ബജറ്റ് വിചാരങ്ങൾ 2.
ബജറ്റും ഞാനും തമ്മിൽ
പലപ്പോഴും പ്രീ ബഡ്ജറ്റ് കണ്സള്ട്ടേഷനിലും ബജറ്റ് ചർച്ചയിലും പങ്കെടുക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്കു സംശയം. ഇങ്ങനെ ബജറ്റിനെ കുറിച്ച് ആധികാരികമായി പറയുവാൻ സർക്കാരിന് വെളിയിലുള്ളവർക്ക് എന്ത് കാര്യം. പണ്ട് മന്ത്രി കേ എം മാണി സാറിനെ കാണാൻപോയപ്പോൾ ചില ഉദ്യോഗസ്ഥർ ചോദിച്ചതാണ്. Whats is your interest in this?
എന്തായാലും ബജറ്റിനെകുറിച്ച് മുമ്പ് ഞാൻ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും മാണി സാർ മുമ്പ് കണ്ടിട്ടുള്ളതിനാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഞാനുൾപ്പെടെയുള്ളവർ സ്ഥാപിച്ച ഡൽഹിയിലെ സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് ഗവണൻസിന്റെ രൂപ രേഖ കണ്ടിട്ടാണ്അന്ന് ശ്രീ കെ എം മാണി കൊച്ചി യൂണിവേഴ്സിറ്റിയിൽ അതു പൊലെ ഒരു സെന്റർ വേണം എന്ന് പറഞ്ഞു ആ വർഷത്തെ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയത്. ഇപ്പോൾ അതിന്റെ സ്ഥിതി എന്താണ് എന്ന് കണ്ടറിയണം
ഞാൻ ബഡ്ജറ്റിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയത് 1993-94 ലാണ്. കാരണം അന്ന് മഹാരാഷ്ട്രയിൽ സജീവമായിരുന്ന സമയത്തു പല ജനകീയ ആവശ്യങ്ങൾ ഉയർത്തി മന്ത്രി മാരെ കാണുവാൻ പോകും. അവരുടെ സ്ഥിരം മറുപടി. ആശയം കൊള്ളാം. പക്ഷെ ബജറ്റ് എവിടെ നിന്നും കൊണ്ടു വരും. അവിടെ ഞങ്ങളുടെ ഉത്തരം മുട്ടി.
അന്ന് ആദിവാസികൾക്ക് വേണ്ടിയുള്ള ആശ്രമം സ്കൂളുകളുടെ അവസ്ഥ വളരെ വളരെ പരിതാപകരമായിരുന്നു. ബോംബെക്ക് അടുത്തു താനെ ജില്ലയിലുള്ള ആദിവാസി സ്റ്റുഡന്റ് ഹോസ്റ്റലിൽ മനുഷ്യ ജീവികൾക്ക് താമസിക്കുവാൻ പ്രയാസമുള്ളതായിരുന്നു. ടോയ്ലേറ്റ് പൊട്ടി പൊളിഞ്ഞു കിടക്കുന്നതിനാൽ കുട്ടികൾ മല മൂത്ര വ സർജനം ചെയ്യുന്നത് വെളിയിടങ്ങളിൽ. ഞങ്ങൾ കളക്റ്ററോട് ചോദിച്ചു. അദ്ദേഹം ബജറ്റില്ലന്ന് കൈ മലർത്തി.
അങ്ങനെയാണ് ഞങ്ങൾ ബജറ്റ് പഠിക്കുവാൻ തീരുമാനിച്ചത്. ഇതേ അവസ്ഥ ഗുജറാത്തിൽ നേരിട്ട മധുസുധൻ മിസ്ത്രി (ഇപ്പോൾ എം പി കൊണ്ഗ്രെസ്സ് നേതാവ് )യും ബജറ്റ് പഠനത്തിന് നേത്രത്വം നൽകി. അങ്ങനെയാണ് അഹമദ് ബാദിൽ 1994 ഇൽ ആദ്യം ബജറ്റ് പഠന ശിബിരം സംഘടിപ്പിച്ചത്. ഈ കാര്യങ്ങളിൽ പ്രായോഗിക പരിചയമുള്ള സർക്കാർ ഫിനാൻസ് ജോയിന്റ് സെക്രെട്ടറിയാണ് ബഡ്ജറ്റ് ഉള്ളുകള്ളികൾ മനസ്സിലാക്കി തന്നത്.
അതു കഴിഞ്ഞു പബ്ലിക് ഫിനാന്സിനെകുറിച്ച് കിട്ടാവുന്ന എല്ലാം വായിച്ചു. ബജറ്റ് മാന്വൽ വായിച്ചു. കാര്യങ്ങൾ മനസ്സിലായി. ബജറ്റ് കൊഡും മേജർ ഹെഡും മൈനർ ഹെഡും റെവന്യൂ ഡെഫിസിറ്റ്, ക്യാപിറ്റൽ അക്കൊണ്ട്, പ്ലാൻ ബഡ്ജറ്റ്, ബഡ്ജറ്റ് സൈക്കിൾ, എക്‌സ്‌പെൻഡിച്ചർ അനാലിസ്, നോൺ ടാക്സ് റെവെന്യു പൊതു കടം സെസ് അങ്ങനെ പലതും. പതിയെ ബജറ്റിന്റെ നട്ടും ബോൾട്ടും മനസ്സിലായി.
അതോടെ കൂടി മന്ത്രിമാർക്ക് ബജറ്റില്ല എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കാൻ സാധിച്ചില്ല. കാരണം അതാതു മന്ത്രിമാരെക്കാളും ഉദ്യോഗസ്ഥൻമാരെക്കാളും കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. ബജറ്റിലെ കള്ളകളികളും വക മാറ്റി ചിലവഴിക്കുന്നതും മനസ്സിലായി. ആദിവാസി ആശ്രമം സ്‌കൂളുകൾക്കുള്ള തുക മനപ്പൂർവം ലാപ്സാകുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മനസ്സിലായി. അതോടെ ആശ്രമം സ്‌കൂളിന് നല്ല ബിൽഡിങ്ങും ഹോസ്റ്റലും ടോയ്ലൈറ്റും ഹോസ്റ്റൽ ഭക്ഷണവും കിട്ടി. അതു എല്ലാ മാസവും മോണിറ്റർ ചെയ്യുവാൻ ഏർപ്പാടാക്കി.
അന്നാണ് മനസ്സിലായത് ബഡ്ജറ്റ് വെറും വരവ് ചിലവ് കണക്കല്ല. ബഡ്ജറ്റ് രാഷ്ട്രീയമാണെന്ന്. Budget is politics.budget is about the political and policy priorities.
ഇതൊക്കെ യാണെങ്കിലും പലപ്പോഴും ബജറ്റ് ഉദ്യോഗസ്ഥന്മാരാൽ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന ഒരേർപ്പാടാണ് എന്നു തോന്നിയിട്ടുണ്ട്. പലപ്പോഴും ഭരണപാർട്ടി മന്ത്രി മാർക്ക് ബജറ്റിൽ പ്രത്യേകം കാര്യങ്ങൾ ചെയ്യാ നൊക്കുന്നത് ബജറ്റ് മൊത്തം ചിലവിന്റെ അഞ്ചു ശതമാനത്തോളമേ വരൂ.
ബജറ്റിന്റ ഒട്ടു മുക്കാലും ശമ്പളം പെൻഷൻ പലിശയിനത്തിൽ പോകും. പിന്നെ പൊതു മേഖല സ്ഥാപനങ്ങൾ മറ്റു സർക്കാർ വെള്ളാനകൾക്കും പോകും. പിന്നെയുള്ളത് കമ്മിറ്റഡ് ചിലവുകൾ. ഇതെല്ലാം കഴിയുമ്പോഴേക്കും ബാക്കിയ്യുള്ളത് വച്ചാണ് കളി. പക്ഷേ ഏത് കാര്യത്തിന് എങ്ങനെ എപ്പോൾ ചിലവാക്കണം ചിലവക്കണ്ട എന്ന് തീരുമാനിക്കുന്നത് സർക്കാർ ഭരിക്കുന്നവരുടെ താല്പര്യങ്ങൾ അനുസരിച്ചാണ്.
സർക്കാർ എന്ന സംവിധാനം നടക്കുന്നത് നാലു കാര്യങ്ങളിലാണ്. ഒന്ന്, നിയമങ്ങൾ, രണ്ടു.ബഡ്ജറ്റ്. മൂന്നു. സിസ്റ്റം. നാലു പോളിസി -പ്രോഗ്രാം. സർക്കാർ ഭരണ സംവിധാനത്തേ മനസ്സിലാക്കണമെങ്കിൽ മുകളിൽ തൊട്ട് അടിവരെ ഈ കാര്യങ്ങളെ പഠിച്ചും കണ്ടും അറിയണം. ഉദാഹരണത്തിന് മനുഷ്യ അവകാശത്തിന് വിരുദ്ധമായ സർക്കാർ മനുഷ്യ അവകാശ കമീഷനുള്ള തുക കുറച്ചു കുറച്ച് അതിനെ ചത്തതിന് ഒക്കുമെ ജീവിക്കിലും എന്ന പരുവമാക്കും. അങ്ങനെയാണ് ബജറ്റ് ട്രാൻസ്പെരൻസിയും അകൗണ്ടബിലിറ്റിയും ജനായത്ത ഭരണ പ്രക്രിയയിൽ അതി പ്രധാനമാണ് എന്ന് തിരിച്ചറിഞ്ഞത്.
