വൈദ്യുതി ചാർജ് അകൗണ്ടബില്ട്ടി
ഏത് സർക്കാർ സംരംഭങ്ങളുടെയും പൊതു മേഖല സാരംഭങ്ങളുടെയും ഏറ്റവും പ്രധാനപെട്ട അളവ്കോൽ വിശ്വാസ്യതയാണ്. വിശ്വാസിത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. കാര്യക്ഷമത, പറയുന്നതും പ്രവർത്തിക്കുന്നതതും തമ്മിലുള്ള ബന്ധം, ഇന്റെഗ്രിറ്റി, സേവനത്തിന്റ ഗുണമേന്മ, ഉത്തരവാദിത്തം പ്രതികരണ ക്ഷമത എല്ലാം അതിൽപ്പെടും. വിശ്വാസിതയും അകൗണ്ടബിലിറ്റിയും കുറയുമ്പോൾ സാധുത പ്രതി സന്ധി(legitimacy crises ) ഉണ്ടാകും.അത് ഏത്ര ന്യായീകരിച്ചാലും തിരിച്ചു പിടിക്കാൻ പ്രയാസമാണ്.
ആ ഒരു അവസ്ഥയിലാണ് കേരളത്തിലെ സംസ്ഥാന ഇലക്ട്രിസിറ്റി ബോഡ്.
പൊതുവെ നാട്ടിലും വീട്ടിലും ബന്ധുവീടുകളിലും കേൾക്കുന്നത് വൈദ്യതി ചാർജ് പൂർവാധികം കൂടി എന്നതാണ്.
ഇതിനെകുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പല പരാതി /വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ കെ സ് ഇ ബി യിലെ ചില ഉദ്യോഗസ്ഥർ അവരുടെ സ്വയം നീതീകരണ ന്യായീകരണങ്ങളും(self righteous justification ) ഡിഫെൻസും ചെയ്യുന്നുണ്ട്.
ഇതിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ഒന്നും 'ആവറേജ് ' നോക്കി ഉപയോഗം ഗണിച്ചു ചാർജ് ചെയ്യുന്നത്. രണ്ടു. ദിവസങ്ങളുടെ എണ്ണം കൂട്ടി സ്ലാബ് മാറ്റി ചാർജ് കൂട്ടുന്ന ഏർപ്പാട്. പിന്നത്തെത് മീറ്ററിന്റെ പ്രശ്നം. മൂന്നാമത്തെ പ്രശ്നംമാണ് കെ എസ് ഇ ബി പറയുന്നത്. കോവിഡ് ലോക്‌ഡോൺ കാലത്തു വീടുകളിൽ മാത്രം ഇരിക്കപ്പോൾ ഉപയോഗം കൂടുതലാണ്. അവർ പറഞ്ഞതിലും കാര്യം കാണും. അത് കൊണ്ടു അതിനെ തള്ളിക്കളയില്ല.
ഇനിയും അനുഭവം പറയാം. ബോധിഗ്രാമിൽ ഒരു പരിപാടിയും മാർച്ച് മാർച്ച് മുതൽ നടക്കുന്നില്ല. എന്നാൽ ഞാൻ ഇപ്പോൾ അവിടെയാണ് താമസം. ഒരുദിവസം ജനലിൽ കൂടെ നോക്കിയപ്പോൾ ഒരാൾ ഗേറ്റിനു അടുത്തുള്ള സ്ഥലത്തു ഒരു ഡോറിൽ എന്തോ വയ്ക്കുന്നത് കണ്ടു. ഇറങ്ങി ആരാണ് എന്ന് ചോദിച്ചു. ഇലക്ട്രിസിറ്റി ഡിപ്പാർട്ടമെന്റ് ആണ് എന്ന് പറഞ്ഞു. മീറ്റർ നോക്കാതെ എങ്ങനെയാണ് ബിൽ എന്ന് ചോദിച്ചപ്പോൾ ആവറേജ് കൻസെപ്ഷൻ വച്ചാണ് എന്ന് പറഞ്ഞു. കാരണം എല്ലാം,, അടച്ചു ഇട്ടിരിക്കുന്നു. എന്താണ് അടച്ചിട്ടിരിക്കുന്നത് എന്ന് ചോദിച്ചു. കാരണം മീറ്റർ വെളിയിലാണ്. അത് നോക്കാൻ പോലും അയാൾ മിനക്കെട്ടില്ല
അത് നോക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. മീറ്ററിൽ നോക്കി റീഡിങ് എടുത്ത തുകയും നേരെത്തെ അത് നോക്കാതെ തന്നതും തമ്മിൽ ഏകദേശം 2000 രൂപയുടെ വ്യത്യാസം !! ഇത് നേരിൽ കണ്ടു ബോധ്യപ്പെട്ടതാണ്.
