കൽക്കണ്ട മധുരത്തിന്റ ഓർമ്മക്ക്
Salutes to KS Raghavan, who has been so affectionate to me from childhood. He was the founder member of the communist party in our area. He was the secretary of our local library where I grew up reading literature, history and politics both in Malayalam and English. He has been an active supporter of Bodhigram from its inception in Kerala and was our active member till the end. He also contributed to establish KS Raghavan Endowment fund to support those in need of emergency assistance for medical treatment.
I lost an affectionate father figure. I will deeply miss him. I am filled with sorrow in Kathmandu. He used to run an Ayurveda medical shop and health support system. In my childhood almost all went there for minor health problems. His shop was next to Bodhigram campus and the local library. My memories are filled with childhood experience of discussions with him. . Though I went all around the world, I still kept in touch with him and met him every time I go to my home.
എനിക്ക് പിതൃ സമാനമായ വാത്സല്യം തന്ന രാഘവൻ 'മുതലാളി ' എന്ന് ഞങ്ങളുടെ നാട്ടിൽ അറിഞ്ഞിരുന്ന, ഒരു തലമുറയുടെ നന്മയുള്ളിലുണ്ടായിരുന്ന ഒരു വേറിട്ട നാട്ടു വെളിച്ചം അണഞ്ഞു. എനിക്ക് ഹൃദയങ്കമായി സ്നേഹം ഉണ്ടായിരുന്ന തൊഴിലാളികളുടെയും പാവപെട്ടവരുടെയും എല്ലാം നേതാവ് ആയിരുന്നു കെ എസ് രാഘവൻ. ഞങ്ങളുടെ നാട്ടിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗവും നേതാവും ആയിരുന്നു. പക്ഷെ ഒരിക്കലും ഒരിടത്തും സ്ഥാനമാനങ്ങൾക്ക് പോയിട്ടില്ല. ഞങ്ങളുടെ നാട്ടിൽ സദാനന്ദപുരം ആയുർവേദ വൈദ്യശാലയുടെ ഏജൻസിയും ആയുർവേദ മരുന്നുകളും വിറ്റിരുന്ന ഒരു മെഡിക്കൽ ഷോപ്പ് നടത്തിയത് കൊണ്ടാണ് നാട്ടുകാർ അദ്ദേഹത്തെ രാഘവൻ മുതലാളി എന്നു വിളിച്ചത്.
അദ്ദേഹം ഞങ്ങളുടെ നാട്ടിലെ സത്യവാൻ സ്മാരക ഗ്രന്ഥശാലയുടെ തുടക്കം മുതൽ സജീവമായിരുന്നു. വളരെ വർഷം അതിന്റെ സെക്രെട്ടറിയായിരുന്നു. ഏതാണ്ട് 8 വയസ്സ് മുതൽ ഞാൻ അവിടെ സ്ഥിരം വായനക്കാരനായിരുന്നു. എല്ലാ ദിവസവും മലയാളത്തിലേ അഞ്ചു പത്രങ്ങൾ വായിച്ചിരിന്ന ഞാനുമായി അദ്ദേഹം എട്ടു വയസ്സ് തൊട്ട് സമൂഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കും. അതോടൊപ്പം കൽക്കണ്ടവും തരും. ആ ചർച്ചകളുടെയും കൽകണ്ടതിന്റെയും മധുരം ഇന്നും ഉള്ളിൽ നിറവായി ഉണ്ട്. എന്റെ രാഷ്ട്രീയ വിദ്യാഭ്യാസം തുടങ്ങിയത് ബാല്യത്തിലും കൗര്യത്തിലും ഉള്ള ചർച്ചകളിലൂടെയാണ്. അങ്ങനെയാണ് ആദ്യമായി അടിയന്തരാവസ്ത അറബി ക്കടലിൽ എന്ന മുദ്രാവാക്യം അടുത്തുള്ള കയ്യാലയിൽ എഴുതി എന്റെ രാഷ്ട്രീയ മനുഷ്യ അവകാശ പ്രവർത്തനം തുടങ്ങിയത്. കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും ഗാന്ധിയുമൊക്കെ വായിച്ചു അദ്ദേഹത്തോട് ചർച്ച ചെയ്തു കൽക്കണ്ടം വാങ്ങി തിന്നുമായിരുന്നു. ഒരു പക്ഷെ എന്നേ എന്റെ കുടുംബത്തിലുള്ള എല്ലാവരെകാട്ടിലും വ്യത്യസ്തനാക്കിയത് ആ വായനകളും ചർച്ചകളുമായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം എന്റെ ബല്യ കൗമാരങ്ങളിലെ ആദ്യ മെന്റർ ആയിരുന്നു. പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുമ്പോഴും യുവജനോത്സവങ്ങളിൽ സമ്മാനങ്ങൾ വാങ്ങി പത്രങ്ങളിൽ ഫോട്ടോയും ന്യൂസ്‌മൊക്കെ വരുമ്പോൾ വിളിച്ചു കൽക്കണ്ടം തരും ആറാം ക്ളസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമിയിൽ ഒരു പൊതു വിഷയത്തെകുറിച്ച് എഴുതിയ കത്താണ് എന്റെ ആദ്യം അഡ്വക്വസി. അതു വായിച്ചിട്ടു ഇനിയും എഴുതണം എന്നു പറഞ്ഞൂ കൽക്കണ്ടം തന്നു. ഞാൻ ആദ്യമായി കലാ കൗമുദിയിൽ എഴുതിയ ലേഖനവും പിന്നീട് പ്രസിദ്ധീകരിച്ച കഥകളും എന്റെ നാട്ടിൽ ആദ്യം വായിച്ചു അതു സൂക്ഷിച്ചു വയ്ക്കുന്നതും രാഘവൻ മുതലാളിയായിരുന്നു. പഠനത്തിലും ഔദ്യോഗിക മേഖയിലും എല്ലാം തെളിഞ്ഞു വരുമ്പോൾ ഒരു അച്ഛന്റെ വാത്സല്യം തന്നയാളാണ് പോയത്.
ബോധിഗ്രാം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ ഒരച്ഛന്റെ സ്നേഹത്തോടെ ഉണ്ടായിരുന്നു. തൊണ്ണൂറാം അദ്ദേഹത്തിന്റെ സമ്പാദ്യമായ ഒന്നരലക്ഷം രൂപ ഏൽപിച്ചത് എന്നെയാണ്. ' മോൻ ഇത് ഉപയോഗിച്ചു രോഗത്താൽ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകണം " അദ്ദേഹത്തിന് നൂറു ശതമാനം വിശ്വാസമായിരുന്നു. ഇഷ്ടവും. അങ്ങനെയാണ് ഞങ്ങൾ കെ എസ് രാഘവൻ എൻഡോവ്മെന്റ് തുടങ്ങിയത്. അവസാനം വരെpp ബോധിഗ്രാമിലെ സജീവ അംഗം. എനിക്ക് വേണ്ടി അദ്ദേഹം തന്ന ശ്രീ നാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചു വച്ചു വായിക്കുന്നത് ന് ആ സ്നേഹവും കൽകണ്ടത്തിന്റ മധുരവും ഓർത്താണ്. കഴിഞ്ഞ വർഷം എനിക്ക് കൊണ്ടു തന്ന ദശമൂലരോഷ്ട്ടം ഇപ്പോഴുമുണ്ട്.
ഇന്ന് പോയത് എന്റെ ബാല്യത്തിലെ കൽക്കണ്ടതിന്റെ മധുരമാണ്. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം.
പ്രിയപ്പെട്ട രാഘവൻ മുതലാളിക്ക് കണ്ണീരിൽകുതിർന്ന വിട.
ജെ എസ് അടൂർ

Comments
Sudha Menon പ്രണാമം
No comments:
Post a Comment