Saturday, April 4, 2020

മോഡി സാറിന് അയാളുടെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയാൻ പറ്റും.

കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും മോഡി സാറിന് അയാളുടെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയാൻ പറ്റും. ആ ' ലക്ഷ്മണൻ രേഖ ' എല്ലാവർക്കും എല്ലാവർക്കും, പ്രത്യകിച്ചും വടക്കേ ഇന്ത്യയിലുള്ളവർക്ക്.. കാരണം അയാൾ രാജ്യത്തോട് എന്നു പറഞ്ഞാലും അയാളുടെ കോർ constituency യോടാണ് ഹിന്ദിയിൽ പ്രസംഗക്കുന്നത്. അയാൾക്ക് വോട്ട് കൊടുത്തവർക്കും കൊടുക്കാൻ സാധ്യതയുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയാണ്. അതു അവര്ക്ക് മനസ്സിലാകും. ബാക്കിയുള്ളവർ അതുപോലെ മനസ്സിലാക്കണം എന്നില്ല. മലയാളിക്ക് മനസിലാക്കണം എന്നില്ല.
കഴ്ഞ്ഞ പ്രാവശ്യം കർട്ടൻ റൈസർ ആയിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്.ഇതു കുറഞ്ഞത് അഞ്ചു ഭാഗമുള്ളത്തിന്റ ഭാഗം 1 ആണ്
ഇന്ന് 21 ദിവസം അടവ് എന്ത് കൊണ്ടു എന്ന് പറഞ്ഞു ഫലിപ്പിക്കാനാണ് 20 ¿മിനിറ്റ് എടുത്തത്.
ഇന്ന് മൂന്ന് കാര്യം പറഞ്
1) ആരോഗ്യത്തിനു 15000 കോടി അതു അത്യാവശ്യം.
2) എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തും
3). വേതനം നഷ്ട്ടപ്പെടുന്നവർക്ക് വേണ്ടത് സംസ്ഥാന സർക്കാരുകളും മറ്റുള്ളവരുമാലോചിച്ച ചെയ്യും.
പ്രധാനമന്ത്രി ആരോഗ്യ പ്രവർത്തകരുടെ സേവനം എടുത്തു പറഞ്ഞു
അതുപോലെ സംസ്ഥാന സർക്കാരുകളുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്നു.
അടുത്തു രണ്ടു മാസം പൊതു ജനാരോഗ്യ പരിപാലനം ആയിരിക്കണം എല്ലാ സർക്കാരുകളെയും മുൻഗണന
അതുപോലെ സ്വകാര്യ മേഖല പൂർണ സഹായം ചെയ്യുമെന്നും.
എന്റെ അഭിപ്രായത്തിൽ പ്രധാന മന്ത്രി വളരെ സ്ട്രാറ്റജിക് ആയാണ് കമ്മ്യുണിക്കേഷൻ. അതു ഒരു സീരീസ് കമ്മ്യൂണിക്കേഷസു നടത്തുന്നത്. അതു ഒരു ഡിസൈനീന്റെ ഭാഗമാണ്. (25:കൊല്ലം ചെയ്ത പണികളിൽ ഒന്ന് സ്ട്രാറ്റജിക് കമ്മ്യൂണികേഷൻ ഡിസൈനാണ് : Framing the മെസ്സേജ് )
ഓരോ പ്രസംഗത്തിലും ഒരു പാക്കേജ് എന്നത് രാഷ്ട്രീയ മെസ്സേജിങാണ് എന്നാണ് എന്റെ ആനുമാനം. അടുത്തു പ്രസംഗത്തിൽ ഒരു പാക്കേജ് കാണും. ആകാംഷ നില നിർത്തുക എന്ന കമ്മ്യൂണിക്കേറ്റീവ് പ്ലാനാണ്. ഇതെല്ലാം കൂട്ടി ഒറ്റ പാക്കേജ് കഴിഞ്ഞ പ്രാവശ്യം പറഞ്ഞാൽ ഇന്ന് ജനങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ സാധ്യത കുറവാണ്
അയാളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാരും പ്രസംഗം കേൾക്കും. ചിലർ നിരാശ തോന്നും. ചിലർക്ക് ദേഷ്യം. ചിലർ അഭിനന്ദനിക്കും. പക്ഷെ ഇന്ന് ഇന്ത്യ മുഴുവൻ ചർച്ച മോഡിയുടെ പ്രസംഗം ആയിരിക്കും. അതാണ് അയാൾക്ക് വേണ്ടത്. അയാൾ ക്രൈസിസ് ലെജിറ്റിമസി ആർജിക്കുവാനുള്ള ശ്രമമായത് കൊണ്ടു എല്ലാ ഒറ്റയടിക്ക് പറഞ്ഞു തീർക്കില്ല. ഓരോ പ്രസംഗവും അയാൾ ചർച്ചയാക്കാനാണ് ശ്രമിക്കുന്നത്.
അതിനോട് യോജിക്കാം വിയോജിക്കാം. പക്ഷെ അയാളാണ് കമ്മ്യുണിക്കേഷൻ ഡ്രൈവ് ചെയ്യുന്നത്
അയാൾ കമ്മ്യൂണികേറ്റ് ചെയ്യുന്നത് ഹിന്ദി മനസ്സിലാകുന്ന അയാളുടെ കോർ കോൺസ്റ്റിട്യൂൺസിയോടാണ്. അയാൾ നടത്തുന്നത് പൊളിറ്റിക്കൽ കമ്മ്യൂണികേഷനാണ്. അതാണ് അയാൾക്കു അയാള്ക്ക് വോട്ട് കൊടുത്തുവരോടും അവിടെയുള്ളവരോടും പറയാനുള്ളത്ത്.
അല്ലാതെ നമ്മൾ വിചാരിക്കുന്നത് പോലെ പോളിസി സ്പ്പീച് അയാൾ ചെയ്യില്ല. മലയാളികൾ എങ്ങനെ കരുതിയാലും അയാൾക്കതു വിഷയമാകാൻ സാധ്യത ഇല്ല. അയാളുടെ കോൺസ്റ്റിട്യുസിയാണ് അയാളുടെ ടാർജറ്റ് ഓഡിയൻസ്. അല്ലെങ്കിൽ അയാൾ പകുതി പ്രസംഗം ഇഗ്ളീഷിൽ ചെയ്തേനെ. അയാൾ ചെയ്യില്ല .
അതാതു സംസ്ഥാനങ്ങളിൽ ഉള്ളവരുടെമേൽ പ്രധാന ഉത്തരവാദിത്തം ഏൽപ്പിക്കുകയാണ് ചെയ്യന്നത്.
കഴിഞ്ഞു രണ്ടു ദിവസം മുമ്പ് ഞാൻ എഴിതിയിരുന്നത് 15000 കോടിയുടെ ഹെൽത് പാക്കേജ് എന്നാണ്. അതാണ് അദ്ദേഹവും പറഞ്ഞത്.
അടുത്ത പ്രസംഗത്തിൽ ഒരു പാക്കേജ് കാണും. ഇതു ഒരു സീരീസാണ്
ഇതൊക്കയാണ് പ്രസംഗം കേട്ട് കഴിഞ്ഞ ഉടനെ തോന്നിയത്. ഇതൊക്കെയാണ്. ഇതിനർത്ഥം ഞാൻ ആ മെത്തേഡിനോട് യോജിക്കുന്നുവെന്നല്ല .

No comments: