ഇന്ത്യയിലും കേരളത്തിലും മുഖ്യ ധാര കക്ഷി രാഷ്ട്രീയത്തിന്റ പ്രധാന ഒരു പ്രശ്നം അത് തിരെഞ്ഞെടുപ്പ് കേന്ദ്രീകൃത രാഷ്ട്രീയമായി ചുരുങ്ങി എന്നതാണ്.
തിരെഞ്ഞെടുപ്പ് ജനാധിപത്യം വ്യവഹാരത്തിന് അപ്പുറം അത് ഒരു ജനായത്ത ഭരണ സമൂഹ ജനായത്തവൽക്കരണത്തിലേക്ക് മാറിയില്ലേ. അത് കൊണ്ടു തന്നെ ഫലത്തിൽ രക്ഷകർതൃ ഭരണ രാഷ്ട്രീയത്തിന്റ മായ് -ബാപ്, മെഹർബാനി ഭരണ സംസ്കാരമാണ് ഇപ്പോഴുമുള്ളത്.
ഇവിടെ സേവന അവകാശ നിയമമൊക്കെ പേപ്പറിൽ ഉണ്ടെങ്കിലും ഫലത്തിൽ ഒരു പാവപെട്ടർക്കോ സാധാരണക്കാരനോ അർഹതപെട്ട ഒരു കാര്യം നടന്നു കിട്ടേണം എങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റ രക്ഷകർതൃത്തമോ അതോടൊപ്പം ഉദ്യോഗസ്ഥരുടെ കരുണ കടാക്ഷമോ ഉണ്ടാകേണം. ഇതൊക്കെ ഉണ്ടെങ്കിലും സർക്കാർ കാര്യം മുറപോലെ എന്നത് കൊണ്ടു കാശ് മുകളിൽ നിന്ന് അംഗീകരിച്ചു താഴെ എത്തുമ്പോൾ ചിലപ്പോൾ ഒന്നോ രണ്ടോ അതിൽ അധികമോ നിൽക്കും
ദളിതരും ആദിവാസികളും പാവങ്ങളും അകാലമായി മരിച്ചൽ അത് വാർത്ത അല്ല. ആത്മഹത്യകൾ പെട്ടെന്ന് വിസ്മരിക്കും.
ജനാധിപത്യം എന്ന് പറയുന്ന സൂത്രം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം എപ്പോഴും പ്രസക്തമാണ്.
സർക്കാർ ആരുടേത് ആണ് എന്നതും ആർക്ക് വേണ്ടി എന്നതും ചോദ്യങ്ങളായി അവശേഷിക്കുന്നു.
No comments:
Post a Comment