Saturday, April 4, 2020

സോമിങ്താൻ

സോമിങ്താൻ
അവനെ കണ്ടത്‌ പഗോഡയുടെ മുന്നിലുള്ള വലിയ പടവുകളിലാണ് .
ഏതാണ്ട് മുപ്പതിനോടടുത്ത പ്രായം .
ആള് ടിപ്പ് ടോപ്പാണ് .കറുത്ത പാൻസും ഇൻ ചെയ്ത .ഇളം നീല ഹാഫ് സ്ലീവ്സ് ഷർട്ടും .പോളീഷ് ചെയ്ത് തിളങ്ങുന്ന കറുത്ത ഷൂസും .
ഒരു അഞ്ചര അടിപൊക്കം .ഒരു ചെറിയ ലതർ ബാഗ് . ക്ളീൻ ഷേവ് ചെയ്ത സുമുഖനെ കണ്ടാൽ ഒരു എക്സിക്യട്ടീവ് ലുക്ക് ഉണ്ട് .
യാൻഗൂണിൽ ഉള്ള പലരും ഓഫിസിൽ പോകുന്നതിന് മുമ്പ് ഒരു അമ്പലത്തിൽ കയറി ഒരു പ്രാർത്ഥന പെട്ടെന്ന് പാസാക്കി പോകുന്നുണ്ട് . അവരിൽ ഒരാൾ ആണ് അവൻ എന്ന് തോന്നി .
രാവിലെ കിഴക്കുനിന്നുള്ള സൂര്യ തേജസിൽ സ്വർണ്ണ നിറമുള്ള പഗോഡ പ്രഭാത മേഘങ്ങളേ തൊട്ടുണർത്തി സുവർണ്ണ പ്രകാശത്തിൽ കുളിച്ചു നിന്നു .
രാവിലെ ആറുമണിക്ക് ജനലിലെ കർട്ടൻ വകഞ്ഞു മാറ്റി കണികണ്ടത് വെള്ളി വെയിലിൽ വെട്ടി തിളങ്ങുന്ന ആ സുവർണ്ണ ഗോപുരത്തെയാണ് . യാൻഗൂണിൽ അത് നല്ല ഒരു കണിയാണ് .
അന്ന് രാവിലെ കാപ്പികുടി കഴിഞ്ഞു യെൻകൂണിൻറെ അടയാളമായ പഗോഡയിലെക്ക് നടന്നു
വെയിലുറക്കുന്നതിനെ മുമ്പേ ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെ പ്രകാശം പരത്തിനിൽക്കുന്ന പഗോഡയിലേക്കു നടന്നു .
"ഹലോ , ഗുഡ് മോർണിങ് സർ "
സുപ്രഭാത ചിരിയുമായി എങ്ങു നിന്നോ അവൻ അവതരിച്ചു.
' സർ , യു നോ ദി ഹിസ്റ്ററി ഓഫ് ദിസ് ടെമ്പിൾ? "
അത്യാവശ്യം ചരിത്രമറിയാം എന്ന് പറഞ്ഞു . കാരണം ഏതൊരു പുതിയ രാജ്യത്തേക്ക് പോകുമ്പോഴും അവിടുത്തെ കാര്യങ്ങൾ പഠിക്കാറുണ്ട്
യാൻഗൂണിൽ പോകുന്നവർ മഹാ പഗോഡയെ അറിഞ്ഞില്ലെങ്കിൽ ആ നഗരത്തിന്റെ ചരിത്രത്തെ തൊട്ടറിയാൻ സാധിക്കില്ല.
ശ്വേദഗോൺ സുവർണ്ണ സ്തൂപം ലോകത്തിലെ ഏറ്റവും പഴക്കവുമുള്ള ബുദ്ധകേന്ദ്രങ്ങളിലൊന്നാണ്. അത് പല പേരുകളിൽ അറിയപ്പെട്ടിരുന്ന യാങ്കൂൺ നഗരത്തിന്റ കാവൽ സ്തൂപമായിട്ട് കുറഞ്ഞത് ആയിരത്തി അഞ്ഞൂറ് കൊല്ലം. മുന്നൂറ്റി ഇരുപത്തിയാറു അടി ഉയരത്തിൽ സൂര്യ തേജസ്സിൽ പ്രകാശം പരത്തുന്ന ഗോപുരം അവിടുത്തെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവനുള്ള അടയാളമാണ്.
പതിനഞ്ചം നൂറ്റാണ്ടിൽ ബിന്യ താവു രാജ്ഞിയാണ് സ്തൂപത്തെ ഉയർത്തി സ്വർണ്ണമയമാക്കിയത്. മോൺ വംശജരുടെ സംസ്കാര ചരിത്രത്തിന്റ അടയാളപെടുത്തലായി. തേരവാദ ബുദ്ധിസത്തിന്റ കേന്ദ്രമായി. 1472 ലാണ് അത് ആദ്യമായി സുവർണ്ണ ശോഭയിൽ ഉയർന്നത് . 1768 ലെ ഭൂകമ്പത്തിൽ മുകൾ ഭാഗം ഇടിഞ്ഞു വീണു. അതിനെ തുടർന്ന് വീണ്ടും ഉയരംകൂട്ടിയ സുവർണ്ണഗോപുരമാണ് ഇന്ന് സിംഗൂട്ടാര കുന്നിന്റ മുകളിൽ തടാകത്തെ നോക്കി നിൽക്കുന്നത്. ലോക ഹെറിറ്റേജാണ്.
അവൻ വീണ്ടും മനപ്പൂർവ്വമായി മായം കലർന്ന ബ്രിറ്റീഷ് അക്‌സെന്റ് എന്ന് അവൻ കരുതുന്ന ഇഗ്ളീഷിൽ പറഞ്ഞു .
"സർ . ബുക്ക്സ് ഡോണ്ട് ടെൽ യു ഓൾ ഹിസ്റ്ററി .ഐ വിൽ ടെൽ യു ടെയിൽസ്‌ ഓഫ് മെമ്മറീസ് ഓഫ് ജെറേഷൻസ് , റ്റെയിൽസ് യു നെവർ ഫോർഗെറ്റ് "
ഇവനാള് കൊള്ളവല്ലോ എന്ന് മനസ്സിൽ പറഞ്ഞു .
അവന്റെ പേര് ചോദിച്ചു .
'മൈ നെയിം ഈസ് സോമിങ്‌താൻ , സർ '
അവൻ ഇഗ്ളീഷ് വളരെ സൂക്ഷിച്ചു പൂർണ വാചകങ്ങളിലാണ് പറയുന്നത് ശ്രദ്ധിച്ചു .
താങ്ക്സ് പറഞ്ഞു മുന്നോട്ട് പോയപ്പോൾ അവൻ
" എക്സ്ക്യൂസ്‌ മി , സർ '
എന്ന് പറഞ്ഞു പിറകെ കൂടി .
അവൻ പറഞ്ഞു അവനവിടുത്തെ ഒഫീഷ്യൽ ഗൈഡാണെന്ന് .
സാധാരണ ഏത് ഹെറിറ്റേജ് സൈറ്റിൽ പോയാലും നിര്ബന്ധപൂർവം ഒഴിവാക്കുന്ന കൂട്ടരാണ് ഗൈഡുകൾ .
പക്ഷെ മിസ്റ്റർ സോമിങ്റ്റാൻ നിരാശനായില്ല.
"സർ , പ്ലീസ് യു ആർ മൈ ഫേസ്റ്റ് കസ്റ്റമർ '
ഐ ഗിവ് യു ഡിസ്‌കൗണ്ട് ബികോസ് മൈ മൈൻഡ് സെയ്‌സ് യു ആർ ഏ ഗുഡ് മാൻ..ഐ ചാർജ് 25 US , യു ഗിവ് മി ഒൺലി 15" !
അവൻ മാര്കെറ്റിങ്ങിന്റെ അടവുകൾ പുറത്തെടുത്തു .
"നീയാള് കൊള്ളാവല്ലോ . എന്താ നീ മാര്കെറ്റിങ്ങിൽ ആണോ എം ബി എ 'ചെയ്‌തത്‌ '?
ഇപ്പോൾ അവനാണ് അതിശയിച്ചത്
" സാറിന് എങ്ങനെ മനസ്സിലായി ഞാൻ എം ബി എ മാര്കെറ്റിങ്ങിലാണ് ചെയ്തതെന്ന് '
അവൻ സത്യത്തിൽ മാര്കെറ്റിങ്ങിൽ എം ബി എ ഉള്ളയാളായിരുന്നു .
അപ്പോൾ അവൻ വീണ്ടും ' യു ആർ ആൻ ഓർഡിനറി ലൂക്കിങ് മാൻ സർ .ബട്ട് യു ആർ നോട്ട് ആൻ ഓർഡിനറി മാൻ . ബിക്കോസ് വിത്ത്ൻ സെക്കൻഡ്‌സ് യു അണ്ടെർസ്റ്റുഡ് മി . ഐ ഡു ഇറ്റ് ഫ്രീ ഫോ യു സർ "
അങ്ങനെ സോമിങ്‌താൻ അന്ന് രാവിലെ പഗോഡ ദർശനത്തിന് കൂടെ കൂടി .
പതി നാലു വര്ഷം മുമ്പ് യാൻഗൂണിൽ ആദ്യമായി പോയത് 'ഐ ടി കൺസലിറ്റന്റ്' എന്ന പേരിൽ ബാങ്കോക്കിലെ ഒരു ട്രാവൽ ഏജന്റ് സംഘടിപ്പിച്ച വിസയിലാണ് .കാരണം അന്ന് മാനവിക വികസനം, മനുഷ്യ അവകാശം എന്നൊക്ക പറഞ്ഞാൽ വിസ കിട്ടില്ല.
അത് വരെ ബർമ്മയിൽ ഉള്ള ഒരു സാമൂഹിക സംഘടനക്ക് സഹായം നൽകിയത് ഏഷ്യയിൽ ഞാൻ നേതൃത്വം കൊടുത്ത അന്താരാഷ്ട്ര സംഘടനയായിരുന്നു .
അവിടെ നേരിട്ട് ഒരു ഓഫിസ് തുറക്കാൻ ആകുമോ എന്നുള്ള അന്വേഷണ യാത്ര .
പതിയെ ഞങ്ങൾ കൂട്ടുകാരായി . അവന്റെ കഥ അതിശയകരമായിരുന്നു
പത്താം ക്‌ളാസ് കഴിഞ്ഞു ഒരു ഓഫീസ് ബോയി ആയി ട്രാവൽ ഏജൻസിയിൽ ജോലി തുടങ്ങി.
അവിടെ നിന്ന് പഠിച്ചു .ബി എ യും, പിന്നെ ഉള്ള സ്ഥലം വിറ്റ് ഒരു ഓസ്‌ട്രേലിയൻ യുണിവേസിറ്റിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ക്യാംപസിൽ നിന്നും എം ബി എ .അന്നാണ് ഒരു സായിപ്പ് ഇങ്കളീഷ് പഠിപ്പിച്ചത് .
ഇതിനിടക്ക് വീട്ടുകാർ കല്യാണം കഴിപ്പിച്ചു .മുന്നൂറു ഡോളർ വരെ അവനു വേറൊരു ട്രാവൽ കമ്പിനിയിൽ ജോലി ചെയ്ത് കിട്ടി.ജീവിതം സന്തോഷം .അവനൊരു ബൈയ്ക്കു വാങ്ങി .മൂന്ന് കുട്ടികൾ .
അങ്ങനെയിരിക്കെ മിയന്മാരിൽ പണപെരുപ്പം .പൈസക്ക് വിലയില്ലാതെയായി .ജോലി പോയി. കുടുംബം പട്ടിണിയിലായി. ബൈക്ക് വിറ്റ് കടം തീർത്തു .
അവന് ജോലിയില്ലെന്ന് വീട്ടിൽ പറഞ്ഞില്ല .
എല്ലാ ദിവസവും ഓഫിസിൽ പോകുകയാണ് എന്ന് പറഞ്ഞു അവൻ വീട്ടിൽ നിന്നിറങ്ങും .ഒരു ദിവസം പത്തു ഡോളർ കിട്ടിയാൽ ഭാഗ്യം .
അങ്ങനെ കഴിഞ്ഞ രണ്ടു വർഷമായി അവൻ എല്ലാ ദിവസവും പഗോഡയുടെ പടിയിൽ ഭാഗ്യം പരീക്ഷിച്ചു .
ഞങ്ങൾ അമ്പലത്തിലെ റെസ്റ്റോറന്റിൽ കാപ്പി കുടിക്കുവാൻ കയറി.
എന്താണ് നിന്റെ രാഷ്ട്രീയം എന്ന് ചോദിച്ചു .
"ഏയ് , എനിക്ക് രാഷ്ട്രീയം എന്തിനാണ് സർ ' അതിനോനൊന്നും ഉള്ള അവസ്ഥയല്ല അവന്റേത് എന്ന് പറഞ്ഞു.
' പൊളിറ്റിക്സ് ഈസ് ഡേയ്ഞ്ചറസ് ഹീയർ , സർ '
പതിയെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞപ്പോൾ മനസ്സ് തുറന്നു . അവൻ രണ്ടു ബ്ലോഗുകൾ നടത്തുണ്ട് . രാഷ്ട്രീയം ചരിത്രം എല്ലാം വളരെ നന്നായി അറിയാം .
അന്ന് പിരിയുമ്പോൾ അവന് അമ്പത് ഡോളറും, ഫോൺ നമ്പരും കൊടുത്തു .
വൈകിട്ട് ഹോട്ടെലിൽ വരുവാൻ പറഞ്ഞു .
നേരെത്തെ ജോലിക്ക് അപേക്ഷിച്ചു ഷോർട്ട് ലിസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളെ കൂടി കൂട്ടി .
അവസാനം ഇന്റർവ്യൂ ചെയ്ത് റിസൽട്ട് നാലു ദിവസം കഴിഞ്ഞു ഞങ്ങളുടെ ഹ്യൂമൻ റിസോഴ്‌സ് മാനേജർ ജൂലി ശേഷ്ട്ട യാങ്കൂണിൽ അയച്ചു കൊടുത്തു
പുതിയ പ്രോഗ്രാം ഓഫിസറുടെ പേര് : സോമിങ്താൻ .
അവൻ ആദ്യമായി ചേർന്ന ഓഫിസിൽ ഇന്ന് മുന്നോറോളം സ്റ്റാഫ് ഉണ്ട് .
സോമിങ്താൻ ഇന്ന് ആ രാജ്യത്തെ അറിയപ്പെടുന്ന സാമൂഹിക നേതാവാണ് . എഴുത്തുകാരനാണ് .
ഒരിക്കൽ ഇന്ത്യയിൽ വന്നപ്പോൾ ഓഫിസിൽ വന്ന് സോമിങ്താൻ ആശ്ലേഷിച്ചു .
എന്നിട്ട് അവിടെയുള്ളവരോട് പറഞ്ഞു
"ഹി റ്റച്ചഡ് മൈ ഹാർട്ട് വൺ ഫൈൻ മോർണിങ് ഇൻഫ്രണ്ട് ഓഫ് ഔർ ഫേമസ് ടെമ്പിൾ.'
ജെ എസ് അടൂർ

No comments: