Monday, April 20, 2020

പ്രവാസി കോവിഡ് പ്രതിരോധം : എന്തൊക്ക ചെയ്യുവാൻ സാധിക്കും.?


https://www.thecue.in/blogs/2020/04/11/covid-19-lock-down-nris-js-adoor-writes?fbclid=IwAR1errV1JqX8TEq5Wtmhl1x5CKHmWbZWAG1YCittmoj5H1AJ70tWqv3FMlg


ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളുടെയും ഇന്ത്യക്കാരുടെയും ആശങ്കകൾ ഗൌരവമുള്ളതാണ്.
അതിന് പരിഹാര മാർഗ്ഗങ്ങൾ എല്ലാവരും കൂടെ ഒത്തൊരുമിച്ചു പ്രവർത്തിച്ചെങ്കിലേ സാധിക്കുകയൂള്ളൂ. കേരള സർക്കാരും കേന്ദ്ര സർക്കാരും അവിടെയുള്ള സാമൂഹിക സംഘടനകളും ഒരുമിച്ചു ഏകോപനതോടെ പ്രവർത്തിക്കണം.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഏതാണ്ട് 89 ലക്ഷം എന്നാണ് കണക്കു അതു യു ഏ യിൽ മാത്രം 40 ലക്ഷംമാണ് എന്നാണ് കണക്കു. കേരളത്തിലെ ഏതാണ്ട് മൂന്നിൽ ഒന്നു വീടുകളിൽ നിന്നും പ്രവാസികളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പകർച്ചയുടെ അളവ് കൂടുന്നത് അനുസരിച്ചു അവിടെ ജീവിക്കുന്ന ഇന്ത്യക്കാർക്കും ഇവിടെ ജീവിക്കുന്ന അവരുടെ വീട്ടുകാർക്കും ആശങ്കകൾ കൂടും.
അവിടെ ജോലി ചെയ്യുന്നവർ ഒരുപാടു പേർ ലേബർ ക്യാമ്പുകളിലും ഫ്ലാറ്റ്കളിലും ഒരുമിച്ചാണ് വസിക്കുന്നത്. പ്രവാസി സംഘടനകൾ സജീവമായൂള്ള ആശ്വാസകരമാണ്. പക്ഷെ ആ താൽക്കാലിക ആശ്വാസം ഗുരുതര പ്രശ്നത്തിന് പരിഹാരമല്ല.
കോവിഡ് പ്രതിരോധം ഒരു ആരോഗ്യ പ്രശ്‍നം മാത്രമല്ല. അത് സൃഷ്ട്ടിക്കുന്ന ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി തങ്ങളെ എങ്ങനെയൊക്കെ ബാധിക്കും എന്നതിൽ ആശങ്കഉള്ളവർ ഒരുപാടുണ്ട് . ഈ വർഷം തന്നെ ലക്ഷ കണക്കിന് പ്രവാസികൾ പല കാരണങ്ങൾ കൊണ്ടും മടങ്ങി വരുവാനുള്ള സാധ്യതകളുണ്ട്.
റെമിറ്റൻസും എൻ ആർ ഐ ഇൻവെസ്റ്റ്മെന്റ് കുറയും. അത് റിയൽ എസ്റ്റേറ്റ് രംഗം, വാഹന വിപണി, വ്യാപാര വ്യവസായ രംഗത്തെ എല്ലാം ബാധിച്ചു സാമ്പത്തിക വളർച്ച കുറെക്കും. അത് കൊണ്ട് തന്നെ വളരെ അത്യാവശ്യം ഐകോണിമിക് പാകേജും പൊളിസിയുമൊക്കെ വേണം.
എന്താണ് ചെയ്യേണ്ടത്?
1) ആദ്യമായി ചെയ്യേണ്ടത് കൃത്യമായി പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുവാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും 24x7 പ്രവർത്തിക്കുന്ന കോൾ സെന്ററും കോർഡിനേഷൻ യൂണിറ്റും നോർക്കയുടെ ആഭിമുഖ്യത്തിൽ കേരളത്തിലും വിവിധ രാജ്യങ്ങളിലും സെറ്റ് ചെയ്യുക എന്നതാണ്.
2) ഗൾഫ് കോവിഡ് പ്രതിരോധത്തിനായി സീനിയർ ആയ ഒരു അഡീഷനൽ ചീഫ് സെക്രട്ടറിയെയും ടീമിനെയും നിയമിക്കുക. അവരാണ് കേന്ദ്ര വിദേശകാര്യ വകുപ്പുമായും അവിടുത്തെ സർക്കാരുകളായും, പ്രവാസി സംഘടനകളുമായി കോർഡിനെറ്റ് ചെയ്യേണ്ടത്.
3)ഗൾഫിൽ ഉള്ള സ്കൂളുകളിൽ ലേബർ ക്യാമ്പിൽ നിന്നുള്ളവർക്ക് മാറി താമസിക്കുവാൻ സൗകര്യങ്ങൾ ഒരുക്കുക. വേണ്ടി വന്നാൽ ഹോട്ടലുകൾ മൊത്തമായി വാടകക്ക് എടുക്കുക.
