.
മനുഷ്യന് ജീവിക്കാൻ ജീവനോപാധികളും സമൂഹവും സാഹചര്യങ്ങളും ആവശ്യമാണ്. ശ്വസിക്കാൻ വായു, കുടിക്കുവാൻ വെള്ളം, ഭക്ഷണം, ഭാഷ, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നിവ എല്ലാ മനുഷ്യർക്കും ആവശ്യമാണ്.
ഓരോ മനുഷ്യർക്കും ആവശ്യമായ മൂല്യങ്ങൾ നേടാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമാണ് ഒരു വ്യക്തിയുടെ സമൂഹത്തിന്റെയും വികസനത്തിനാധാരം. Development is the expansion of freedom based on capabilities എന്നാണ് അമർത്യ സെൻ അദ്ദേഹത്തിന്റെ Development as Freedom എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.
മനുഷ്യനു ജീവിക്കാനുള്ള ചുറ്റുപാടുകളിൽ ഉള്ളിലും വെളിയിലുമുള്ള സ്വാതന്ത്ര്യ ബോധമാണ് നമ്മളെ സർഗ്ഗശക്തിയുള്ളവരും കാര്യപ്രാപ്തരുമാക്കുന്നത്. ഓരോ മനുഷന്റെയും ഉള്ളിലെ സ്വാതന്ത്ര്യ വാഞ്ചയും അതിൽ നിന്നുളവാകുന്ന ഓരോ വ്യക്തിക്കുമുള്ള സ്വാഭിമാന സ്വത്വ ബോധവുമാണ് അവകാശങ്ങളുടെയും സാമൂഹിക ഉത്തരവാദിത്ത ബോധങ്ങളുടെയും ആധാരം. ഇതിനുള്ള സാമൂഹിക സാഹചര്യങ്ങളാണ് എല്ലാ മനുഷ്യർക്കും ഒരുപോലുള്ള സ്വാഭിമാനത്തെ (human dignity )അംഗീകരിക്കുന്ന മനുഷ്യ അവകാശങ്ങളും അതു നിലനിർത്താനുള്ള സാമൂഹിക സ്വാതന്ത്ര്യവും.
അങ്ങനെ എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തിലൂടെ വികസിക്കുവാനുള്ള സാഹചര്യമാണ് മാനവ വികസനവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള മാനവ വികസന സൂചികയും.
മനുഷ്യൻ നിരന്തരം നേരിടുന്ന ഒരു പ്രശ്‍നമുണ്ട് ഉള്ളിലുള്ള സ്വാതന്ത്ര്യ വാഞ്ചയെ സമൂഹത്തിന് അനുരൂപമായി എങ്ങനെ നീക്കുപോക്കുകൾ നടത്തി ജീവിക്കും എന്നതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ -സ്വയം ബോധ സ്വത്വവും സാമൂഹിക സ്വത്വ ബോധവും തമ്മിൽ പലപ്പോഴുമുള്ള വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് ഓരോരുത്തരും സന്നിവേശിപ്പിക്കുന്നത് എന്നത് ഓരോരുത്തരും പല രീതിയിലാണ് നേരിടുന്നത്.
നമ്മൾ ഓരോരുത്തരും ഉള്ളിൽ പേറുന്ന ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വീട്ടിലും നാട്ടിലും സാധുത കിട്ടിയില്ലെങ്കിൽ സ്വരചർച്ചകൾ നമ്മളുടെ ഉള്ളു ഉലക്കും. നമ്മളുടെ ഉള്ളിലെ ഉൾകാഴ്ച്ചകളെ കാമനകളെ എല്ലാം വീട്ടു നടപ്പും നാട്ടുകൂട്ടവും കൂട്ടിലടക്കും. നമ്മൾ എന്ത് എങ്ങനെ പഠിക്കണമെന്നും എന്തൊക്ക ജോലിഎടുക്കണമെന്നും പലപ്പോഴും ആരെ കല്യാണം കഴിക്കണം എന്നതു പോലും അതാതു കാലത്തെ വീട്ട് സാഹചര്യങ്ങളും നാട്ടു നടപ്പുമാണ്.
ലോകത്തുള്ള മിക്കവാറും പേർ സ്വയ സ്വാതന്ത്ര്യബോധത്തെയും സ്വയം തിരഞ്ഞെടുക്കുവാനുള്ള പ്രാപ്തികളെയും വീട്ടിലും നാട്ടിലും അടിയറവ് വച്ചു നാട് ഓടുമ്പോൾ നടുവേ ഓടുന്നതാണ് പതിവ് രീതി.
