കേരളം
ഇന്ത്യക്കും നൽകിയ വലിയ സംഭാവനയാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാരും
ഡോക്ടർമാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അനേക ലക്ഷങ്ങൾ. കേരളത്തിലെ
സാമൂഹിക സാമ്പത്തിക ആരോഗ്യ മേഖലയെ മാറ്റുക മാത്രമല്ല വിവിധ രാജ്യങ്ങളിലെ
ആരോഗ്യ രംഗത്ത് അവർ അഭിമാനകരമായ മാതൃകയാണ്.
അമ്മ ആദ്യം ജോലി ചെയ്തത് ഭോപ്പാലിലെ ടി ബി ഹോസ്പിറ്റലിൽ. പിന്നെ നൂറനാട് ലെപ്രെസി ഹോസ്പിറ്റലിൽ. കേരളത്തിൽ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ടമെന്റെ 1960കളിൽ തുടങ്ങിയപ്പോൾ ചേർന്നു. വീട്ടിൽ മൂന്നു പേർ പബ്ലിക് ഹെൽത്തിൽ ആയിരുന്നു
ഇപ്പോൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് യുദ്ധത്തിൽ ഏർപെട്ടിരിക്കുന്നുവരികൾ നേഴ്‌സുമാർ ഡോക്റ്ററുമാർ എല്ലാം കുടുംബത്തിലുണ്ട്. അവരുടെ സൗഖ്യം പ്രത്യാശിക്കുയാണ്. ഏറ്റവും അടുത്ത സ്കൂൾ സഹപാഠി കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലാണ്
അവരുടെയൊക്കെ സേവനത്തിന്റെ വിലയറിയാൻ കിട്ടിയ സമയം

ആഘോഷിക്കപ്പെടാത്ത മറ്റൊരു കേരള സേന.
ഏകദേശം ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരത്തി എണ്ണൂറ്റി എമ്പത് (152880) മലയാളി നഴ്സുമാർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അതുപോലെ പന്ത്രണ്ടായിരത്തി എഴുനൂറ്റി ഇരുപത് (12720) മലയാളി ഡോക്ടർമാരും വിദേശത്തുണ്ട്. (കേരള മൈഗ്രേഷൻ സർവേ (2014), സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ്, തിരുവനന്തപുരം). വിദേശത്ത് ജോലി ചെയ്യുന്ന ഇരുപത്തിനാലു ലക്ഷം കേരളീയരുടെ യഥാക്രമം 6.37 ശതമാനവും 0.53 ശതമാനവും ആണിവർ.

ഒട്ടേറെപ്പേർ ഫാർമസി തുടങ്ങി മറ്റു വൈദ്യരംഗങ്ങളിലും ജോലി ചെയ്യുന്നു. ഈ
കണക്കെടുത്ത 2014നു ശേഷം ഇത് എത്രയോ വർധിച്ചിട്ടും ഉണ്ടാവും. ഇസ്രായേൽ,
ജർമനി പോലെ പല രാജ്യങ്ങളിലും വീട്ടു നഴ്സുമാരായും മലയാളി സ്ത്രീകൾ ജോലി
ചെയ്യുന്നു. അവർ ഈ കണക്കിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ലോകത്തെ
ആരോഗ്യസംവിധാനത്തിന് നമ്മുടെ സംഭാവനയാണ് ഈ ഫ്ലോറൻസ് നൈറ്റിംഗേലുമാർ.
ഈ എണ്ണത്തിൻറെ എത്രയോ മടങ്ങു വരും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും. അവരുടെ എണ്ണം കണ്ടുപിടിക്കാനായില്ല. പക്ഷേ, പല മടങ്ങായിരിക്കും എന്നതിലോ ഇന്ത്യയിലെ ആരോഗ്യസംവിധാനം ഈ മലയാളി സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നു എന്നതിനോ സംശയമില്ല.
നമ്മെ രക്ഷിക്കാൻ പോരാടുന്ന ഇന്ത്യയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും പറകൊട്ടി നന്ദി പറയുന്നത് ഉചിതം തന്നെ. ജീവൻ രക്ഷിക്കുന്നവരോടു നന്ദി കാട്ടണം. പക്ഷേ, ലോകത്തെ ജനങ്ങളെ ഇന്നത്തെ മഹാമാരിയിൽ നിന്നു രക്ഷിക്കാൻ ജീവൻ കയ്യിലെടുത്തു പടവെട്ടുന്ന ഈ മലയാളി പുത്രിമാരുടെ പേരിൽ നമുക്ക് അഭിമാനം വേണം. ആ അഭിമാനം പറയാൻ മടിക്കുന്നത് കേരളത്തിൻറെ സ്ത്രീ വിരുദ്ധതയും ആഴത്തിൽ വേരൂന്നിയ വർഗീയതയും കൊണ്ടാണ്.

No comments:
Post a Comment