എല്ലാത്തരം അപരവൽക്കരണത്തിനും അക്രമ രാഷ്ട്രീയത്തിനും വിവേചനങ്ങൾക്കും മത -രാഷ്ട്രീയ തീവ്ര വാദങ്ങൾക്കും എല്ലായിടത്തും എന്നും എതിരാണ്
എല്ലാ വിധ മത തീവ്രവാദ രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും എതിരാണ്. അത് ഇസ്ലാമിസ്റ്റ് തീവ്ര വാദമായാലും ഹിന്ദുത്വ തീവ്രവാദമായാലും , മനുസ്മൃതി തീവ്ര വാദമായാലും ക്രിസ്ത്യൻ തീവ്ര വാദമായാലും ബുദ്ധിസ്റ്റ് തീവ്ര വാദമായാലും കമ്മ്യുണിസ്റ്റ് തീവ്ര വാദമായാലും. അനീഹിലെഷൻ തിയറിയിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന എല്ലാ ഇസത്തോടും എതിർപ്പാണ്. അത് പൊലെ നിറത്തിന്റ പേരിലും മതത്തിന്റെ പേരിലും ഭാഷയുടെ പേരിലും ഉള്ള എല്ലാം വിവേചനകൾക്കും എതിരാണ്. എല്ലാത്തരം വർഗീയതയെയും മത മൗലീക വർഗീയതെയും എതിർക്കുന്നത് അത് പൊളിറ്റിക്സ് ഓഫ് എക്സ്ക്ലൂഷൻ ആയതു കൊണ്ടാണ്.
അതെ സമയം എല്ലാ മനുഷ്യർക്കും എല്ലായിടത്തും എപ്പോഴും മനുഷ്യ അവകാശങ്ങളുണ്ട് എന്ന് വിശ്വസിക്കുന്നു. എല്ലാ മതത്തിലും തീവ്ര വാദം മൂത്തു മാനുഷരെ കൊന്നും കൊലവിളിച്ചും അനിഹിലെഷനിൽ വിശ്വസിച്ചു അക്രമത്തിലൂടെ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തേ ഹനിക്കുന്ന മത -വംശ ഭ്രാന്തൻമാരുണ്ട്. നാഥുറാം ഗോഡ്‌സെ മുതൽ നോർവേയിലെ ആൻഡേർസ് ബെവേരിക്ക് വരെയും കഴിഞ്ഞ ചില മാസങ്ങൾക്ക് മുമ്പ് ന്യൂസിലണ്ടിലും. തമിഴ് തീവ്രവാദവും ബുദ്ധിസ്റ്റ് മത മൗലീക തീവ്ര വാദവും ശ്രീ ലങ്കയിൽ നടത്തിയ ഹിംസയും ഭീകര അക്രമ രാഷ്ട്രീയവും നടത്തിയതും മിയന്മാരിൽ റോഹിൻഗ്യകളെ കൂട്ടകൊല ചെയ്തതും നമ്മുളുടെ മുന്നിലാണ്. 1984 സിക്ക് മതക്കാരെ ആക്രമിച്ചു കൊന്നതും 2002 ഇൽ ഗുജറാത്തിൽ മുസ്‌ലിങ്ങളെ ആക്രമിച്ചു കൊന്നതും ഇന്ത്യയിലാണ്. ഇസ്ലാമിസ്റ്റ് തീവ്ര വാദം മുത്തും ഒരുപാടു ചാവേർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഭരണകൂടങ്ങൾ നടത്തിയ ഭീകരതയിലൂടെ ആളുകളെ കൊന്നു തള്ളിയത് നാസി ജർമനിയിലും ഫാസിസ്റ്റു ഇറ്റലിയിലും മാത്രമല്ല കമ്മ്യൂണിസ്റ് ഏകാധിപത്യ രാജ്യങ്ങളിൽ മിക്കയിടത്തും വിമർശകരെയും അല്ലാത്തവരെയും കൊന്നിട്ടും ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടു എല്ലാത്തരം ഭീകര അക്രമ രാഷ്ട്രീയത്തിനും അതിന്നു പിന്നിലുള്ള പ്രത്യയ ശാസ്ത്രത്തിനും എതിരാണ്.
അതു പൊലെ തന്നെ എല്ലാ വിധ അപരത്വ വൽക്കരണത്തിനും അതിനു കാരണമായ സ്റ്റീരിയോടൈപ്പിനും എതിരാണ്. മുസ്ലിം സമുദായത്തിൽ പെട്ട വളരെ ന്യൂന പക്ഷമായ മത ഭ്രാന്തുള്ള തീവ്ര വാദികളുടെ പേരിൽ മുസ്ലിം സമുദായത്തെ സ്റ്റീരിയോടൈപ്പ് ചെയ്തു ചാപ്പകുത്തി ഇസ്ലാമോഫോബിയ പരത്തുന്നതിനു എതിരാണ്. അതു പൊലെ വ്യത്യാസത്ത അഭിപ്രായമുള്ള ഹൈന്ദവ പേരുള്ളവരെ സംഘി എന്ന് വിളിച്ചു ചാപ്പ കുത്തുന്നതിനോടും എതിർപ്പാണ്.
പലപ്പോഴും ഞാൻ ഇവിടെ എതിർക്കുന്നത് മനുഷ്യരോടല്ല, രാഷ്ട്രീയ-സാമൂഹിക നിലപാടുകളോടാണ്. എന്റെ ഏറ്റവും അടുത്ത സ്നേഹിതർ രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമുള്ളവരാണ്. അഭിപ്രായ വ്യത്യാസങ്ങൾ വച്ചു കൊണ്ടു മനുഷ്യരെ ഹൃദയഗമായി സ്നേഹിക്കുവാൻ കഴിയും എന്നതാണ് ജീവിത അനുഭവം.
അതു പൊലെ ഒരു മനുഷ്യനേയോ സമൂഹത്തെയോ സമുദായത്തയോ ചാപ്പ കുത്തുന്നതിന് എതിരാണ്. ഞാനുൾപ്പെടയുള്ള ഒരു മനുഷ്യനും പൂർണ്ണരല്ല. തെറ്റും കുറ്റവും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല. അതു കൊണ്ടു തന്നെ ഓരോ മനുഷ്യരെയും ഒരു മോറൽ പെഡസ്റ്റലിൽ നിന്ന് വിധിക്കാറോ അളക്കാറോ ഇല്ല. പൊതുവിൽ യേശു പറഞ്ഞ നിലപാടാണ്. Love the sinner and hate the sin.
അതുപൊലെ അന്നും ഇന്നും ഗാന്ധിയൻ സത്യാഗ്രഹ നിലപാടാണ് പ്രതിഷേധ സമരങ്ങൾക്ക് വഴികാട്ടി. ഗാന്ധിജിയും അംബേദ്ക്കറും നെഹ്‌റുവും മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും പിൻ തുടർന്ന രാഷ്ട്രീയ നൈതീകതയിലാണ് അന്നും ഇന്നും എന്നും താല്പര്യം.
ജെ എസ് അടൂർ
No comments:
Post a Comment