ബോധിഗ്രാമിലെ പച്ച കൃഷി പരീക്ഷണം.
സഹപ്രവർത്തകരായ അടൂരിൽ
Binu S Chackalayil
ലിന്റെയും മറ്റു സഹ പ്രവർത്തകാരായ സതി ദേവി, ശ്രീ ദേവി Sree Devi
, ശ്രീജിത് Sreejith Krishnankutty
എന്നിവരുടെ കൂട്ടായ്മയാണ് ബോധിഗ്രാമിൽ നിന്ന് പുതിയ തുടക്കം കുറിച്ചത്. തുടക്കത്തിൽ അന്പത് മൂട് ഗ്രോ ബാഗിൽ. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, പച്ച മുളക്, പയർ എന്നിവയാണ്. അവരുടെ കൂട്ടായ്മയായ ' ജീവ കൃഷി ' യാണ് കോവിഡ് കാലത്ത് എല്ലാ വീട്ടിലും സുരക്ഷിത പച്ച കൃഷി തൃപ്തി എന്ന സാമൂഹിക സംരംഭവുമായി ഇറങ്ങിയിരിക്കുന്നത്.
ഇങ്ങനെയുള്ള സാമൂഹിക കൃഷി സംരഭങ്ങൾക്ക് കേരളത്തിനു കൈവിട്ടു പോയ കൃഷിയുടെ പച്ചപ്പിന്റെ പ്രത്യാശകളെ തിരികെ കൊണ്ടു വരാൻ കഴിയും.
കേരളത്തെ മാറ്റാൻ സർക്കാരിനെ കൊണ്ടു മാത്രം സാധിക്കില്ല. ജാതി -മത -പാർട്ടി വേർ തിരിവുകൾക്കപ്പുറമുള്ള ജനകീയ സാമൂഹിക സംരഭങ്ങൾ പ്രൊഫെഷനലായി നടത്തിയാൽ കേരളത്തിൽ പല മാറ്റങ്ങളുമുണ്ടാക്കാം. അങ്ങനെയുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പൂർണ ഐക്യദാർഢ്യം.
അടൂർ /കൊട്ടാരക്കര /കായംകുളം /പത്തനംതിട്ട മേഖലയിൽ ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവരെ ബന്ധപ്പെടുക.
No comments:
Post a Comment