കേരളത്തിലെ സർക്കാർ വളരെ പ്രൊആക്റ്റീവ് ആയാണ് പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് തലം വരെ. അതാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഭാഗഭാക്കാകുന്ന
മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മന്ത്രിമാർ, എം എൽ എ മാർ സർക്കാർ
ഉദ്യോഗസ്ഥർ, വളരെ പരിശ്രമിക്കുന്ന പഞ്ചായത്ത് പ്രവർത്തകർ, ആരോഗ്യ
പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എല്ലാവർക്കും അഭിനന്ദനവും
അഭിവാദ്യങ്ങളും.
കാരണം ഒരു സംവിധാനമാണ് സജീവമായി വർത്തിക്കുന്നത്. അതിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന വിശ്വാസമാണ് ജനായാത്ത ഭരണപ്രക്രിയയുടെ അന്തസത്ത.

സർക്കാർ സംവിധാനം കേരളത്തിൽ കാര്യക്ഷമമാകുന്നത്തിനു ഒരു കാരണം ബഹു
ഭൂരിപക്ഷവും വിദ്യാഭ്യാസം വിവരമുള്ള ജനങ്ങളായതിനാലാണ്. അതുകൊണ്ടു
കേരളത്തിൽ ഭരണകാര്യങ്ങൾ താരതമ്യേന ഭേദമായതിൽ അഭിമാനിക്കാം.
നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ പ്രതിസന്ധി ലീഡർഷിപ് മാനേജ്‌മെന്റും ഏകോപനവും കമ്മ്യുണിക്കേഷനും വളരെ നല്ല നിലവാരമുള്ളതാണ്. ക്ഷമയോടും കരുതലോടും നിർദേശങ്ങളെ ഉൾക്കൊണ്ട് എല്ലാവരെയും ഉൾപ്പെടുത്തിയുള്ള നേതൃത്വം പ്രധാനമാണ് . തക്ക സമയത്തു നമ്മുടെ മുഖ്യമന്ത്രിയുടെ ക്രൈസിസ് മാനേജ്മെന്റിനെ അഭിനന്ദിക്കുന്നു..
സർക്കാരിനോടും എല്ലാ നല്ല പ്രവർത്തനങ്ങളോടും ഐക്യദാർഢ്യം കഴിയുന്നത്ര എല്ലാം സഹായവും ചെയ്യും
എന്നാൽ കൾട്ട് നിർമാണത്തിലും ഡീയിഫിക്കേഷനിലും വിശ്വസിക്കുന്നയാളല്ല. എവിടെയായാലും എന്നായാലും വിഗ്രഹവൽക്കരണങ്ങളിൽ താല്പര്യമില്ല. അതിന്റ ബാൻഡ്വാഗണിൽ കയറാറില്ല.
ജനാധിപത്യത്തിൽ സർക്കാർ ജനങ്ങളുടെതാണ്. അതുകൊണ്ടു സർക്കാർ സംവിധാങ്ങൾ പ്രവർത്തനക്ഷമാകുന്നത് എല്ലാ തലത്തിലും ഉദ്യോഗസ്ഥന്മാരും ജന പ്രതിനിധികളും ജനങ്ങളും പരസ്പരം ഉത്തരവാദിത്തോടെ വർത്തിക്കുമ്പഴാണ് . അതിൽ കേരളം മുന്നിലാണ് .
അതുകൊണ്ടു എല്ലാ മലയാളികൾക്കും അഭിമാനിക്കാം
ജെ എസ് അടൂർ

No comments:
Post a Comment