4)വൾനറബിലിറ്റി മാപ്പിംഗ് നടത്തുക. അതായത് പ്രായം കൂടിയവർ, മറ്റു ഗൗരവമുള്ള അസുഖം ഉള്ളവർ മുതലായവർ. അങ്ങനെയുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി അത്യാവശ്യമുള്ളവരെ ഒരു മാനദണ്ഡത്തിന്റ അടിസ്ഥാനത്തിൽ ചാർറ്റർ ചെയ്ത് വിമാനങ്ങളിൽ കൊണ്ട് വന്നു അവരവരുടെ വീടുകളിൽ ക്വരേണ്ടിയെൻ സംവിധാനമുണ്ടാക്കുക. ആശുപത്രിയിൽ ചികത്സ കൊടുക്കേണ്ടവർക്ക് കൊടുക്കുക.
5)ഇന്ത്യൻ എംബസിയിൽ ഹെൽത്ത്‌ ഹെല്പ് ഡസ്ക് തുടങ്ങുക. അതായത് എല്ലാ എംബസികളിലും ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും അതു പോലെ സാമൂഹിക പ്രവർത്തകരും അടങ്ങുന്ന ഒരു ടീം 24 മണിക്കൂർ പ്രവർത്തന നിരതമാകണം
. ഇതു കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയാണ്. കേരളത്തിൽ നിന്നോ ഇന്ത്യയിൽ നിന്നോ എമർജൻസി ഡെപ്യൂട്ടേഷനിൽ വിടുക. അല്ലെങ്കിൽ അവിടെ ഉള്ളവരെ രണ്ടു മാസത്തേക്ക് പ്രതേക അസൈന്മെന്റിൽ നിയമിക്കുക്ക.
6) കേരളത്തിലെ മാധ്യമങ്ങളെ ഉൾപ്പെടുത്തി മീഡിയ -ഇൻഫർമേഷൻ കോർഡിനേഷൻ സെന്റർ തുടങ്ങുക. അതിന് എല്ലാ വിവിരങ്ങളും കൃത്യമായി നൽകുവാനും അതു പോലെ അവിടെ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളുടെ ദിവസേന അപ്‌ഡേറ്റ് കിട്ടുവാൻ ഓരോ പ്രവാസി സാമൂഹിക സംഘടനയിലും ഒരാളെ ചുമതല പെടുത്തുക.
7)അത്യാവശ്യമായി 10000 കോടിയുടെ വിപുലമായ പ്രവാസി സഹായ പാക്കേജ്‌ പ്രഖ്യാപിക്കുക.
കേരളത്തിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കുവാ പ്രാപ്തിയുള്ള പ്രവാസികൾ ഉണ്ട്. റിസേർവ് ബാങ്കിന്റെ അംഗീകാരത്തോടെ 8.5% പലിശയിൽ കേരള സർക്കാർ മൂന്നും അഞ്ചും വർഷം ബോണ്ടിറക്കിയാൽ അതു പ്രവാസികൾക്കും സർക്കാരിനും സഹായകമായ win -win സ്ട്രാറ്റജി ആയിരിക്കും.
കേരളത്തിന്റെ സാമ്പത്തിക -സാമൂഹിക സുരക്ഷയുടെ വലിയ ഘടകമാണ് പ്രവാസികൾ. അതു മാത്രമല്ല കേരളത്തിൽ നിന്നുള്ള ഒരുപാടു വീടുകളുടെ വൈകാരിക അനുഭവമാണ് വിദേശത്തുള്ള പ്രിയപെട്ടവർ. അതു കൊണ്ട് ഞാൻ ഉൾപ്പെടെയുള്ളവർ വിദേശത്തുള്ളവരെ കുറിച്ചു നിരന്തരം ആശങ്കാകുലരാണ്.
ഏതാണ്ട് മുപ്പത്തി അഞ്ചു കൊല്ലം പ്രവാസി ആയിരുന്ന എന്റെ ഫോൺ കിട്ടിയില്ലെങ്കിൽ പലപ്പോഴും എന്റെ അമ്മക്ക് ഉറക്കം ഇല്ലായിരുന്നു. അതു പോലെ കോടികണക്കിന് അമ്മമാരും പെങ്ങൾമാരും ഭാര്യമാരും കുട്ടികളും സഹോദരങ്ങളും കേരളത്തിൽ ഒരുപാടു വീടുകളിൽ ഉണ്ട്
ഗൾഫിൽ മാത്രം അല്ല. ബോംബെയിലും ന്യൂയോർക്കിലും ന്യൂ ജേഴ്‌സിയിലും യൂ കേ യിലുമൊക്കെയുള്ള പ്രിയപെട്ടവരെകുറിച്ചു ആശങ്കാകുലരാണ്.
പരസ്പരം പഴിചാരി ട്രോളാതെ ഭരണകക്ഷികളും പ്രതി പക്ഷ പാർട്ടികളും കേരള സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ചു ഏകോപനത്തോടെയാണ് പ്രവർത്തിക്കേണ്ടത്.
പ്രവാസികൾ നമ്മുടെ തന്നെ രക്തവും മാംസവുമാണ്. അവരുട സുരക്ഷ ബോധം ഇവിടെയുള്ള എല്ലാ മലയാളികളുടെ സുരക്ഷ ബോധമാണ്. അതു കൊണ്ട് തന്നെ ഇതു വളരെ സാകല്യത്തിൽ കാണേണ്ട വിഷയമാണ്.
ഒരുപാട് പ്രവാസികൾ പല കാരണങ്ങളാൽ തിരിച്ചു വന്നാൽ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ തന്നെ പുനർ നിർവചിച്ചു പുനർ നിർമ്മാണം നടത്തേണ്ടി വരും.
ജെ എസ് അടൂർ
38 comm

No comments: