സ്പ്രിങ്ക്ലർ കമ്പനിയുമായി എനിക്ക് സത്യത്തിൽ ഒരു പ്രശ്നവും അന്നും ഇന്നും ഇല്ല. മതിപ്പുമാണ്.
ഒരു കമ്പനി അവരുടെ ബിസിനസ് ചെയ്യുന്നു. അവർ അവരുടെ ബിസിനസ് മാർക്കറ്റിങ് യുക്തിക്ക് അനുസരിച്ചു കച്ചവടം നടത്തി കാശുണ്ടാക്കുന്നത് അവരുടെ മിടുക്ക്. അമേരിക്കയിലെ ആളുകളോട് കമ്പനികളോട് ഒരു പ്രശ്നവും ഇല്ലെന്നു മാത്രം അല്ല, മതിപ്പുമാണ്. ഇനിയും മലയാളി സഹോദരങ്ങൾ അമേരിക്കയിലും ലോകത്തും ബിസിനസ് ചെയ്തു കാശ് ഇഷ്ട്ടം പോലെ ഉണ്ടാക്കണം എന്നാണ് ആഗ്രഹം.
ഭരണ അധികാരികളും അവരുടെ ആശ്രിതരും അനുഭാവികളും ഭരണ പാർട്ടിക്കാരും പറയുന്നത് സ്പ്രിങ്ക്ൾർ ഡീൽ ഒരു പ്രശ്‍നമേ അല്ലന്നാണ്. അതു മാത്രം അല്ല ' എല്ലാം ശരിയാണ് ' എന്നുമാണ്. കൊറോണ ' അടിയന്തരാവസ്ഥ' കാലത്തു ഇവറ്റകൾക്ക് ഇത് എങ്ങനെ ചോദിക്കുവാൻ മനസാക്ഷി ഉണ്ടായി? ഒരു കാര്യവും ഇല്ലാതെ വെറുതെ പുക മറ സൃഷ്ട്ടിക്കുകയാണ്.
ഇവർക്ക് 'ലോകോത്തര 'മുഖ്യ മന്ത്രിയോട് ചോദിക്കുവാൻ എങ്ങനെ ധൈര്യം വന്നു? ഇത്ര മാന്യനും അഴിമതിയുടെ കറ പുരളാത്ത ഒരു ഉദ്യോഗസ്ഥനേ കുറിച്ച് ഇവർക്ക് ചോദ്യം ചോദിക്കാൻ ' ഉളുപ്പില്ലേ '?
ഇതൊക്കെയാണ് സർക്കാർ ആശ്രിതരും ഗുണഭോക്താക്കാളും ആവേശ കമ്മറ്റിക്കാരും പറയുക. ചോദ്യം ചോദിക്കുന്നവർ ദേശദ്രോഹികൾ എന്നുവരെ പ്പറയും.
കേന്ദ്ര സർക്കാരിനോടും മോഡിയോടും ഇതൊക്കെ ചോദിച്ചാലും സർക്കാർ അധികാര ആശ്രിതരും ഭരണ പാർട്ടി അവേശക്കാരും ഇതേ പ്രതികരണങ്ങൾ തരും. . അതിനോട് എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഇല്ല.
കാരണം അവർ അവരെ ഏൽപ്പിച്ച ജോലി ചെയ്യുന്നു.
ഇപ്പോഴത്തെ പ്രതിപക്ഷം ഭരണ പക്ഷമായാൽ അവരും സർക്കാർ ന്യായീകരണ പ്രതിബദ്ധത കാണിക്കും.
ഇപ്പോഴത്തെ ഭരണ പക്ഷം പ്രതിപക്ഷത്തു ആയിരുന്നെങ്കിൽ ഇതിന്റ പത്തിരട്ടി വാശിയോടെ പ്രക്ഷോഭം തന്നെ തുടങ്ങിയേനെ. പോസ്റ്റർ. ട്രോൾ. ഫ്ലെക്സ് എല്ലാം.
ഇപ്പഴത്തെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളോടെല്ലാം ഞാൻ യോജിക്കുന്നുണ്ടോ? ഉത്തരം : ഇല്ല.
ഇതിൽ കോടി കണക്കിന് സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടോ? ഇത് വരെ അങ്ങനെ ഒന്നും നടന്നതിന് തെളിവില്ല.
ഈ കമ്പനിയെ കുറിച്ച് നിങ്ങൾക്ക് പ്രശ്‍നം ഉണ്ടോ? കമ്പനിയോട് എനിക്കെന്ത് പ്രശ്നം.? എന്റെ നാട്ടുകാരനായ രാജി തോമസിനെ കണ്ടാൽ അദ്ദേഹത്ത അഭിനന്ദിക്കും., വേണങ്കിൽ കൂടെ ഡിന്നറിനു പോകും . നല്ല സംരംഭകരേയും പ്രൊഫെഷണല്സിനെയും എന്നും ഇഷ്ട്ടവും ബഹുമാനവുമാണ്.
ഈ SaaS platform നേകുറിച്ച് പ്രശ്നം ഉണ്ടോ? ഇതിൽ വൈദഗ്ദ്യം ഉള്ളവർ പറയുന്നത് വിശ്വസിച്ചാൽ അതും പ്രശ്‍നം അല്ല.
പിന്നെ എന്താണ് പ്രശ്‍നം?
മൂന്നു ചിന്ന പ്രശ്നങ്ങളാണ് ഞാൻ കാണുന്നത് സർ. തെറ്റാണെങ്കിൽ മാപ്പാക്കണം.
1) ഡാറ്റ ഗവര്ണസ്
ഇവിടെ ഡാറ്റ ശേഖരിച്ചു അപ് ലോഡ് ചെയ്യുന്നത് third party ആണ്.
ആധാർ ഡേറ്റ സ്വമേധയാ കൊടുക്കുന്നതാണ്. അതിൽ ആരോഗ്യ വിവരങ്ങൾ ഇല്ല.
ഇവിടെ എന്റെ സമ്മതമോ അറിവോ ഇല്ലാതെ എന്റെ ഏറ്റവും പ്രധാന ആരോഗ്യ ഡേറ്റ ഞാൻ പോലും അറിയാതെ അപ്പ്‌ലോഡ് ചെയ്യുന്നു എന്നത് മനുഷ്യ അവകാശ ലംഘനമാണ്.
ഒരു ഡോക്റ്റർക്ക് പോലും ഒരാളുടെ അസുഖത്തിന്റ ഡേറ്റ പുറത്തു വിടാൻ സാധിക്കില്ല.
ഇവിടെ എന്റെ അറിവോ സമ്മതമോ ഇല്ലാതെ വേറൊരു വെരിഫിക്കേഷനും ഇല്ലാതെ, ഈ വിഷയത്തിൽ ഒരു പരിശീലനം ഇല്ലാത്തവർ കേട്ടത് കൊടുക്കുന്ന ഏർപ്പാട് ആണ് വലിയ പ്രശ്‍നം. അതു ഡേറ്റ ഗവര്ണസും മനുഷ്യ അവകാശവുമായി ബന്ധപ്പെട്ടതാണ്
അത് മാത്രം അല്ല. ഞാൻ അറിയാതെ. എന്റെ സമ്മതം ഇല്ലാതെ, കേട്ടറിവ് മാത്രം വച്ചു എന്റെ സ്വകാര്യ ആരോഗ്യ ഡേറ്റ ആരു ശേഖരിച്ചു എങ്ങനെ ഉപയോഗിക്കുന്നു എന്നെനിക്കറിയില്ലങ്കിൽ , അതിനുള്ള സമ്മത പത്രത്തിൽ ഞാൻ ഒപ്പിട്ട് എഴുതിയ വിവരം കൃത്യമാണോ എന്ന് ഞാൻ പരിശോധിച്ചില്ലെങ്കിൽ, എങ്ങനെ ഡേറ്റ ഇന്റെഗ്രിറ്റി ഉറപ്പ് വരുത്തും?
അത് മാത്രം അല്ല എന്റെ പേരും വിട്ടുപേരും ആരോഗ്യ വിവരങ്ങളും ആരു എപ്പോൾ എങ്ങനെ എന്തിന് വേണ്ടി ഉപയോഗിക്കുന്നു വന്നത് അറിയാനുള്ള അവകാശം എനിക്കുണ്ട്?
അത് നിഷേധിക്കുന്നത് ഒരു പൗരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും എന്റെ അവകാശം നിഷേധിക്കുകയാണ്. മനുഷ്യൻ എന്ന നിലയിൽ 'എന്റെ ബേസിക് ഏജിൻസി ' നിഷേധിക്കുകയാണ്. അത് ജനായത്ത അവകാശങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണ്.
2) പ്രോസസ്സ് ഇന്റെഗ്രിറ്റി
ഇവിടെ പലരും പറയുന്നത് കൊറോണ എമർജൻസിയുടെ സമയത്ത് പ്രോസസ്സ് എടുത്തു തോട്ടിൽ കളയണം.
അതിനുള്ള മറുപടി. കേരളത്തിൽ ഇപ്പോൾ ചെയ്യുന്നത് സാമാന്യം നല്ല പ്രതിരോധമാണ്.. കേരള സർക്കാരിനെ അഭിനന്ദന്നിക്കുന്നു അതിന് പറയുന്നത് preventive containment and mitigation എന്നാണ്. അവിടെ ജാഗ്രതയാണ് ആവശ്യം. അല്ലാതെ പാനിക് എമർജൻസി റെസ്പോൺസ് അല്ല. Preventive containment strategy, ചിലർ എമർജൻസി റെസ്പോൺസ് ആക്കിയാൽ അതു വസ്തുതകൾക്ക് നിരക്കുന്നത് അല്ല
പക്ഷെ 1.5 ലക്ഷം ഹോസ്പിറ്റൽ ബെഡ് ഉള്ള കേരളത്തിൽ ഏറ്റവും കൂടിയ സമയത്തു പോലും അഞ്ഞൂറിൽ താഴെ. അത് ഇപ്പോൾ ഇരുന്നൂറിൽ താഴെ. കേരളത്തിൽ ഇപ്പോഴും ജാഗ്രത ആവശ്യം ആണെങ്കിലും ഒരു പാനിക്ക് എമർജൻസി ഉണ്ടായില്ല എന്നതാണ് വാസ്തവം . ഈ എമർജൻസി റാഷണൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പണിയാണ്.
ഇനിയും എമർജൻസി ആണെങ്കിൽ തന്നെ, ഒരു തീരുമാനം വേണ്ട രീതിയിൽ എടുക്കുവാൻ അഞ്ചു മണിക്കൂർ ഇവിടുത്തെ ഉന്നത ഉദ്യോഗസ്ഥർക്കില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ്? കാരണം ഫീൽഡിൽ പണി എടുക്കുന്നത് കളക്ക്റ്റർമാരും ആരോഗ്യ വകുപ്പ് ഫീൽഡ് /ഹോസ്പിറ്റൽ സ്റ്റാഫ് ആണ് .
ഞാൻ വര്ഷങ്ങളായി ജോലി ചെയ്തത് ഗവര്ണസ് പെർഫോമൻസ് അസ്സെസ്സ്മെന്റ്, സിസ്റ്റം ഒഡിറ്റ്, അകൗണ്ടബിലിറ്റി സിസ്റ്റം, ട്രാന്സ്പരെന്സി എന്നീ രംഗങ്ങളിലാണ്. അവിടുത്തെ ആദ്യ പ്രിൻസിപ്പിൾ ചെക്സ് ആൻഡ് ബാലൻസ് ആണ്. സാക്ഷാൽ ബിൽ ഗേറ്റ്സ് വന്നാലും ഒരു സർക്കാർ സംവിധാനത്തിൽ ചെക്സ് ആൻഡ് ബാലൻസ് ഡിസിഷൻ മേക്കിങ്ങിൽ ഇല്ലെങ്കിൽ പണി പാളും.
ഇവിടെ വ്യക്തിയോ കമ്പനിയോ പ്രോഡക്റ്റോ ആരെന്നതിന് അപ്പുറം, ഒരു കമ്പനിയുടെ സർവീസ് തിരഞ്ഞെടുക്കുമ്പോൾ ഉള്ള മാനദണ്ഡങ്ങളും രീതിയും പ്രധാനമാണ്.
ഇവിടെ നാലു സ്റ്റേക് ഹോൾഡേഴ്സ് ഉണ്ട്. ഒന്ന് ഹെൽത്ത് ഡിപ്പാർട്ടമെന്റ്. രണ്ടു. ലോ ഡിപ്പാർട്ടമെന്റ്. മൂന്നു ഫിനാൻസ് ഡിപ്പാർട്ടമെന്റ്. നാലു. ടെക്നീക്കൽ അസ്സെസ്സ്മെന്റ്. അത് കൂടാതെ ദുരന്ത നിവാരണ വകുപ്പ് ഇതു നാലും ഒരൊറ്റ മീറ്റിങ്ങിൽ നടത്തി. മിനിറ്റ് ഉണ്ടാക്കുവാൻ രണ്ടു മണിക്കൂർ മതി.
യഥാർത്ഥത്തിൽ ഈ ഡേറ്റയുടെ ഒരു പ്രധാന യുക്തി അത് എപിഡമോളേജിക്കൽ മോഡലിംഗ് പഠനത്തിന് ഉപയോഗപ്പെടും എന്നതാണ്. അതാരാണ് നടത്തണ്ടത്? . ആരോഗ്യ വകുപ്പ് . അവരാണ്, എന്തൊക്ക ഡാറ്റ വേണമെന്നും അത് എന്തിന് വേണ്ടി ആരു എപ്പോൾ ഉപയോഗിക്കും എന്നും. ഉപയോഗ ശേഷം ഡേറ്റ എന്ത് ചെയ്യും എന്നുമൊക്കെ തീരുമാനിക്കേണ്ടത്. അതിന്റ അടിസ്ഥാനത്തിൽ ഒരു ആയിരത്തി അഞ്ഞൂറ് വാക്കിൽ ഒരു കൺസെപ്റ്റ് നോട്ട് ഉണ്ടാക്കുവാൻ ഒരു നല്ല പ്രൊഫെഷനലിന് രണ്ടു മണിക്കൂർ മതി. ഇനിയും അൽപ്പം റഫറൻസ് കൺസിലിറ്റേഷൻ എല്ലാം കൂടി വേണമെങ്കിൽ നാലു മണിക്കൂർ പണി
ഏതെങ്കിലും ഒരു ഇന്റർ ഡിപ്പാർമെന്റൽ മീറ്റിംഗിന് concept paper. TOR എന്നത് ആവശ്യമാണ്. ഏതൊക്ക ഡാറ്റ എന്തിനോക്കെ വേണം. അതു എങ്ങനെയാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള ഡേറ്റ ആരു എങ്ങനെ എപ്പോൾ എങ്ങനെ എന്തിന് ഉപയോഗിക്കും. ഡാറ്റ പ്രൈവസി എങ്ങനെ ഉറപ്പ് വരുത്തും. എന്തെക്കോ റിസ്ക് ഉണ്ട്. അതിൽ നിന്നാണ് ബേസിക് TOR എഴുതുന്നത്. ഇതിന് എല്ലാകൂടി അഞ്ചു മണിക്കൂർ.
മീറ്റിംഗിന് ഒരു മണിക്കൂർ. മിനിറ്റ്സ് തയ്യാറാക്കാൻ ഒരു മണിക്കൂർ
ഇതു ഇത്രയും ആയാൽ വകുപ്പ് മന്ത്രി ആ മീറ്റിംഗ് മിനിറ്റ് വായിച്ചു, ചർച്ചയുടെ അടിസ്ഥാനത്തിൽ ഏത് കമ്പിനിയെ തിരഞ്ഞെടുത്താൽ ഒരു പ്രശ്‍നംവും ഇല്ല.
സെക്രട്ടറിയേറ്റിൽ വളരെ അടുത്തടുത്തുള്ള വകുപ്പ് സെക്രട്ടറിമാർക് ഒരു മണിക്കൂർ സമയം മീറ്റിംഗ് നടത്താൻ വയ്യാത്ത എമർജൻസി ഒന്നും കേരളത്തിൽ ഇല്ല. മീറ്റിംഗ് മിനിറ്റ്സ് വായിച്ചു . ഇതിന് അപ്പ്രൂവൽ കൊടുക്കേണ്ടത് സി എം ആണ്. കാരണം ഒന്നിൽ അധികം വകുപ്പുകൾ ഉണ്ട്. പ്രൊക്യൂർ ചെയ്യുന്ന വകുപ്പ് മന്ത്രിയാണ്.
ഇതിന് എല്ലാം കൂടി ചിലവാക്കുന്നത് എട്ടു മണിക്കൂറിൽ താഴെ. ഒരൊറ്റ ദിവസത്തെ പണി. എങ്ങനെ അറിയാം? ഇങ്ങനെ ഒരുപാടു എമർജൻസി പ്രോക്യു്റ്മെന്റ് u എന്നിലും വലിയ അന്താരാഷ്ട്ര സംഘടനകളിലും പല പ്രാവശ്യം നടത്തിയിട്ടുണ്ട്.സുനാമി സമയത്തു അഞ്ചു രാജ്യങ്ങളിലെ എമർജൻസി പ്രോക്യു്റ്മെന്റ് ഉറങ്ങാതെ പണിഎടുത്തു അതാതു ദിവസം അപ്പ്രൂവ് ചെയ്തിട്ടുണ്ട്. അത് സർക്കാരിൽ ഏറ്റവും കാര്യ പ്രാപ്‌തിയുള്ള ഐ എ എസ്സ് കാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നയൊന്നാണ്.