അങ്ങനെ 1994 മുതൽ ഇന്ത്യയിൽ ആകമാനം ബജറ്റ് സുതാര്യതക്കും അകൗണ്ടബിലിറ്റിക്കും പ്രവർത്തിക്കുയാളാണ്. ആദ്യം പുസ്തകങ്ങളിലൊന്ന് ബഡ്ജറ്റ് : അസ് ഇഫ് പീപ്പിൾ മറ്റേഡ് (Budget :As of people mattered ). ബജറ്റ് അനാലിസിസ് അഡ്വക്കസിയെകുറിച്ച് ഇന്ത്യയിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ എം പി മാർ എം എൽ എ മാർ പഞ്ചായത്ത് അംഗങ്ങൾ സമൂഹിക പ്രവർത്തകർ പത്ര പ്രവർത്തകർ ഉൾപ്പെടെ ആയിരത്തിൽ അധികം പേരെ പരിശീലിപ്പിച്ചു. 1996 ഇന്ത്യയിൽ people budget information amd analysis (People BIAS )ഇരുപത് സംസ്ഥാനങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ചു തുടങ്ങി. അന്ന് തൊട്ട് എല്ലാം കേന്ദ്ര സർക്കാർ ബജറ്റിന് മുംമ്പ് ഡൽഹിയിൽ 250 സംഘടനകളെ ഉൾപ്പെടുത്തി people budget summit സംഘടിപ്പിച്ചു. ബജറ്റ് കഴിഞ്ഞുള്ള അവലോകനം കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി സംഘടിപ്പിക്കുന്നത് സി ബി ജി എ യാണ്
ഇന്നു ഇന്ത്യയിലും ലോകത്തു ആകമാനം അറിയാവുന്ന ഡൽഹിയിലെ സെന്റർ ഫോർ ബഡ്ജറ്റ് ആൻഡ് ഗവര്ണൻസ് അകൗണ്ടബിലിറ്റി) www.cbgaindia. org . ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരായ പ്രൊ. വിനോദ് വ്യാസലു, ജയതി ഘോഷ്, പ്രവീൺ ജാ, റിതു ധവാൻ എല്ലാം അതിന്റെ ഭാഗമാണ്. ഇന്ത്യയിൽ ജെണ്ടർ ബജറ്റ്, ഗ്രീൻ ബഡ്ജറ്റ്, ചൈൽഡ് ബഡ്ജറ്റ് എന്നി ആശയങ്ങളെകുറിച്ച് ആദ്യം പഠനം നടത്തി പലയിടത്തും അതു നടപ്പിലാക്കുവാൻ സഹായിച്ചത് cbga യാണ്. കേരളത്തിൽ 2013 ഇൽ തുടങ്ങിയ ബജറ്റ് വാച് ഇന്നും തുടരുന്നു.
http://isdg.in/category/publications/kerala-budget-watch/
അന്താരാഷ്ട്ര തലത്തിൽ ഇന്ന് അറിയപ്പെടുന്ന വാഷിംഗ്ടണിലെ ഇന്റർനാഷണൽ ബജറ്റ് പാർട്ണര്ഷിപ്പ് തുടങ്ങുന്നതിൽ സ്ഥാപക അംഗമായിരുന്നു. ഇന്ത്യയിലെ പ്ലാനിങ് കംമീഷനിൽ ലോക്കൽ ഗവേൺസ് ഗ്രൂപ്പ് അംഗമായി നാലു കൊല്ലമുണ്ടായിരുന്ന സമയത്താണ് പഞ്ചായത്ത് ബജറ്റ് രൂപ രേഖയുണ്ടാക്കുന്നതിൽ സഹകരിച്ചത്. അതു പൊലെ ഇന്ന് ലോകത്തിൽ 19 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇക്കോണോമിക് ലിറ്ററസി ആൻഡ് ബഡ്ജറ്റ് അകൗണ്ടബിലിറ്റി(ELBG )മോഡൽ അവതരിപ്പിച്ചു.
അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ചും പബ്ലിക് ഫിനാന്സിനെകുറിച്ചും ബജറ്റ് അകൗണ്ടബിലിറ്റികുറിച്ചും കേരളത്തിൽ സജീവമാകുന്നത് 25 കൊല്ലം പ്രതി ബദ്ധതയോട് പ്രവർത്തിച്ച പരിചയം കൊണ്ട് കൂടിയാണ്.
നമ്മുടെ ബഡ്ജറ്റ് മാനേജ്‌മെൻറ്റും അകൗണ്ടബിലിറ്റിയും ഇനിയും ഒരുപാടു മെച്ചപ്പെടുത്താം എന്നാണ് കരുതുന്നത്.
തുടരും
ജെ എസ് അടൂർ

No comments:
Post a Comment