Tuesday, September 1, 2020

യുദ്ധശ്രൂതികളുടെ പകർച്ചവ്യാധി

 17  June 2020

യുദ്ധശ്രൂതികളുടെ പകർച്ചവ്യാധി

ഇന്ത്യയിൽ ഡൽഹിയിൽ അടക്കം പലയിടത്തും കോവിഡ് മാനേജ്‌മെന്റ് അതിദാരുണം. 2019 ലെ ഇന്ത്യൻ സാമ്പത്തിക രംഗം പ്രതിസന്ധിയിൽ. ഇന്ത്യ ഇത്വരെ കാണാത്ത സാമ്പത്തിക പ്രതി സന്ധിയിലേക്കാണ് പോകുന്നത്. ലോക്ഡൌൺ കാലത്ത് ഇന്ത്യയിലെ മൈഗ്രന്റ് ജോലിക്കാർ അനുഭവിക്കുന്ന അതിദാരുണമായ അവസ്ഥ എല്ലാവരും കണ്ടതാണ്. ഇപ്പാൾ തന്നെ കോടികണക്കിന് ആളുകൾക്ക് പണി ഇല്ല. ലക്ഷകണക്കിന് മധ്യവർഗ ആളുകൾക്ക് ജോലി പോകുവാൻ പോകയാണ്. ഇന്ത്യയിലെ സാമ്പത്തിക വളർച്ച നെഗറ്റീവിലേക്ക് പോകാവുന്ന അവസ്ഥ.
അയൽ രാജ്യങ്ങളുമായി ഇത്രയും വഷളായ ബന്ധം ഉണ്ടായിരുന്നുഅവസ്ഥ ഇല്ല. മിക്കവാറും തെക്കെ ഏഷ്യൻ രാജ്യങ്ങളിലെ സാധാരണ ജനങ്ങളെ പോലും വെറുപ്പിച്ചു. ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് പോലും പല പ്രശ്നങ്ങൾ. ഇറാനെ അകറ്റി. ചൈനയുമായിഉണ്ടായിരുന്ന ബന്ധം വഷളായി യുദ്ധ ശ്രൂതിയിലേക്ക് പോകുന്ന
ഇന്ത്യൻ സൈനികക്ക് പോലും അതിർത്തിയിൽ ജീവൻ നഷ്ടപെടുന്ന അവസ്ഥ.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ആശുപത്രികളി ലും സർക്കാരിലും സാധാരണ ഇന്ത്യൻ പൗരന്മാർക്ക് കോവിടിൽ നിന്ന് സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥ. കേജരിവാളിന്റെ നേതൃത്വ ഗുണം എത്ര മാത്രം ഉണ്ടെന്ന് ജനങ്ങൾക്ക് മനസ്സിലായി. മോഡിയുടെ മൂക്കിന് താഴെ ഡൽഹിയിൽ നിന്നും ഇന്ത്യക്കാർ അവിടെ സുരക്ഷിത ബോധയില്ലാത്തതു കൊണ്ടു അവരുടെ സംസ്ഥാനങ്ങളിലെക്ക് എത്രയും വേഗം ട്രെയിനും പ്ലൈനും പിടിച്ചു പോകുന്ന അവസ്ഥ.
മോഡി ഒന്നാം ഭാഗം വാചകമടിച്ചു 56 ഇഞ്ചും പറഞ്ഞു പിടിച്ചു നിന്ന് . ഇപ്പോൾ കാര്യങ്ങൾ വാചകങ്ങൾ കൊണ്ടു പരിഹരിക്കാൻ ആവാത്ത അവസ്ഥയിലേക്കാണ് . സൂക്ഷിച്ചു പോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
കോവിഡ് -സാമ്പത്തിക പ്രതിസന്ധികൾ വിഴുങ്ങുന്ന സാഹചര്യത്തിൽ ശ്രദ്ധ അവിടുന്ന് തിരിക്കണം. എത്ര നാൾ പ്രശ്നങ്ങളെ വാചക കസർത്തു കൊണ്ട് മറക്കും? . ന്യൂസ്‌ ചാനലുകൾവിഷയം മാറ്റിയത് കൊണ്ട് ജോലി നഷ്ട്ടപെട്ടു കഷ്ട്ടം അനുഭവിക്കുന്നവരുടെ കഷ്ട്ടപാട് മാറില്ല. ഗൾഫിൽ നിരന്തരം ആശങ്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കുറയില്ല.