നാട് ഓടുമ്പോൾ നടുവേ ഓടുന്നവർ നാട്ടു നടപ്പ് അനുസരിച്ചു ജീവിച്ചാൽ വീട്ടിലും സന്തോഷം നാട്ടിലും സന്തോഷം എന്നതാണ് സാധാരണഅഡ്ജസ്റ്റ്മെന്റ് ജീവിതം.
നമ്മൾ ജീവിക്കുന്നത് നമ്മുടെ സന്തോഷത്തിന് മാത്രമല്ല. കാരണം നമ്മുടെ സന്തോഷം നമ്മുടെ ജീവിതത്തിന്റെ ഭാഗമായവരുടെ സന്തോഷം കൂടിയാണ്. എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം സന്തോഷം ഇല്ലാതാക്കുന്നതാണ് വല്ലാതെ മിക്കവരെയും കുഴക്കുന്ന ഒരാവസ്‌ഥ. പലപ്പോഴും ഒരുപാടു മനുഷ്യർ ഉള്ളിൽ നീറുന്നത് അവരുടെ സ്വാതന്ത്ര്യ ബോധവും ആഗ്രഹങ്ങൾക്കും കൂച്ചു വിലങ്ങിട്ടു ജീവിക്കേണ്ടി വരുന്ന മാനസികഅവസ്ഥയാണ്.
ജീവനോപാധിയായി തിരഞ്ഞെടുക്കുന്ന ജോലിയോട് പലരും പല രീതിയിലാണ് സമരസപ്പെടുന്നത്. ഇതിൽ പ്രധാനമായും നാലു തരക്കാരുണ്ട്.
ഒന്നാമത്തെ കൂട്ടർക്കു ജോലിയും കൂലിയും അത് രണ്ടിലുമുള്ള പദവിയും പ്രധാനമാണ്. അതു മൂന്നും കിട്ടി കല്യാണവും കഴിച്ചു കുട്ടികളായി വീട് വച്ചു കാറു വാങ്ങി '' സെറ്റിൽ 'ആകുന്ന ബഹു ഭൂരിപക്ഷം. കരിയറിന്റ ഉദ്ദേശം തന്നെ 'സെറ്റിൽ ' ആകുക എന്നതാണ് ഈ കൂട്ടർക്ക് പ്രധാനം.
രണ്ടാമത്തെ കൂട്ടർക്ക് ജീവനോപാധിക്ക് വേണ്ടി ജോലിയും കൂലിയും വേണമെങ്കിലും അവർ സാമ്പ്രതായിക ജോലിയും പദവിയും ജീവിത പ്രയോഗിതക്കായി മാത്രം ചെയ്യുന്ന ഒന്നാണ്. അതിനപ്പുറം അവരുടെതായ വഴികൾ കണ്ടെത്തുന്നവരാണ്. അവർക്കു ജോലി കൂലികിട്ടാനുള്ള ഉപാധി മാത്രമാണ്. അതിനപ്പുറം അവർ ഭാവനകൊണ്ടും ഭാഷകൊണ്ടും ക്രിയാത്മകത കൊണ്ടും സ്വാതന്ത്ര്യരാകും
. അവർ പലപ്പോഴും എഴുത്തുകാരും ചിത്രകാരൻമാരും സാമൂഹിക പ്രവര്തകരുമൊക്ക അസാധരണ കാര്യങ്ങൾ സാധാരണ ജോലിയോടൊപ്പം ചെയ്യും. അങ്ങനെയുള്ളവരിൽ പലരും വെളിയിൽ 'സെറ്റിൽ 'ആയി എന്ന ധാരണ പരത്തി ഉള്ളിൽ അൺസെറ്റിൽഡാണ്. മിക്കവാറും സർഗാത്മക പ്രവർത്തനം നടത്തുന്നവർ ഉള്ളിൽ അലകടൽ കൊണ്ടു നടക്കുന്ന റസ്റ്റ്‌ലെസ്സ് മനുഷ്യരാണ്.
മൂന്നാമത്തെ കൂട്ടർ സ്വയം തിരെഞ്ഞെടുപ്പുകൾ നടത്തുന്നവരാണ്. അവർ വീട്ടു നടപ്പിനും അപ്പുറം ചിന്തിച്ചു സ്വയം തിരഞ്ഞെടുപ്പുകൾ നടത്താൻ ഉള്ളിൽ പ്രാപ്തിയും അതു നടപ്പാക്കാൻ ഇശ്ചാ ശക്തിയുള്ളവരാണ്. അവർ അവരുടെ ഉള്ളിലെ സ്വാതന്ത്ര്യ ബോധം ആവാഹിച്ചു ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും ഇഷ്ട്ടം പോലെ ചെയ്യുന്നവരാണ്. അങ്ങനെ ഉള്ളിൽ സ്വാതന്ത്ര്യബോധവും സ്വയം തിരിച്ചറിവുമുള്ളവർ അവരവരുടെ ജോലി അവരവരുടെ അഭിരുചിക്ക് അനുസരിച്ചു തിരഞ്ഞെടുക്കും.
വീട്ട്കരുടെ പറയുന്ന വഴിയിൽ നടക്കാതെ അവർ അവരുടെ വഴി കണ്ടെത്തും. ആർക്ക് വേണ്ടിയും ജോലിചെയ്യാൻ ആഗ്രഹിക്കാത്തവർ സംരംഭകരാകുകയോ സ്വയം തൊഴിൽ സ്വതന്ത്രമായി ചെയ്തു ജീവിക്കും. ഇങ്ങനെയുള്ളവർക്കു അവർ ചെയ്യുന്ന ജോലി ഉള്ളിലെ സ്വാതന്ത്ര്യതിന്റെയും സർഗാത്മകതയിടെയും നിറവേറ്റലാണ്. For them work is a creative xpression of thier inner freedom and life.
അങ്ങനെ ഉള്ളിലുള്ള സ്വാതന്ത്ര്യബോധത്തെ സര്ഗാത്മകവും ക്രിയാത്മകവുമാക്കുന്ന മനുഷ്യർക്ക് അവർ ചെയ്യുന്നത് കരിയർ അല്ല. അവർ ഉള്ളിൽ നിന്നും ഡ്രൈവാനായിട്ടുള്ള ആളുകളാണ്. അവർക്കു അവർ ചെയ്യുന്നത് സന്തോഷത്തിനു വേണ്ടിയാണ്. അങ്ങനെയുള്ളവർ അവർ തിരെഞ്ഞെടുത്ത മണ്ഡലങ്ങളിൽ ശോഭിക്കും നേതൃത്വ സ്ഥാനത്തെത്തും.
അവരിൽ പലരും വിജയ പരാജയങ്ങൾക്കപ്പുറം ജ്ഞാനയോഗിയും കർമ്മയോഗയുമായി സാഹചര്യങ്ങളെയും സമൂഹത്തെയും മാറ്റും. ഇവരിൽ പലരും ഉള്ളിൽ നോൺ കന്ഫെമിസ്റ്റുകളായിരിക്കും. അവർ നിരന്തരം സ്വയമായി ചോദ്യം ചെയ്യുന്നവരും സമൂഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ്.
നാലാമത്തെ കൂട്ടർ പല തരത്തിലുള്ള ബദൽ ജീവിതവും റിബൽ ജീവിതവും തിരഞ്ഞെടുക്കുന്നവരാണ്. അവർക്ക് വീട്ടുകാരും നാട്ടുകാരും ഒന്നും വിഷയം അല്ല. പോണാൽ പോകട്ടും പോടാ എന്നു ഒന്നിനെയും വക വയ്ക്കാതെ തോന്നിയത് പോലെ ജീവിക്കുന്ന താന്തോന്നികൾ. അവരിൽ പൂർണ്ണ സ്വാതന്ത്ര്യ സര്ഗാത്മകതയോടെ ജീവിക്കുന്നവരുണ്ട്. നാറാണത്ത് ഭ്രാന്തന്മാരുണ്ട്. ജീവിതത്തെ ആഘോഷമാക്കി തട്ടിഉടച്ചു കളയുന്നവരുണ്ട്. കവികളും അവധൂതരും പ്രവാചകരുമുണ്ട്. സമൂഹത്തെയാകെ മാറ്റി മറിച്ചവരുണ്ട്. ഇപ്പോഴും മോട്ടർ സൈക്കിൾ ഡയറിയും ചെഗുവേരയും ചെറുപ്പക്കാരെ ത്രസിപ്പിക്കുന്നത് അതു കൊണ്ടാണ്. ജോൺ എബ്രഹാമും കവി അയ്യപ്പനും ആഘോഷിക്കപ്പെടുന്നതിന്റെ ഒരു കാരണം പൂർണ്ണ സ്വാതന്ത്ര്യമായി വീട്ടിലെയും നാട്ടിലെയും രാജിനെപൊളിച്ചു അരാജത്വത്തോടെ ഉള്ളിലെ സ്വാതന്ത്ര്യത്തെ കയറൂരി വിടാനുള്ള ആഗ്രഹം കൊണ്ടാണ്.
ഈ നാലു അവസ്ഥകളും അത് പോലെ മനുഷ്യന്റെ തിരഞ്ഞെടുപ്പുകളും വാട്ടർ ടൈറ്റ് കമ്പാർട്ടുകൾ അല്ല. പലരും ഒരവസ്ഥയിൽ തുടങ്ങി പല അവസ്ഥകളിലേക്ക് പരകായ പ്രവേശനം നടത്തും. പല അവതാരങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ പ്രാപ്തിയുള്ളവരും പല മുഖം മൂടികൾ ഉപയോഗിച്ച് പല രീതിയിൽ സാമൂഹിക പൂട്ടുകൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ട് പുറത്തു കടക്കുന്നവനാണ് മനുഷ്യൻ. റോബർട്ട് സ്റ്റീവ്ര്നസെൻ എഴുതിയ ഡോ. ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്നീ ഇരട്ട ജീവിതങ്ങൾ ജീവിക്കാൻ കഴിവുള്ളവരുമുണ്ട്.
ഒരാളുടെ കരിയർ അയാളെ നിർവചിക്കുന്നോ അതോ അയാൾ സ്വന്തം കരിയർ നിർവചിക്കുന്നോ എന്നതാണ് മനുഷ്യരെ വ്യത്യസ്ഥരാകുന്ന ഒരു ഘടകം. മിക്കവാറും പേരെ നിർവചിച്ചു സാമൂഹ്യ സ്വതം കൊടുക്കുന്നത് അവരുടെ കരിയറിന്റ പദവിയും പണവുമാണ്.അതു പോലെ അതു നൽകുന്ന അധികാരവും അധികാര പത്രാസും.
സിവിൽ സർവീസ് എഴുതുന്ന പലരോടും ചോദിച്ചിട്ടുണ്ട് അവരുടെ പ്രേരണ എന്താണ് എന്നത്. ചിലർ സത്യം പറഞ്ഞിട്ടുണ്ട്. അതു നൽകുന്ന അധികാര പദവിയും സമൂഹം അതിന് നൽകുന്ന വിലയും നിലയും അധികാര സന്നാഹങ്ങളുമാണ് അതിനെ ആകര്ഷകമാക്കുന്നത്.അങ്ങനെയുള്ള കരിയർ പദവിയാണ് അവരെ നിർവചിക്കുവാൻ പോകുന്നത്. അതെ സമയം ഫ്യുഡൽ സമൂഹങ്ങളിലുള്ള സർക്കാർ കാര്യസ്ഥ പണിയോളം ആകര്ഷകമല്ല സാമ്പത്തികമായി വളർച്ച നേടിയ സമൂഹങ്ങളിലെ സർക്കാർ ജോലികൾ.
പദവി എന്നത് കാല ദേശങ്ങക്കനുസരിച്ചു മാറുന്ന ഒന്നാണ്. ഇന്ത്യയിൽ ഒരു ഐ എ എസ്സ് കാരൻ അല്ലെങ്കിൽ ഒരു യൂ എൻ ഉദ്യോഗസ്ഥൻ എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. മറ്റു പല രാജ്യങ്ങളിലെയും അവസ്ഥ വെത്യസമാണ്. പദവികൾ സാമൂഹിക ധാരണകളാണ്. Power is not what you have but what others perceive you have.
നിങ്ങളുടെ ജോലിയും അധികരവും പദവിയുമാണ് നിങ്ങളെ നിർവചിക്കുന്നുവെങ്കിൽ അതു പോകുമ്പോൾ ആരും നിങ്ങളെ ഗൗനിച്ചു എന്നു വരികില്ല. എന്നാൽ നിങ്ങളാണ് നിങ്ങളുടെ കരിയാറിനെയും ജീവിതത്തെയും നിർവചിച്ചു രൂപപ്പെടുത്തുന്നുവെങ്കിൽ ഒദ്യോഗിക ജോലി കഴിഞ്ഞും നിങ്ങൾ റിട്ടയർ ആകില്ല. മരണം വരെ റിട്ടയർ ആകില്ല.
The key question is whether you choose your career or career choose you. Whether you define your career or career defines you. The key question is whether your work is a creative expression of your life or whether your life depends on your career. Life is primarily about choice that human beings make and unmake.
ജീവിതത്തിൽ പഠിച്ച പാഠങ്ങൾ മക്കൾ രണ്ടു പേരോടും പറയും.
Don't chase a career. Let the career come in search of you. Don't chase money. Let it come after you. Don't chase the positions of power. Let it come after you. Don't follow fame.Make it follow you. Don't follow the world. Let it come to you.
What matters is a deep.awareness about our self in relation to others, society, world and history. It is critical self reflections enable us to evolve our own philosophy of life ; discovering and rediscovering and reinvention yourself in relation to the world with and beyond.
When you are able to connect the world within, world around and world beyond you begin to build bridges of freedom that can outlive you. When you begin to make change within you and beyond you, you will begin to make a difference. When you find a larger purpose in life beyond you that drive you to the realization of freedom within life and death
ജെ എസ് അടൂർ

No comments:
Post a Comment