ഇവിടെ ഒരു ബേസിക് ചെക് ആൻഡ് ബാലൻസ് നടന്നതിന് ഇതുവരെ തെളിവ് ഇല്ല. കൺസപ്റ്റ് പേപ്പർ, ടി ഓ ആർ. മീറ്റിംഗ് മിനിറ്റ്സ്, സി എം ന്റെ ഫൈനൽ അപ്പ്രൂവൽ ഒന്നും ഇല്ലാതെ , ഒരു പർച്ചേസ് ഓർഡർ എന്നത് ബേസിക് പ്രോസസ്സ് ഇന്റെഗ്രിറ്റിയുടെ അഭാവമാണ്.
ഇത് പ്രശ്നം ആയത് ഏപ്രിൽ 9 ന്. ഡാറ്റ ഡിസ്‌ക്ളോഷർ പോളിസി ഏപ്രിൽ 14 ന്. അതിന് മുമ്പേ രേഖകൾ കാണിക്കുന്നതിന് പകരം ഡേറ്റ ഡിസ്ക്ളോഷർ പോളിസി വാദവുമായി സർക്കാർ ധനകാര്യ മന്ത്രി. അവിടെയാണ് പ്രശ്നം സർ. Putting the cart before horse.
3).മാർക്കറ്റിങ് എത്തിക്സ്
a ). ഏത് പർച്ചേസ് ഓര്ഡറിന്റ അടിസ്ഥാനത്തിലാണ് സർക്കാർ ലോഗോ അവരുടെ വെബ് സൈറ്റിൽ ഉപയോഗിച്ചത്.?
b)തീരുമാനം എടുക്കണ്ട ഉദ്യോഗസ്ഥൻ എന്ത് കൊണ്ടു അവരുടെ മാര്കെട്ടിങ് വീഡിയോയിൽ ഉപയോഗിക്കുന്നതിന് മുമ്പ് product endorsement നടത്തി. സത്യത്തിൽ അതു conflict of interest. ആണ്. കുറഞ്ഞ പക്ഷം nepotism.
c) ഇത് രണ്ടും ഉപയോഗിച്ച് പ്രോഡക്റ്റ് സജീവമായി ഉപയോഗിക്കുന്നതിന് മുൻപ് പ്രസ്തുത കമ്പനി അവരുടെ ചിലവിൽ അഗ്രെസ്സിവ് മാർക്കറ്റിങ് സോഷ്യൽ മീഡിയയിലും പ്ലാൻഡ് മീഡിയ സ്റ്റോറികളിലും നടത്തി. 'കേരള മോഡൽ ' അവരുടെ പങ്കാളിത്തത്തോട് കൂടി എന്ന മട്ടിൽ.
ഇത് മാർക്കറ്റിങ് ഇന്റെഗ്രിറ്റിയുടെ പ്രശ്‍നമാണ്. സർക്കാർ ലോഗോയെയും സർക്കാർ ഉദ്യോഗസ്ഥനേയും സ്വകാര്യ കമ്പനി മാർക്കറ്റിൽ ഉപയോഗപ്പെടുത്തിയത് ഏത് എത്തിക്സിന്റെ അടിസ്ഥാനത്തിലാണ്.
ഒരു കാർ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ഇത് ഉഗ്രൻ കാർ എന്ന് ചിലർ പാരയുമായിരിക്കും
അവസാനത്തെ പ്രശ്നം. ഇതു പ്രശ്‍നം ആയപ്പോൾ എന്ത് കൊണ്ടു രാക്ക് രാമായനം ഇത് മാറ്റി?
പണ്ട് ഹാംലെറ്റ് പറഞ്ഞതെ പറയാനുള്ളൂ
"Something is rotten in the state of Denmark …"
ഇത്രയൊക്കെയൂള്ളൂ സർ
ജെ എസ് അടൂർ
No comments:
Post a Comment