Tuesday, September 1, 2020

The portrait of my father as a young man.

 ഇന്ന് വീണ്ടും പപ്പയെ ഓർത്തു

Image may contain: 1 person, smiling
24 October 2019 
Shared with Public
Public
The portrait of my father as a young man. ഓര്മയിലുള്ള അച്ഛന്റെ മുഖം. നമ്മളോട് ഏറ്റവും പ്രിയപ്പെട്ടവർ വളരുന്നത് ഉള്ളിലാണ്. അവരുടെ ഭൗതീക ശരീരം പോയാലും അവർ ഉള്ളിന്റെ ഉള്ളിൽ ജീവിക്കും. അപ്പനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല. സ്വപ്നം കാണാത്ത ആഴ്ച്ചകളില്ല.
24വർഷം മുമ്പ് സെപ്റ്റംബർ 23 നു പഞ്ചായത്ത്‌ ഇലക്ഷന് വോട്ട് ചെയ്തു പൗര ധർമ്മം നിർവഹിച്ചു പോയ പോക്കാണ് . പക്ഷേ മനസിന്റെ ഉള്ളിൽ ആൾ ജീവനോടുണ്ട്. പപ്പ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം എനിക്ക് ഏറ്റവും കുട്ടിക്കാലത്തു വാങ്ങി തന്നത് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും വേഷ വിധാനത്തെ കുറിച്ചും വിവങ്ങളെകുറിച്ചുമുള്ള ഒരു മുഴു ചിത്ര പുസ്തകമാണ്. പിന്നെ ലോക രാജ്യങ്ങളുടെ മാപ്പ്.രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ. അന്ന് മുതൽ ഉദിച്ച മോഹമാണ് ലോകം മുഴുവൻ കാണണമെന്ന്.
വളരെ ചെറുപ്പത്തിൽ ഹാർമോണിയം വാങ്ങി തന്നു. സംഗീതം പഠിപ്പിക്കുവാൻ ഒരു ഭഗവതരെ ഏർപ്പാടാക്കി. സംഗീതം പഠിക്കുവാനുള്ള ക്ഷമയില്ലാത്തതിനാൽ ചില മാസങ്ങൾക്കം സംഗതി നിർത്തി.. വഴക്ക് പറഞ്ഞില്ല വായനയായിരുന്നു ഇഷ്ട്ട വിനോദം. അത് കൊണ്ടു പുസ്തകം വാങ്ങി തരുകയോ പുസ്തകം വാങ്ങുവാൻ കാശു തരികയോ ചെയ്യുമായിരുന്നു. പിന്നെ ഊര് ചുറ്റൽ ഇഷ്ടം. ഇപ്പാഴും അത് തന്നെ.
അപ്പൻ ജീവിതത്തിൽ അമ്മയെ "എടി ' 'നീ ' എന്നു വിളിക്കുന്നത് കേട്ടിട്ടില്ല. പേര് ആയിരുന്നു വിളിക്കുന്നത്. അല്ലെങ്കിൽ അമ്മ. അമ്മയോട് നൂറു ശതമാനം ബഹുമാനത്തോടെയെ പെരുമാറിയിട്ടുള്ളൂ അത് കൊണ്ടായിരിക്കും ഇത് വരെ എന്റെ ജീവിത പങ്കാളിയെ ഒരിക്കലും 'എടി ' ' നീ ' എന്ന് വിളിച്ചിട്ടില്ല. പരസ്പരം അവരവരുടെ പേരുകളാണ് വിളിക്കുന്നത്. പരസ്പര സ്‌നേഹാദരങ്ങൾ അപ്പനിൽ നിന്ന് പഠിച്ചതാണ്. അത് പോലെ എന്നേ എന്റെ ഇഷ്ടത്തിന് വിട്ടതും അദ്ദേഹമാണ്. പക്ഷേ 64 വയസ്സിൽ പോയി.
അപ്പനെ ലോകമെങ്ങും കൂട്ടി കൊണ്ടു പോകണം എന്ന ആഗ്രഹം നടന്നില്ല. അദ്ദേഹം മാപ്പിൽ കാണിച്ചു തന്നിടത്തെല്ലാം. അത് നടന്നില്ല എന്ന സങ്കടം ഉണ്ട്. ബോധിഗ്രാമിലെ ആദ്യ ബിൽഡിംഗ്‌ vcs centre അദ്ദേഹത്തിന്റെ ഓർമ്മക്കാണ് പണിതത്. അദ്ദേഹത്തിന്റെ അനുഗ്രഹം ജീവിതത്തിൽ എന്നും വഴികാട്ടി.
ഇപ്പോഴും എന്ത് ചെയ്താലും അത് അച്ഛന് ഇഷ്ടപ്പെടുമോ എന്ന് മനസ്സിൽ ചോദിക്കും.
Methilaj MA, Bina Thomas Tharakan and 201 others
17 comments
1 share
Like
Comment
Share
21 June 
Shared with Public
Public
I remember my father not only on father 's day. Remember him everyday...
Image may contain: 1 person
30 November 2017 
Shared with Public
Public
Today is the birthday of my father. He left us twenty two years ago. He influenced me in so many ways. He always helped people in need. Encouraged me to read. and gave money to buy books. He taught me to give the best and make a difference. We argued on everything. But he was also my best friend. There was no secret between us. He immensely respected my mother as an equal. He cooked so well and was not a traditional patriarch. He was a soldier and a gentleman. When I began to earn, the first thing I did was to build a memorial for him. That is the first building of Bodhigram- VCS(Vallivilayil Chacko Samuel) Centre , and it houses my personal collection of ten thousand books. VCS centre serves as a vocational training centre. It is from there the Bodhigram is managed. It is due to him that I chose to build Bodhigram in my own village. I feel his blessings every day. Miss him evey single day.....

No comments: