യുദ്ധവും സമാധാനവും
ഒരുപക്ഷെ എല്ലാ മതഗ്രന്ഥങ്ങളും യുദ്ധങ്ങളുടെ കഥകളും /ചരിത്രവും അതിൽ നിന്നുള്ള മനുഷ്യന്റെ സമാധാന വാഞ്ചയുമാണ്. ഗ്രീക്ക് പുരാണങ്ങൾതൊട്ട് നമ്മുടെ പുരാണങ്ങൾ വരെ യുദ്ധങ്ങളുടെ കഥകളും അതിൽ നിന്ന് സമാധാനത്തി ലേക്കുള്ള യാത്രയാണ്. യുദ്ധങ്ങളിൽ നിന്നുള്ള വിടുതലാണ് പലപ്പോഴും സമാധാനം. പക്ഷെ മനുഷ്യരെ കൊന്നു തള്ളുന്നവർ അതു സമാധാനത്തിനു വേണ്ടിയാണ് എന്ന് പറഞ്ഞത് സിവിലൈസ്ഡ് ആണെന്ന് അവകാശപെടുന്നതാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം.
ഇന്നലെ ട്രമ്പ് ടെലിപ്രോംപ്റ്ററിൽ വായിച്ചത് കേൾക്കുകയായിരിന്നു. അതിൽ ഉപയോഗിച്ച ചില പദ പ്രയോഗങ്ങൾ ജോറായാരിന്നു. ഏതാണ്ട് അയ്യായിരം കൊല്ലത്തിൽ അധികം ചരിത്രമുള്ള പഴയ പേർഷ്യയായ ഇറാന് സിവിലൈസേഷൻ ഇല്ല. അവർ 'സിവിലൈസ്ഡ് വേൾഡിനു ' എതിരെയാണ് യുദ്ധം ചെയ്യുന്നത് അവർ ഭീകരാണ് എന്ന മട്ടിൽ.ഇറാന്റെ തിയോക്രാറ്റിക് ഇല്ലിബറൽ വ്യവസ്‌ഥയോട് ഒട്ടും യോജിപ്പില്ല. എന്നാൽ 'ലിബറൽ ജനാധിപത്യം എന്ന് അവകാശപ്പെടുന്ന അമേരിക്ക വളരെ പുരാതന സിവിലൈസേഷൻ ചരിത്രമുള്ള ഏഷ്യയിൽ എത്രപേരെയാണ് കൊന്നത്.?

ജപ്പാനിൽ ആറ്റം
ബോംബിട്ട് കൊന്നത് ഏതാണ്ട് രണ്ടു ലക്ഷത്തി അറുപതിനായിരം പേരെ. വിയറ്റ്നാമിൽ
ഏതാണ്ട് രണ്ടര ലക്ഷം പേരെ. അഫ്‌ഗാനിസ്ഥാനിൽ ഏതാണ്ട് ഏഴുലക്ഷത്തി
ഇരുപതിനായിരം പേരും 2372 അമേരിക്കൻ പട്ടാളക്കാരും. ഇറാക്കിൽ ഏത്ര പേർ
കൊല്ലപ്പെട്ടു എന്നതിന് പല കണക്കുകളാണ്. ആറു ലക്ഷം മുതൽ പത്തു ലക്ഷം വരെ.
ഇങ്ങനെയുദ്ധങ്ങളും കൊലവിളികളും ഒക്കെ നടത്തുന്ന' സിവിലൈസേഷൻ ' അപാരമാണ്.
ഇരുപതാം നൂറ്റാണ്ടിൽ രണ്ടു ലോക മഹായുദ്ധങ്ങളുൾപ്പെടയുള്ള യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത് 108 മില്ല്യൻ അഥവാ 10.8 കോടി മനുഷ്യരാണ്. ഏതാണ്ട് കേരളത്തിൽ ഉള്ള മനുഷ്യരുടെ മൂന്നിരട്ടി ! കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ യുദ്ധങ്ങൾ കൊന്നൊടുക്കിയത് ദശലക്ഷകണക്കിന്. ഇറാക്കിൽ വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന് എതിരെ എന്നു കള്ളം പറഞ്ഞു ബോംബിട്ടാണ് അവിടെ മാസ്സ് ഡിസ്ട്രക്ഷൻ കഴിഞ്ഞ പതിനേഴു കൊല്ലമായി നടക്കുന്നത്.
എത്രയോ പേരാണ് വംശ മത വെറികളുടെ പേരിൽ കൊന്നു തള്ളപ്പെട്ടും കൊന്നും കൊലവിളിച്ചും ഭീകര സൃഷ്ട്ടിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളിൽ എത്രയോ മടങ് ആളുകളെയാണ് യുദ്ധങ്ങൾ ലക്ഷക്കണക്കിന് ടൻ ബോംബിട്ട് കൊന്നത്. ഏറ്റവും ക്രൂരതയുള്ള മൃഗങ്ങൾ മനുഷ്യരാണ്..കൊല്ലും കൊലയും കൊലവിളിയുമായി കൊല്ലുന്നവർ അവരെ വിളിക്കുന്നത് സിവിലൈസെഷൻ എന്നും സിവിലൈസ്ഡ് എന്നുമാണ്.
ലോകത്തു ഏറ്റവും ക്രൂരങ്ങളായ വ്യവസായം വാർ ഇന്ഡസ്ട്രിയാണ്. പരസ്പരം കൊല്ലാൻ വേണ്ടി ആയുധങ്ങൾ ഉണ്ടാക്കി അതുപയോഗിച്ചു കൊന്നു കൊല വിളിക്കുന്ന സംസ്കാര സം'പന്നരാ 'യ മനുഷ്യർ !!
എല്ലാ യുദ്ധങ്ങളും അതി ക്രൂര ഒബ്‌സീനിറ്റിയാണ്. ഗോത്രത്തിൻറെയും വംശങ്ങളുടെയും ദേശ രാഷ്രങ്ങളുടെയും. ജാതി. മതങ്ങളുടെയും പേരിൽ പരസ്പരം കൊന്നു തള്ളുന്ന മനുഷ്യൻ എങ്ങനെയാണ് സിവിലൈസ്ഡ് ആകുന്നത്.?
എല്ലാം കൊലകൾക്കും കൊലവിളികല്കും യുദ്ധങ്ങൾക്കും എതിരാണ്. വീണ്ടും ഒരു യുദ്ധവും മനുഷ്യക്കുരുതിയും ഉണ്ടാകരുതേ എന്നെ കൈയൂക്കുള്ളവൻ കാര്യക്കാരാകുന്ന ഈ ലോകത്തു നമ്മൾക്ക് ആഗ്രഹിക്കുവാൻ സാധിക്കുകയൂള്ളൂ.
ജെ എസ് അടൂർ
Statutory disclaimer : FB English translations have nothing to do with what I wrote as it is a hilarious parody .

No comments:
Post a Comment