ചൈന തെക്കേ ഏഷ്യൻ രാജ്യങ്ങളെ യെല്ലാം സാമ്പത്തിക ആയുധ സഹായത്തിൽ അവരുടെ സ്വാധീനവലയത്തിൽ ആക്കുവാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. നേപ്പാളിനെപോലും അവരുടെ പാളയത്തിൽ തള്ളി വിട്ടു.
ചൈനയെ വിശ്വസിക്കാൻ പറ്റില്ല. അവർ ഇന്ത്യക്ക് പ്രശ്നം ഉണ്ടാക്കുന്നത് അവരുടെ സ്ട്രാറ്റജിയുടെ ഭാഗമാണ്.
അവരും ഇന്ത്യയും ഇപ്പോൾ നടത്തുന്ന ഉരസൽ അതിനു അപ്പുറം പോകില്ല എന്ന് പ്രത്യാശിക്കാം.
ചൈനയും പുതിയ പ്രതിസന്ധിയിലേക്ക് പോകുകയാണ്. ഇന്ത്യ പ്രതി സന്ധിയിലാണ്. ആന്തരിക ലെജിറ്റിമസി ക്രൈസിസ് വരുമ്പോൾ പലപ്പോഴും പല രാജ്യങ്ങളും യുദ്ധ ശ്രുതികളും യുദ്ധങ്ങളും നടത്തിയ ചരിത്രം അനവധി. ജോർജ് ബുഷ് അമേരിക്കയിലെ പ്രശ്നംങ്ങൾ മറികടക്കാൻ ഇല്ലാത്ത വെപ്പൺസ് ഓഫ് മാസ്സ് ഡിസ്റ്ററക് ഷന്റെ പേരിൽ ഇറാക്ക് ആക്രമിച്ചു. അതിന്റ പ്രശ്നങ്ങൾ ഇന്നും പുകയുകയാണ്.
യുദ്ധങ്ങൾ ആയുധ വിപണിയെ സമ്പുഷ്ടമാക്കും. പല രാജ്യങ്ങളും വാർ ഇക്കോണമിക്ക് സ്റ്റിമുലസ് നോക്കി ഇരിക്കുന്നു. പക്ഷേ ചരിത്രം പഠിപ്പിക്കുന്നത് യുദ്ധങ്ങൾ ഒരുപാടു പേരെ കൊന്നു കൊലവിളിക്ക് അപ്പുറം ഒന്നും നേടിയിട്ടില്ല. അത് വിയറ്റ്നാമിലും കൊറിയയിലും
അഫ്ഗാനിസ്ഥാനിലും ഇറാക്കിലും കണ്ടതാണ്.
ഏഷ്യയിൽ ചെറുതോ വലുതോ യുദ്ധം ഉണ്ടായാൽ സന്തോഷിക്കുന്നത് അമേരിക്കയിലും യൂറോപ്പിലും ഇസ്രേയെലിലുമുള്ള ആയുധ കമ്പനികളാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള പല രാജ്യങ്ങളും അവരുടെ ഏറ്റവും വലിയ എക്സ്പോർട്ടായ ആയുധ വ്യാപാരം. കൂട്ടാനുള്ള ശ്രമത്തിലാണ്.
ചൈന എന്നും ഏഷ്യയിലെ മേധാവിത്തത്തിനു ഇന്ത്യയുമായി കിട മത്സരത്തിലാണ്. ഇന്ത്യയും യൂറോപ്പും അമേരിക്കയും ഇസ്രേയെലുമായുള്ള അടുപ്പം ചൈന വളരെ സംശയ ആശങ്കളോട് കൂടെയാണ് കാണുന്നത്. ഈ രാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് ചൈനീസ് കമ്പനികളെ കൈവിട്ടു ഇന്ത്യൻ കമ്പനികൾക്ക് കൊടുക്കുമോ എന്ന ആശങ്കയുണ്ട്. തെക്കേ ഏഷ്യയിലും തെക്ക് കിഴക്കേ ഏഷ്യയിലും ചൈന സാമ്പത്തിക ആധിപത്യം സ്ഥാപിക്കാൻ വളരെ ട്രേഡ്, ഏയ്ഡ്, ഡെറ്റ് (trade, aid debt) ഫ്രെയിം വർക്ക് ഉപയോഗിക്കുന്നുണ്ട്.
ഏഷ്യയിൽ ചൈനീസ് ആധിപത്യത്ത ത്വരയെ അംഗീകരിക്കാത്ത രാജ്യങ്ങളാണ് ജപ്പാൻ, സൗത്ത് കൊറിയ, എന്നിവ. അവർ ഇന്ത്യക്ക് ഒപ്പമാണ്. വിയറ്റ്‌നാമിന് ചൈനയിൽ വിശ്വാസം കുറവാണ്. ഇൻഡോനേഷ്യ ചൈനയുടെ സ്വാധീനത്തെ ആശങ്കയോടെ കാണുന്ന രാജ്യമാണ്. അത് കൊണ്ട് തന്നെ ഏഷ്യയിൽ ഇന്ത്യയെ ചെക്ക് മേറ്റ് ചെയ്തു യൂറോപ്പ് അമേരിക്കൻ വിപണി പിടിച്ചു ലോകത്തെ ഏറ്റവും വലിയ ഇക്കോണോമിക് മിലിട്ടറി പവർ ആകുകയാണ് എന്നതാണ് ചൈനീസ് ലക്ഷ്യം.
അവരുടെ സാമ്പത്തിക അവസ്ഥ ഇന്ത്യയുടെ അഞ്ചിരട്ടി എങ്കിലുമുണ്ട്. അവർ 187 ബില്ല്യൻ ഡോളർ ആയുധ ബലത്തിന് ചിലവാക്കുമ്പോൾ ഇന്ത്യയുടെ ബജറ്റ് 50 ബില്യൻ.
ചൈന ഇപ്പോൾ ഇന്ത്യയുമായി ഉരസുന്നത് അവരുടെ ലോംഗ് ടെം സ്ട്രാറ്റജിയുടെ ഭാഗമാണ്.
ചൈനയുടെ ആധിപത്യം അംഗീകരിക്കാത്ത ജപ്പാനും കൊറിയയും സാമ്പത്തിക ശക്തമായ രാജ്യങ്ങളും അമേരിക്കൻ യൂറോപ്പ് സ്വാധീനവലയത്തിലാണ്. അവർ പരോക്ഷമായി ഇന്ത്യയുടെ കൂടെയാണ്. ഒരു പരിധിവരെ ഇൻഡോനേഷ്യയും ഇന്ത്യയോടാണ് അടുപ്പം. മിയാൻമാർ രണ്ടു കൂട്ടരുടെയും ഇടയിലാണ്. എന്നാലും അവിടെ ചൈനക്കാണ് കൂടുതൽ സ്വാധീനം.
തായ്‌വാൻ ഇപ്പോഴും ചൈനയുടെ തലവേദനയാണ്. ഹോങ്കോങ് ജനായത്ത വാദത്തെ അമേരിക്കയും യൂറോപ്പും എല്ലാം പിന്താങ്ങുന്നത് ചൈനയെ ചൊടിപ്പിക്കുന്നു. കോവിഡ് പ്രശ്നങ്ങൾ വേറെ.
ചൈനക്ക് ഇപ്പോൾ ഉരസലും യുദ്ധ ശ്രൂതിയും ആവശ്യമാണ്. കാരണം അത് അവരുടെ പ്രൊ ആക്ടിവ് സ്ട്രാറ്റജിയുടെ ഭാഗമാണ്. ചൈന ഇന്ന് ഭരിക്കുന്നത് ഒരു സെൻട്രലൈസഡ് ടെക്നോക്രാറ്റിക് ഒലിഗാർഖിയാണ്. ചെസ്സ് ക്ളിക്കിന്നത് പോലെ ഇക്കോണമിക് ഡിഫെൻസ് സ്റ്റ്രാറ്റജി കളിക്കുന്നവർ.
അത് കോണ്ട് അവർ ഒരു ഫുൾ ഫ്ലഡ്ജ് യുദ്ധത്തിന് ഇപ്പോൾ പോകാൻ സാധ്യത കുറവാണ് . ചൈനീസ് ഡിപ്ലോമസിയെ മുഖ വിലക്ക് എടുക്കരുത് എന്നത് നമ്മൾ അറുപത് വർഷം മുമ്പ് പഠിച്ചതാണ്.
പ്രശ്നം വളരെ വർഷം കൊണ്ട് നമ്മൾ തെക്കേ ഏഷ്യയിലും തെക്ക് കിഴക്കേ ഏഷ്യയിലും റി ആക്റ്റിവ് സ്ട്രാറ്റജിയാണ് നടത്തുന്നത്. വാജ്‌പോയ് സർക്കാർ മാത്രമാണ് ബ്രിജേഷ് മിശ്രയുടെ ഉപദേശത്തിൽ പ്രൊ ആക്ടിവ് സ്ട്രാറ്റജി ഉപയോഗിച്ചത്.
മോഡി സർക്കാർ സാർക്കിനെ(SAARC ) ഫലത്തിൽ ഇല്ലാതാക്കി. അമേരിക്ക -ഇസ്രേയേൽ ആക്സിസിലേക്ക് പോയി. ഇറാനുമായുണ്ടായിരുന്ന നല്ല ബന്ധം പൊളിച്ചു. ഒരു വലിയ പരിധി വരെ യു പി ഏ രണ്ടാം ഭാഗം മുതൽ ഇന്ത്യൻ നയതന്ത്രം അമേരിക്ക -ഇസ്രായേൽ -യൂറോപ്പ് ഫോക്കസ്ഡ് ആയിരുന്നു. ഇപ്പോൾ ഓ ഐ സി രാജ്യങ്ങൾക്ക് ഇന്ത്യയോട് നേരത്തെയുള്ള മമത ഇല്ല.
അത് കൊണ്ട് ഇന്ത്യ വളരെ സൂക്ഷിച്ചു ഇടപെടേണ്ട സമയമാണ്. അല്ലെങ്കിൽ പല കാര്യങ്ങളും കൈവിട്ടു പോകും.
യുദ്ധ മുറവിളികൾ കൂട്ടാൻ എളുപ്പമാണ്. പക്ഷേ യുദ്ധം കണ്ടു അനുഭവിച്ചവർക്കും അതിന്റ ചരിത്രങ്ങൾ പഠിച്ചവർക്കും അറിയാം അത് ഒരുപാടു ആളുകളെ കൊന്നു രാജ്യങ്ങളെ പട്ടിണിയിലും പ്രതി സന്ധിയിലും ആക്കുന്നതിൽ കൂടുതൽ ഒന്നും നേടിയിട്ടില്ല.
യുദ്ധവും യുദ്ധ വെല്ലു വിളികളും ഒരു പകർച്ച വ്യാധിയാണ്. മാനസിക പകർച്ച വ്യാധി. വൈറസുകളെകാട്ടിൽ കൂടുതൽ ആളുകളെ കൊന്നത് യുദ്ധങ്ങളാണ് . കഴിഞ്ഞ 120.കൊല്ലത്തെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്.
സൂക്ഷിച്ചുപോയാൽ എല്ലാവർക്കും നല്ലതു
ജെ എസ് അടൂർ
Viswa Prabha, George Kallivayalil and 315 others
43 comments
43 shares
Like
Comment
Share

No comments: