വായുവും വെള്ളവും കഴിഞ്ഞാൽ എല്ലാ മൃഗ പക്ഷി ജാലകങ്ങൾക്കുമുള്ള അതിജീവന ചോദനയാണ് ഭക്ഷണവും ലൈംഗിക തൃഷ്‌ണയും സ്വയരക്ഷക്കായുള്ള ഭയവും.പക്ഷേ മറ്റു മൃഗങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തമാക്കുന്നത് മസ്തിഷ്ക ജൈവ വിസ്മയമാണ്
നമ്മൾ മനസ്സെന്നും എന്നും ഹൃദയം എന്നുമൊക്കെ ആലങ്കാരികമായ പല പ്രയോഗങ്ങളും മനുഷ്യ മസ്തിഷ്കത്തിൽ കടലിലെ ഓളങ്ങളും തിരകളും പോലെ നിരന്തരം വൈദ്യുതമായി വ്യാപരിക്കുന്ന ഏതാണ്ട് 8600 കോടി ന്യൂറോൺ സിഗ്നലുകളാണ്.
നീരന്തരമായ മസ്തിഷ്ക ന്യൂറോൺ വിന്യാസ വ്യപാരങ്ങളിൽകൂടിയാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും രുചിക്കുന്നതും മണക്കുന്നതും തൊടുന്നതും പിടിക്കുന്നതും വിശ്വസിക്കുന്നതും കാമിക്കുന്നതും കഴിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം. ഭയവും കാമവും ആഗ്രഹങ്ങളും ആശങ്കകളും എല്ലാം മനുഷ്യന്റ മസ്തിഷ്ക വിദ്യുത് വ്യാപാരങ്ങളാണ് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ കാട്ടുന്നത്.
എല്ലാ മൃഗങ്ങൾക്കുമുള്ള ജൈവീക അതിജീവന ചോദന (survival instinct )മനുഷ്യനും ഉണ്ട്. അതിൽ പ്രധാനം വായുവും വെള്ളവും ആഹാരവും സൂര്യ പ്രകാശവുമാണ്. അതാണ് എല്ലാ മരങ്ങളെയും നദികളെയും മനുഷ്യരെയും മൃഗങ്ങളെയും ഭൂമിയിലെ പ്രകൃതിയുടെ നിരന്തര വിന്യാസങ്ങളുടെ ഭാഗമാകുന്നുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒന്നും ഇല്ലെങ്കിൽ പ്രകൃതിയും പ്രകൃതിയുടെ ഭാഗമായ ഒന്നും ഇല്ല.
ജീവൻ നിലനിർത്തുവാൻ എല്ലാ മൃഗങ്ങൾക്കും മനുഷ്യർക്കും വായുവും വെള്ളവും ആഹാരവും ആവശ്യ (essential condition) അവസ്ഥയാണ്. അത്പോലെ ഓരോ വിധം മൃഗങ്ങളും ജീവനെ നിലനിർത്തുന്നത് പ്രത്യുല്പാദന പ്രക്രിയയുടെ ഭാഗമായാണ്.
മരങ്ങളും ചെടികളും മൃഗങ്ങളും പക്ഷികളും മുതൽ ഭൂമിയിലെ എല്ലാം ചരാ ചരങ്ങളും പ്രത്യുൽപ്പാദിച്ചാണ് പ്രകൃതി എന്ന പ്രതിഭാസത്തെ നില നിർത്തുന്നത്. വായുവും വെള്ളവും ഭക്ഷണവും പോലെ അത്യാവശ്യമായതാണ് ലൈംഗിക തൃഷ്ണ. . പ്രകൃതിയുടെ അനിസ്യൂത ജൈവ അതിജീവന ചോദനയുടെ ഭാഗമാണ് പരാഗണം.
മിക്കവാറും ജീവികളിൽ ആണും പെണ്ണുമായുള്ള ജൈവ വകഭേദങ്ങളുടെ പരാഗണത്തിന് നിദാനമായ ലൈംഗിക വേഴ്ച്ചയിലൂടെയാണ് പ്രകൃതിയിൽ ജീവൻ നിരന്തരമായി വിന്യസിക്കുന്ന കണ്ണികളെപോലെ ഒഴുകി പ്രകൃതിയെ നിലനിർത്തുന്നത്.
ലൈംഗിക.തൃഷ്ണ പ്രകൃതി ജന്യമായ ജീവൽ തുടിപ്പാണ്. പക്ഷെ ലൈംഗീക ചോദന എല്ലാ ജീവികൾക്കും ഉണ്ടെങ്കിലും അത് പ്രത്യുല്പാദന വേഴ്ച്ചയാകുന്നത് ആണും പെണ്ണും കൂടി ലൈംഗിക ചോദന പങ്കുവക്കുമ്പോഴാണ്.
എല്ലാ ജീവജാലങ്ങളിലും ആണും പെണ്ണും പരസ്പരം ജീവൽ ചോദനയായ ലൈംഗികത പരസ്പരം പങ്കുവക്കുമ്പോഴാണ് രണ്ടു പേർ മൂന്നായി ജീവൽ പ്രവാഹം നിലനിർത്തുന്നത്. ലൈംഗിക പാരസ്പര്യം ഏറ്റവും നാച്ചുറൽ എന്ന് പറയുന്ന പ്രകൃതി ജന്യമായ ജീവൽ പ്രയാണമാണ്. ഇണയും ഇണ ചേരലും പ്രകൃതിയുടെ ജീവൽ ചോദനയാണ്.
ഇണയും തുണയും പല അളവിൽ മൃഗങ്ങളും മനുഷ്യരും പങ്കുവയ്ക്കുന്ന പ്രകൃതിനൈരന്ത്യരത്തിന്റെ ഭാഗമാണ് .
അത് പോലെ പ്രകൃതിയിൽ എല്ലാ പക്ഷി മൃഗങ്ങൾക്കും മനുഷ്യർക്കും അതിജീവനത്തിനുള്ള ഏറ്റവും അടിസ്ഥാന മസ്തിഷ്ക വ്യാപാരമാണ് ഭയം . കാരണം എല്ലാ ജീവികൾക്കും ജീവൻ നിലനിർത്താനുള്ള സുരക്ഷ ജൈവ ചോദനയുട ഭാഗമാണ് ഭയം .
ഭക്ഷണവും വെള്ളവും ലൈംഗിക ചോദന (sexual instinct )പോലെ ജീവനെ നിലനിർത്താനുള്ള മസ്തിഷ്ക വികാര വിചാര ധാരണയാണ് ഭയം. വിശപ്പും ഭോഗദാരിദ്ര്യവും ഭയവുമാണ് എല്ലാം മൃഗങ്ങളെയും ആക്രമിക്കാൻ മസ്തിഷ്ക പ്രേരണ നൽകുന്നത്. അത്കൊണ്ട ആക്രമണവും ആക്രമണ ഭയവും മനുഷ്യരിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല.
മറ്റു മൃഗങ്ങളിലെ ലൈംഗിതക്ക് വേണ്ട ആണും പെണ്ണും ചേർന്ന ഇണ-തുണ ദിന്ദ്വത്തിന് അപ്പുറം മനുഷ്യൻ പരസ്പരം പങ്ക് വയ്ക്കുക എന്ന സാമൂഹിക അതിജീവന തൃഷണയിലേക്ക് ചരിത്രാതീത കാല ദേശങ്ങളിലൂടെ പ്രകൃതിയിൽ പരിണമിച്ചത്.
സാധാരണ മൃഗതൃഷണമായ ലൈംഗിഗ ചോദനയിൽ നിന്നും മനുഷ്യൻ അത് മനസ്സിനെ രമിപ്പിക്കുന്ന മനോഹരഅനുഭവമാക്കുന്നത് രണ്ടു ശരീരങ്ങൾക്കപ്പുറം പരസ്പര വിശ്വാസ -ഭാഷ -ഭാവനയിലൂടെ അത് പരസ്പരം പ്രണയം വികാര വാഞ്ചയാക്കുന്നതിനാലാണ്. അത് കൊണ്ടു തന്നെ മനുഷ്യൻ ഇണ ചേരുന്നത് രണ്ടു പേരുടെ ശരീരിക പ്രവർത്തനങ്ങൾക്ക് അപ്പുറം ഭാഷയിലൂടെയും ഭാവനയിലൂടെയുമാണ്.
മനുഷ്യന്റ ലൈംഗികത കാലുകൾക്കിടയിലുള്ള വിരേചന -ജനനേന്ദ്രിയങ്ങളിലും ഹോർമോൺ പ്രചോദിവും മാത്രം അല്ല. മനുഷ്യർ പരസ്പരം കാമിക്കുന്നതും പ്രണയിക്കുന്നതും ഭാഷയിലും ഭാവനയിലും കൂടിയുള്ള പരസ്പരം വിശ്വാസം പങ്കു വക്കലുകളിൽ കൂടിയാണ്. ഭാവനയിലും ഭാഷയിലൂടെ പങ്കുവയ്ക്കൽ(sharing ) അതുകൊണ്ടു തന്നെ മനുഷ്യ പ്രകൃതത്തിന്റെ ഭാഗമാണ്.
ഭാവനയിലൂടെയും ഭാഷയിലൂടെയും പങ്കുവച്ചാണ് ഏകനായ മനുഷ്യൻ സാമൂഹിക ജീവിയായി പരസ്പര്യത്തിൽ ജീവിത ബോധമാകുന്നത്.
പങ്കുവെപ്പും പങ്കാളികളും അത് ഉളവാക്കുന്ന ഉൾബോധ ഓർമ്മകളും ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല
തുടരും
അടുത്തത് ശ്വാസവും വിശ്വാസവും
ജെ എസ് അടൂർ
No comments:
Post a Comment