Monday, April 6, 2020

തമോസോ മാ ജ്യോതിർഗമയാ.


വളരെ രസമാണ് കാര്യങ്ങൾ. മുഖ്യമന്ത്രി വിളക്ക് തെളിയിച്ചപ്പോൾ അത് ഉത്തരവാദിത്തം . ഇപ്പോൾ പറയുന്നു തെളിച്ചില്ലന്ന്.
എന്തായാലും ആരും വിളക്ക് കത്തിക്കരുത് എന്ന് അദ്ദേഹം പറഞ്ഞില്ല.
പ്ലാനിങ് ബോഡ് അങ്ങം ഡോ. ഇഖ്ബാൽ മെഴുകുതിരി കത്തിച്ചാൽ അത് മഹാ പാപം !!. ഇത് എന്ത്‌ ലോജിക്കാണ് സാറുമ്മാരെ?
പലരും പലതിനും വിളക്ക് കൊളുത്തും. പണ്ട് കറണ്ടില്ലാത്തപ്പോൾ സ്ഥിരം വിളക്കായിരുന്നു. ചെറുപ്പത്തിൽ കറണ്ടില്ലാത്ത വീട്ടിൽ വിളക്ക് കത്തിച്ചു വച്ചാണ് വായിച്ചത്. അതായിരുന്നു ആചാരം.
കേരളത്തിൽ എവിടെപ്പോയാലും ഉത്ഘാടനം നടത്തണെൽ നിലവിളക്ക് കൊളുത്തണം. അതിൽ എന്തെങ്കിലും റാഷണലോ, ലോജിക്കോ ഉണ്ടോ? ഒരു കുന്തോം ഇല്ല.
അതൊക്ക ശീലിച്ച ശീലാചാരങ്ങൾ. അതിനേ അധികാരത്തിന്റെ അകമ്പടിയിൽ തണ്ടിൽ കേറ്റിയാൽ 'സംസ്കാരം 'എന്ന് പറയും.
പിന്നെ ദീപാവലിക്ക് നാട്ടിലെല്ലാം ദിയ കത്തിക്കും. അതും ശീല ആചാര സംസ്കാരങ്ങളാണ്.
ഇത് എല്ലാം ശാസ്ത്ര സാഹിത്യം പ്രകാരം ഉള്ളതാണോ എന്ന് ചോദിച്ചാൽ. അത് ചോദ്യമായി അവശേഷിക്കും. ഈ ലോകത്ത് നടക്കുന്ന രാഷ്ട്രീയവും സാമൂഹികമായതെല്ലാം 'ശാസ്ത്ര വിധി ' പ്രകാരമാണോ നടക്കുന്നത്.?
പ്രധാനമന്ത്രി പറഞ്ഞത് കൊണ്ട്, ഡോ. ഇക്‌ബാൽ മെഴുകുതിരി കത്തിച്ചു വെന്ന് കരുതി ആകാശവും ഭൂമിയും ശാസ്ത്രവും ഇളകിപോകില്ല.
മനുഷ്യർ ശീലങ്ങളാണ്.
അധികാരത്തിന്റ ഭാഗമാകുന്നവർക്ക് അധികാരികൾ പറഞ്ഞത് കേട്ടാണ് ശീലം.
അല്ലാതെ അധികാരത്തിൽ ഇരുന്നു ആരും എങ്ങും വിപ്ലവം ഉണ്ടാക്കിട്ടിയില്ല.
നിലവിളക്ക് കത്തിക്കുന്നതും, ദീപാവലിക്കിക്കു വിളക്ക് കത്തിക്കുന്നതും, പൊങ്കാല അടുപ്പിൽ തീ പകരുന്നതും എല്ലാം സോഷ്യലി ഇൻഡ്യൂസ്ഡ് ബിഹേവിയർ ആണ്.
അതുപോലെ സംഘടിത രാഷ്ട്രീയ അധികാര സംഘബല ഐക്യദാർഢ്യത്തിന് സോഷ്യൽ /പൊളിറ്റിൽ 'നഡ്‌ജ് ' ചെയ്യും. ഇതും സോഷ്യൽ ബിഹേവിയർ സ്റ്റിമുലസാണ്. അതിൽ കൂട്ടമായി പങ്ക് വായിക്കുന് സാമൂഹിക അടയാളങ്ങൾ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഇൻഡ്യൂസ് ചെയ്യും . ആൾക്കൂട്ട മനശാസ്ത്രത്തിന്റ ഭാഗമാണത്.