ഇത് എഴുതണ്ട എന്ന് കരുതിയതാണ്. എന്നാൽ ആരെങ്കിലും സോഷ്യൽ മീഡിയയിൽ കൂടുതൽ ചാർജിനെകുറിച്ച് പറഞ്ഞാൽ അതിനു എതിരെ സംഘടിത പ്രതികരണം വരുന്നുണ്ട്. ഒന്നും കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥർ /യൂണിയൻ മുതലായവർ. രണ്ടു സർക്കാർ എന്ത് ചെയ്താലും അതു ശരിയാണ്, ശരിയായിരിക്കും എന്ന് സ്ഥിരം വാദിക്കുന്ന കൂട്ടർ.
എന്താണ് ഇവിടെ പ്രശ്നം? ഇവിടുത്തെ പ്രശ്നം പബ്ലിക് അകൗണ്ടബിലിറ്റിയാണ്. മീറ്റർ നോക്കാതെ അവറേജ് നോക്കി എഴുതുന്ന പരിപാടി തന്നെ കൺസ്യൂമറിനെ taking for granted എന്ന പരിപാടിയാണ്.
ഞങ്ങൾക്ക് സൗകര്യം ഉള്ളത്പോലെ ചെയ്യും. ഞങ്ങൾക്ക് സൗകര്യം ഉള്ളത് പോലെ മീറ്റർ നോക്കാതെ കണക്ക് കൂട്ടും. ഞങ്ങൾക്ക് സൗകര്യം ഉള്ളത് പോലെ എഴുതും. തനിക്ക് പ്രശ്നം ഉണ്ടെങ്കിൽ പരാതി കൊടുക്കു. അല്ലെങ്കിൽ കോടതി പോകൂ. ഈ ധാർഷ്ട്യംമാണ് പ്രശ്നം .
ഈ പ്രശ്നത്തെകുറിച്ച്
Shajan Skariah
മറുനാടൻ ഓൺലൈനിൽ പറഞ്ഞതിന്റെ മറുപടി ഒരു ഉദ്യോഗസ്ഥ പറഞ്ഞത് ചില കെ എസ് ഇ ബി ന്യായീകരക്കാർ അയച്ചു തന്നു. ആ വീഡിയോ കണ്ടാൽ സമീപനം മനസ്സിലാകും. അതിൽ മുഴുവൻ പുച്ഛം രസമാണ്. അതിന്റ ചുരുക്കം ഷാജനും വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയുന്നു. പറഞ്ഞത് അപ്പടി തെറ്റ്. ഇത് കെ എസ് ഇ ബി യുടെ ഒഫീഷ്യൽ റെസ്പോൺസ് ആണോ എന്നറികയില്ല. എന്നാൽ അത് ചെയ്ത രീതി ഒരു പബ്ലിക് സർവിസ് സർക്കാർ സംരഭത്തിന് ചേർന്നത് അല്ല. ഷാജൻ വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ' ഞങ്ങൾ 'അത് പൊളിച്ചു അടുക്കും എന്ന ദാർഷ്ട്യമാണ് അവിടെ കണ്ടത്.
ഇതേ സാധനം കേരളത്തിലെ മുഖ്യധാര പത്രങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി ആക്കിയിരുന്നെങ്കിൽ അതിനു ഇത്പോലെ ആയിരിക്കില്ല പ്രതികരിക്കുന്നത്.
എന്താണ് പ്രശ്നം?
സർക്കാരും സർക്കാർ സംരംഭങ്ങളും ജനങ്ങളുടേതാണ്. അല്ലാതെ ഉദ്യോഗസ്ഥരുടെയോ, മന്ത്രിമാരുടെയോ, ഭരണ പാർട്ടികളുടെതോ അല്ല. സർക്കാർ സംവിധാനങ്ങളെയും സംരഭംഗങ്ങളും ജനങ്ങൾ കൊടുക്കുന്ന /പിടിക്കുന്ന നികുതിയും വിവിധ ഇനം ചാര്ജും സർചാര്ജും കൊണ്ടാണ് ശമ്പളവും സന്നാഹങ്ങളും ഒക്കെ കൊടുക്കുന്നത്. ഭരണഘടന തുടങ്ങുന്നത് ' we the people ' എന്നതിലാണ്.
സർക്കാർ സർവീസുകൾ ജനങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഉദ്യോഗസ്ഥർക്കോ ഭരിക്കുന്നവർക്കോ വേണ്ടി മാത്രം അല്ല. അത് കൊണ്ടു ആരെങ്കിലും പരാതി പറയുകയാണെങ്കിൽ, അല്ലെങ്കിൽ വ്യാപകമായി പരാതി ഉണ്ടെങ്കിൽ. പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിച്ചു പൊതു ജനങ്ങളെ അറിയിക്കും എന്നതാണു വേണ്ടത്.
അടച്ചുപൂട്ടലിൽ(lockdown )സാധാരണക്കാർ നട്ടം തിരിയുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെപോലെ മാസാവസാനം കൃത്യമായി ശമ്പളം കിട്ടാത്തവരാണ് കേരളത്തിൽ ബഹു ഭൂരിപക്ഷവും. ശമ്പളവും സ്ഥിരം വരുമാനവും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഞെരുങ്ങി ജീവിക്കുന്നവരാണ് അധികവും. ഏതാണ്ട് 90% പ്രവാസി വീടുകളും വല്ലാത്ത ഭയാശങ്കളിലാണ്.
അപ്പോൾ കൂനിൻമേൽ കുരു എന്ന മാതിരി വൈദുതി ചാർജ് കൂടി എന്ന് ഒരുപാടു പേർക്കും കൂടിയിട്ട് ഉണ്ടെങ്കിൽ അത് നോക്കി പ്രശ്നം ഉത്തരവാദിത്ത ബോധത്തോടെ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്
യഥാർത്ഥത്തിൽ സർക്കാർ സർവീസുകളുട സോഷ്യൽ ഓഡിറ്റ് അത്യാവശ്യമാണ്. ഇങ്ങനെയുള്ള വകുപ്പുകളുടെ പെർഫോമൻസ് അസ്സെസ്സ്മെന്റ് എല്ലാ വർഷവും നടത്തേണ്ടതാണ്.
വെള്ളം, വൈദ്യുതി, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം എന്നതൊക്കെ സർക്കാരോ സർക്കാരുദ്യോഗസ്ഥരോ ജനങ്ങൾക്ക് മഹാമനസ്കത കൊണ്ടു ചെയ്യുന്ന കാരുണ്യ പ്രവർത്തിയോ ഫേവറോ, മെഹർബാനിയോ അല്ല.
അത് ഇവിടുത്തെ ജനങ്ങൾക്ക് പൗരൻമാർ എന്ന നിലയിലും, നികുതികൊടുക്കുന്ന നികുതിദായകർ എന്ന നിലയിലും, ചാർജുകൾ കൊടുക്കുന്ന കൺസ്യൂമർ എന്ന നിലയിലും അവകാശപെട്ടതാണ്. It is about responsible, responsive and accountable approach towards citizens, taxpayer and consumers.
എന്തായാലും വൈദ്യതി ചാർജ് സാധാരണയിൽ കവിഞ്ഞു കൂടി എന്ന വ്യാപക ധാരണയുണ്ട്. അതാണ് കണ്ടതും കേട്ടതും.
അതോ ചിലർക്ക് വെറുതെ തോന്നിയതാണോ? അതോ ചില ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ ഇതെല്ലാം വെറും അടിസ്ഥാന രഹിതമാണോ?
ഞാൻ കണ്ടതും കേട്ടതുമാണ് എഴുതിയത്.
നിങ്ങളുടെ അനുഭവം എന്താണ്? ദയവായി പങ്കു വയ്ക്കുക
ജെ എസ് അടൂർ
No comments:
Post a Comment