Saturday, April 4, 2020

ചിലർ കലിപ്പു തീർക്കുന്നത് തെറിമത്സരത്തിലൂടെയാണ്

കോവിഡ് ലോക്ഡൗണിൽ ചിലർ കലിപ്പു തീർക്കുന്നത് കൂട്ടം കൂടി പച്ച തെറിമത്സരത്തിലൂടെയാണ്തോന്നി. ഇപ്പോഴാണ് തെറി ഘോഷ് യാത്രയുടെ ഒരു പോസ്റ്റ്‌ കണ്ടത്. തെറികൊണ്ടു ഒരു പോസ്റ്റ്‌ വൈറലായി കണ്ടത് ആദ്യം.
ആൾകൂട്ട മനശാസ്ത്രം എങ്ങനെ മനുഷ്യരെ വാക്ക് കൊണ്ടു പ്രവർത്തികൊണ്ടും ഹിംസ ചെയ്യുവാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നതിന്റെ സൂചനകൂടിയാണ്. വിൽഹം റേയ് ഷ് ആൾക്കൂട്ട മനശാസ്ത്രത്തെ കുറിച്ച് എഴുതിയ പുസ്തകം വായിച്ചതോർമ്മ വന്നു.
തെറികളുടെയും രീതിശാസ്ത്രത്തെകുറിച്ച് ഒരു പേപ്പർ എഴുതാനുള്ള തെറികൾ. പലപ്പോഴും വിചാരിക്കുന്ന കാര്യം ആളുകളുടെ ജനനേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നതും അതുപോലെ ആരോഗ്യമുള്ള മനുഷ്യർ ചെയ്യുന്ന ഏറ്റവും മനോഹരമായ സെക്‌സുമായി ബന്ധം പെട്ട വാക്കുകൾ എങ്ങനെ തെറികളായെന്നാണ്. .
അതിൽ തന്നെയുള്ള ഭീകര പുരുഷമേധാവിത്ത മനസ്ഥിതിയും.

നാവിൽ തെറികെട്ടികിടക്കുന്നത് പറയുമ്പോൾ ഒരു വിരേചന സുഖം (purgation ) ആളുകൾക്ക് കിട്ടുന്നത് കൊണ്ടായിരിക്കും ഭരണിപാട്ട് അംഗീകരിക്കപെട്ട ആചാരമായത്.
എന്തായാലും ഒരു ഫേസ് ബുക്ക്‌ പോസ്റ്റിലെ തെറികളുടെ നിലവാരം നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെകുറിച്ചും അസഹിഷ്ണുതകളുടെ സാമൂഹ്യമനഃശാസ്ത്രക്കുറിച്ചു ചില സൂചനകൾ തരുന്നുണ്ട്.
ഇനിയും ഇതൊക്കെയാണോ 21'നൂറ്റാണ്ടിൽ സാമൂഹ്യ മാധ്യമങ്ങളുടെ കാലത്തെ നവോത്‌ഥാന സംസ്കാരം?

No comments: