മനുഷ്യ പ്രകൃതവും പ്രകൃതിയും - 2
ഭയവും സ്വാതന്ത്ര്യവും : വിശ്വാസം പ്രത്യാശ, സ്നേഹം.
മനുഷ്യൻ ശ്വാസംകൊണ്ടു മാത്രം അല്ല വിശ്വാസങ്ങൾ കൊണ്ടുമാണ് ജീവിക്കുന്നത്.
ശ്വാസം വിശ്വാസം മാകുമ്പോൾ ആണ് ജീവൻ ജീവിതം ആകുന്നത്.
ശ്വാസം ഉണ്ടെങ്കിലേ എല്ലാത്തിനും നിദാനമായ വിശ്വാസമുള്ളൂ എന്നറിയുക. ശ്വാസം പോകുന്നത് വരെയുള്ളൂ ഒരു മനുഷ്യനു എത്ര വലിയ വിശ്വാസവും. ശ്വാസം പോയാൽ വിശ്വാസം പോയ വെറും ജഡം മാത്രമാണ്.
മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് മസ്തിഷ്ക വ്യപാരമായ ഭാഷയും ഭാവനയും അതിൽകൂടിയുള്ള അനുഭവങ്ങളും ഇതും മൂന്നും കൂടി ഉളവാക്കുന്ന ഓർമ്മകളുമാണ്. മനുഷ്യൻ ജീവനിൽ നിന്ന് ജീവിതത്തെ ഉളവാക്കുന്നത് ഭാഷയിലൂടെയും ഭാവനയിലൂടെയും ഓർമകളിലൂടെയുമാണ്.
ഒരു കുഞ്ഞു ഗർഭപത്രത്തിൽ നിന്ന് പുറത്തു വരുന്നത് ഒരു ഭാഷയിലേക്കും സമൂഹത്തിലെക്കുമാണ് . പിന്നെ കണ്ടും കെട്ടും തൊട്ടും അറിഞ്ഞു പ്രകൃതിയെയും വീട്ടിലുള്ള ഭാഷ -സമൂഹ സാഹചര്യങ്ങളും അറിഞ്ഞുള്ള ധാരണകളി (perception )ലൂടെയാണ് മാനസിക വളർച്ച എന്ന മസ്തിഷ്ക പ്രക്രിയയിലൂടെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും മനുഷ്യ പ്രക്രതം ആർജിക്കുന്നത്.
വളർന്നു വരുന്ന കുട്ടികൾ കണ്ടും കേട്ടും പറഞ്ഞും കൊണ്ടുമുള്ള ധാരണകൾ മസ്തിഷ്കത്തിൽ രൂഢമൂലമാകുമ്പോഴാണ് ധാരണകൾ 'വിശ്വാസങ്ങളായി ' (Beliefs )പതിഞ്ഞു സ്വയ ബോധ ഓർമ്മകളാകുന്നത് . മനുഷ്യ ശരീരത്തിന് വായുവും വെള്ളവും ആഹാരവും പോലെ മനസ്സെന്നെ സ്വയ ബോധത്തിന് വിശ്വാസ ധാരണകൾ അവശ്യമാണ് (essential )
ഒരു മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അയാൾക്ക് പേരിട്ടു തുടങ്ങമ്പോൾ സ്വയ സത്വ ബോധത്തെ ഭാഷ -മത അധികാര സാമൂഹിക സ്വതവുമായി ബന്ധിപ്പിക്കുന്നു. ഒരു വയസ്സിൽ താഴെയുള്ള കുട്ടിയേ കൃഷ്ണൻ എന്നോ രാമൻ എന്നോ ഫാത്തിമ എന്നോ മേരിയെന്നോ അല്ലെങ്കിൽ ചാത്തൻ എന്നോ, സ്റ്റാലിൻ എന്നോ, ലെനിൻ എന്നോ ഒക്കെ വിളിക്കുമ്പോൾ ആ കുട്ടികളെ ഓരോ വ്യവസ്ഥാപിത വിശ്വാസധാരകളുമായി ഭാഷയിലൂടെ സാമൂഹിക സ്വതം നിർമ്മിക്കുകയാണ്.
അങ്ങനെയുള്ള അടിസ്ഥാന സ്വതബോധ നിർമ്മിതികളിൽ കൂടെയാണ് മനുഷ്യൻ മത -രാഷ്ട്രീയ അധികാരം വിനിമയം ചെയ്യുന്നത്.
സ്വയ ബോധം പ്രകൃതിയിൽ നിന്നും വീട്ടിലെ സാമൂഹിക സാഹചര്യംങ്ങളിൽ നിന്ന് ആർജിക്കുമ്പോൾ സത്വ ബോധം എന്നത് പേരിലൂടെയും മറ്റു പ്രക്രിയകളിൽകൂടെയും വീടും ഭാഷയും മത സമൂഹവും നാട്ടു സമൂഹവും കൂടി ചാർത്തി തരുന്നയൊന്നാണ്.
ഒരാൾക്ക് പേര് ചൊല്ലി അടയാളപെടുത്തുന്നത് പോലെ പലതരം മത, ഭാഷ, രാഷ്ട്രീയ സത്വ ബോധങ്ങൾ എല്ലാം പല വിധത്തിൽ വ്യവസ്ഥാപനവൽക്കരിക്കപ്പെട്ട വിശ്വാസ ധാരകളാണ് .
ഒരാൾ ഹിന്ദുവോ മുസ്‌ലീമോ, ക്രിസ്ത്യാനിയൊ അല്ലെങ്കിൽ ഒരു പ്രത്യേക ജാതിക്കാരനോ, രാഷ്ട്രീയ പാർട്ടി പ്രത്യയശാസ്ത്ര വിശ്വാസിയോ, കേരളീയനോ, ഇന്ത്യക്കാരനോ ഒക്കെ ആകുന്നത് പലപ്പോഴും വ്യവസ്ഥാപിത വിശ്വാസ -അധികാരങ്ങൾ ചാർത്തി തന്നു ഉള്ളിൽ ഉറപ്പിക്കുന്ന ധാരണകൾ മാത്രമാണ്. കാരണം ഈ സ്വത ധാരണകൾ ഓരോ മനുഷ്യനും സ്വയം മാറ്റി ഒരു പരിധിവരെ വേറൊരു ദേശ രാഷ്ട്ര സ്വത്വമോ, മത സ്വതമോ രാഷ്ട്രീയ പാർട്ടിയൊ ഒക്കെ വേണമെങ്കിൽ തിരഞ്ഞെടുക്കാൻ സാധിക്കും
സാമൂഹിക ജീവിയായ മനുഷ്യൻ ജീവിക്കുന്നതും അതി ജീവിക്കുന്നതും പങ്കുവയ്ക്കൽ വിനിമയങ്ങളിലൂടെയാണ്. കമ്മ്യൂൻ കമ്മ്യുണിറ്റിയും കമ്മ്യുണിക്കേഷൻ എന്നി മൂന്നും ഏകനായ മനുഷ്യനിൽ നിന്നും സമൂഹ ജീവിയാക്കുന്ന പങ്കുവയ്ക്കലാണ്.
മനുഷ്യൻ പരസ്പരം പങ്കു വയ്ക്കുന്നത് ഭാഷയിലും ഭാവനയിലുമുള്ള പരസ്പര വിശ്വാസ ധാരണയിലാണ്. പരസ്പരം വിശ്വാസ ധാരണയിലാണ് ഭക്ഷിക്കുന്നതും കാമിക്കുന്നതും പ്രണയിക്കുന്നതും.
പക്ഷെ ചെറുപ്പത്തിൽ സമൂഹത്തിൽ നിന്നും ആർജിച്ചെടുക്കുന്ന വിശ്വാസങ്ങളും (beliefs )പ്രകൃതിയുടെയും മാനവിക ചരിത്രത്തിന്റയും സമൂഹത്തിന്റെയും പഠനത്തിലൂടെ ആർജിച്ചെടുക്കുന്ന വിജ്ഞാന -യുക്തി ബോധ്യങ്ങളിലൂടെയുള്ള തിരെഞ്ഞെടുത്ത കാഴ്ചപ്പാടുകളെ (perspectives ) ആധാരമാക്കിയുള്ള വിശ്വാസങ്ങളും (faith ) മനസ്സിലെ ചിന്തകളുടെ വ്യത്യസ്തമായ രണ്ടു തലങ്ങളാണ്.
ഭാവനകളിൽ ഭാഷയിലൂടെ വ്യവസ്ഥാപനവൽക്കരിക്കപെട്ട (മസ്തിഷ്ക) വിശ്വാസ ധാരണകൾ ഉറപ്പിച്ച സ്വയവും സാമൂഹികവുമായ സ്വത്വ ബോധമാണ് എല്ലാ അധികാര വിനിമയത്തിന്റയും അടിസ്ഥാനം. അങ്ങനയാണ് വ്യവസ്ഥാവൽക്കരിക്കപ്പെട്ട ഭാഷയും അതിലൂടെ മത -ദൈവ ബോധങ്ങളും അധികാര അരൂപിയായി മനസ്സിലെ സ്വത ബോധമാകുന്നത്.
കുടുംബം മുതൽ ദേശ രാഷ്ട്രവും അതിനു അപ്പുറം ഉള്ള എല്ലാ സ്ഥാപന വ്യവസ്ഥയും പരസ്പര വിശ്വാസ പങ്കു വയ്ക്കലുകളുടെ ഭാഷ ഉഭയ സമ്മതങ്ങളാണ്. ഭാവനയിലും ഭാഷയിലും കൂടെയുള്ള വിശ്വാസ ധാരണകളാണ് മനുഷ്യന്റ സത്വ ബോധങ്ങൾ
ഭയം എന്ന അടിസ്ഥാന മൃഗ അതിജീവന തൃഷ്‌ണയെ മനുഷ്യൻ നേരിടുന്നത് ശരീരിക ബലത്തിൽ ഉപരി മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന വിശ്വാസ വിനിമയങ്ങളിൽ കൂടിയാണ്. മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ ഭയത്തെ നേരിടുന്നത് സംഘ ബലങ്ങളിൽ കൂടെയാണ്.
എല്ലാം സംഘബല (കുടുംബം, മതം, ദേശ രാഷ്ട്ര സർക്കാർ -സൈന്യം , രാഷ്ട്രീയ പാർട്ടികൾ ) കൂടിചേരലുകളിലും (affiliation )മനുഷ്യൻ തേടുന്നത് ഭയത്തിൽ നിന്നുള്ള സുരക്ഷിത ബോധവും. സുരക്ഷിത ബോധത്തോടെയുള്ള സ്വാതന്ത്ര്യവുമാണ്
എല്ലാ സംഘ സത്വങ്ങളും ഓരോ തരം വിശ്വാസ (faith ) ധാരയോടുള്ള പ്രതിബദ്ധതയും കൂറും അടയാളമാക്കിയാണ് നിലനിർത്തുന്നത്.അത് മതമായാലും രാഷ്ട്രീയ പാർട്ടികൾ ആയാലും.
മനുഷ്യൻ ഏത് സംഘ വ്യവസ്ഥയുടെ ഭാഗമാകുമ്പോൾ മൂന്നു കാര്യങ്ങൾ പ്രാധാനമാണ് : ആദർശ വിശ്വാസങ്ങൾ (ideals ), പ്രയോജനങ്ങൾ (incentives ), സംഘ സ്വത്വബലം (identity affiliation )
പലപ്പോഴും സമൂഹത്തിൽ മനുഷ്യരെ ഒരുമിപ്പിക്കുന്നതും വിഘടിപ്പിക്കുന്നതും വിശ്വാസ ധാരണകളാണ് . മനുഷ്യൻ ഏക വചനത്തിൽ നിന്നും ബഹുവചനത്തിലേക്ക് പോകുന്നത് വിശ്വാസം എന്ന പാലത്തിലൂടെയാണ് . ഇണയും തുണയുമാകുന്നത് പരസ്പര വിശ്വാസ ധാരണയിൽ ' വാക്ക് പറഞ്ഞാൽ വാക്ക് ' എന്ന ഭാഷ ഉടമ്പടിയിലാണ്.
സംഘ സ്വതങ്ങളിൽ അടിസ്ഥാനപെടുത്തിയ വിശ്വാസ(faith) ദാർഢ്യ മൗലിക വാദമമാണ് പല മനുഷ്യരെയും 'ഞങ്ങളുടെ ' വിശ്വാസധാരമാത്രമാണ് ശരി എന്ന അവസ്ഥയിൽ എത്തിക്കുന്നത്. ഞങ്ങളുട വിശ്വാസ സത്വത്തിന് അപ്പുറം ഉള്ളവർ 'അന്യരാണ് '(aliens ) എന്നതിൽ നിന്നാണ് അന്യവൽക്കരണവും (alienation ), അതിൽ നിന്നുള്ള എതിർപ്പുമുണ്ടാകുന്നത്. എതിർപ്പു വെറുപ്പാക്കിയാണ് മനുഷ്യർ ജാതിയുടെയും മതത്തിന്റെ രാഷ്ട്രീയ പാർട്ടികളുടെയും സംഘ ബലങ്ങളിൽ മറ്റു വിശ്വാസ വിചാരധാര സത്വമുള്ളവരെ ആക്രമിക്കുന്നത്.
എല്ലാതര ആക്രമണങ്ങളിലും യുദ്ധങ്ങളലും ഭയവും അതിൽ നിന്നുള്ള സുരക്ഷയുമാണ് ഒരു പ്രധാന ഘടകം. വ്യത്യസ്ത സ്വതവ്യവസ്ഥകളെ അന്യവൽക്കരിച്ചു എതിർ സ്ഥാനത്തു നിർത്തി ശത്രു പക്ഷമാക്കി സുരക്ഷക്കായി ആക്രമിക്കുന്നു എന്ന യുക്തിയിലാണ് മനുഷ്യൻ സൈന്യ സംഘ ബലം ഉപയോഗിക്കുന്നത്.
പക്ഷെ മനുഷ്യൻ സംഘ ബലത്തിൽ ഉള്ള വിശ്വാസ സത്വ ബലം കൊണ്ടു മാത്രമല്ല ഭയത്തെ അതിജീവിച്ചു സുരക്ഷയുടെ സ്വാതന്ത്ര്യം ബോധത്തിലെക്ക് പോകുന്നത് (Freedom from fear ).
മനുഷ്യൻ ഭയ ആശങ്കളെ നേരിടുന്നത് പ്രത്യാശയിലുള്ള (hope ) നാളത്തെ പ്രതീക്ഷയുടെ സ്വാതന്ത്ര്യം ബോധത്തിലൂടെയാണ്.
ഒറ്റപ്പെടലിന്റെ ഭയത്തെ മനുഷ്യൻ ഏറ്റവും മനോഹരമായി അതി ജീവിക്കുന്നത് പരസ്പര്യ സഹന ക്ഷമയുടെ സ്നേഹത്തിലൂടെയാണ്.
മനുഷ്യന്റെ പരസ്പരമുള്ള കമ്മ്യുണനിൽ കൂടിയാണ് സ്നേഹത്തിലൂടെ സ്വാതന്ത്ര്യം ബോധത്തിലെക്ക് പോകുന്നത് .
കമ്മ്യുണിയൻ എന്നത് ഏറ്റവും ആത്മാർത്ഥമായുള്ള പരസ്പര പങ്കു വയ്ക്കലും (sharing ). കരുതലുമാണ്. (caring ). എല്ലാ സ്നേഹ ബന്ധങ്ങളുടെയു അടിസ്ഥാനം പരസ്പരം പങ്കുവയ്ക്കലും കരുതലുമാണ്. ഇണ തുണയാകുന്നത് സ്നേഹഹത്തിന്റെ കരുതലിലാണ്
അത് കൊണ്ടു തന്നെ മനുഷ്യ ജീവിതത്തിന് വിശ്വാസവും പ്രത്യാശയും സ്നേഹവും വേണം. ഇവയിൽ വലുതോ സ്നേഹം തന്നെ.
പക്ഷെ മനുഷ്യന്റെ ശ്വാസം പോകുന്നത് വരെയുള്ളൂ എത്ര ഗാഢമായ വിശ്വാസവും . മസ്തിഷ്ക്കം നിൽക്കുന്നത് വരെ മരണ ഭയത്തെയും മറ്റു ഭയങ്ങളിൽ നിന്നും സുരക്ഷതേടിയുള്ള മനസ്സിന്റെ യാത്ര അവിടെ തീരും.
പലരും ജീവിച്ചിരിക്കുമ്പോൾ വിശ്വാസങ്ങൾക്ക് വേണ്ടി അന്ധമായി പോരടിക്കും. കൊല്ലും. കൊലവിളിക്കും. അന്ധ വിശ്വാസങ്ങളിൽ അഭിരമിക്കും. ദൈവത്തിന്റെ പേരിൽ മത സ്വതങ്ങളുടെ രാഷ്ട്രീയ പാർട്ടി സംഘ ബലങ്ങളുടെ പേരിൽ മറ്റുള്ളവരെ അന്യവൽക്കരിക്കപ്പെടുത്തി ആക്രമിക്കും തങ്ങളുടെ വിശ്വാത്തിന് ഒപ്പം അല്ലാത്തവരെ ശത്രുക്കളാക്കും .
പക്ഷെ ഒരു മനുഷ്യന്റെ ഏത്ര തീവ്രമായ വിശ്വാസവും ശ്വാസപോകുന്നതോടെപോകും.
ജെ എസ് അടൂർ
.
No comments:
Post a Comment