3
ഏതാണ്ട് 23 വയസ്സിൽ എനിക്ക് സ്വന്തം അഭിരുചികളും നൈപുണ്യ പ്രാപ്തികളും ലോക വീക്ഷണവും ഉൾകാഴ്ചകളും സ്വയം കണ്ടെത്തി വഴി തേടാൻ സഹായിച്ചു. പൂനയിലെ വായനയും ആക്ടിവിസവുമൊക്കെ ഉള്ളിൽ രൂപാന്തരമുണ്ടാക്കി.
പൂന യൂണിവേഴ്സിറ്റി കാമ്പസ്സിൽ ഒരു ചർച്ചഗ്രൂപ്പ് ആയി തുടങ്ങിയ ബോധി പിന്നെ ബദൽ വിദ്യാഭ്യാസത്തിനുള്ള സാമൂഹ്യ സംരംഭമായ ബോധിഗ്രാമായി പൂനയിലെ ചേരി പ്രദേശങ്ങളിൽ പ്രവർത്തിച്ചു. ഒരു പൈസ പോലും വാങ്ങാതെയുള്ള വോളന്ററി സ്റ്റുഡന്റസ് ആക്ഷൻ. അന്ന് സിനിമയിൽ താല്പര്യം കൂടി എല്ലാ ദിവസവും പൂന ഇന്സ്ടിട്യൂട്ടിൽ പോയി ക്‌ളാസിക്കൽ സിനിമ കണ്ടു. ആർകൈവ്സ് ലൈബ്രറിയിൽ വായിച്ചു. അങ്ങനെ പൂനയൂണിവേഴ്സിറ്റി ഫിലിം ക്ലബ് രൂപികരിച്ചു.
സാധാരണ നാലു തരം ആളുകളുണ്ട്. ഒരു കൂട്ടർ ടാസ്ക് ഡ്രിവാണണ് .(task driven ) അവർ ഏറ്റെടുക്കുന്ന കൃത്യം ഭംഗിയായി ചെയ്യൂ. മറ്റൊരു കൂട്ടർ കരിയർ ഡ്രിവൺ (career driven ), അവർക്ക് ഒരു കരിയർ ഏറ്റെടുത്തു വിജയിക്കുക എന്നതാണ് മോട്ടിവേഷൻ. പിന്നെയുള്ളത് ' അംബീഷൻ ഡ്രിവൺ (ambition driven ).അവർക്ക് ബിസിനസിലോ, പ്രൊഫെഷനിലോ, രാഷ്ട്രീയത്തിലോ ഉന്നത സ്ഥാനത്തു എത്തുക എന്നത് മോട്ടിവേഷനാണ്. നാലാമത്തത്. മിഷൻ ഡ്രിവൺ (mission driven )ജീവിതത്തെ കുറിച്ച് സാകല്യ കാഴ്ചപ്പാട് ഉണ്ടാക്കി ഒരു ജീവിത ലക്ഷ്യവും രീതിയും കണ്ടെത്തുന്നവർ. പലരിലും ഈ നാലു കാര്യങ്ങളും പല അളവിൽ കാണും. എന്നാൽ ഏതാണ് ഡ്രൈവിംഗ് ഫോഴ്‌സ് എന്നത് പ്രധാനമാണ്.
എം എ ഇഗ്ളീഷ് കഴിഞ്ഞപ്പോൾ തന്നെ മിഷൻ ഡ്രിവൺ എന്ന ജീവിത സമീപനമെടുത്തു. പിന്നെ സ്വയം വഴി തേടി. ചെയ്യാൻ ഉദ്ദേശിക്കുന്ന രംഗത്ത് ലോക നിലവാരത്തിൽ എത്തണം എന്നുറച്ചു. അതു കൊണ്ടാണ് നിരന്തരം പഠിച്ചത്. വീണ്ടും സോഷ്യൽ സയൻസിൽ എം എ എടുത്തു. പബ്ലിക് പോളിസിയും അഡ്വക്കസിയും പഠിച്ചു പഠിപ്പിച്ചു. ഹ്യുമൻ റൈറ്റ്‌സും ഭരണഘടനയും ഇക്കോണോമിക്‌സും ഡവലപ്മെന്റ് സ്റ്റഡീസും പഠിച്ചു.
ലോകത്ത് കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങി നിരന്തരം പഠിച്ചു. ഏതാണ്ട് പതിനയ്യായിരം പുസ്തങ്ങൾ പേർസണൽ ഗ്രന്ഥ ശേഖരത്തിലുണ്ട്. വായിച്ചു. എഴുതി. നാലു ബുക്കുകളും. ഏതാണ്ട് പതിനഞ്ചു എഡിറ്റഡ് വോളിയം. ഏതാണ്ട് മൂന്നൂറു ആർട്ടിക്കിളും. അന്താരഷ്ട്ര ജേണലുകളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിചച്ചു. സത്യത്തിൽ കോളേജിൽ പഠിച്ചതും യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഴ്‌സുകളും ഞാൻ ചെയ്ത ജോലികളുമായി യാതൊരു ബന്ധവും ഇല്ല. എന്റെ യഥാർത്ഥ പഠനം ഞാൻ തിരെഞ്ഞെടുത്ത വഴികളിൽ ആയിരുന്നു.
അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ളത് യാത്രകളും പഠനവും വായനയുമാണ്. ഇതുവരെ എവിടെറെയൊക്കെപ്പോയാലും ഇതു മൂന്നും നിരന്തരം തുടർന്ന്. ഒരിടത്തും ഒരാഴ്ചയിൽ കൂടുതൽ താമസിക്കാറില്ല.
യൂണിവേഴ്സിറ്റി പഠനത്തോടൊപ്പവും അതു കഴിഞ്ഞും ഇന്ത്യയാകെ സഞ്ചരിച്ചു. പോകാത്ത ഇടങ്ങൾ കുറവാണ്. ഗവേഷണത്തിന് തിരഞ്ഞെടുത്തത് നോർത്ത് ഈസ്റ്റ് ഇൻഡ്യയുടെ സാമൂഹിക ഭാഷ ശാസ്ത്രമാണ്.
പൂനയിലെ ഡക്കാൻ കോളേജ് ഗവേഷണ ഇൻസ്റ്റിട്യൂട്ടിൽ പി എച് ഡി ഗവേഷണം ചെയ്യുമ്പോഴാണ് ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കിൽ ബി എ കഴിഞ്ഞു എം എ ആർക്കിയോളേജി ചെയ്യുവാൻ ബീന വന്നത്. ഒരുമിച്ചു കൂട്ടുകാരിയിട്ടു മുപ്പതു കൊല്ലം. അങ്ങനെയാണ് ജീവിത കൂട്ടാളിയെ കണ്ടെത്തിയത്.
ജീവിതം യാത്രയാക്കി. ജീവിതം യാത്രയും. യാത്രകൾ ജീവിതവുമാക്കിയ എനിക്ക് കരിയർ ഇൻസിഡന്റൽ ബൈ പ്രോഡക്റ്റായിരുന്നു.
യു എൻ കരിയർ
ഒരിക്കലും യു എൻ എന്ന കരിയർ അംബീഷൻ ഇല്ലായിരുന്നു. യാത്രകൾക്ക് ഇടയിൽ അവിടെ ചെന്ന് എത്തുകയായിരുന്നു അതിൽ കവിഞ്ഞു വലിയ കാര്യമായി അതിനെ കണ്ടില്ല.അതു എനിക്ക് ഒരു കരിയർ ലക്ഷ്യമല്ലായിരുന്നു
.അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച അഡ്വക്കസിയെകുറിച്ചുള്ള ലേഖനം വായിച്ചു ടൂറിനിലെ യു എൻ സ്റ്റാഫ് കോളേജിൽ ആ വിഷയം പഠിപ്പിക്കാൻ വിളിച്ചത് 21 കൊല്ലം മുമ്പാണ്. പിന്നീട് വിളിച്ചത് WHO t.b, malaria, HIv എന്നിവ പ്രതിരോധിക്കുവാനുള്ള മാസ്സിവ് എഫേർട് കാമ്പ്യൻ ഡിസൈൻ ചെയ്യാൻ ജനീവയിൽ രണ്ടാഴ്ച്ച. പതിയെ അന്താരാഷ്ട്ര തലത്തിൽ അഡ്വക്കസി രംഗത്ത് അറിയപ്പെടാൻ തുടങ്ങി. വാഷിങ്ടൻ ഡി സി യിൽ അന്നുണ്ടായിരുന്ന അഡ്വക്കസി ഇന്സ്ടിട്യൂട്ടിൽ ഫെല്ലോഷിപ്പും, വഴികാട്ടിയായ ഡേവിഡ് കോഹനും വളരെ സഹായിച്ചു. സസക്സ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവല പ്മെന്റ്റ് സ്റ്റഡീസിൽ എട്ടു കൊല്ലം വിസിറ്റിംഗ് ഫെല്ലോഷിപ് കിട്ടിയത് സഹായിച്ചു.
ഇതിനിടെ ഏതാണ്ട് പത്തോളം ഗവേഷണം അഡ്വക്കസി സ്ഥാപനങ്ങൾ തുടങ്ങി. ഇരുപത്തി ഒന്ന് കൊല്ലം മുമ്പ് ഇന്ത്യയിലെ തന്നെ ആദ്യ ഓൺലൈൻ പ്രസിദ്ധീകരണമാ ഇൻഫോചേഞ്ച് തുടങ്ങി. അജണ്ട എന്ന സോഷ്യൽ പോളിസി ജേണലും. ഇതിനിടക്ക് ഡൽഹിയിൽ പ്ലാനിങ് കമ്മിഷനിൽ ഗവേര്ണൻസ് വർക്കിങ് കമ്മറ്റി അംഗം. നാഷണൽ ഹ്യൂമൻ റൈറ്സ് കംമീഷനിൽ റിസോർസ് പേഴ്‌സൺ. ആ നിലയിൽ വിവിധ സംസ്ഥാനങ്ങളിൽ ഐ ഏ എസ് /ഐ പി എസ് ഉദ്യോഗസ്ഥർക്ക് മനുഷ്യ അവകാശ ട്രയിനിങ്.
പിന്നെ വേൾഡ് സോഷ്യൽ ഫോറത്തിന്റ ആദ്യമീറ്റിങ്ങിൽ അതിന്റ ഇന്റർനാഷണൽ കൗൺസിൽ മെമ്പർ. അറിയാതെ തന്നെ യാത്രകൾ പലയിടത്ത് എത്തിച്ചു. മുപ്പത്തി മൂന്നു വയസ്സിൽ യൂ എൻ സിവിൽ സൊസൈറ്റി അഡ്വൈസറി കമ്മറ്റി അംഗം. പിന്നീട് ഏഷ്യ പസഫിക് മേഖലയിൽ യു എൻ സ്റ്റാഫ് ട്രൈയിനിങ്ങുകൾ. 105:രാജ്യങ്ങളിൽ സജീവമായിരുന്നു ഗ്ലോബൽ കോൾ ടു ആക്ഷൻ എഗനെസ്റ്റ് പോവെർട്ടിയുടെ ആദ്യ ഗ്ലോബൽ ചെയർ. ലണ്ടനിലെ കോമൺവെൽത് ഫൌണ്ടേഷൻ ബോർഡ് മെമ്പർ.
ആക്ഷൻ എയ്ഡ് ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര ഡയരക്ടർ ആയിരിക്കുമ്പഴാണ് യൂ എൻ ഡി പി യിൽ നിന്ന് അവിടെ ജോലി ചെയ്യാൻ ക്ഷണം കിട്ടിയത് അതു ആകസ്മികമായി സംഭവിച്ചതാണ്. ആ കഥ വേറൊരിക്കൽ.
യു എൻ ജോലി ഒരു സ്റ്റാറ്റസ് സിംബലോ പദവിയോ ആയി കണ്ടിരുന്നെങ്കിൽ അവിടെ 62, വയസ്സ് വരെ ചെയ്തു പെൻഷൻ വാങ്ങി അടിത്തൂൺ പറ്റമായിരുന്നു. സംഗതി സ്ഥിരം ഒരേ റൂട്ടിൽ ഓടിയപ്പോൾ മടുത്തിട്ട് വേറെ വണ്ടിയിൽ കയറി വേറെ റൂട്ടിൽ പോയി. ഭാഗ്യവശാൽ ഒരു ബസിൽ നിന്ന് ഇറങ്ങുമ്പോൾ വേറെ റൂട്ടിൽ പോകാൻ വേറെ ബസ് വരും. കഴിഞ്ഞ ചില മാസം മുമ്പ് വരെ ഒരു അന്താരാഷ്ട്ര സംഘടനയുടെ സി ഇ ഓ ആയിരുന്നു. പൊതുവെ അഞ്ചു കൊല്ലത്തിൽ കൂടുതൽ ഒരേ റോളിൽ തുടർന്നിട്ടില്ല.
കരിയർ എന്ന വിവിധ പരീക്ഷണങ്ങൾ നടത്തി. പത്ര പ്രവർത്തകൻ, അധ്യാപകൻ, ഗവേഷകൻ, മാനേജർ, സാമൂഹിക സംരംഭകൻ . മാസം 850 രൂപ പ്രൈമറി സ്കൂൾ ടീച്ചറായി വാങ്ങിയപ്പോഴും യൂണിവേഴ്സിറ്റി 'പെർമെനന്റ് 'ജോലി രാജി വച്ചു വെറും 6000.രൂപ ശമ്പളത്തിൽ നാഷണൽ സെന്റർ ഫോർ അഡ്വക്കസി സെന്ററിൽ കയറിപ്പോഴോ കിട്ടുന്ന പണം കൊണ്ടു ജോലിയെ അളക്കാൻ തുനിഞ്ഞില്ല.
ജീവിതത്തിൽ മൂന്നു രംഗങ്ങളെ ഏകോപിച്ചു പ്രവർത്തിക്കുക എന്നതും ഒരു ജീവിത വീക്ഷണത്തിന്റെ ഭാഗമാണ്. ഒന്നാമത്തത് അന്താരാഷ്ട്ര നിലവാരത്തിൽ പ്രൊഫെഷണൽ. അതിൽ തന്നെ പബ്ലിക് പോളിസി -ഗവൺസണ്സ് അക്കാഡമിക് ഗവേഷണവും ലീഡർഷിപ് മാനേജ്‌മെന്റ്. രണ്ടാമത്തെത് സാമൂഹിക സംരംഭകൻ എന്ന നിലയിൽ ഇൻസ്റ്റിറ്റൂഷൻ മെന്റർ. മൂന്നാമത്തത് ജനകീയ സാമൂഹിക രാഷ്ട്രീയ.പ്രസ്ഥാനങ്ങളുടെ ഭാഗമായി മനുഷ്യ അവകാശ സിവിക് ആക്ടിവിസം .
ഒരേ സമയം ഗ്ലോബൽ തലത്തിലും ലോക്കൽ തലത്തിലിയുമാണ് പ്രവർത്തിച്ചത്. എത്രയൊക്കെ ഗ്ലോബൽ തലത്തിൽ പ്രവർത്തിച്ചാലും അടിസ്ഥാന തലത്തിലുള്ള സാധാരണ മനുഷ്യരാണ് പ്രചോദനം. അതു കൊണ്ടാണ് വെള്ളപൊക്ക കെടുതിയിൽ ആരവങ്ങൾക്കപ്പുറം നിശബ്ദമായി നേരിട്ട് പ്രവർത്തിച്ചത്. ഏതാണ്ട് 17000 കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. 12 കോടിയിൽ പരം ദുരിതാശ്വാസ സഹായം ഏകോപിച്ചു എത്തിച്ചിട്ടും പത്രമാദ്ധ്യങ്ങളിൽഅതു പ്രസിദ്ധീകരിക്കാഞ്ഞത് ജീവിത വീക്ഷണം വ്യത്യസ്തമായതിനാലാണ്. കാരണം അതു ചെയ്തത് ഞാനല്ല. രാപ്പകൽ പ്രയത്നിച്ച സഹ പ്രവർത്തകരാണ്.
ഞങ്ങൾ.
ഞാനും ബീനയും ആദ്യം താമസിച്ചത് ഞങ്ങൾ പ്രവർത്തിച്ചിരുന്ന പൂന യെർവാഡയിലെ സാദൽബാബ ജംക്ഷന് സമീപമുള്ള 350 sq. ഫീറ്റുള്ള ചെറിയ ഫ്ലാറ്റിൽ. ആദ്യ സഞ്ചാരങ്ങൾ ബീനയുടെ ചെറിയ ലൂണ മോപ്പഡിലായിരുന്നു ഞങ്ങൾ വളരെ സന്തോഷമുള്ളവരായിരുന്നു. അവിടെയുള്ള ചേരിയിൽ ഒരു ചെറിയ സ്കൂൾ തുടങ്ങി സ്ത്രീകളോട് ഒരുമിച്ചു ബീന ബോധിഗ്രാമിന്റ് ഭാഗമായി പ്രവർത്തിച്ചു. മൂന്നക്ക ശമ്പളത്തിൽ നിന്ന് ഏഴക്ക ശമ്പളത്തിൽ എത്തിയപ്പോഴും ഞങ്ങളുടെ നിലപടുകൾ മാറിയില്ല.
ജീവിത രീതിയും. അതിനു ഒരു കാരണം ബീനയാണ്. ഞങ്ങൾ രണ്ടു പേരും അടിസ്ഥാനപരമായി കൂട്ടുകാരും സഹയാത്രികരുമാണ്. ഏറെകുറെ സമാന ജീവിത വീക്ഷണം ഉള്ളവർ. പരസ്പരം നിയന്ത്രിക്കാതെ അവരവർക്ക് ഇഷ്ട്ടമുള്ളത് ചെയ്യുന്ന രണ്ടു സുഹൃത്തുക്കൾ.
ജോലി കാരണം പല രാജ്യങ്ങളിൽ ജീവിച്ച ഞങ്ങൾക്ക് വേണമെങ്കിൽ ലോകത്തിലെ ഏതെങ്കിലും വികസിത രാജ്യങ്ങളിൽ സെറ്റിൽ ചെയ്യാമായിരുന്നു. പക്ഷെ ഇന്ത്യയിൽ തന്നെ ജീവിക്കണമെന്നാണ് ഞങ്ങൾ കൂട്ടുകരായിരുന്നപ്പോൾ തീരുമാനിച്ചത്.
കാരണം ഞങ്ങൾ തിരെഞ്ഞെടുത്തത് ഒരു ജീവിതമാണ്. എന്തിന് വേണ്ടി എങ്ങനെ എപ്പോൾ ഏത് വഴിയിൽ ജീവിക്കണം എന്ന തീരുമാനം. എന്ത് ചെയ്യാം എന്നതിനേക്കാൾ എന്ത് ചെയ്യരുത് എന്ന ധാരണ. അതു ഒരു ഫിലോസഫി ഓഫ് ലൈഫ് ആണ്. അതിന്റെ അടിസ്ഥാനം ലൈഫ് ചോയ്സ് തിയറിയാണ്. അതുകൊണ്ടു തന്നെ ബീന നടത്തുന്ന ഹെറിറ്റേജ് വാക് ഒരു ഹോബിയോ നേരമ്പോക്കോ അല്ല. അതു ഒരു ജീവിത വീക്ഷണത്തിന്റെ ഭാഗമാണ്.
സാധാരണ കരിയർ ലോജിക്കിൽ ബീനയും ഞാനും ഏതെങ്കിലും വിദേശയൂണിവേഴ്സിറ്റിയിൽ അല്ലെങ്കിൽ ഇന്ത്യയിൽ പ്രൊഫെസ്സറുമാരാകേണ്ടതാണ്. പക്ഷേ യാത്ര ചെയ്യുവാനും ഇഷ്ട്ടം പോലെ ഇഷ്ടമുള്ളത് ചെയ്യുവാനുമാണ് തീരുമാനിച്ചത്. ചെയ്യുന്നത് ഇഷ്ട്ടമുള്ള കാര്യങ്ങളായത് കൊണ്ടു മരിക്കുന്നത് വരെ റിട്ടയറാകുന്ന പ്രശ്നമില്ല.
അതെ സമയം പ്രായോഗിക ബുദ്ധിയോടെ ജീവിക്കുന്നത്. റൊമാന്റിക് സ്വപ്നങ്ങൾ അല്ല.ആദര്ശങ്ങളോടൊപ്പം പ്രായോഗികമായാണ് കാര്യങ്ങൾ ചെയ്യുക എന്നതാണ് നിലപാട്.
ഒരു സാധാരണ മധ്യവർഗ്ഗ ജീവിതത്തിനുള്ള പണമുണ്ടായപ്പോൾ ബാക്കി എല്ലാം സേവിങ്ങും കുടുമ്പ സ്വത്തും ബോധിഗ്രാമിനും സാമൂഹ്യ പ്രവർത്തനത്തിനും മാറ്റി വയ്ക്കാൻ തീരുമാനിച്ചത് രണ്ടു പേർക്കും മക്കൾക്കും കരിയറിന് അപ്പുറമുള്ള കാഴ്ചപ്പാടുള്ളതിനാലാണ്.
മക്കളോട് പറഞ്ഞു പഠിപ്പിച്ചത്. നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇഷ്ട്ടം പോലെ പഠിക്കുക. But do it with total commitment, passion and purpose. And give your best to excel in whatever you choose to do and make a difference wherever you are.
ഭഗവത്ഗീതയിലെ ഒരു വചനം എപ്പോഴും ഓർമിക്കും
कर्मण्येवाधिकारस्ते मा फलेषु कदाचन। मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि॥"?
ജെ എസ് അടൂർ

No comments:
Post a Comment