Monday, February 24, 2020

ബജറ്റ് വാഗ്ദാനങ്ങളിൽ

ഈ വർഷം കേരളത്തിൽ 12000 പബ്ലിക് ടോയ്‍ലെറ്റുകൾ പണിയും എന്നാണ് ധനമന്ത്രി പറയുന്നത്. നല്ല കാര്യം. ബജറ്റ് വാഗ്ദാനങ്ങളിൽ വളരെ നല്ല ഒരു കാര്യം
അതായത് ഒരു മാസം ആയിരം ടോയ്ലറ്റ്. ഒരു നല്ല ടോയ്ലറ്റ് പണിയണമെങ്കിൽ സ്ഥലം ഉണ്ടെങ്കിൽ കൂടി സാമാന്യം നല്ല നിലവാരത്തിലുള്ള ടോയ്‌ലെറ്റ് -യൂട്ടിലിറ്റി ഷോപ്പ് കുറഞ്ഞത് നാലു -അഞ്ചു ലക്ഷം. ബേസിക് മിനിമം നിലവാരമുള്ള പൊതു ടോയ്‌ലെറ്റിന് മൂന്നു ലക്ഷമെങ്കിലും വേണം . അതിനു നിലവാരം അനിസരിച്ചു 40000 - 50000 - 60000 ലക്ഷം രൂപ വേണം. അത് ബജറ്റിൽ ഉണ്ടോ എന്ന് ഇതു വരെ നോക്കിയിട്ട് കണ്ടില്ല. ഇനി അതും കിഫ്‌ബി യാണോ. എന്തായാലും 12000 ഗുണ നിലവാരമുള്ള ടോയ്‌ലെറ്റ് ഒരു വർഷം കൊണ്ട് ഉണ്ടാകുമോ എന്ന് കണ്ടു അറിയണം. ഉണ്ടായി നല്ലത് പോലെ പരിപാലിച്ചാൽ അതു നല്ല കാര്യമാണ്
സി എസ് ആർ പണം ഉപയോഗിച്ചു ടോയ്‌ലറ്റുകൾ പലയിടത്തും ഉണ്ട്. പക്ഷെ അതു സർക്കാർ ബഡ്ജറ്റുമായി ഒരു ബന്ധവും ഇല്ലല്ലോ
പിന്നെയുള്ള വാഗ്ദാനം 1000 കുടുംബ ശ്രീ ഹോട്ടലുകൾ 25 രൂപ ഭക്ഷണം ഓണത്തിന് മുമ്പ് തരുമെന്നും പറയുന്നു. നല്ല കാര്യം
തുറക്കാൻ കഴിയും. അതു ആയിരം പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളിൽ അടുത്ത തിരെഞ്ഞെടുപ്പിന് മുന്നേ തുറക്കാം. പക്ഷെ അതു കഴിഞ്ഞു സബ്‌സിഡി (നേരിട്ടയോ അല്ലാതെയോ ) ഇല്ലാതെ എത്ര കൊല്ലം അങ്ങനെയുള്ള സംരഭങ്ങൾ പിടിച്ചു നിൽക്കും. ഒരു കൊല്ലം സർക്കാർ സബ്‌സിഡിയോടെ ഓടിക്കാം
ഇന്ന് ഒരു സാധാരണ റെസ്റ്റോറന്റിൽ ഊണിനു കുറഞ്ഞത് 50, 55 രൂപ. അതിൽ താഴെ കൊടുക്കണമെങ്കിൽ വോളിയം കൂടണം. മിക്കവാറും ഇടങ്ങളിൽ 60-70. അതായത് ഊണ് ഒന്നിന് 25 രൂപ സർക്കാർ സബ്‌സിഡി. ഒരു ദിവസം ഒരു കുടുമ്പ ശ്രീ ഹോട്ടൽ 25 ഊണ് കൊടുത്താൽ . ഒരു ദിവസം 25, 000 ഊണ്. സംഗതി നടക്കണമെങ്കിൽ ഊണ് ഒന്നിന് കുറഞ്ഞത് ഇരുപത് രൂപ സബ്‌സിഡി വേണം(in cash or kind ) . ഒരു ദിവസം 5 ലക്ഷം. X30x12 സബ്‌സിഡി. അതിനുള്ള സബ്‌സിഡി എവിടെയാണ്.?
അതിനെകുറിച്ച് ഇതു വരെ എന്തെങ്കിലും ഫീസിബിലിറ്റി പഠനം നടത്തിയോ. അത് വേറെ ചെറുകിട ഹോട്ടലുകാരേ എങ്ങനെ ബാധിക്കും. ഇപ്പോൾ ഈ മേഖലയിലുള്ള ചെറുകിട ഹോട്ടലുകാരുടെ കടയടച്ചു പണി പോകും?
പ്രശ്നം തുടങ്ങുന്നതിലല്ല. തുടങ്ങാൻ സർക്കാർ ഒത്താശയുണ്ടെങ്കിൽ നടക്കും. പ്രശ്‍നം അങ്ങനെയുള്ള സർക്കാർ രക്ഷകർത്ര സംരഭങ്ങൾ ഏത്ര വർഷം മാർകെറ്റിൽ പിടിച്ചു നിൽക്കും എന്നതാണ്.എത്ര കൊല്ലം സർക്കാർ സബ്‌സിഡി ഇല്ലാതെ പിടിച്ചു നിൽക്കും എന്നാണ്. കേരളത്തിൽ അരിക്ക് സബ്‌സിഡിയുണ്ട്. അതു കൊണ്ട് ഊണിനു സംബ്‌സിഡി വേണോ. തമിഴ് നാട്ടിൽ അമ്മ കാന്റീൻ സബ്‌സിഡിയിലാണ് ഓടുന്നത്.
എന്തായാലും കണ്ടറിയാം.

No comments: