Monday, February 24, 2020

ഇന്ന് കേരളത്തിലെ ബഡ്ജറ്റ് പ്രസംഗ വാഗ്ദാന പാൽപ്പായസം.

ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെകുറിച്ച് പത്തു കാര്യങ്ങൾ ഇപ്പോഴേ പറയാം. കാരണം ബജറ്റ് സ്ഥിരം നീരീക്ഷിക്കുന്നവർക്ക് അറിയാവുന്ന സ്ഥിരം കലാ പരിപാടികളാണ്.
1) ഇപ്പോൾ പലപ്പോഴും മന്ത്രിമാരുടെ ബജറ്റ് പ്രസംഗങ്ങളിൽ സാഹിത്യ കൂടുതലും സാമ്പത്തിക വിശകലനം കുറവുമാണ് എന്നു തോന്നും. പുട്ടിനു പീര എന്നത് പോലെ കുറെ കവിതകളും അൽപ്പം ശ്രീ നാരായണ ഗുരുവും സ്വൽപ്പം ചട്ടമ്പി സ്വാമികളും മറ്റു സാഹിത്യ ശകലങ്ങളും സമാ സമം ചേർത്തില്ല എങ്കിൽ ബജറ്റ് പ്രസംഗത്തിന് ഒരു ഗുമ്മില്ല എന്നാണ് പലരും കരുതുന്നത്.
പലപ്പോഴും ഇരുപതു തൊട്ട് മുപ്പതു മിനിറ്റിൽ പറയാവുന്ന ബജറ്റ് പ്രസംഗം രണ്ടും രണ്ടരയും മണിക്കൂർ മാരത്തോൺ നടത്തി മന്ത്രിയും വെള്ളം കുടിക്കും കേൾക്കുന്നവരെയും വെള്ളം കുടിപ്പിക്കും.
പലപ്പോഴും മന്ത്രിമാർ കരുതുന്നത് ബജറ്റ് പ്രസംഗം ഒരു കൾച്ചറൽ സിഗ്നലിംഗാണ് എന്നാണ്. നിർമ്മല സീതാരാമൻ എക്കൊണോമിക് സർവേ തുടങ്ങുന്നത് തിരുക്കുറലും അർത്ഥ ശാസ്ത്രവുമൊക്കെയാണ്. പ്രസംഗം പകുതിയിലേറെ റിട്ടറിക്കും പിന്നെ ഉദ്ധരണികളും കവിതകളുമാണ്.
എന്തായാലും മന്ത്രിമാരുടെ മുൻ പ്രസംഗങ്ങളിലെ സാഹിത്യ സാമൂഹിക ഉദ്ധരണികൾ എന്നത് ഭാഷ ഗവേഷണ വിദ്യാർത്ഥികൾക്ക് ഗവേഷണം ചെയ്യാൻ പറ്റിയ വിഷയമാണ്
അത് കൊണ്ട് ഇപ്രാവശ്യത്തെ ബജറ്റിൽ ഐസക്ക് ഏതൊക്കെ ഉദ്ധരണികളായിരിക്കും ഉപയോഗിക്കുക? എത്ര മണിക്കൂർ പ്രസന്ഗിക്കും. കാമ്പ് എത്ര, ഡ്രസിങ് എത്രയാണ് എന്നൊക്ക കാണണം.
2).കഴിഞ്ഞ പ്രാവശ്യത്തെ ബജറ്റ് എസ്റ്റിമേറ്റും റീവൈസ്‌ഡ് എസ്റ്റിമേറ്റും തമ്മിലുള്ള അന്തരം വലുതാകും. ഇപ്പോൾ ഇത് സ്ഥിരം കലാ പരിപാടിയാണ്. ബജറ്റിൽ വലിയ വായിലെ വാഗ്ദാനങ്ങൾ നൽകും റിവൈസ്ഡ് വരുമ്പോൾ പറഞ്ഞതിൽ പകുതി വിഴുങ്ങി വക മാറ്റി ചില വാക്കും. മാത്രമല്ല റെവെന്യു പെരുപ്പിച്ചു കാണിക്കും ഡെഫിസീറ്റു കുറച്ചും. വാഗ്ദാനങ്ങൾ കൂട്ടും. പക്ഷെ റിവൈസ്ഡ് ബജറ്റിൽ റെവന്യൂ കുറയും പലപ്പോഴും ഡെഫിസിറ്റ് കൂടും. പലതും വക മാറ്റി ഔട്ട്‌ ഓഫ് അജണ്ട പാസാക്കി ചിലവഴിക്കും. ബജറ്റ് എസ്റ്റിമേറ്റും റിവൈസ്ഡ് എസ്റ്റിമേറ്റും യഥാർത്ഥ ചിലവും തമ്മിലുള്ള അന്തരം കൂടുന്നു
3)അത് കൊണ്ട് തന്നെ കഴിഞ്ഞ 2016 മുതൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കി നടപ്പാക്കി എന്നില്ല എന്നു നോക്കുക? ഉദാഹരണത്തിന് ഐസക്ക് ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ പറഞ്ഞ ഒരു കാര്യമുണ്ട്. എല്ലാം ജില്ലയിലും ഒരു പഴയ ആചാര്യമാരുടെയോ പ്രമുഖന്മാരുടെയോ പേരിൽ വമ്പൻ സാംസ്‌കാരിക സമുച്ഛയങ്ങൾ. ഇനിയും. സംഗതി കൊച്ചു ഉണ്ടാകുന്നതിന് പേരു നൽകി മന്ത്രി എല്ലാവരെയും ഇമ്പ്രെസ്സ് ചെയ്തു. പക്ഷെ നാലു കൊല്ലം കഴിഞ്ഞും കൊച്ചു ഉണ്ടായില്ല. മന്ത്രി പണ്ട് പറഞ്ഞ 800 കോടിയുടെ മനോഹര സാംസ്‌കാരിക സൗധങ്ങൾ ഇത് വരെ കേരളത്തിൽ അങ്ങോളം ഇങ്ങോളം പോയിട്ട് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ ആരെങ്കിലും കണ്ടിട്ട് ഉണ്ടെങ്കിൽ പറയണേ?
4)ഇപ്പോൾ ബഡ്ജറ്റ് പലപ്പോഴും ഒരു സർക്കാർ പി ആർ എക്സർസൈസ് ആയിരിക്കുകയാണ്. നീണ്ട പ്രസംഗം നടത്തി വെള്ളം കുടിക്കുന്ന മന്ത്രിക്കും അറിയാം കേക്കുന്നവർക്കും അറിയാം. പറഞ്ഞതിൽ പാതി പാതിരാണ് എന്നും. അറിഞ്ഞതിൽ പാതി നടക്കില്ലെന്നു.
പക്ഷെ ഭരണ കക്ഷികൾ പറയും " ഹോ എന്തൊരു നല്ല ബജറ്റ്. സാമ്പത്തിക വളർച്ച ഉണ്ടാക്കും കൃഷിയെ ഉദ്ധരിക്കും സ്ത്രീ പക്ഷം എന്നൊക്ക. പ്രതിപക്ഷം നേരെ തിരിച്ചുള്ള പ്ളേറ്റ്.
5)ഇക്കോണമിക് റിവ്യൂവും പ്ലാനിങ് ബോഡും ഒക്കെ അല്പം ഞെട്ടലിലാണ്. കാരണം മാനുഫാക്ടറിങ് സെക്റ്റർ കേരളത്തിൽ ആദ്യമായി അല്പം വളർന്നിട്ട് ഉണ്ട് എന്നതാണ്. അത് എങ്ങനെയാണ് സംഭവിച്ചത്? സർക്കാരിന് റോളുണ്ടോ എന്നൊക്കെ കണ്ടും പഠിച്ചും അറിയേണ്ടതാണ്. പ്രളയാനന്തരമുള്ള കൺസ്ട്രക്ഷനും അത് പോലെ വിദേശ മലയാളികൾ തിരിച്ചു വന്നു ചില ചെറുകിട സംരഭങ്ങളും തുടങ്ങിയിട്ടുണ്ട്. എന്തായാലും ' ആ സുന്ദരൻ നമ്മുടെ കുട്ടി ' എന്ന ക്രെഡിറ്റ് അവകാശത്തിന് എത്ര മിനിറ്റ് പ്രസംഗിക്കും എന്നാണ് കണ്ടു അറിയേണ്ടത്.
ഇതൊക്കെ പറഞ്ഞാലും തോമസ് ഐസക്കിനെ എനിക്ക് ഇഷ്ട്ടംമാണ്. അദ്ദേഹം മുൻകൂർ ജാമ്യം വാങ്ങിയിട്ടുണ്ട്. വിഭവ സമാഹരണം കുറവാണ് എന്ന കാര്യം അദ്ദേഹം നേരെ ചൊവ്വേ പറഞ്ഞിട്ടുണ്ട്.
പണ്ട് ജി എസ് റ്റി യുടെ ഗുണങ്ങൾ വലിയ കാര്യത്തിൽ പറഞ്ഞ മന്ത്രിക്ക് അറിയാം മോഡി-അമിത് കമ്പനിയും പണി കൊടുത്തു എന്ന്. അത് കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ പ്രസംഗത്തിൽ ആവശ്യ സമയം കാണും.
6) പിന്നെ അറിയേണ്ടത് ഭരണപാർട്ടിയുടെ എത്ര സർക്കാരിതര സംഘടനകൾക്ക് എത്ര പുതിയ ഗ്രാന്റ് ഇൻ എയ്ഡ് നൽകി എന്നതാണ്. സത്യത്തിൽ നിഷ്ഫല സർക്കാർ ഗവേഷണം സ്ഥാപനങ്ങൾക്കും അതിൽ പാർട്ടി ഉത്സാഹ കമ്മിറ്റിക്കാരെ പോസ്റ്റ്‌ റിട്ടയർമെന്റ് കൻസൊലേഷൻ പ്രൈസ്‌ നൽകുന്നതിനെക്കാൾ ഭേദം സർക്കാർ ഇതര ഗവേഷണ തിങ്ക് ടാങ്കിനു അവരുടെ പെർഫോമൻസ് അനുസരിച്ചു പെർഫോമൻസ് ബേസ്ഡ് ഗ്രാന്റ് ഇൻ എയ്ഡ് നൽകുന്നത് നല്ലതാണ്. ചോദ്യം അതിന്റെ മാനദണ്ഡം എന്താണ്? എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. അവരുടെ പെർഫോമൻസ് ഔട്ട്‌കം വിലയിരുത്താൻ വകുപ്പുണ്ടോ എന്നൊക്കെയാണ്
7) ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ ജന സംഖ്യയുടെ എട്ടു ശതമാനം വരും. അവരും ഇവിടെ ഉപ്പ് തൊട്ട് കർപ്പൂരം വാങ്ങിച്ചു നികുതി കൊടുക്കുന്ന കേരളത്തിലെ യഥാർത്ഥ തൊഴിലാളി വർഗ്ഗമാണ്. അവർക്ക് പേരിന് വേണ്ടിയെ കാണൂ. അത് ചിലവാക്കാനുള്ള സാധ്യത കുറവാണ്. കാരണം അവർക്ക് മിക്കവാറും പേർക്ക് ഇവിടെ വോട്ടില്ല. അവർക്ക് പാർട്ടിയും ഇല്ല.
8)എന്തായാലും ഇന്നത്ത ബജറ്റിലും കിഫ്‌ബി അത്ഭുത ചെപ്പിൽ നിന്ന് നമ്മുടെ മന്ത്രി ഒരു മജീഷ്യനെപ്പോലെ ശതകോടികളുടെ പുതിയ വികസന വിസ്മയങ്ങൾ കാഴ്ച വക്കും. കിഫ്‌ബിയുടെ ഗുണഗണങ്ങൾ വർണ്ണിക്കും. കിഫ്‌ബി എന്ന് പറയുന്ന കടം വാങ്ങി കഞ്ഞികുടിക്കുന്ന അത്ഭുത പാത്രത്തെ നോക്കി എല്ലാരും ഒന്ന് കൈയ്യടിച്ചേ എന്നു സ്വത സിദ്ധമായ ചിരിയോടെ ഐസക് മന്ത്രി പറയുമെന്ന് ഉറപ്പ്. ഈ വാങ്ങികൂട്ടുന്ന കടമൊക്കെ തീർക്കണമെങ്കിൽ ഇപ്പഴുളള മന്ത്രിമാരുടെ ജീവിത കാലം കഴിഞ്ഞാലും പറ്റുമെന്ന് തോന്നുന്നില്ല.
9)ഇപ്രാവശ്യത്തെ ബജറ്റിൽ പഞ്ചായത്തിന് കൂടുതൽ കാണും. 2020 ഇൽ, പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പ് അല്ലെ? സ്മാർട്ട് സ്കൂൾ കൂട്ടാൻ നൂറു കോടി കാണും. ആരോഗ്യത്തിന് അല്പം കൂടും. വയോജന സാമൂഹ്യ പെൻഷൻ അല്പം കൂടും. ദുരന്ത നിവാരണത്തിനും. വൻഫ്ലാറ്റ് സമുച്ഛയങ്ങൾക്ക് തീ പിടിച്ചാൽ അതിനെ നേരിടാനുള്ള ഒരു സംവിധാനവും ഉള്ളതായി അറിയില്ല. കഴിഞ്ഞ എട്ടു കൊല്ലമായി പറയുന്നതാണ്. കിം ഫലം.
സ്റ്റാമ്പ്‌ ഡ്യൂട്ടി കൂടും. വസ്തുക്കൾ ഒന്നും കച്ചവടം ആകുന്നില്ല എന്നത് വേറെ കാര്യം. സിഗരറ്റിനും മദ്യത്തിനും വില പതിവ് പോലെ കൂടും.
എന്തായാലും ബജറ്റിന്റ മുച്ചൂടും ശമ്പളം പെൻഷൻ കൂടി വരുന്ന കട പലിശ എന്നിവയിൽ പോകും. കാര്യങ്ങൾ നടത്താൻ ഇനിയും കടം എടുക്കുകയുള്ളൂ നിവർത്തി. കടം കൂടി ഇനിയും പലിശയും കൂടും.
മിക്കവാറും ബജറ്റ് ചിലവ് 1.5 ലക്ഷം കോടിയിലധികം ആയിരിക്കും. എന്തായാലും ഈ സർക്കാറിന്റെ കാലത്തു പൊതു മേഖല സ്ഥാപനങ്ങൾ ലാഭമുണ്ടാക്കി എന്നത് നല്ലതാണ് . പക്ഷെ നാട്ടുകാർക്ക് മദ്യം യഥേഷ്ട്ടം കൊടുത്തു വൻ ലാഭം കൊയ്യുന്ന ബിവറേജസ് കോർപ്പറേഷൻ എന്ന മദ്യ മോണോപ്പളി ഒഴിച്ചുള്ള എത്ര പൊതു മേഖല സ്ഥാപനങ്ങൾ എന്തൊക്ക എങ്ങനെയൊക്കെ ലാഭം ഉണ്ടാക്കിയെന്നാണ് അറിയേണ്ടത്.
10) എന്തായാലും ജനുവരിമുതൽ മാർച്ച്‌ വരെ സർക്കാരിലെ എല്ലാം വകുപ്പുകളും ചെയ്യുന്ന പരിപാടി സെമിനാർ, കോൺഫറൻസ്, പിന്നെയും സെമിനാർ കലാ പരിപാടികളാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നാറിലുമൊക്കെ. ഉള്ളത് പറയണമല്ലോ പലതിനും എനിക്കും ഇൻവിറ്റേഷൻ ഉണ്ട്. കാരണം സർക്കാർ പണം എല്ലാം ചിലവാക്കുന്നത് ഡിസംബർ -മാർച്ച്‌ മുതൽ നാലു മാസങ്ങളിലാണ്. അതല്ലേ നമ്മുടെ റോഡിനെല്ലാം ഒരു പുതിയ കൊട്ട് ടാരീഡിൽ യഗ്നം നടക്കുന്നത്. ഈ കലാ പരിപാടി യു ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും ഇങ്ങനെയൊക്കെ തന്നെ. ഇവിടെ പ്രശ്നം പെട്ടന്ന് നടത്തുന്ന ഈ കലാ പരിപാടി രണ്ടു മഴ കഴിയുമ്പോൾ തഥൈവ . പക്ഷെ റോഡ് പണി കെട്ടിടം പണിയൊക്കെ എല്ലാവർക്കും എന്നും ഇഷ്ട്ടമാണ്. ഭരിക്കുന്ന പാർട്ടികൾക്കും ചിലവുകൾ ഉണ്ടാല്ലോ !!! അതിനു കാശ് വേണമെങ്കിൽ പണി തുടരണം
ഇന്ന് രാവിലെ വായിച്ചത് മന്ത്രിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രസംഗങ്ങളാണ്. അത് കൊണ്ടും ഇന്നും വാക്കുകൾ കൊണ്ടുള്ള പാൽപായസത്തിന് കാത്തിരിക്കാം.
അടുത്ത ഇരുപത്തിനാല് മണിക്കൂർ ബജറ്റ് ചർച്ച പൊടിപൂരമായിരിക്കും.
പിന്നെ എല്ലാരും മറക്കും. സർക്കാർ കാര്യം പിന്നെ മുറപോലെ നടക്കും. അടുത്ത ബജറ്റിന് പിന്നയും സ്ഥിരം പ്രതികൾ ചര്ച്ചിക്കും. പിന്നെ മറക്കും. അതാണ് ബജറ്റിന്റെ ദുരോഗം.
കാരണം പ്രസംഗം കൂടുതൽ പിന്നെ ചർച്ച. അത് കഴിഞ്ഞു മാധ്യമങ്ങൾ അടുത്ത കഥയുടെ പിറകെ പോകും. പിന്നെ നമ്മൾ സംഗതി ഓർക്കുന്നത് അടുത്ത വർഷം. ഇല്ലാത്തത് ബജറ്റ് അകൗണ്ടബിലിറ്റിയും എക്സ്പെന്റിച്ചർ പെർഫോമൻസ് ആഡിറ്റുമാണ്.
ജെ എസ്സ് അടൂർ

No comments: