Wednesday, September 2, 2020

പഞ്ചായത്ത്‌ രാജിലേക്കുള്ള നാൾവഴികൾ -1. അധികാര പ്രക്രിയ, വികസനം, ജനായത്തം

 പഞ്ചായത്ത്‌ രാജിലേക്കുള്ള നാൾവഴികൾ -1.

ഭാഗം : ഒന്നു
അധികാര പ്രക്രിയ, വികസനം, ജനായത്തം
അധികാര -ഭരണ പ്രക്രിയയിൽ വിപ്ലവ സമാനമായ ഒന്നാണ് ഇന്ത്യയിലെ 73/74 ഭരണ ഘടന ഭേദഗതിയിലൂടെ വന്ന ത്രിതല പഞ്ചായത്ത്‌ രാജ്‌ സംവിധാനം.
അതു സാമൂഹിക പങ്കാളിത്ത ജനായത്തവൽക്കണ അടിസ്ഥാന ഭരണ സംവിധാനത്തിന് ഒരു പരിധി വരെ സഹായിച്ചു . പ്രതേകിച്ചു സ്ത്രീകൾക്കും അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്ക് ഭരണ സംവിധാനത്തിൽ ഇടം നൽകി.
.എന്തൊക്കെ പ്രശ്നം ഉണ്ടായാലും ജനങ്ങളോട് നേരിട്ട് ഇടപെടുന്നത് പഞ്ചായത്ത്‌ സംവിധാനമാണ്. ദുരന്തങ്ങളിൽ ജനങ്ങളോടോത്തു ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് പഞ്ചായത്ത്‌ രാജ്‌ സംവിധാനമാണ്
ഏതാണ്ട് മുപ്പതുകൊല്ലങ്ങൾക്ക് മുന്നെ ലോകത്തു പല രാജ്യങ്ങളും ലോക്കൽ ഗവൻമെന്റിന്റെ പ്രവർത്തനങ്ങൾ ശക്തിപെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചു. അതു പെട്ടന്ന് സംഭവിച്ച മാറ്റമല്ല.
അധികാര പ്രക്രിയയിലും വികസന കാഴ്ചപ്പാടിലും വരേണ്യ ജനാധിപത്യ സംവിധാനത്തിൽ നിന്ന് ജനായത്തവൽക്കരണ ജനകീയതയിലെക്കുള്ള മാറ്റങ്ങളുടെ ഫലമാണ്.
മാറ്റങ്ങളുട രാഷ്ട്രീയ -സാമൂഹിക പോളിസി വശങ്ങൾ മനസ്സിലാക്കണമെങ്കിൽ അവയുടെ ചരിത്ര രാഷ്ട്രീയ പരിണാമങ്ങളെകുറിച്ചുള്ള ധാരണ ആവശ്യമാണ്.
. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ വികസനമാതൃക സർക്കാർ കേന്ദ്രീകൃത്യമായിരുന്നു. State -centric development model.
അങ്ങനെയുള്ള വികസന മോഡലിൽ ഓരോ രാജ്യത്തിന്റെയും തലസ്ഥാനങ്ങളിൽ സർക്കാർ തലപ്പത്തു ഉള്ളവരും, ഉദ്യോഗസ്ഥ വിദഗ്‌ധരും, സാമ്പത്തിക / പൊളിസി വിദഗ്‌ധരും കൂടി മുകളിൽ ഇരുന്നു ചിന്തിച്ചു താഴെയുള്ള ജനങ്ങൾക്ക് എന്ത് വേണം എന്നു ആലോചിച്ചു വിവിധ പോളിസിയും വികസന പദ്ധതിയും നടപ്പാക്കി. മുകളിൽ നിന്ന് താഴോട്ടുള്ള വികസനം. Top down development model.
ഇങ്ങനെയുള്ള വികസന മാതൃക ഒരു രക്ഷകർതൃ രാഷ്ട്രീയമാണ് (politics of patronisation )സൃഷ്ട്ടിച്ചത്. ജനാധിപത്യം പല രാജ്യങ്ങളിലും ജനങ്ങളുടെ പേരിൽ ആധിപത്യം സ്ഥാപിച്ച രാഷ്ട്രീയ -ഉദ്യോഗസ്ഥ -സൈനീക വരേണ്യ അധികാര പ്രയോഗ സംവിധാനമായി പരിണമിച്ചു.
ഇന്ത്യയിൽ അങ്ങനെയുള്ള സംവിധാനം നിയന്ത്രിച്ചിരുന്നത് പാർട്ടി ഭേദമന്യേ മേൽ ജാതി മേൽക്കോയ്മക്കാരാണ്. അതു ഒരു പെട്രേനേജ് നെറ്റ്വർക്ക് രാഷ്ട്രീയമുണ്ടാക്കി അതിനെ ജനാധിപത്യം എന്നു വിളിച്ചു. അതു കൊണ്ട് അന്നും ഇന്നും അംബേദ്കർ പറഞ്ഞത് പ്രസക്തമാണ്.
അങ്ങനെ മുകളിൽ നിന്നും താഴോട്ടുള്ള വികസന മാതൃക നടത്തിയത് ബ്യുറോക്രസി എന്ന ഉദ്യോഗസ്ഥ മേധാവിത്ത സംവിധാനമാണ്. കാലക്രമേണ ജനങ്ങൾക്ക് സർക്കാർ എന്നു പറഞ്ഞാൽ ഉദ്യോഗസ്ഥ പ്രമുഖരും മന്ത്രിമാരുമായി മാറി.
ഇന്ത്യയെപോലെ കോളനി അധികാര വ്യവവസ്ഥയിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും സർക്കാർ ജനങ്ങൾക്ക് മുകളിലുള്ള സംവിധാനമായി തുടർന്നു. തിരെഞ്ഞെടുപ്പ് കഴിഞ്ഞു എം ൽ എ യും എംപിയും മന്ത്രിയൊക്കെയായാലും നാട്ടു വാഴി ഫ്യുഡൽ മനസ്ഥിതി തുടർന്നു. ലിബറൽ ഭരണഘടനയും കൊളോണിയൽ പോലീസ് /ഉദ്യോഗസ്ഥ പ്രമുഖ മനോഭാവങ്ങൾ പെട്ടന്ന് മാറിയില്ല.
1980 കൾ ആയപ്പോഴേക്കും ലോകത്തു പല രാജ്യങ്ങളി ലും ജനങ്ങൾ കൊടുക്കുന്ന നികുതിയിൽ ഒട്ടു മുക്കാലും സർക്കാർ എന്ന ഉദ്യോഗസ്ഥ സംവിധാനത്തെ നിലനിർത്തുന്നതിനും മന്ത്രി സന്നാഹങ്ങൾക്കുമൊക്കെപ്പോയി. ബജറ്റിൽ കാശ് ഇല്ലാതെ വന്നപ്പോൾ കടം എടുത്തു. ജനങ്ങൾ സർക്കാരിന് നികുതി കൊടുത്തു എങ്കിലും സർക്കാർ ജനങ്ങളുടെ മുകളിൽ നിൽക്കുന്ന സംവിധാനമായി തുടർന്നു.
ഈ സാഹചര്യംത്തിലാണ് രാജീവ് ഗാന്ധി പറഞ്ഞത് സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞു ചിലവാക്കുന്ന ഒരു രൂപയിൽ നിന്ന് വെറും പതിനഞ്ചു പൈസ മാത്രമാണ് ജനങ്ങളുടെ അടുത്തു എത്തുന്നത്.
പല ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലും സർക്കാരും സൈന്യവും പോലീസും തടിച്ചു കൊഴുത്തെങ്കിലും ജനങ്ങൾ പട്ടിണിയിൽ തന്നെയായൊരുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള വികസനത്തിന്റെ പേരിൽ വികസിച്ചത് സർക്കാരും ഭരണ പാർട്ടികളുമാണ്.
ജെ എസ് അടൂർ
തുടരും
Anilkumar Manmeda, Nissam Syed and 52 others
1 comment
Like
Comment
Share

No comments: