കലിപ്പുകളുടെ കലികാലം -3.
അന്തരാഷ്ട ഗവേണൻസ് പ്രശ്നങ്ങൾ
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വളർന്നു വന്ന ബ്രെട്ടൻവുഡ് സിസ്റ്റം ലോക ഗവര്ണസിന്റെ ഭാഗമായി. ഇതിൽ വേൾഡ് ബാങ്ക്, ഐ എം എഫും, ഇന്റർനാഷണൽ ട്രേഡിങ്ങ് സിസ്റ്റം (അതു WTO -വേൾഡ് ട്രേഡ് ഓർഗനൈസേഷനായി 90കളിൽ പരിണമിച്ചു ). ഇത് കൂടാതെ UN സിസ്റ്റവും, അമ്പതുകളിൽ അമേരിക്കൻ എയിഡ് സിസ്റ്റത്തിന്റെ ഭാഗമായ മാർഷൽ പ്ലാനിൽ തുടങ്ങിയ ഇന്റർനാഷണൽ എയിഡ് സിസ്റ്റംവും കൂടി ചേർന്ന് ഒരു ആന്തര രാഷ്ട്രീയ ഗവേർനൻസ് മാതൃക വളർന്നു വന്നു. ഇതിന്റെ പൊതുവായ പബ്ലിക് പോളിസി സമീപനം കെയ്‌ൻസിയൻ ലിബറൽ വെൽഫെയറിസമായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ലോക കൺസെൻസ് മോഡലിൽന്റെ സോഫ്റ്റ്‌വെയർ ജനാധിപത്യം, മനുഷ്യ അവകാശങ്ങൾ, വികസനം എന്നീ പില്ലറുകളിലായിരുന്നു. ലോക മഹായുദ്ധത്തിൽ ഏറ്റവും ക്ഷീണം തട്ടിയ യൂറോപ്പിയൻ ഇൻഫ്രാസ്ട്രക്ച്ചറിനെയും സാമ്പത്തിക വ്യവസ്ഥയെയും വീണ്ടും പടുത്തുയർത്താൻ വേണ്ടിയാണ് ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ടെവേലോപ്മെൻറ് (IBRD )എന്ന വേൾഡ് ബാങ്ക് സജീവമായത്. വേൾഡ് ബാങ്ക് സോഫ്റ്റ് ലോണും അതു പോലെ മാർഷൽ പ്ലാനിന്റ് ഭാഗമായ എയിഡ് സിസ്റ്റവുമാണ് യൂറോപ്പിയൻ സാമ്പത്തിക വ്യവസ്ഥയെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പുനർജീവിപ്പിച്ചത്. അതിനോട് അനുബന്ധിച്ചു അമേരിക്കയുടെ വരുതിയിൽ കൊണ്ട്വന്ന ജപ്പാൻ, സൗത്ത് കൊറിയ, തായ്‌വാൻ എന്നിവിങ്ങളിളും സോഫ്റ്റ് ലോണും എയിഡ് സിസ്റ്റവും കൊണ്ടു സാമ്പത്തിക വളർച്ചക്കുള്ള സാഹചര്യങ്ങൾ സൃഷ്ട്ടിച്ചു.
ഈ ബ്രെട്ടൻവുഡ് കൺസെൻസ് മോഡൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കോളനിവൽക്കരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളിലൂടെ വ്യപിക്കുവാനുള്ള ശ്രമം അമ്പതുകളിലും അറുപതുകളിലും സജീവമായി. അമേരിക്ക സാമ്പത്തികമായി വളരെ വളർന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. അതിന് പ്രധാന കാരണം യൂറോപ്പിലും ജപ്പാനിലും സൗത്ത് കൊറിയയിലും വളർന്നു വന്ന മാർക്കറ്റ് അമേരിക്കയുടെ സാമ്പത്തിക വളർച്ചക്ക് വളം വെച്ച്. കാരണം അമേരിക്കയിലെ ഗുഡ്സ് ആൻഡ് സർവീസിന് ഒരു അന്താരാഷ്ട്ര മാർക്കറ്റുണ്ടായിരുന്നു. അതിന്റെ മോഡൽ ട്രെയിഡ്, സൊഫ്റ്റ് ലോൺ, എയിഡ് എന്നീ സാമ്പത്തിക വികസന സ്ട്രാറ്റജിയിലായിരുന്നു. ആ സാമ്പത്തിക വികസന മോഡലിൽ ഫോസിൽ ഫ്യുവൽ പ്രധാനഘടകമായിരുന്നു.
കൊളോണിയൽ സാമ്പത്തിക വ്യവസ്ഥയിൽ ഇക്കോണോമിക് എൻജിൻ വർത്തിച്ചത് സ്റ്റീൽ, സ്റ്റീമ്, ഗൺ എന്നീ ടെക്നൊലെജി ഫ്രെയിംവർക്കിലായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക വളർച്ചയ്ക്ക് ഒരു പരിധി വരെ യൂറിപ്പിലെ സാമ്പത്തിക വളർച്ചക്കും കാരണം സ്റ്റീൽ, സ്റ്റീമ്, ഗൺ എന്നിവ നിയന്ത്രിച്ചുണ്ടാക്കിയെടുത്ത കൊളോണിയൽ സാമ്രാജ്യത്വമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തോടെ ആ മോഡൽ സാച്ചുറേറ്റു ചെയ്യപ്പെട്ടു. അതോടു കൂടി ബ്രിടീഷ് കൊളോണിയൽ മോഡലിൽന്റെ അന്ത്യം തുടങ്ങി. കാരണം കോളനി രാജ്യങ്ങളിൽ വളർന്നു വന്ന ഇരുപതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം ആർജിച്ച പുതിയ മധ്യവർഗ്ഗം സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ തുടങ്ങിയതോടെ കോളനി ബിസിനസ് ലാഭത്തിൽ അധികം ലയബിലിറ്റിയായി മാറുവാൻ തുടങ്ങി. ഇതിന് ഒരു കാരണം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സാമ്പത്തിക ഘടനയിൽ ബ്രിട്ടീഷ് അധീനത കുറഞ്ഞതാണ്.
ഇതിന് ഒരു കാരണം അതിവേഗം വളർന്ന പുതിയ ടെക്നൊളേജിയും അതിന് അനു പൂരകമായ ഓയിൽ ഇക്കോണോമിയുമാണ്. അതു പോലെ പുതിയ ടെക്നൊലെജി ഉപയോഗിച്ചുള്ള ആയുധനിർമ്മാണവും.പുതിയ ടെക്നൊലെജി വളർന്നത് അമേരിക്കയിലും റഷ്യയുടെ നേത്രത്വത്തിൽ ഉള്ള സോവിയറ്റ് യൂണിയനിലുമായിരുന്നു. അതിന് ഒരു കാരണം രണ്ടു കൂട്ടർക്കും എണ്ണ ഇഷ്ടം പോലെയുണ്ടായിരുന്നു. അതു പോലെ ടെക്‌നോലെജി രംഗത്ത് പെട്ടന്ന് വളർന്ന രാജ്യമാണ് ജർമ്മനി. ചുരുക്കത്തിൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മേൽക്കോയ്‌മ നഷ്ടപ്പെട്ടു തുടങ്ങിയ ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്വം അവസാന ഘട്ടത്തിൽ എത്തുകയും 1929 ലെ സാമ്പത്തിക പ്രശ്നങ്ങളും കോളനികളിൽ ഉണ്ടായ പ്രക്ഷോഭങ്ങളും രണ്ടാം ലോക മഹായുദ്ധത്തിൽ സാമ്പത്തിക ബാധ്യത കൂടെ ആയപ്പോൾ കോളനികളെ കൊണ്ടു പോകാനുള്ള ടെക്നൊലെജി കപ്പാസിറ്റിയും സാമ്പത്തിക റെസീലിയൻസും ബ്രിട്ടന് കൈ വിട്ട് പോയി. അതാണ് ഓരോ കോളനികളെ സ്വാതന്ത്രരാക്കാൻ ബ്രിട്ടൻ നിർബന്ധിതമായി തീർന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ടെക്നൊലെജി വളർന്നത് അമേരിക്കയിലും സോവിയറ്റ് യൂണിയനിലുമാണ്. അവർക്കു ആവശ്യത്തിന് എണ്ണ ഉണ്ടായിരുന്നു എന്ന സ്ട്രാറ്റജിക് അഡ്വാന്റേജ് അതിൽ പ്രധാന ഘടകമായിരിന്നു. അന്നത്തെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകം കാർ /വാഹന വ്യവസായവും അതു പോലെയുള്ള പുതിയ ഇന്ഡസ്ട്രിയലൈസേഷനുമായിരുന്നു.. അമേരിക്കൻ ലിബറൽ ക്യാപിറ്റലിസവും സോവിയറ്റ് സോഷ്യലിസ്റ്റ് മോഡലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുൻ തൂക്കം നേടി. രണ്ടു വികസന മോഡലിൽ ഉണ്ടായിരുന്ന പൊതു ഘടകം ടെക്നൊലെജി വികസനവും, പുതിയ ഇന്ഡസ്ട്രിയലൈസേഷനും അതിന് ഉതകുന്ന ലേബെർ ഫോർഷുണ്ടാക്കുവാൻ വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും ഹെൽത് കെയറിലും ഊന്നിയുള്ള ഒരു വികസന സ്റ്റേറ്റ് അല്ലെങ്കിൽ ഡവലെപ്മെന്റ് സ്റ്റേറ്റ് എന്നതായിരുന്നു. ഡവലെപ്പ്മെൻറ് സ്റ്റേറ്റ് എന്ന ഗവണ്മെന്റ് സെന്ററിക്ക് മോഡലാണ് 1950 കൾ തൊട്ട് എഴുപത്കളുടെ അവസാനം വരെയുണ്ടായിരുന്ന അന്തരാഷ്ട മോഡൽ. അതിന് അമേരിക്കൻ ലിബറൽ ക്യാപിറ്റിൽസ്റ്റ് ആശയധാരകളും അത്പോലെ സോഷ്യലിസ്റ്റ് വികസന മോഡലും ഇതിന്റ മിശ്രിതമായ മിക്സഡ് ഇക്കോണോമി മോഡലും പ്രയോഗിച്ചെങ്കിലും ഇതിന്റയെല്ലാം പുറകിൽ ഗവണ്മെന്റ് ആധിപത്യത്തിലുള്ള ഡവലെപ്പ്മെന്റ് സ്റ്റേറ്റ് മോഡലായിരുന്നു.
1970 കളിൽ ഗൾഫ് ഓയിൽ മാര്കെറ്റിന്റ വളർച്ചയും അതിനോട് അനുബന്ധിച്ചു അമേരിക്ക മിഡിൽ ഈസ്റ്റ് പോളിസിയിലും ഇസ്രേയിലിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയത്തിലും അതിനോട് അനുബന്ധിച്ചു ഉണ്ടായ ഇറാനിയൻ വിപ്ലവും കാര്യങ്ങൾ മാറ്റി മറിക്കാൻ തുടങ്ങി. പെട്ടന്ന് എണ്ണയുടെ വിലകൂടി. എണ്ണ ഇറക്കുമതി ചെയ്യന്ന രാജ്യങ്ങൾക്ക് ഓയിൽ ഡോളർ കടം വാങ്ങേണ്ടി വന്നു. ഗൾഫ് ഇകോണമി വളർന്നു. പക്ഷെ എണ്ണ ഇറക്കുമതി ചെയ്ത പഴയ കോളനി രാജ്യങ്ങൾ കടക്കെണിയിലായി.
യഥാർത്ഥത്തിൽ 1989 മുതൽ ഉണ്ടായ മാറ്റങ്ങളുടെ തുടക്കം 1977-82 കാലങ്ങളിൽ ഉണ്ടായ പോലിസി ഷിഫ്റ്റാണ്. അമേരിക്കയും ബ്രിട്ടനും ചേർന്ന് കടക്കെണിയിൽ പെട്ട രാജ്യങ്ങളുടെമേൽ അവരുടെ മാർക്കറ്റ് അമേരിക്കക്കും യുറോപ്പിയൻ രാജ്യങ്ങൾക്കും തുറന്നു കൊടുക്കാൻ വേൾഡ് ബാങ്കിനെയും ഐ എം എഫ് നെയും ഉപയോഗിച്ചു നിയോലിബറൽ പോളിസി അടിച്ചേൽപ്പിച്ചു. സോവിയറ്റ് സ്റ്റേറ്റ് ശീത യുദ്ധത്തിൽ ഓവർ സ്‌ട്രെച് ചെയ്തു. ചൈനയിൽ മാവോ യുഗം തീർന്നു. ഡെങ് ക്സിയോപിംഗ് ചൈനീസ് കമ്മ്യുണിസ്ത്തെ മാറ്റിയെഴുതി
ചുരുക്കത്തിൽ 1989മുതൽ ലോകത്തു ഉണ്ടായ മാറ്റങ്ങളുടെ തുടക്കം 1970കളുടെ അവസാനമാണ്.
ആ കാലഘട്ടത്തിലാണ് അമേരിക്ക മതങ്ങളെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുവാൻ തുടങ്ങിയത്. ഭൂട്ടോയെ കൊന്നു സിയാ ഉൾ ഹാക്കിനെയും സൗദി അറേബ്യയും ഉപയോഗിച്ച് താലിബാൻ മോഡലിന്റെ തുടക്കം റീഗന്റെ കാലത്ത് വളർന്ന അമേരിക്കൻ നിയോ കൺസേർവേറ്റിവ് അജണ്ടയാണ്. ഒരു വശത്തു മാർക്കറ്റ് തുറക്കാൻ നിയോ ലിബറൽ ഇക്കോണോമിക് പോളിസിയും മറു വശത്തു മത സ്വത്വത്തെ ഉപയോഗിച്ചുള്ള നിയോ കൺസേർവേറ്റിവ് പൊളിറ്റീസും കൂടി ചേർത്തുള്ള മിശ്രിതം. ഇത് ലോകത്തു ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളാണ് ഇപ്പോൾ പലതരത്തിൽ മ്യൂറ്റേറ്റ് ചെയ്തത്.
ഈ സമയത്താണ് ബി ജെ പി ഉണ്ടായതും നരേന്ദ്ര മോഡി അതിന്റെ ആക്റ്റിവിസ്റ്റായി ഉദയം ചെയ്തതും . 1970കളുടെ അവസാനം തുടങ്ങി 1980കളിൽ വളർന്ന നിയോ ലിബറൽ ഇക്കോണമിയും -നിയോ കൺസേർവേറ്റിവ് രാഷ്ട്രീയവുമാണ് ഇന്നു പല മ്യൂട്ടേഷനിൽ കൂടി ഇല്ലിബീറൽ പൊളിറ്റിക്‌സായി ജനാധിപത്യത്തെ വിഴുങ്ങുന്നത്. 1980കളിലാണ് ചൈനയും മാറിയത്.
എന്നാൽ 1980 മോഡൽ അടുത്ത സാമ്പത്തിക പ്രതിസന്ധി മുതൽ സാച്ചുറേഷൻ പോയിന്റ് എത്തും.
തുടരും
ജേ എസ് അടൂർ

No comments:
Post a Comment