Tuesday, September 1, 2020

പഞ്ചായത്ത്‌ രാജിലെക്കുള്ള നാൾ വഴികൾ -2 ലോകത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ കാലം

 പഞ്ചായത്ത്‌ രാജിലെക്കുള്ള നാൾ വഴികൾ -2

ഭാഗം -2
ലോകത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ കാലം
സർക്കാർ എന്നത് പബ്ലിക് അഡ്മിനിസ്ട്രേഷനായി. എന്നാൽ എൺപതുകളിൽ മുകളിൽ നിന്ന് താഴോട്ടുള്ള വികസനമോഡൽ വിമർശിക്കപ്പെട്ടു.
അതിൽ ഏറ്റവും പ്രധാന വിമർശനം ജനപങ്കാളിത്തമില്ലാത്ത വികസനം ജനങ്ങളിൽ എത്തില്ല എന്നതായിരുന്നു. ഡേവിഡ് കോർട്ടേനെ പോലുള്ളവർ പിപ്പിൾ സെന്റഡ് ഡവലപ്പ് മെന്റ് അഥവാ ജന കേന്ദ്രീകൃത ജനകീയ വികസനം എന്ന ആശയങ്ങൾ ചർച്ച ചെയ്തു. റോബർട്ട്‌ ചേമ്പേഴ്സിനെപോലെയുള്ളവർ പങ്കാളിത്ത വികസനത്തെകുറിച്ച് എഴുതി .
ഇന്ത്യയിൽ രജനി കോത്താരിയെപ്പോലുള്ളവർ പങ്കാളിത്ത ജനായത്തത്തെകുറിച്ചും രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം ഉള്ള ജന സഞ്ചയങ്ങളെകുറിച്ചും സിവിൽ സമൂഹ ഇടപെടലിന്റെ പ്രസക്തിയെകുറിച്ച് എഴുതി. എൽ സി ജെയിൻ സഹകരണ പ്രസ്ഥാനത്തെകുറിച്ചും പഞ്ചായത്ത്‌ ഭരണം ശക്തമാകണ്ടതിനെകുറിച്ചും എഴുതി . ഇള ഭട്ട്, ദേവകി ജെയിൻ എല്ലാം സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാത്ത വികസനം സമൂഹത്തെ മാറ്റില്ല എന്ന് വാദിച്ചു.
1970 കളുടെ മധ്യം മുതൽ വികസനം എന്താണ്? വികസനം ആർക്ക് വേണ്ടി? വികസനം എങ്ങനെ എന്ന ചർച്ച സർക്കാരിന് അപ്പുറം ജനങ്ങൾ ചർച്ച ചെയ്യുവാൻ തുടങ്ങി? വികസന രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടു?. പരിസ്ഥിതിയുടെ വിനാശം നടത്തുന്ന സർക്കാർ നയങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യൻ സാഹചര്യത്തിൽ ചിപ്കോ പ്രസ്ഥാനവും അതുപോലെ കേരളത്തിൽ സയലന്റ്റ് വാലി സാമൂഹിക അഡ്വക്കസിയും വികസന മാതൃകകളെ ചോദ്യം ചെയ്തു.
1970 കളുടെ അവസാനത്തോടെ ലോകത്തു പല ഭാഗങ്ങളിലും സിവിൽ സമൂഹ സംഘടനകൾ സജീവമായി. നേരെത്തെയുള്ള മിഷനറി ചാരിറ്റി രക്ഷകർതൃ നിലപാടിൽ നിന്ന് കൂടുതൽ ജനകീയ സംവാദത്തിലെക്ക് പോയി. മനുഷ്യ അവകാശ സംഘടനകൾ പല രാജ്യങ്ങളിലും വന്നു.
ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിന്റ റപ്‌ച്ചർ അഥവാ ഒരു തരം പിളർന്നു വേർതിരിയുന്ന സാഹചര്യം ആയിരുന്നു അടിയന്തര അവസ്ഥ.അടിയന്തര അവസ്ഥക്ക് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയ ഡിസൈൻ ആണ് ഇന്നും തുടരുന്നത്.
ലോകത്തും ഇന്ത്യയിലും ഇന്ന് കാണുന്ന പലരാഷ്ട്രീയ മാറ്റങ്ങളുടെയും തുടക്കം 1977 മുതൽ 1982/3 വരെയുള്ള കാലത്താണ്.
ഇന്ത്യയിൽ ആ കാലത്താണ് കൊൺഗ്രെസ്സ് സിസ്റ്റം എന്ന ഭരണ പാർട്ടി വ്യവസ്ഥ ശിഥിലമായി ഉള്ളിൽ നിന്നും വെളിയിൽ നിന്നും തകരാൻ തുടങ്ങിയത് . ആർ എസ് എസി ന്റെ രാഷ്ട്രീയ പാർട്ടിയായ ജനസംഖ് ജനത പാർട്ടിയായി അധികാരത്തിൽ എത്തി ഭാരതീയ ജനത പാർട്ടിയായത് ആ കാലത്താണ്.
പഴയ ലോഹ്യ സോഷ്യലിസ്റ്റുകൾ.സംസ്ഥാന -ഒബിസി ജാതി പാർട്ടികളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങിയത് അതെ കാലത്താണ്. കാന്ഷി
റാമിന്റ് നേത്രത്തിൽ ബി എസ് പി പോലെയുള്ള ദളിത്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തുടക്കവു അക്കാലത്താണ്.
സർക്കാരിതര സിവിൽ സമൂഹ സംരഭങ്ങൾ വികസനം വ്യവഹാരത്തിൽ സ്ഥായിയായ ഇടപെടലുകൾ നടത്തുവാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
അതു പോലെ പി യൂ സി ൽ പോലുള്ള മനുഷ്യ അവകാശ പ്രസ്ഥാനങ്ങൾ, സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൻമെന്റ്(CSE )പോലെയുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങൾ. കേരളത്തിലെ കേരള ശാസ്ത്ര സാഹിത്യംപരിഷതത്തു പോലെയുള്ള സിവിൽ സൊസൈറ്റി സാമൂഹിക പ്രസ്ഥാനങ്ങൾ.സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (sewa )പോലുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ. അതു പോലെ ദളിത് ആദിവാസി അവകാശ പ്രസ്ഥാനങ്ങൾ. ഇവയിലെല്ലാം സജീവമായി രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറമുള്ള ഒരു സിവിൽ സമൂഹ നേതൃത്വം സജീവമായി.
ഇതിന് അന്തരാഷ്ട്രയ തലത്തിൽ ഉണ്ടായ ഫണ്ടിങ് പോളിസി മാറ്റങ്ങളും വികസന കാഴ്ചപ്പാടിലുള്ള മാറ്റങ്ങളും കാരണമാണ്.
1977-83 കാല ഘട്ടത്തിലാണ് നിയോ ലിബറൽ ഇക്കോണോമിക് പോളിസിയും നിയോ കൺസേർവേറ്റിവ് പൊളിറ്റിക്സ് ഒത്തു ചേർന്നു പുതിയ അന്തരാഷ്ട്ര രാഷ്ട്രീയ വ്യവഹാര സ്വാധീനം വളർന്നത്.
റീഗൻ -താച്ചർ പോളിസി കോണ്സെന്സ് അനുസരിച്ചു വേൾഡ് ബാങ്കും ഐ എം എഫും കടമെടുത്ത രാജ്യങ്ങളുടെ പോളിസി മാറ്റങ്ങൾക്ക് കണ്ടീഷനലിറ്റി അടിച്ചേൽപ്പിച്ചാണ് നിയോ ലിബറൽ പോളിസി വ്യവസ്ഥിതി ഉപയോഗിച്ചു എഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും മാർക്കറ്റുകൾ യൂറോപ്പ്യന് അമേരിക്കക്കന് ഉത്ഭന്നങ്ങൾക്ക് കമ്പനികൾക്ക് വേണ്ടിയും തുറന്നത്
ചൈനയിലും ഇറാനിലും ലോകത്തു പലയിടത്തും രാഷ്ട്രീയ മാറ്റങ്ങളുടെ കാലം ആയിരുന്നു 1977 മുതലുള്ള സമയം..
കേരളത്തിൽ ഇന്ന് കാണുന്ന എൽ ഡി എഫ് /യു ഡി എഫ് ദ്വിന്ദ രാഷ്ട്രീയവും 1980കളുടെ ആദ്യം തുടങ്ങിയതാണ്
ആയിരത്തി തൊള്ളായിത്തി എൺപത്കളിലുണ്ടായ ദേശീയ, അന്തർ ദേശീയ രാഷ്ട്രീയ /പോളിസി മാറ്റങ്ങളുട പശ്ചാത്തലത്തിൽ വേണം ഇന്ത്യയിലെ പഞ്ചായത്ത്‌ രാജ് മാറ്റങ്ങളുടെ തുടക്കത്തെ മനസ്സിലാക്കണ്ടത്
തുടരും
ജെ എസ് അടൂർ
Sunil JI, Anilkumar Manmeda and 42 others
1 comment
1 share
Like
Comment
Share

No comments: