നേപ്പാൾ ഏറ്റവും പരിചമുള്ള രാജ്യമാണ്. അവിടുത്തെ പത്രങ്ങളിൽ ഒരു കാലത്ത് സ്ഥിരം കോളങ്ങൾ എഴുതിയിരുന്നു.
നേപ്പാളിലെ താറായി രാഷ്ട്രീയത്തിൽ ബി ജെ പി/ഇന്ത്യ സർക്കാർ ഇടപെടുന്നു എന്നതു മുതൽ നേപ്പാൾ രാഷ്ട്രീയത്തിൽ ഇന്ത്യ വിരുദ്ധ മനോഭാവം വളരാൻ തുടങ്ങി. ഏറ്റവും പ്രശ്നം ആയത് ഇന്ത്യ ഏകപക്ഷീയമായി ബ്ലോക്ഡ് വരുത്തിയതിനാൽ അവിടെ എല്ലാവരും വലിയ പ്രയാസങ്ങൾ അനുഭവിച്ചു. അതോടെ ഇന്ത്യ വിരുദ്ധ മനോഭാവം സാധാരണ ജനങ്ങളിൽ വ്യാപകമായി .
ഇപ്പോൾ അവിടെ വലിയ ഒരു പ്രൊ ചൈനീസ് ലോബി എല്ലാ തലങ്ങളിലും ഉണ്ട്. അവിടെയുള്ള യൂണിവേഴ്സിറ്റികളും ചൈനീസ് യുണിവേഴ്സിറ്റികളുമായി അടുത്ത ബന്ധം . ഫണ്ടിങ് മാത്രം അല്ല. അക്കാഡമിക് എക്സഞ്ചു. സ്കൊലര്ഷിപ്പുകളും എല്ലാം വളരെ കൂടി . അത് പോലെ എല്ലാ തലത്തിലും. ചൈന നേപ്പാൾ ഹൈവേ കഴിയുമ്പോൾ നേപ്പാളിന് ഇന്ത്യയെ മാത്രം ആശ്രയിക്കേണ്ടി വരില്ല എന്ന പോളിസി കണക്കു കൂട്ടൽ ഉണ്ട്. ഇന്ത്യയോട് ഏറ്റവും അടുത്ത നേപ്പാളിന്റെ ഗുഡ് വിൽ പോയാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും.
ഇപ്പോൾ ഉള്ള നേപ്പാൾ നടപടി ചൈനയുടെ ബ്രോഡർ സ്റ്റ്രാറ്റജി യുടെ ഭാഗമാണ്. നേപ്പാൾ ജനങ്ങൾക്കാണ് ഇന്ത്യയിലെ ജനങ്ങളോട് ഏറ്റവും കൂടുതൽ താല്പര്യം. എനിക്ക് പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കാറ്റ്മണ്ടു. ഏറ്റവും പ്രിയപെട്ടവരും വിശ്വസ്തരുമായ കൂട്ടുകാരുള്ള സ്ഥലം പക്ഷേ മോഡി സർക്കാരിനോട് നേപ്പാളി ജനങ്ങൾക്കുള്ള നീരസവും എതിർപ്പും വളരെ പ്രകടം . സാർക്കിന്റ തകർച്ചക്ക് മോഡി ഭരണത്തെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത് .
കഴിഞ്ഞ മുപ്പതു കൊല്ലമായി സൗത്ത് ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലുള്ള ജനങ്ങളുമായും ഗവേഷകരുമായും മീഡിയയുമായും ബന്ധമുണ്ട്. ഇന്ന് എല്ലാ ഇടങ്ങളിലും ഇന്ത്യ വിരുദ്ധ മനോഭാവം വളരെ കൂടുതലാണ്. അതിന് പ്രധാന കാരണം ഡൽഹി അധികാരികളുടെ ഏകപക്ഷീയമായ അഹങ്കാര മനോഭാവമാണ്.
ഇത് ഏറ്റവും കൂടുതൽ മുതലെടുത്തത് ചൈനയാണ് . സൗത്ത് ഏഷ്യൻ രാജ്യങ്ങളുടെ. പിന്തുണ ഇല്ലാതെ ഇന്ത്യക്ക് യൂ എൻ പെർമെൻറ് സ്റ്റാറ്റസ് കിട്ടില്ല. വാജ്‌പോയുടെ കാലത്ത് ബ്രിജേഷ് മിശ്രയെപോലെ ഒരാൾ ഉണ്ടായിരുന്നു. വാജ്‌പോയ്ക്ക് നല്ല ഡിപ്ലോമാറ്റിക് ഇൻസൈറ്റ് ഉള്ളയലായിരുന്നു. അയാളുടെ സംഘി ഐഡിയിലെജി ഫോറിൻ പോളിസി സമീപനത്തിൽ എടുത്തില്ല. ഇന്ന് ഇന്ത്യയുടെ ഫോറിൻ പോളിസി പാരഡൈം ആകെ മാറിയിരിക്കുന്നു. അത് ഇന്ത്യക്ക് ഗുണകരമല്ല.
No comments:
Post a Comment