Tuesday, September 1, 2020

കേരള രാഷ്ട്രീയമെങ്ങോട്ട്?

 കേരള രാഷ്ട്രീയമെങ്ങോട്ട്?

കേരളത്തിൽ ഇപ്പോൾ ഭരിക്കുന്ന ബാച്ച് 1970 കളിലും 1980 കളുടെ ആദ്യവും വന്ന ബാച്ചാണ്.
അവർ എല്ലാവരും ഇന്ന് എഴുപതുകളിലും എൺപതുകളിലുമാണ്.
കേരളത്തിലെ ദ്വി മുന്നണി രാഷ്ട്രീയ ഫോർമുല 1980 കളുടെ ആദ്യമുണ്ടായ
മോഡൽ. അതിനു നാൽപതു വയസ്സ്
കേരളത്തിൽ പണ്ട് പി എസ് പി എന്നൊരു പാർട്ടി ഉണ്ടായിരുന്നു . അതിനു ഒരു മുഖ്യ മന്ത്രിയും. അതിന്നില്ല.
1965 കൾ തൊട്ട് കേരളത്തിലെ രാഷ്ട്രീയ കുഴാമറിച്ചിലിൽ നിന്ന് കൊണ്ഗ്രെസ്സ് പിളർന്നുണ്ടായ കേരള കൊണ്ഗ്രെസ്സ് എൺപതുകളിൽ വ്യക്തികേന്ദ്രീകൃത പ്രെഷർ ഗ്രൂപ്പ്‌ രാഷ്ട്രീയ നെറ്റ് വർക്കായി വർത്തിച്ചു അധികാര വ്യവഹാരത്തിന്റ ഭാഗമായി .
അവർ കേരളത്തിലെ ഐഡന്റിറ്റി /ഇന്ട്രെസ്റ് പൊളിറ്റിക്സിനോടൊപ്പം എങ്ങനെയും അധികാരം എന്ന നിലയിലെത്തി വ്യക്തിഗത നെറ്റ്വർക്കായി ചുരുങ്ങി, ചുരുങ്ങി ഇല്ലാതായികൊണ്ടിരിക്കുകയാണ്.
കേരളത്തിലെ സംഘടിത രാഷ്ട്രീയ പാർട്ടികൾക്കുപോലും മാറ്റം സംഭവിക്കും..
കേരളത്തിൽ അടുത്ത പത്തുകോല്ലങ്ങളിൽ എൺപതുകളിൽ തുടങ്ങിയ എൽ ഡി എഫ് /യു ഡി എഫ് രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ മാറും
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണ്?
1) കേരളത്തിൽ ആകെയുള്ള എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും കൂടി കൂട്ടിയാൽ 1200 അടുത്തു വരും. എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സജീവ ഭാരവാഹികൾ /മുഴുവൻ സമയ പ്രവർത്തകർ എല്ലാം കൂടി എടുത്താൽ ഏതാണ്ട് അറുപതിയിരത്തിനു എഴുപത്തി അയ്യായിരത്തിനും അടുത്തു വരും.
ഇതിൽ തന്നെ ബഹു ഭൂരിപക്ഷം സ്ഥലങ്ങളിലും ഉള്ളത് സിപി എം, കൊണ്ഗ്രെസ്സ്, ബി ജെ പി മുതലായ പാട്ടുകളാണ്. അത് കഴിഞ്ഞു ഒരു പരിധി ലീഗ്, സി പി ഐ.
കേരള കൊണ്ഗ്രെസ്സ് പോലുള്ള പാർട്ടികൾക്ക് കേരളത്തിൽ എല്ലായിടത്തും കൂടി മൂവായിരാത്തോളം പ്രവർത്തകർ കാണും അത് തന്നെ പല ഗ്രൂപ്പുകളിൽ . അവരുടെ പ്രായം അമ്പതോ അതിനു മുകളിലോയാണ് . അതിൽ ഒട്ടു മുക്കാലിനും പാസ്റ്റ് ഉണ്ട് ഫ്യുച്ചർ ഇല്ല എന്നതാണ് സത്യം
2) കേരളത്തിൽ നിലവിലുള്ള ഭരണ /പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉള്ളവരുടെ ശരാശരി പ്രായം വളരെകൂടുതലാണ്. പ്രായം എഴുപതുകളിൽ ഉള്ള നേതാക്കളാണ്‌ അധികം. മിക്കവാറും പാർട്ടികളിൽ നാൽപ്പതിൽ താഴെപ്രായമുള്ളവർ നേതൃത്വംത്തിൽ ഇല്ല.
സത്യത്തിൽ ശക്തമായ രണ്ടാം നിര നേതൃത്വം ഒന്നോ രണ്ടോ പാർട്ടികൾക്കെയുള്ളു
3) കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും ടി വി യിലും ഒക്കെ അതി ത്രീവ കക്ഷി രാഷ്ട്രീയം പറയുന്നവരിൽ ബഹു ഭൂരിപക്ഷവും നാല്പത്തി അഞ്ചു വയസ്സിൽ കൂടുതൽ ഉള്ളവരും. എഴുപതുകളിലോ അതിനു മുമ്പോ ജനിച്ചവരാണ്. രാഷ്ട്രീയ ജ്വരം കൂടുതലുള്ളത് മധ്യവയസ്ക്കരായ മധ്യ വർഗ്ഗ പുരുഷന്മാരിലാണ്.
4) കേരളത്തിൽ 2019ഇൽ ആകെയുള്ള വോട്ട് 2.54 കോടിയാണ്
കേരളത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ മെമ്പർഷിപ്പ്, സർവീസ് സംഘടനകളുടെ മെമ്പർഷിപ്പ് കടുത്ത അനുഭാവികൾ എല്ലാകൂടി കൂട്ടി നോക്കിയാൽ കേരളത്തിലെ ആകെ വോട്ടിന്റെ ഏത്ര ശതമാനം വരെ വരും? എല്ലാം കൂടെ കൂട്ടി എടുത്താൽ 5-6% വരെ വരും
അപ്പോൾ ബാക്കി ഉള്ള വോട്ടോ .? ഒരു വലിയ പരിധി വരെ അത് സ്ഥാനാർഥിയെ ആശ്രയിച്ചും പാർട്ടികളുടെ ജാതി /മത സമവാക്യങ്ങൾ, അതാതു സമയത്തെ രാഷ്ട്രീയ വിലയിരുത്തൽ, ഇഷ്യൂ രാഷ്ട്രീയം എല്ലാം ആശ്രയിച്ചാണ് . അത്പോലെ സന്ഘടിത ക്യാമ്പയിൻ. പണം എല്ലാം ഘടകങ്ങളാണ്.
6) കേരളത്തിൽ കടുത്ത രാഷ്ട്രീയ പാർട്ടി ലോയൽറ്റി പെട്ടെന്ന് കുറഞ്ഞു വരുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. സ്ത്രീകളിൽ ഇന്ന് തൊണ്ണൂറ് ശതമാനത്തിന് മുകളിൽ രാഷ്ട്രീയ പാർട്ടി ലോയൽറ്റിമാത്രം നോക്കി വോട്ട് ചെയ്യുന്നവർ അല്ല. സ്ഥാനാർഥിയും ഇഷ്യൂ പൊളിറ്റിക്‌സും ഒക്കെ പ്രധാനമാണ്.
അത്പോലെ 1990 കൾക്ക് ശേഷി ജനിച്ചവരിൽ ബഹു ഭൂരിപക്ഷത്തിനും കടുത്ത രാഷ്ട്രീയ പാർട്ടി ലോയൽറ്റി ഇല്ല മുപ്പത്തി അഞ്ചു വയസ്സിൽ താഴെയുള്ള ചെറുപ്പക്കാർക്ക് രാഷ്ട്രീയ പാർട്ടി ജ്വരം കുറവാണ്
സത്യത്തിൽ ഈ രണ്ടു വിഭാഗം വോട്ടേഴ്‌സ് കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ നാന്ദിയാണ് .
ശശി തരൂരിനെപ്പോലെയുള്ളവർക്ക് വോട്ട് ചെയ്യുന്നതിൽ ഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടി ജ്വരത്തിന് അപ്പുറം നിൽക്കുന്നവരാണ് . തിരുവനന്തപുരം മേയർ ആയിരുന്ന പ്രശാന്തിന്‌ വോട്ടു ചെയ്തവരും, പല നല്ല യുവ നേതാക്കൾക്ക് വോട്ട് ചെയ്യുന്നതും ഈ വിഭാഗമാണ്
5)കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവിടെ ഇപ്പോൾ മാസ്സ് ബേസ് ഉള്ള നേതാക്കളും പാർട്ടിയിൽ ഏറ്റവും പിന്തുണ ഉള്ളവരുടെയും പ്രായം എഴുപതുകളുടെ രണ്ടാം ഘട്ടത്തിൽ ഉള്ളവരാണ്. അവരിൽ പലർക്കും ഓടി നടന്നു സംഘടിപ്പിക്കുവാൻ ആരോഗ്യം സമ്മതിക്കില്ല. അവരിൽ മിക്കവാറും പേർക്കും ഇനിയൊരു അങ്കത്തിൽ കൂടുതൽ പിടിച്ചു നിൽക്കുവാനുള്ള ബാല്യം ഇല്ല
ചുരുക്കത്തിൽ കേരളത്തിൽ ഇന്ന് ഒട്ടു മിക്കവാറും പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും പ്രായം കൂടി കൂടി വാർധ്യക്യ സഹജമായ പ്രശ്നങ്ങൾ ഉണ്ട്.
അതുമാറണമെങ്കിൽ പുതിയ നേതൃത്വവും പുതിയ കാഴ്ചപ്പാടുകളും വരണം
6) മിക്കവാറും രാഷ്ട്രീയ പാർട്ടികളിൽ ഇന്ന് ഒരു പഞ്ചായത്ത്‌ വിഭാഗവും എം ൽ എ വിഭാഗവും മുണ്ട് .
താഴെക്കിടയിൽ പ്രവർത്തിക്കുന്ന പ്രവർത്തകരിൽ ബഹു ഭൂരിപക്ഷത്തിനും ത്രിതല പഞ്ചായത്തിന് അപ്പുറം ചാൻസ് ഇല്ലാത്ത അവസ്ഥയാണ് . അതു കൊണ്ട് തന്നെ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗത്തിൽ അസംപൃപ്തി കൂടി വരുന്നു
ആർമിയിൽ നോൺ കമ്മീഷൻഡ് ഓഫിസേഴ്സ് കംമീഷൻഡ് ഓഫിസേഴ്സ് എന്ന വകതിരിവ് മിക്കവാറും രാഷ്ട്രീയ പാർട്ടികളിലുണ്ട് . കംമീഷൻഡ് ഓഫിസർമാരായവർക്ക് പല എം എൽ എ /എം പി /ഭാരവാഹികൾക്ക് പലർക്കും ഇന്നോവയിൽ നിന്ന് ഇറങ്ങി പ്രവർത്തിക്കാൻ നേരമില്ലാത്ത തിരക്കിലാണ് . മന്ത്രിമാരായാൽ പിന്നെ ടി വി യിലും ഉൽഘാടനത്തിനും കണ്ടാൽ മതി.
പാർട്ടികളിൽ ഗോഡ് ഫാദർമാർ ഇല്ലെങ്കിൽ പലപ്പോഴും പലർക്കും എം എൽ യോ /എം പി യോ ആകാൻ സാധിക്കാത്ത അവസ്ഥ .
അതുകൊണ്ട് തന്നെ പലപ്പോഴും യുവ നേതാക്കൾക്ക് അടങ്ങി ഒതുങ്ങി നിന്നെങ്കിലെ രാഷ്ട്രീയ ഭാവി ഉള്ളൂ എന്ന അനുസരണ പാർട്ടി സംസ്കാരം കൂടി വരുന്നു
മിക്കവാറും പാർട്ടികളിൽ എഴുപതുകളിൽ ഉള്ളവർ വഴിമാറികൊടുത്തില്ലെങ്കിൽ ചെറുപ്പക്കാർക്ക് അവസരം കിട്ടില്ല. രാഷ്ട്രീയ പാർട്ടികളിൽ ചെറുപ്പക്കാർക്ക് അവസരം കുറയുന്നതോട് കൂടി അവർ രാഷ്ട്രീയപാർട്ടി പ്രവർത്തനം നിർത്തി വേറെ വഴി തേടും
7) ഇന്ന് കേരളത്തിലെ മിക്കവാറും ഭരണ /പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ഐഡിയോളേജി അധികാരമാണ് .
പണ്ട് കേരളത്തിൽ വളരെ വലിയ ഐഡിയോലജിക്കൽ ബോധ്യങ്ങൾ ഉണ്ടായിരുന്നത് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ആയിരുന്നു. കമ്മ്യുണിസവും മാർക്സിസവും ലെനിനിസവുമൊക്കെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു . ഇന്ന് കേരളത്തിൽ കമ്മ്യുണിസവും മാർക്സിസവും ചർച്ച ചെയ്യുന്നത്പോലും അതിന്റ പേരിൽ ഉള്ള പാർട്ടികൾക്ക് പുറത്താണ്.
ഇന്ന് ചർച്ചകൾ ഭരണ അധികാര വ്യവഹരങ്ങളാണ്‌. അത് ഊറ്റം കൊള്ളുന്നത് വാഷിങ്ടൺ പോസ്റ്റിലും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചും പ്രൈസ് വാട്ടർ കൂപ്പർ ഒക്കെയാണ് .
അധികാരം മാത്രമാണ് ഐഡിയോളേജി. അധികാര കസേരകളുടെ വാഴ്ത്തുപാട്ടുകൾ ആയിരിക്കുന്നു പ്രധാന പ്രവർത്തനം.
മധ്യ വർഗ്ഗത്താൽ മധ്യ വർഗ്ഗത്തിന് വേണ്ടി മധ്യ വർഗം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഭരണ അധികാരത്തിലേക്ക് മാത്രമുള്ള വഴികളാണ് എല്ലാ ഐഡിയോളേജിയും
കൊണ്ഗ്രെസ്സ് പാർട്ടി ഗാന്ധിജീയെയും നെഹ്രുവിനെയും ഇടക്കിടെ ഓർമ്മിച്ചു വഴിപാടുകൾ ഉണ്ടെങ്കിലും പ്രധാന ഐഡിയോളേജി അവനവനിസമാണ് . ഓരോ ആളുകൾക്ക് എങ്ങനെയെങ്കിലും അധികാരത്തിൽ എത്തിപ്പെടാം എന്ന ചിന്ത മാത്രമായിരിക്കുന്നു
9) എല്ലാ പ്രധാന പാർട്ടികൾക്കും പരമ്പരാഗത മായ പാർട്ടി കുടുംബങ്ങളും അതിൽ നിന്നുള്ള ഷുവർ വോട്ടുകളും ഉണ്ട്. ഈ പാർട്ടി 'പാരമ്പര്യ ' കുടുംബ നെറ്റ്വർക്കിലൂടെയാണ് പലപ്പോഴും ജാതി മത സമവാക്യങ്ങൾ പോലും സജീവമായി വർത്തിക്കുന്നത് . അങ്ങനെയുള്ള അയൽക്കൂട്ട(neighborhood ) പാർട്ടി രാഷ്ട്രീയ നെറ്റ്വർക്ക് കേരളത്തിൽ കഴിഞ്ഞ അറുപതു കോളങ്ങളിൽ രൂപപെട്ട പൊളിറ്റിക്കൽ സോഷിയോളെജിയുടെ ഭാഗമാണ് .
എന്നാൽ ഇതിൽ ഗണ്യമായ മാറ്റം വരുന്നു. പുതിയ തലമുറയിലെ ഭൂരിഭാഗം വരുന്നവർ പരമ്പരാഗത കുടുംബ ലോയൽറ്റിക്കപ്പുറം ചിന്തിക്കുന്നവരാണ്. ഇന്ന് മധ്യവർഗ്ഗത്തിലെ ചെറുപ്പക്കാരുടെ പ്രധാന പ്രതിബദ്ധത നല്ല പണം കിട്ടുന്ന കരിയർ എന്നതാണ്. അതുകൊണ്ട് തന്നെ ഹൈ റിസ്ക് പൊളിറ്റിക്കൽ പാർട്ടി കരിയർ എടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു.
അതു മാത്രം അല്ല. അവർ പാർട്ടി പത്രങ്ങളിലൂടെയോ ടി വി യിലൂടെയോ ഫിൽറ്റർ ചെയ്യുന്ന വർത്തകൾ മാത്രം അല്ല കാണുന്നത്.
അതുകൊണ്ടൊക്കെ പഴയ ഷുവർ വോട്ടു വോട്ടുകളുടെ ഗതി മാറുന്നു. അതിനു പല ഘടകങ്ങളുമുണ്ട് . പാർട്ടി കുടുംബങ്ങൾ എന്ന പരികല്പനകൾ മാറുന്നുണ്ട്. അതു അറിഞ്ഞാണ് ഇന്ന് പ്രധാന പാർട്ടികൾ 'കുടുംബ യോഗങ്ങൾ ' സംഘടിപ്പിക്കുന്നത്. 1980 കളിൽ നിന്ന് വളരെ മാറി ഇന്നത്തെ ലോകവും പുതിയ ചെറുപ്പക്കാരും.
10).പ്രധാന പാർട്ടികളുടെ സോഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ നാലു ഘടകങ്ങളിലാണ്. 1) പാർട്ടി -പോഷക സംഘടന ബലം 2)ട്രേഡ് യൂണിയൻ, സർവീസ് സംഘടന നെറ്റ്വർക്ക്- -പണം 3) സഹകരണ ബാങ്ക് മുതലായ കൊപെറേറ്റിവ് നെറ്റ്‌വർക്ക് , സംരഭങ്ങൾ 4) ഭരണ അധികാരത്തിൽ നിന്നുള്ള ആശ്രിത /ഗുണഭോക്ത പേട്രൺ ക്ലയന്റ് , പണ നെറ്റവർക്ക്. ഈ ഫ്രെയിം വർക്കിൽ പലതും അടുത്ത പത്തുകൊല്ലങ്ങളിൽ ദുർബലപ്പെടും. അതിനു പല കാരണങ്ങൾ ഉണ്ട്.
11)കേരളത്തിൽ എഴുപതുകളുട ബാക്കി പത്രമായ കേരള കൊണ്ഗ്രെസ്സ് പോലുള്ള പാർട്ടികളും മറ്റു ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ മാത്രം ഉള്ള പാർട്ടികളും ഏതാനും വർഷങ്ങൾക്കകം നാമവിശേഷമാകും. ഈ പാർട്ടികൾ നിലനിൽക്കുന്നത് ഭരണ അധികാരത്തിൽ നിന്നുള്ള ആശ്രിത /ഗുണഭോക്ത്ത നെറ്റ്വർക്കും ഭരണത്തിൽ ഉള്ള നേതാവിനോടുള്ള വ്യക്തിഗത ലോയൽറ്റിയുമാണ് .
ഭരണത്തിൽ ഇല്ലെങ്കിൽ ഇങ്ങനെയുള്ള പാർട്ടികൾക്ക് ഒരു സോഷ്യൽ ഇൻഫ്രാസ്റ്കച്ചർ നിരന്തരം നിലനിർത്താനുള്ള സാമ്പത്തിക ശ്രോതസ്സ് ഇല്ലാതാകും. അത്കൊണ്ട് നേതാവിനോടൊപ്പം /അവരുടെ ജയ പരാജയങ്ങൾക്ക് അനുസരിച്ചു തീരുന്ന ഒന്നായി മാറും ആ പാർട്ടികൾ.
അപ്പോൾ എന്താണ് പ്രശ്നം?
ബി ജെ പി ക്ക് കേരളത്തിൽ ബാഗേജ് ഇല്ല പക്ഷെ കടുത്ത ഗ്രൂപ്പകൾ ഉണ്ട്. എന്നിരുന്നാലും ഇന്ന് ബി ജെ പി ക്ക് പണ്ട് കോൺഗ്രസിന് ഉള്ളത് പോലെ ഹൈകമാൻഡും ഇഷ്ടംപോലെ പൈസയും രാഷ്ട്രീയ ഫ്ലെക്സിബിലിറ്റിയുമുണ്ട്
അവർ കേരളത്തിലെ പ്രധാന ന്യൂന പക്ഷങ്ങളുടെ പിന്തുണ ഇല്ലാതെ കേരളത്തിൽ ഭരിക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ അവരെ കൊ ഓപ്റ്റ് ചെയ്യുവാൻ ആകുന്നത് എല്ലാം ശ്രമിക്കും
കേരളത്തിൽ സി പി എം എന്ന പാർട്ടി പത്തു കൊല്ലം ഒരുമിച്ചു ഭരണത്തിൽ ഇരുന്നാൽ അതിനു എന്ത്‌ സംഭവിക്കും എന്ന് കണ്ടറിയാം. ഇന്നും കേരളത്തിൽ എല്ലാ തലത്തിലും ഏറ്റവും സംഘടിത പാർട്ടിയാണ് സി പി എം. പക്ഷെ പഴയ ഐഡിയോളേജിക്കപ്പുറം വ്യക്തി നേതൃത്വ കേന്ദ്രീകൃത പ്രായോഗിക വോട്ടു രാഷ്ട്രീയ മോഡലിന് പഴയത് പോലെ പുതിയ കാലത്തു പിടിച്ചു നില്കുവാനുകുമോ എന്നാണ് കണ്ടറിയണ്ടത്
കോൺഗ്രസിന് ഇന്ന് കേരളത്തിന്‌ വെളിയിൽ നിന്നുള്ള സാമ്പത്തിക രാഷ്ട്രീയ സഹായം കിട്ടില്ല . പഴയ ഹൈ കമാൻഡോ സാമ്പത്തിക ശക്തിയോ ഇല്ല . അതിൽ എഴുപതുകളിൽ വളർന്നു വന്ന യുവ നേതൃത്വം പ്രായമായിരിക്കുകയാണ്. നേതൃത്വ നിരയിൽ ഉള്ളവരുടെ ശരാശരി പ്രായം കൂടികൊണ്ടിരിക്കുന്നു.
പരസ്പരം അവനവിനിസ്റ്റ് രാഷ്ട്രീയവും സ്ഥിരം പാരവെപ്പും അമിത ഗ്രൂപ്പ് കളിയും മാറ്റി നിലനിൽപ്പിനു വേണ്ടി ഒരുമിച്ചു നിന്നില്ലെങ്കിൽ പണ്ട് സ്ഥിരം വോട്ട് തന്നവർ പോലും തരണം എന്നില്ല. സ്വന്തം കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പല പഴയ നേതാക്കളും അറിയുന്നില്ല.
ഖദർ ഇട്ടാൽ മാത്രം കൊണ്ഗ്രെസ്സ് ആകുന്ന കാലം പോയി. സംഘടന സംവിധാനം ഷീണിച്ചു ഗ്രൂപ്പ്‌ സമവാക്യങ്ങളിൽ പെട്ടു ഉഴറി അടിസ്ഥാന തലത്തിൽ വ്യക്തിഗത പാർട്ടി സ്ഥാനമാനങ്ങൾ ലക്ഷ്യമാക്കിയ നേതാക്കൾ നെറ്റ്വർക്കായ കൊണ്ഗ്രെസ്സിൽ തിരെഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്നവർക്ക് പഴയ പരമ്പരാഗത വോട്ടുകൾ പോലും കിട്ടണം എന്നില്ല
ബി ജെ പി യുടെ ആളും പണ ശക്തിയും അതുപോലെ ഭരണ അധികാര ശക്തിയും കൂടി കൂടി വരുന്ന വോട്ടു ശതമാനവും സി പി എമ്മിനെയും കൊണ്ഗ്രെസ്സിനെയും ബാധിച്ചിട്ടുണ്ട്.
സി പി എം ഉം കോൺഗ്രസ്സും നേരിടുന്ന വെല്ലുവിളികൾ സംഘടന തലത്തിൽ വ്യത്യസ്ത്തമാണ്.
സത്യത്തിൽ സി പി എം നില നിൽക്കേണ്ടത് കൊണ്ഗ്രെസ്സിന്റെ ആവശ്യവും അതുപോലെ കൊണ്ഗ്രെസ്സ് നില നിൽക്കേണ്ടത് സി പി എമ്മിന്റെ ആവശ്യവ്യമാണ്.
പക്ഷെ ഇവ രണ്ടിനും പിടിച്ചു നിൽക്കണം എങ്കിൽഈ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ ഉണർവും സമീപനവും പുതിയ കാഴ്ചപ്പാടും പുതിയ നേതൃ ത്വവും വേണം.
ഇപ്പോൾ ലീഗിനുള്ള ചിലയിടത്തുള്ള മേൽക്കൈയും സി പി ഐയുമൊക്കെ ഇപ്പോഴത്തെ എൽ ഡി എഫ് /യു ഡി എഫ് ദിന്ദ്വ സമവാക്യത്തിലാണ്.
അവിടെ നിന്നും ത്രികൊണ മത്സരത്തിലേക്കും അത് കഴിഞ്ഞു ചതുർകൊണ മത്സരത്തിലെക്കും കേരളം പോകുമ്പോൾ ഇപ്പോഴുള്ള പല രാഷ്ട്രീയ സമവാക്യങ്ങളും മാറി മറിയും.
പശ്ചിമ ബംഗാളിൽ നിന്ന് സി പി എമ്മിനും കോൺഗ്രസിനും പാഠങ്ങൾ പഠിക്കാനുണ്ട്
കേരളത്തിൽ ഇന്ന് കേട്ടിട്ടില്ലാത്തവരും കണ്ടിട്ടില്ലാത്തവരുമൊക്കെ കളത്തിൽ വരും. പുതിയ പാർട്ടികളും..
2020 കൾ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ഇപ്പോഴുള്ള പാർട്ടികൾ നിലനിൽക്കണം എങ്കിൽ അവ കാലനുസൃതമായി പുതുക്കപ്പെടണം. അല്ലെങ്കിൽ അവർക്കു പുതിയ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിൽ ഇതു പോലെ പിടിച്ചു നിൽക്കാൻ ആകില്ല
ജെ എസ് അടൂർ
Anilkumar Manmeda, Bhaskara Murthi and 257 others
63 comments
18 shares
Like
Comment
Share

No comments: