എനിക്ക് അറിയാവുന്ന നല്ല ഒരു ചെറുപ്പകാരണാണ് റെമിത്. കേരളത്തിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന കുറെപേര് കാണാൻ വരാറുണ്ട്. പലരും തിരുവനന്തപുരത്ത് കൂടെ ഇന്റേൺഷിപ് ചെയ്യാറുണ്ട്. ചിലപ്പോൾ ഇവർക്ക് പബ്ലിക് പോളിസി, എത്തിക്സ് മുതലായവയിൽ ക്ലാസ് എടുക്കാറുണ്ട്. മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കാറുണ്ട്. ഒരിക്കൽ യൂ പി എസ് സി ഇന്റർവ്യൂ ബോഡിൽ ഉണ്ടായിരുന്നിട്ടുണ്ട്. മസൂറിയാൽ ക്ലാസ് എടുക്കുവാനും പോയിട്ടുണ്ട്.
ഒന്നാമത് അറിയേണ്ടത് യൂ പി എസ് സി യിൽ ആരെയാണ് ഇന്റർവ്യൂ ചെയ്യ്യുവാൻ പോകുന്നത് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക്പോലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഏതാനം മിനിട്ടിന് മുമ്പ് മാത്രമേ അറിയൂ മൊബൈൽ ഫോൺ പോലും ഓഫ് ചെയ്തു മാറ്റി വയ്ക്കണം. ആ പാനലിൽ വേറെ ആരൊക്കെ എന്ന് അപ്പോൾ ആണ് അറിയുന്നത്. .പല പാനലുകൾ കാണും. യൂ പി എസ് സി ക്ക് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്നതും ഡൊമൈൻ നോളേജ് വെളിവാക്കുന്നതും ഇന്റർവും തികച്ചും വ്യാതസ്തമാണ്.
ഒരുപാടു ഇന്റർവ്യൂ നടത്തിയ പരിചയം കൊണ്ടു പറയുകയാണ്. യൂ എന്നി ൽ ഗവേര്ണൻസ് വിഭാഗത്തിൽ മിക്ക സീനിയർ പൊസിഷന്റെയും ഇന്റർവ്യൂ ബോഡിൽ ഏതാണ്ട് മൂന്നു വർഷത്തോളം ഉണ്ടായിരുന്നു. ഇന്റർവ്യൂവിനു തോന്നിയ പോലെ മാർക്ക് കൊടുക്കുവാൻ സാധിക്കില്ല. അതിനു വളരെ കൃതിമായ ഗ്രിഡ് ഉണ്ട്. അതിൽ ബോഡിലുള്ള ഓരോരുത്തരും ഏത്ര മാർക്ക് കൊടുക്കുന്നു എന്നറിവാൻ സാധിക്കില്ല. അത് പോലെ നേതൃത്വം കൊടുക്കുന്ന അന്തരാഷ്ട്ര സംഘടനകളിലും ഇപ്പോൾ ഇൻറ്റർവ്യുവിനു ഗ്രിഡ് ഏർപ്പെടുത്തിയതിനാൽ അവിടെ പേർസണൽ ബയാസിന് സാധ്യത ഇല്ല.
റെമിതിന് സിവിൽ സർവീസ് കിട്ടുവാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തോന്നി. മിടുക്കനാണ്. അയാൾ ആരുടെ മകൻ എന്നറിയില്ലായിരുന്നു. അയാൾ അത് പറഞ്ഞതുമില്ല. അതു അറിഞ്ഞത് പിന്നീടാണ്. അയാൾക്ക് ഇന്റർവ്യൂവിൽ നല്ല സ്‌കോർ കിട്ടുവാനുള്ള സാധ്യത ഒരു പരിധിവരെ സ്വാഭാവികമാണ്. എന്റെ മകന് സിവിൽ സർവീസിൽ താല്പര്യം ഇല്ല. പക്ഷെ അവൻ ഇന്റർവ്യൂവിനു പോയാൽ ഉയർന്ന മാർക്ക് കിട്ടുവാൻ സാധ്യത കൂടുതലാണ്. ഇപ്പാൾ കിട്ടിയ രണ്ടു അന്തരാഷ്ട്ര ഫെല്ലോഷിപ്പുകൾക്കും ഇന്റർവ്യൂവിനായിരിക്കും കൂടുതൽ സ്‌കോർ. കാരണം പേഴ്സണാലിറ്റി ഒരു വലിയ അളവ് വരെ വളർന്ന സാഹചര്യവും പഠിച്ച സാഹചര്യവും അവരുടെ സമീപനവും പേഴ്സണാലിറ്റിയും വലിയ ഘടകങ്ങളാണ്. എക്സ്പോഷർ, പരന്ന വായന വലിയ ഘടകമാണ്. ഇതെല്ലാം വേണ്ടുവോളം ഉള്ള റെമിതിന് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടുന്നതിന്നു സാധ്യതകൾ കൂടുതലാണ്. അതോ സിവിൽ സർവീസ് പരീക്ഷ പാസാക്കുന്നത് ക്രിമിനൽ കുറ്റമാണോ?
കുറെ വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് തോന്നിയിരുന്ന ഒരു മന്ത്രിയിൽ നിന്ന് കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ക്രെഡിബിലിറ്റിയെ വെറും മൂന്നാം കിട രാഷ്ട്രീയക്കാരെപ്പോലെ ചോദ്യം ചെയ്തത് നിരുത്തരവാദിത്തപരമാണ്, തെറ്റാണ്.
അയാളുടെ അച്ഛൻ ആരോ ആയിക്കോട്ടെ. എന്നേ കാട്ടിൽ കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പകാരന്റ അച്ഛനാണ്. എന്നേകാട്ടിലും മനോഹരമായി ഇഗ്ളീഷ് ഭാഷ എഴുതും ഡിബേറ്റ് ചെയ്യും. കാരണം എന്റെ അച്ഛൻ അല്ല അവന്റെ അച്ഛൻ. ഞാൻ വളർന്നു വന്ന സാഹചര്യം അല്ല അവന്റെത്. ഞങ്ങൾ ചർച്ച ചെയ്യ്യാത്ത വിഷയങ്ങൾ ഇല്ല. എന്നാൽ അവൻ ഏറ്റവും വെറുക്കുന്നത് അച്ഛന്റെ അഡ്രസ്സിൽ അധവാ പ്രഭാവത്തിൽ ജോലി മേടിക്കുക എന്നതാണ്. അയാൾ എന്ത് ഇപ്പോൾ എഴുതിയാലും അത് പ്രസിദ്ധീകരീച്ചു വരുമ്പോൾ മാത്രമാണ് കാണുന്നത്. ഒരിക്കലും മകന് വേണ്ടി റെക്കേമെന്റ് ചെയ്യില്ല. കാരണം അത് അവനു ഇഷ്ടമല്ല. എനിക്കും. പക്ഷെ ഇരുപത് വയസ്സ് വരെ അച്ഛനും അമ്മയും മെന്റർ ചെയ്ത അയാൾക്ക് സ്വന്തം സ്റ്റീമിൽ മുന്നോട്ടു പോകുന്നതാണ് ഇഷ്ട്ടം. പക്ഷെ അയാളുടെ മൂല്യം വ്യവസ്ഥയും നേത്രത്വ ശേഷിയും പേഴ്സണിലിറ്റിയുമെല്ലാം നേത്രത്വ ശേഷിയുള്ള മാതാപിതാക്കളിൽ നിന്ന് അവർ പോലും അറിയാതെ അഗീകരീക്കും.
റെമിത് അത് പോലെയുള്ള ചെറുപ്പത്കാരനാണ്. കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ. അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു തെളിവും ഇല്ലാതെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? ഇത്രയും തരം താഴാമോ?
എനിക്ക് വളരെ അടുത്തു അറിയാവുന്ന വേറൊരു ചെറുപ്പക്കാരനുണ്ട്. സ്വന്തം അച്ഛനെ സ്നേഹത്തോടും ആരാധനയോടും നോക്കുന്ന അങ്ങനെ ഒരു മകനെ അറിയില്ല. അപ്പൻ എന്ന് പറഞ്ഞാൽ ജീവനാണ്. അയാൾ പഠനത്തിൽ മിടുക്കൻ. സെന്റ് സ്റ്റീഫൻസിൽ പഠിച്ചു അവിടെ യൂണിയൻ ചെയർ പേഴ്‌സൺ ആയിരുന്നു. നാലു പോസ്റ്റ് ഗ്രാഡുവേഷൻ. രണ്ടു എ ൽ എൽ എം, രണ്ടു എം എ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ പ്രത്യേക പരിശീലനം. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ഒരു യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ച്ചർ. ഒരു കാര്യത്തിൽ മാത്രം അയാളുടെ അച്ഛൻ ഇടപെടുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല. അത് അയാൾ എന്ത് പഠിക്കണം എന്ത് ചെയ്യണം എന്ന കാര്യത്തിൽ. അയാളുടെ അച്ഛന്റെ പേര് പോലും അയാൾ പറയില്ല. ഓട്ടോയിലും മെട്രോയിലുമാണ് യാത്ര. ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്മെന്റിലാണ് താമസം. മദ്യപിക്കില്ല. ഒരാളെ കുറ്റം പറകയില്ല. ഒരു പ്രമുഖ യുണിവേഴ്സിറ്റിയിൽ ചേരുവാൻ അയാളോട് ഞാൻ പറഞ്ഞതാണ്. അയാൾ അന്നു പറഞ്ഞത് അതും അപ്പക്ക് പഴിയാകും.ഒരിക്കൽ സിവിൽ സർവീസ് എഴുതുന്നതിനെ കുറിച്ച് അയാൾ എന്നോട് സംസാരിച്ചു. ഞാൻ പറഞ്ഞത് അയാളുടെ ആപ്റ്റിറ്റ്യൂഡ് വേറെയാണെന്നാണ്. ഒരു പക്ഷെ ഒരു യുവ സംഘടനയുടെ തലപ്പത്തു ഉണ്ടാകാൻ ശേഷിയും ആത്മാർത്ഥതയും കാര്യ പ്രാപ്തിയുമുള്ള ആ ചെറുപ്പക്കാരൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു നടക്കുന്നയാളാണ്. എന്നിട്ടും അയാളുടെ അച്ഛന്റെ പേരിൽ ഏറ്റവും ക്രൂരമായ പച്ച കള്ളങ്ങൾ പറഞ്ഞു ചിലർ അയാൾക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന അയാളുടെ പേര് ചാണ്ടി ഉമ്മൻ എന്നാണ്. എനിക്ക് വളരെ മതിപ്പുള്ള വളരെ അധികം വായിക്കുന്ന അഹങ്കാരം ലവലേശം ഇല്ലാത്ത വിവരമുള്ള ചെറുപ്പക്കാരൻ.
കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും വിവരവും ഉള്ള റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛൻമാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ട്ടമാണ്.
No comments:
Post a Comment