പള്ളിയിലും അമ്പലത്തിലും പോയില്ലേലും പ്രാർത്ഥിക്കാം.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ദൈവം സർവ്വ സാന്നിധ്യമാണെന്നാണ്. സർവ്വ വ്യപിയാണ്. സർവ്വശ്കതനും. സർവ്വ കരുണകൃപമായനുമാണെന്നാണ്. അത് കൊണ്ടു പള്ളിയും അമ്പങ്ങളുമൊക്കെ തുറന്നാലും, അവിടെ
പോയില്ലെങ്കിലും പ്രാർത്ഥിക്കാം . അവിടെപോയില്ലെങ്കിലും കാര്യങ്ങൾ നടക്കും.
പിന്നെ കൊറോണക്കു പള്ളിയെന്നും അമ്പലമെന്നും ഹിന്ദുവോ മുസ്ലിമോ, ക്രിസ്ത്യാനിയെന്നോ ബുദ്ധമതമെന്നോ ഒന്നും വെത്യാസം ഇല്ല എന്ന് അവരവരവർ ഓർത്താൽ . അവർക്കു വീട്ടുകാർക്കും നാട്ടുകാർക്കും കൊള്ളാം. കൊറോണക്ക് ജാതിയോ മതമോ, ഭാഷയോ, ദേശമോ, പാർട്ടിയോ എന്ന് വ്യത്യാസമോ പക്ഷഭേദമോ ഇല്ല.
കൊറോണക്ക് കൊറിയൻ എന്നോ കേരളം എന്നോ പക്ഷ ഭേദമില്ല.
അത്കൊണ്ട് മൂന്നു മാസം പള്ളിലും അമ്പലത്തിലും പോകാത്തവർ അടുത്തു മൂന്നു മാസം കൂടെ പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ല.
സർവ്വ സാനിധ്യവും സർവ്വ വ്യാപിയുമായ ദൈവത്തോട് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും കേൾക്കും.
ക്രിസ്ത്യാനികൾക്ക് അതിനു വാക്യം വേണമെങ്കിൽ ഗിരി പ്രഭാഷണത്തിൽ അത് യേശു പറഞ്ഞിട്ടുണ്ട്
"നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു".
മത്തായി 6:5
"നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. "
മത്തായി 6:6, 7
കൊറിയയിൽ സംഭവിച്ചത് കേരളത്തിൽ സംഭവിക്കാതിരിക്കട്ടെ.
No comments:
Post a Comment