നമ്മൾ എന്ത് കൊണ്ട് കൊടുക്കുന്നു ?
ആളുകൾ പലപ്പോഴും പലരെയും സഹായിക്കുന്നത് എംപതി എന്ന വികാരം കൊണ്ടാണ് .
മനുഷ്യന്റ സങ്കട അവസ്ഥ പലപ്പോഴും മനുഷ്യർ അവർക്ക് ഉണ്ടായതോ ഉണ്ടാകാൻ ഇടയുള്ളതായോ സങ്കട അവസ്ഥയെ ഓർക്കും .
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാൻ കഴിയുന്നത് ഒരു കൈത്താങ്ങ് ആകുകയെന്നതാണ് .
ഒരാൾ വീഴുവാൻ പോകുമ്പോൾ , വേച്ചു പോകുമ്പോൾ വീഴാതെ ഒരു കൈത്താങ്ങ് . സന്തോഷ ഭവനത്തിൽ പോകുന്നതിനെക്കാൾ ദുഖഭവനത്തിൽ പോയി സങ്കടങ്ങളിൽ പങ്കു കൊള്ളുക എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് . അത് പോലെ മിക്ക മത ഗ്രന്ഥങ്ങളിലും .
പണ്ടൊക്കോ നാട്ടിൽ കല്യാണം നടന്നാലും ചാക്കാല നടന്നാലും ആദ്യ സഹായം നടത്തുന്നത് അയൽവാസികളാണ് . ഒരു കല്യാണത്തിന് പന്തൽ ഇടുന്നതും പാചകം ചെയ്യുന്നതും വിളമ്പി കൊടുക്കുന്നതും എല്ലാം അയൽവാസികളും ബന്ധുക്കളുമാണ് . ഇതാണ് ഒരു സമൂഹത്തിൽ സോഷ്യൽ ഇന്റഗ്രേഷനും കമ്മ്യൂണിറ്റി സോളിഡാരിറ്റിയുമുണ്ടാക്കുന്നത് .
മിക്കപ്പോഴും പണ്ട് കല്യാണത്തിന് പോകുമ്പോൾ കൈ മടക്കു കൊടുക്കും . മിക്കവരും അത് എഴുതി വച്ച് മറ്റേ കല്യാണം വരുമ്പോൾ അത് തിരികെ കൊടുക്കും . ഇത് ചിലപ്പോൾ രോഗ അവസ്ഥയിലും മരണ വീടുകളിലും ചെയ്യും .
ഇത് ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സാമൂഹിക കൂട്ടായ്മകളിൽ നടക്കുന്നുണ്ട് .
മതങ്ങളുടെ ഒരു പോസിറ്റിവ് വശം സോഷ്യൽ കമ്മ്യൂണിറ്റി എത്തിക്സ് അഥവ സാമൂഹിക ധർമം ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് ..അതിന് ദാനമെന്നും , ചാരിറ്റി , എന്നും സക്കാത് എന്നും ധർമ്മം എന്നും വിവിധ മതങ്ങളിൽ പറയും .അത് സോഷ്യൽ എത്തിക്സ് ആയത് കൊണ്ടാണ് നമ്മൾ ദാന ധര്മം എന്ന് പറയുന്നത് .
അമ്പലങ്ങളിലും പള്ളികളിലും ഉള്ള പന്തി ഭോജനങ്ങൾ നടക്കുന്നത് ഈ ഷെയറിങ് അല്ലെങ്കിൽ പങ്കു വയ്ക്കൽ എന്ന സോഷ്യൽ എത്തിക്സ് പഠിപ്പിക്കുവാനാണ് . .കൃഷ്‌ണനും ബുദ്ധനും യേശുവും മുഹമ്മദ് നബിയും അത് പഠിപ്പിച്ചാണ് മനുഷ്യനെയും മനസ്സിനെയും ചരിത്രത്തെയും മാറ്റിയത് .
ബുദ്ധ മതത്തിലും , ഹിന്ദു ധാര്മികതയിലും -കരുണ എന്നതും കാരുണ്യ എന്നതും ബൈബിളിലെയും യഹൂദ -ഗ്രീക്ക് പാരമ്പര്യങ്ങളിലെ ചാരിറ്റിയും ഖുറാനിലെ സക്കാത്തും/സാദക്കാത്തും ഇടത് പക്ഷ ചിന്താഗതിയിലെ സോളിഡാരിറ്റി എന്നതും എല്ലാം ഹ്യൂമൻ എമ്പതി എന്ന വികാര വിചാരങ്ങളിൽ നിന്നാണ് .
ഹ്യൂമൻ എമ്പതിയാണ് എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും നിദാനമെങ്കിൽ ഹ്യൂമൻ ഡിഗ്നിറ്റിയാണ് എല്ലാ മനുഷ്യ അവകാശ പ്രവർത്തനങ്ങളുടെയും നിദാനം .
ഇവ രണ്ടും ഒരുമിച്ചു കൊണ്ട്പോകുന്ന ഒരു സൊഷ്യൽ -പൊളിറ്റിക്കൽ എത്തിക്‌സാണ് എന്റെ രാഷ്ട്രീയ പ്രവർത്തിന് നിദാനം
യേശു ക്രിസ്തു ചെയ്‌ത ആദ്യ അൽഭുതം ഷെയർ ആൻഡ് കെയർ അഥവാ പരസ്പരം പങ്കുവക്കുകകയും കരുതൽ കാണിക്കുകയും ചെയ്താണ് . അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചത് റീ ഡിസ്ട്രിബൂട്ടീവ് ജസ്റ്റിസ് അല്ലെങ്കിൽ സാമൂഹിക സാമ്പത്തിക നീതി എന്ന വലിയ പാഠമാണ് .
വലിയ മഹാ സങ്കടകങ്ങൾ വരുമ്പോൾ മനുഷ്യർ സഹായിക്കുവാൻ ഇറങ്ങുന്നത് അതുമായി താദാമ്യാ പെടുന്ന ഒന്ന് നമ്മുടെ തലച്ചോറിൽ അല്ലെങ്കിൽ മനസ്സിൽ പ്രൊഗ്രം ചെയ്ത് വച്ചിട്ടുള്ളത് കൊണ്ടാണ് .
അത് കൊണ്ടാണ് മരണ വീടുകളിൽ പോകുമ്പോൾ നമ്മൾ അറിയാതെ കണ്ണുനീർ പൊഴിയുന്നതും മനസ്സിലെ സങ്കടം കണ്ണിൽ നിറയുന്നതും .
അത് കൊണ്ടാണ് കേരളത്തിൽ വെള്ളപൊക്കം വന്നപ്പോൾ എല്ലാവരും സഹായിക്കാൻ ഇറങ്ങിയതും മനസ്സും പേഴ്സും തുറന്ന് മുഖ്യ മന്ത്രിയുടെ ദുരിത ആശ്വാസ ഫണ്ടിലേക്കും നേരിട്ടും ആളുകൾ സംഭാവന ചെയ്തത് . വെള്ളപൊക്കത്തിന്റ അന്ന് പ്രവർത്തനം തുടങ്ങിയ നമ്മളിൽ പലരും ഇപ്പോഴും അത് തുടരുന്നു .
പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ദുരിത്വാശ്വാസം എത്തിക്കുവാൻ മുന്നിൽ ഉണ്ടായിരുന്നു എങ്കിലും ദുരിത്വാശ്വാസ പ്രവർത്തനത്തിന്റ ഒരൊറ്റ ഫോട്ടോ പോലും ഫേസ് ബുക്കിൽ ഷെയർ ചെയ്യാത്തത് ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്ന് കുട്ടിയായിരിക്കുമ്പോൾ പഠിച്ച സോഷ്യൽ സോളിഡാരിറ്റി എത്തിക്സിൽ നിന്നാണ് .വിശപ്പില്ല ഗ്രാമം എന്നത് ആവിഷ്കരിച്ചപ്പോഴും അത് ഒരു ഫോട്ടോ ഫീച്ചറാക്കാം എന്ന് പറഞ്ഞവരെ വിലക്കിയത് ഞാൻ യേശുവിൽ നിന്ന് പഠിച്ച ആ വലിയ പാഠംകൊണ്ടാണ് .
കാരണം ഏറ്റവും നല്ല രാഷ്ട്രീയത്തിന്റ അടിത്തറ സാമൂഹിക ഐക്യ ദാർഢ്യ ധർമ്മം അഥവാ സോഷ്യൽ സോളിഡാരിറ്റി എത്തിക്സ് എന്നതാണ് .
ഏറ്റവും നല്ല സോഷ്യൽ സോളിഡാരിറ്റി പ്രവർത്തകരാണ് ഏറ്റവും നല്ല രാഷ്ട്രീയ പ്രവർത്തകർ .
ഏറ്റവും നല്ല രാഷ്ട്രീയ പ്രവർത്തകർ സാമൂഹിക പ്രതി ബദ്ധതയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് .
എന്റെ രാഷ്ട്രീയ പ്രവർത്തനമാണ് എന്റെ സാമൂഹിക പ്രവർത്തനം . അത് കൈമോശം വന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തനം അവനവന് അധികാരത്തിന് വേണ്ടി മാത്രമോ അല്ലെങ്കിൽ അധികാരവുമായി തദാത്മ്യ പെടുവാനുള്ള ഉപാധി മാത്രമാകുംപോൾ മാത്രമാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിന് പല പ്പോഴും ആത്മാവ് നഷ്ട്ടപെടുന്നത് .
ജെ എസ് അടൂർ
No comments:
Post a Comment