ചിലരൊക്ക ചോദിച്ചു ബോഡി ആർട്ട് ഒക്കെ യു റ്റുബിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ചെന്താണ് അഭിപ്രായം. പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കണ്ടില്ല. കാണാൻ താൽപര്യവു ഇല്ല
അവരായി. അവരുടെ പാടായി. എന്നതാണ് അഭിപ്രായം.
Who cares?
എന്തായാലും ഇപ്പോൾ ആരുടെയും ബോഡി ആർട്ട് കാണാനുള്ള മൂഡിൽ അല്ല . അത് തലയിൽ ചെയ്താലും.കാലിൽ ചെയ്താലും. .മുലയിൽ ചെയ്താലും,. എവിടെ ചെയ്താലും . ആരു ചെയ്താലും ഒട്ടും താല്പര്യം ഇല്ല.
എന്താണ് അങ്ങനെ പറയാൻ?
കോവിഡ് കഷ്ട്ടകാലത്തു ഒരു പാട്പേർ പ്രിയപ്പെട്ടവർ മരിച്ച സങ്കടത്തിൽ, ഒരുപാടു പേർ ഗൾഫിലും മറ്റിടങ്ങളിലും ജോലിപോയി മാനസിക പ്രയാസത്തിൽ. ഒരുപാട് പേർ സാമ്പത്തിക പ്രയാസത്തിൽ. ഓരോരുത്തരും പലവിധ സങ്കട ഭയാശങ്കകളിൽ . അങ്ങനെ ഉള്ള സങ്കടാവസ്ഥയിൽ തല്ക്കാലം ബോഡി ആർട്ട് കണ്ടു കയ്യടിക്കാൻ ഉള്ള മൂഡിൽ അല്ല.
പിന്നെ ഓരോരുത്തർ അവരവരുടെ ശരീരം കൊണ്ട് സർക്കസ് ചെയ്യുന്നതോ, ജിംനാസ്റ്റിക് ചെയ്യുന്നതോ, അഭിനയിക്കുന്നതോ, ഡാൻസ് ചെയ്യുന്നതോ, തിരുവാതിര കളിക്കുന്നതോ , മോഹിനിയാട്ടം ചെയ്യുന്നതോ, കഥകളിയോ, ക്യാബറെ കളിക്കുന്നതോ, അവർക്കു ഇഷ്ട്ടംമുള്ള വസ്ത്രം ഇടുന്നതോ, ഇടാതിരിക്കുന്നതതോ അതിൽ പടം വരക്കുന്നതോ വരക്കാതിരിക്കുന്നതോ ഒക്കെ അവരവരുടെ ഇഷ്ട്ടം.
ഒരു പാട് ബോഡി ആർട്ട് നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കൽ ന്യുയോർക്ക് നഗരത്തിൽ ഒരു തരി വസ്ത്രം ഇല്ലാത്ത സ്ത്രീ ശരീരത്തിലും പുരുഷ ശരീരത്തിലും ബോഡി ആർട്ട് ചെയ്യുന്നത് നൂറു കണക്കിന് ആളുകൾ കണ്ടുനില്കുന്നത് കണ്ടിട്ടുണ്ട് .
അത് പോലെ ബ്രസീലിലും മറ്റു പലയിടത്തും ചില ബീച്ചുകളിൽ ഒരുതരി വസ്ത്രം ഇല്ലാതെ സകുടുംബം ആളുകൾ കുളിക്കുന്നതും വെയിൽ കായുന്നതും കണ്ടിട്ടുണ്ട്. ആയിരക്കണക്കിന്. അവരായി . അവരുടെ പാടായി. ആയിരക്കണക്കിന് നഗ്‌ന ശരീരങ്ങൾ കണ്ടാൽ ഒരു കുന്തവും തോന്നില്ല എന്നു കണ്ടിട്ടുള്ള ആർക്കും മനസ്സിലാകും
അവർ എന്ത് ചെയ്യുന്നു ചെയ്യാതിരിക്കുന്നു എന്നതും അവരവരുടെ ഇഷ്ട്ടം . അത് മറ്റുള്ളവർക്ക് ശല്യം ആകാത്തിടത്തോളം അവരായി അവരുടെ പാടായി.
പിന്നെ ഇവിടുത്തെ ചില സദാചാര പോലീസ് പറഞ്ഞത് കേട്ട് വീട് പോലീസ് റെയ്ഡ് ചെയ്തു വീട്ടിൽ ഉള്ള സാധനങ്ങൾ എടുത്തുകൊണ്ട് പോകുന്നതിനോട് ഒട്ടും യോജിപ്പില്ല. അങ്ങനെ പോലീസ് വീട്ടിൽ റെയ്ഡ് ചെയ്യുന്നത് അധികാര അധികപറ്റാണ്.
ഏതെങ്കിലും സംഘബലവും പാർട്ടി ബലവുമുള്ളവരുടെ വീട്ടിൽ കയറിപോലീസ് അങ്ങനെ റെയ്ഡ് ചെയ്യുമോ?
സദാചാരപോലീസ്‌കാരോടും ചില ആഢ്യ യാഥാസ്തിക കുലസ്ത്രീ മനസ്ഥിതിയോടോ അത് കേട്ട് ഉടനടി ഇറങ്ങി റെയ്ഡ് നടത്തുന്നതിനോടും ഒന്നും യോജിക്കുന്നില്ല.
ജെ എസ് അടൂർ
No comments:
Post a Comment