Saturday, April 4, 2020

നാഷണൽ അപ്ഡേറ്റ്.

നാഷണൽ അപ്ഡേറ്റ്.
ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള സഹപ്രവർത്തകരും സാമൂഹിക സിവിൽ സൊസൈറ്റി നേതൃത്വത്തിലുള്ള സുഹൃത്തുക്കളുമായി ടെലികോണ്ഫെറൺസിൽ പങ്കെടുത്തു. കൊവിഡ് -19 സിവിൽ നെറ്റ്വർക്കിൽ കൂടി ഇന്ത്യയൊട്ടാകെ ഒരുമിച്ചു പ്രവർത്തിക്കും.
ഇപ്പോൾ എല്ലായിടത്തും പ്രയാസം അനുഭവിക്കുന്നത് പണവും പണിയും തമാസ സൗകര്യങ്ങളും ഇല്ലാതെ പലയിടത്തും കുടുങ്ങികിടക്കുന്ന ഇതര സംസ്ഥാന തൊഴിലകളാണ്.
സത്യത്തിൽ ഇതൊക്കെ നേരെത്തെ കണക്കു കൂട്ടതെ വേണ്ട മുൻ കരുതലുകൾ എടുക്കാതെ ഒറ്റ രാത്രിയിൽ നോട്ട് നിരോധനം പോലെ ലോക്ക് ഔട്ട് പ്രഖ്യാപിച്ചുതിൽ ഒരുപാടു പാവപെട്ടവരാണ് പെട്ടുപോയത്. അതിനു ഉടനെ പരിഹാരമുണ്ടായേ മതിയാകൂ
വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോട് സാമൂഹിക സംഘടനകൾ അവർക്ക് സ്കൂകുകളിൽ അത്യാവശ്യം സൗകര്യങ്ങളും ഭക്ഷണം പാചകം ചെയ്യുവാനുള്ള സൗകര്യങ്ങളും കൊടുത്തു.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണത്തിനും താമസത്തിനിന്നുമുള്ള സൗകര്യം പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി കോർപ്പറേഷൻ മുഖേന സൗകര്യമുണ്ടാക്കും എന്നു പ്രത്യാശിക്കുന്നു
ഇന്ന് മനസ്സിലായ ഒരു കാര്യം സ്വയം തൊഴിൽ ചെയ്യുന്ന മധ്യവർഗ്ഗത്തിൽ പെട്ട പലരും പെട്ടന്ന് ഉണ്ടായ ലോക്ഡൗണിൽ വളരെ ആശങ്കകുലരാണ്. പലർക്കുമുള്ളത് മിനിമം ബാങ്ക് ബാലൻസാണ്. അല്ലെങ്കിൽ ഉള്ളത് രണ്ടായിരം രൂപ. ഉള്ള കാശ് കൊടുത്ത ഒരാഴ്ചത്തെ സാധനം വാങ്ങിയപ്പോൾ കൈയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ. അങ്ങനെയുള്ളർക്ക് അത്യാവശ്യം അയ്യായിരമോ പതിനായിരമോ കടം കൊടുക്കേണ്ടി വരും. ഈ ലോക് ഡൌൺ നീണ്ടു പോയാൽ പ്രശ്‍നങ്ങൾ പലതാണ്.
സിവിൽ നെറ്റ് വർക്ക് അനുസരിച്ചു കേന്ദ്ര സർക്കാരിനോട് കൃത്യമായി ചില ആവശ്യങ്ങൾ വ്യക്തമാക്കി കത്തെഴുതും.
അതുപോലെ വിവിധ സംസ്ഥാന സർക്കാരുകൾക്കും
കേരളത്തിൽ സർക്കാർ വളരെ ഏകോപനത്തോടെയാണ് മുന്നോട്ടു പോകുന്നത് എന്നറിയിച്ചു.
കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്റ് അതോരിറ്റി വിവിധ സംസ്ഥാനങ്ങളോട് പ്ലാനും പദ്ധതികളും നടത്തുവാൻ ആവശ്യപെട്ടിടുണ്ടന്നറിഞ്ഞു. അതിൽ സർക്കാർ വിവിധ സംഘടനകളുടെ നിർദേശങ്ങൾകൂടി പരിഗണിക്കണം എന്നു നിർദേശമുണ്ട്.
സർക്കാരുകൾകൊപ്പം നിന്ന് വേണ്ട സഹായ. സഹകരണങ്ങൾ ചെയ്യും.
ജെ എസ് അടൂർ

No comments: