- Js Adoor It de
എഫ് ബി യിലെ തത്സമയ ഉടനടി കുറിപ്പുകൾ
എഫ് ബി യിൽ എഴുതുന്ന ഇടനടി കുറിപ്പുകൾ ഇപ്പോൾ തത്സമയം പ്രസിദ്ധീകരിക്കുന്നത് കൊണ്ടു കൂടുതൽ വായനക്കാരിൽ എത്തും. പല പ്രസിദ്ധീകരണങ്ങളും അവർക്കു വേണ്ടി എക്സ്ക്ലൂസിവായി എഴുതിവാനോ, കോളം എഴുതുവാനോ പറഞ്ഞെങ്കിലും അതു എന്റെ പല ജോലി തിരക്കിന് ഇടയിൽ സാധിക്കില്ല. കാരണം പലപ്പോഴും മൾട്ടി ടാസ്ക് ജീവിതചര്യയാക്കിയ പല സ്ഥാപനങ്ങൾക്ക് നേത്രത്വം നൽകുന്ന എനിക്ക് പ്രൊഫഷണൽ എഴുത്തുകൾ ഒഴിവാക്കാനാകില്ല. അതിനടക്ക് വേറെ ഡെലിബ്രേറ്റ് എഴുത്തു ആവശ്യപ്പെടുന്ന ഡിസിപ്ലിന് സമയം കിട്ടില്ല. എഴുത്തു കൂടുതൽ സമയം ചിലവഴിച്ചു ഒരു ഗൗരവ പ്രവർത്തനമാക്കിയാൽ കാര്യമായി എഴുതാൻ കഴിയുന്നത് ഉള്ളിലുണ്ട്. പക്ഷെ അതിനുള്ള സാവകാശം ഇതുവരെ കിട്ടിയില്ല. ഡെക്കാൻ ക്രോണിക്കൽ കോളം നിർത്തിയതും അതു കൊണ്ടാണ്. എന്നാൽ പലരും ചോദിക്കും ഈ എഫ് ബി യിൽ എഴുതുവാൻ എങ്ങനെ സമയം കിട്ടുന്നു എന്ന്.

എഫ് ബി കുറിപ്പുകൾ തത്സമയം ഉടനടി സ്പർ ഓഫ് ദി മൊമെന്റ് കുറിപ്പുകളാണ്.
ഒരു എഡിറ്റിങ്ങും ഇല്ലാത്തത്. അതു കാലേ കൂട്ടി നിശ്ചയിക്കുന്നു സമഗ്ര
ചിന്ത എഴുത്തുകൾ അല്ല. അതു രാവിലെ കട്ടൻ ചായ കുടിക്കുന്നതിനിടയിൽ 20
മിനിട്ടിനുള്ളിൽ ഫോണിൽ കുത്തി കുറിക്കുന്നത് . അല്ലെങ്കിൽ വൈകുന്നേരം
അടുത്തുള്ള റെസ്റ്റോറന്റിൽ ഒറ്റക്ക് അത്താഴം കഴിക്കുമ്പോൾ. ചിലപ്പോൾ ഒരു
മണിക്കൂർ ഫുട് മസ്സാജിന് പോകുമ്പോൾ. ക്യൂവിൽ നിൽക്കുമ്പോൾ. എയർപോർട്ടിൽ
കാത്തിരിക്കുമ്പോൾ. പലപ്പോഴും പല സീരീസും യാത്രകൾക്കിടയിൽ തീർക്കാൻ
പറ്റിയില്ല. ' ഞാൻ മുസ്‌ലിങ്ങളെ അറിഞ്ഞ വഴികൾ ' എന്ന സീരീസ് ഇന്നും
പൂർത്തീകരിച്ചിട്ടില്ല. ദുരന്ത നിവാരണത്തെ കുറിച്ച് എഴുതിയതും. എഴുതി
തുടങ്ങിയ നോവെല്ലകളും. നവംബർ തൊട്ട് നാട്ടിൽ ഉള്ളപ്പോൾ അവയെല്ല്ലാം രണ്ടു
ആഴ്ചഎടുത്തു പൂർത്തീകരിച്ചു എഡിറ്റ് ചെയ്യണം എന്നാഗ്രഹിക്കുന്നു.
ആദ്യ മലയാള പുസ്തകം' കാഴ്ച്ചകളും കാഴ്ചപ്പാടുകളും ' ജനുവരിയിൽ പുറത്തിറങ്ങും. ചോർമുംതസിന്റെ വിലാപ സുവിശേഷം എന്ന ചെറിയ നോവൽ ജൂണിലും
ഇവിടെ എഴുതുന്നത് ആർക്കും പബ്ലിഷ് ചെയ്യാം. പക്ഷെ അതു അറിയിക്കണം ലിങ്ക് തരണം.
താഴെയുള്ളത്തിന്റ എഫ് ബി link ഇവിടെ.
https://m.facebook.com/story.php?story_fbid=10220534774307799&id=1486485232

No comments:
Post a Comment