഥിയെ ഇകഴ്ത്തുക എന്നതല്ല എന്റെ രാഷ്ട്രീയ നിലപാട് . ആലത്തൂരിൽ നിൽക്കുന്ന ബിജു ഇന്റെഗ്രിറ്റിയുള്ള നല്ല സ്ഥാനാർത്ഥിയാണ്. പത്തു കൊല്ലം പാർലമെന്റിൽ പോകാൻ അവസരം കിട്ടിയ ആൾ. സാമാന്യം നന്നായി perform ചെയ്തയാൾ. എനിക്ക് ഇഷ്ട്ടമുള്ളയാൾ. പക്ഷെ ഇവിടെ ഞാൻ രമ്യക്ക് ഐക്യ ദാർഢ്യം നൽകുന്നത് മുകളിൽ വിവരിച്ച കാരണങ്ങളാലും രമ്യയെ പോലെ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു മികവ് തെളിയിച്ചവർക്കും കൂടി അവസരമുണ്ടാകണം എന്ന രാഷ്ട്രീയ ബോധ്യം കൊണ്ടാണ്. രമ്യയെ പോലുള്ള സ്ത്രീകൾക്കും കൂടെ ഇടമുള്ളതായിരിക്കണം ഇന്ത്യൻ പാർലമെന്റ് എന്നത് രാഷ്ട്രീയ ബോധ്യമാണ്. കേരള ചരിത്രത്തിൽ വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമാണ് പാർലമെന്റിലും നിയമ സഭയിലാണുള്ളത്. ഇതിന് കാരണം കേരളത്തിലെ എല്ലാ പാർട്ടികളുടെ നേത്രത്വം ആൺകോയ്മ പൂരിതമാണ് എന്നതാണ്. അത് കൊണ്ട് ഞാൻ രമ്യ ഹരിദാസിന് ഐക്യ ദാർഢ്യം കൊടുക്കുന്നത് ആൺകോയ്‌മ രാഷ്ട്രീയത്തിന് എതിരായതിനാലും സ്ത്രീ പക്ഷ രാഷ്ട്രീയത്തോടും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീ നേതാക്കളോടുള്ള രാഷ്ട്രീയ ഐക്യ ദാർഢ്യമാണ്.
4) ഞാൻ ഇത് വരെ ഒരു പ്രത്യക പാർട്ടിയുടെ പ്രവർത്തകനോ, അംഗമോ, അനുഭാവിയോ അല്ല. ഒരാൾക്ക് അതിന് അപ്പുറവും രാഷ്ട്രീയം ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ്. ഇന്ത്യൻ ഭരണ ഘടനയിൽ വിശ്വസിക്കുന്ന ഒരു ജനാധിപത്യ രാജ്യ സ്നേഹിയായതിനാൽ എല്ലാ വിധ വർഗീയ രാഷ്ട്രീയത്തിനും എതിരാണ്. എല്ലാ വിധ അക്രമ രാഷ്ട്രീയത്തിനും എതിരാണ്. എല്ലാ വിധ ജാതി, മത, ഭാഷ, ലിംഗ, വംശ വിവേചനങ്ങൾക്കും എതിരാണ് . മനുഷ്യ അവകാശങ്ങൾക്കും ജനാധിപത്യ പ്രക്രിയക്ക് ഒപ്പമാണ്. ദേശീയ തലത്തിൽ ജനാധിപത്യ പ്രതി പക്ഷ രാഷ്ട്രീയത്തിന് നില കൊള്ളുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ഇപ്പോൾ പിന്തുണക്കുന്നു. അതും ഒരു സ്വതന്ത്ര പൗരൻ എന്ന നിലക്കാണ്. കേരളത്തിൽ ഞാൻ ഇടത് പക്ഷ രാഷ്ട്രീയ കക്ഷികൾക്കെതിരല്ല. ഇന്ത്യൻ ജനാധിപത്യ പ്രകൃയയിൽ ഇടത് പക്ഷ രാഷ്ട്രീയ കക്ഷികൾ ശക്തമായി ഉണ്ടാകേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റ ഭാവിക്കു ആവശ്യമാണ്.
ദേശീയ തലത്തിൽ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും ബോധ്യങ്ങളെയും സ്വാധീനിക്കുന്നത് മഹാത്മാ ഗാന്ധിയുടെയും അംബേദ്ക്കറിന്റെയും നെഹ്രുവിന്റെയും ഫുലെയുടെയും ശ്രീ നാരായണ ഗുരുവിന്റെയും മദർ തെരേസയുടെയും ചിന്തകളും പ്രവർത്തനവുമാണ്. അന്തർ ദേശീയ തലത്തിൽ സ്വാധീനിച്ചത് അന്തോണിയോ ഗ്രാംഷിയും കാൾ മാക്‌സും, മാർട്ടിൻ ലൂഥർ കിങും മണ്ഡേലയും ചോംസ്കിയും ഇവാൻ ഇല്ലിച്ചും, പൗലൊ ഫ്രയെരുമാണ്. ചുരുക്കത്തിൽ എന്റെ രാഷ്ട്രീയ ബോധ്യങ്ങൾ നിയതമായ കള്ളികൾക്കും അപ്പുറമാണ്.
ഈ തിരെഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഞാൻ ഐക്യ ദാർഢ്യം അറിയിക്കുന്നത് രമ്യ എന്ന ഒറ്റ സ്ഥാനാർഥിക്കു വേണ്ടി മാത്രമാണ്.
അത് കൊണ്ട് സുഹൃത്തുക്കളെ നിങ്ങൾ നിങ്ങൾക് ബോധ്യമുള്ള രാഷ്ട്രീയം തുടരുക. വെറുതെ മറ്റുള്ളവരെ ചൊറിഞ്ഞു നിങ്ങളുടെ സമയം കളയരുത്. പിന്നെ ആര് ട്രോളിയലും നിങ്ങൾക് അത് കൊണ്ട് തന്നെ വോട്ട് നഷ്ട്ടമാകും എന്നല്ലാതെ ഒരു വോട്ടു പോലും കൂടുതൽ കിട്ടില്ല. Think positive. Act positive. Speak positive. Be positive in thoughts, words and deeds എന്നതാണ് എന്റെ നയം.
ജെ എസ് അടൂർ
No comments:
Post a Comment