കൂട്ട കൈ കോട്ടൽ, കൂട്ട വിളക്ക്, മനുഷ്യ ചങ്ങല, നവോത്‌ഥാന മതിൽ എല്ലാം ഈ കൂട്ടത്തിൽ വരും. അത് സംഘബലത്തിന്റ അടയാളപ്പെടുത്തലാണ്. അതുപോലെ അധികാരത്തിനു അനുരൂപരാക്കുവാൻ മനുഷ്യരെ പരിശീലിപ്പിക്കുകയാണ്.
സോഷ്യൽ അച്ചടക്ക പരിശീലനങ്ങളിൽ കൂടി മനുഷ്യരെ ബലപ്രയാഗമില്ലാതെ വരുതിയിൽ നിർത്തുന്നു രാഷ്ട്രീയ അധികാര പ്രയോഗങ്ങളാണ്ട് വിവിധ ത രം മാസ്സ് ഡ്രില്ലുകൾ . അതു വ്യവസ്ഥപ്പെടുത്തി ആചാരമാക്കിയാണ് മതങ്ങൾ അധികാരം കൊണ്ട് കുടുംബത്തിൽ ആധിപത്യം പുലർത്തുന്നത്.
ഉപവാസം, ഭക്ഷണം, പ്രാർത്ഥന ക്രമങ്ങൾ, നിറങ്ങൾ പോലുള്ള മാസ്സ് ഡ്രില്ലുകൾ മിക്കവാറും മതങ്ങൾ നമ്മൾ അറിയാതെ തന്നെ വരുതിയിൽ നിർത്താൻ ഉപയോഗിക്കുന്നുണ്ടതാണ് സത്യം.
മിക്കവാറും മതങ്ങൾ ചെയ്യുന്നത്-അത് പൊങ്കലയായാലും, തബ്ലീഗ് ആയാലും, രോഗ ശാന്തി മഹാമായ ആയാലും ശാസ്ത്രയുക്തിക്ക് അപ്പുറത്താണ്. കുറെപ്പേർക്ക് അന്ധ വിശ്വാസം എന്ന് തോന്നുന്നത് വിശ്വസിക്കുന്നവർക്ക് അസ്തിത്വ ആശ്വാസമാണ്.
അന്ധ വിശ്വാസങ്ങൾ ഇല്ലെങ്കിൽ പല മതങ്ങളും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും നിൽനിൽക്കില്ല. പക്ഷെ അതെല്ലാം നിലനിൽക്കുന്നുണ്ട്.
അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ശാസ്ത്ര വളർച്ചയുള്ള അമേരിക്കയിൽ' ഇൻ ഗോഡ് വീ ട്രസ്റ്റ്‌ ' അധികാരത്തിന്റ ആപ്ത വാക്യം ആകില്ലല്ലോ.?
അതിന് മേൽക്കോയ്മ അധികാരത്തിന്റെ പിന്തുണയുണ്ടാകുമ്പോഴാണ് അത് "സംസ്കാരം ' എന്ന തലത്തിൽ വർത്തിക്കുന്നത്.
എല്ലാം സംസ്കാരം ആചാരങ്ങളിലും അധികാരത്തിന്റെ അടയാളങ്ങൾ ഉണ്ട്.
അധികാരം ആ അടയാളങ്ങളെ ഉപയോഗിച്ച് മനുഷ്യരെയും സമൂഹത്തെയും കൈയ്യിൽ എടുക്കും. അത് അധികാരം ജനങ്ങളെ പഠിച്ച ശീലങ്ങൾ ഉപയോഗിച്ചു തന്നെ വരുതിക്ക് നിർത്തും.
മോഡി സർ ചെയ്തത് സമൂഹത്തിൽ നില നിന്നിരുന്ന ഒരു വിളക്ക് ശീലത്തെ വിദഗ്ദ്ധമായി ഉപയോഗിച്ചു.
പിന്നെ ചിലർക്ക് " ഇഷ്ട്ടമില്ലാത്ത.... തോട്ടത് എല്ലാം കുറ്റം."
അത് കൊണ്ട് മോഡി പറഞ്ഞാൽ വളരെ മോശം. മുഖ്യമന്ത്രി പറഞ്ഞാൽ മനോഹരം എന്നതാണ്. ഓരോരുത്തർക്കും ഓരോ ലെൻസല്ലേ. നോക്കുന്ന കണ്ണടക്ക് അനുസരിച്ചു കാഴ്ച്ചകൾ മാറും.
ഇവിടെ എല്ലാവരും ഇടക്കിടെ വീശുന്ന സാധനമാണ്
"തമസോ മാ ജ്യോതിർഗമയ "
പറഞ്ഞു എത്രയൊ തവണയാണ്.
ഇവിടെ മനുഷ്യൻ വിളക്ക് കത്തിക്കുന്നത് ആചാര ശീലങ്ങളുടെ ഭാഗമാണ്.
ചെറുപ്പത്തിൽ സന്ധ്യനിലവിളക്ക് കത്തിക്കുന്നത് കുട്ടികളുടെ ജോലിയായിരുന്നു. അത് ശീലിച്ചു.
അങ്ങനെയുള്ള സാമൂഹിക ശീലത്തെ പ്രധാനമന്ത്രി ഉപയോഗിച്ചു. അത് അയാൾ കളമറിഞ്ഞ് കളിക്കുന്നയാളായത് കൊണ്ടാണ്.
ഡോ. ഇക് ബാലിന്റ ലോജിക് വ്യക്തം. മുഖ്യ മന്ത്രി പിണറായി വിജയൻ കേരളത്തിൽ എല്ലാവരുടെയും മുഖ്യ മന്ത്രി യാണെങ്കിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എല്ലാവരുടെയും പ്രധാനമന്ത്രിയാണ്.
അത് കൊണ്ട് അവർ പറയുന്നത് ആദരവോടെ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഭാഗമായിട്ടുള്ളവരുടെ പ്രധാന തൊഴിൽ. അതിനാണ് സർക്കാർ ശമ്പളം കൊടുക്കുന്നത്.
പിന്നെ നാട് ഓടുമ്പോൾ നടുവേ ഓടുന്നവർക്കേ അധികാരത്തിന്റ അകത്തളങ്ങളിൽ പിടിച്ചു നിൽക്കുവാൻ സാധിക്കുള്ളൂ.
വ്യവസ്ഥാപിത അധികാരം കോൺഫെമിസ്റ്റാണ്. അതിൽ വിപ്ലത്തിന് സ്കോപ്പില്ല സർ.
അത്കൊണ്ട് വിളക്ക് കത്തിച്ചവർ മോശക്കാരോ, മണ്ടൻമാരോ, ശാസ്ത്ര വിരോധികളോ ആണെന്ന് കരുതുന്നില്ല.
എപ്പോഴും ദിയ കത്തിച്ചു ശീലമുള്ള എന്റെ സഹയാത്രികക്ക് അത് ഇഷ്ട്ടമുള്ള കാര്യമായത് കൊണ്ട് ചെയ്തു.
അല്ലാതെ വേറെ ലോജിക്കില്ല.
പണ്ട് തൊട്ടേ താന്തോന്നിയും അനുസരണ ശീലം കുറവുമായ ഞാൻ സംഗതി ഓർത്തത് തന്നെ രാത്രി പത്തു മണിക്കാണ്. ഓരോരുത്തരും ഓരോ വിധം
കത്തിക്കാത്തവർ വിപ്ലവകാരികളോ, പുരോഗനക്കാരോ ശാസ്ത്ര പണ്ഡിതൻമാരോ അല്ല.
വ്യവസ്ഥാപിത അധികാരത്തിന്റെ കളികൾ അല്പം ദൂരെ നിന്ന് കണ്ടാൽ നല്ല രസം.
സ്റ്റേറ്റ് കാറിൽ സ്റ്റാറ്റസോടെ പോകണമെങ്കിൽ, സ്റ്റേറ്റ് പറയുന്നത് കേട്ട് ശീലിച്ചു അനുസരിക്കുകയെന്നതാണ് ലോജിക്.
സൊ കുഡോസ് ടു ഔർ ചീഫ് മിനിസ്റ്റർ ആൻഡ് കുഡോസ് റ്റു ഡോ. ഇക്‌ബാൽ.
അവരൊക്കെ സ്റേറ്റിന്റ കാറും സ്റ്റേറ്റിന്റെ ലോജിക്കും അത്പോലെ അധികാരത്തിന്റ് ശീലവും അറിയാവുന്നവരാണ്.
അവരുടെ സ്ഥാനത്തു ആരായാലും, ഞാൻ ആയാലും അധികാരത്തിന്റെ ലോജിക്കിലെ ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
അത്രയുമേ ഡോ. ഇക്ബാലും ചെയ്തുള്ളൂ.
അദ്ദേഹം വിപ്ലവകാരിയൊന്നും അല്ലല്ലോ !!
അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു.
ജെ എസ് അടൂർ

No comments: