Saturday, April 4, 2020

മേരെ പ്യാരേ ദേശ് വാസിയോം.

മേരെ പ്യാരേ ദേശ് വാസിയോം.
ആദ്യ ഐറ്റം: കൈ കൊട്ടിക്കളി , പാത്രം കൊട്ടികളി, തിരുവാതിര
രണ്ടാം റൗണ്ട്. പന്ത പ്രധാന്റെ പന്തംകളി, വിളക്ക് കളി.
മൂന്നാം റൌണ്ട് : പടക്കം പോട്ടീരു, വാണം വിടീൽ.
പിന്നെ : യോഗ ആസനങ്ങൾ.
എല്ലാം വീട്ടിൽ ഇരുന്നു ചെയ്യണ്ട കളികളാണ്. സർക്കാരിന് അഞ്ചു പൈസ ചിലവില്ലാത്ത കളികൾ. ആർക്കും കളിക്കാം. എല്ലാവര്ക്കും കളിക്കാം. പ്രായ ഭേദമെന്യേ.
കളികളുടെ ആശാനാണ്.
കളിപ്പിക്കാൻ മിടുമിടുക്കൻ. കളിപ്പീരിന്റ ഉസ്താദ്
എന്തോരം കളികളും സൈക്കോളെജീയും പഠിച്ച പതിനെട്ട് അടവും പയറ്റിയാണ് ഡൽഹിയിലെത്തിയതാണ്.
എല്ലാം ഓരോ കളികളാണ്. കളികളിൽ കാര്യമുള്ള കളി
'ഓടികളിയടാ കൊച്ചുരാമ ചാടിക്കളിയടാ കൊച്ചുരാമാ '
എന്ന കുരുങ്ങുകളിക്കാരെന്റ
റോളിലാണിപ്പോൾ.
അപ്പോൾ ജനം ആരായി? പുരാണത്തിൽ ഉള്ളവർ
ജനങ്ങളെ വരുതിയിൽ നിർത്തുവാൻ പരിശീലിപ്പിക്കുകയാണ്.
സാമുവൽ ബക്കറ്റിന്റ
'വെയ്റ്റിങ് ഫൊർ ഗോദോ ' യിലെപോലെയാണ് കാര്യങ്ങൾ.
തീയേറ്റർ ഓഫ് അബ്‌സേഡ്.
സാമുവൽ ബക്കറ്റിന്റ നാടകത്തിലെ ചിലവരികൾ പറഞ്ഞവസാനിപ്പിക്കാം
'People are bloody ignorant apes '
"Nothing happens. Nobody comes, nobody goes. It’s awful"
ജെ എസ് അടൂർ

No comments: