Monday, October 7, 2019

കേരളമാണ് എന്റെ നാട് .

കേരളമാണ് എന്റെ നാട് .
ഇന്ന് ഒക്ടോബർ ഒന്ന് .അടുത്ത കേരളപിറവി ദിനം തൊട്ട് കേരളത്തിലും ഇന്ത്യയിലുമായിരിക്കും പ്രവർത്തനം .
വളരെ ചിന്തിച്ച ശേഷമാണ് അന്തരാഷ്ട ഔദ്യോഗിക ജോലി അവസാനിപ്പിക്കുവാൻ തീരുമാനിച്ചത് . അന്താരാഷ്ട്ര തലത്തിൽ പലതിനും നേതൃത്വം നൽകുവാൻ അവസരങ്ങൾ വീണ്ടും വിളിക്കുന്നുണ്ടെങ്കിലും ഇനിയും പ്രവർത്തനം അടിസ്ഥാന തലത്തിൽ ചെയ്യണം എന്ന ഉൾവിളി തിരഞ്ഞെടുക്കുന്നു .
ആദ്യം പതിനാല് കൊല്ലം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയമായി സാമൂഹിക രംഗത്തും പബ്ലിക് പോളിസി അഡ്വക്കസിയിലും പ്രവർത്തിച്ചിട്ടാണ് അന്തരാഷ്ട സംഘടനകളുടെ നേതൃത്വ സ്ഥാനങ്ങളിലും ഐക്യ രാഷ്ട്ര വികസന വിഭാഗത്തിൽ ഗ്ലോബൽ പ്രോഗ്രാമിന് നേതൃത്വം നൽകിയതും . ഇപ്പോൾ ഒരു അന്തരാഷ്ട സംഘടനയുടെ നേതൃത്വത്തിലാണ് .അത് ഈ മാസാവസാനം ഒഴികയാണ് .ഏതാണ്ട് 129 രാജ്യങ്ങളിൽ പോയി അവിടുത്തെ സമൂഹത്തെയും ചരിത്രത്തെയൊക്കെ അടുത്തു കണ്ടു പഠിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് . ലോകത്തെ നാലു ഭൂഖണ്ഡങ്ങളിൽ ഒന്നോ രണ്ടു മാസം മുതൽ വർഷങ്ങൾ വരെ താമസിക്കുവാൻ സാധിച്ചു . ലോകമാണ് ഇപ്പോഴും തറവാട് .
പക്ഷെ പൊക്കിൾ കോടി ബന്ധം കേരളത്തിലാണ് . കേരളവും മലയാളവും മലയാളികളും ഹൃദയത്തിലെന്നുമുണ്ടായിരുന്നു .അത് കൊണ്ട് കേരളപ്പിറവി ദിനം തൊട്ട് കേരളത്തിൽ കാണും . ഇതു വരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായത് ആയിരിക്കും ഇനിയും ചെയ്യുവാൻ പോകുന്നത് .കേരളത്തിലും ദേശീയ തലത്തിലും സാധാരണ ജനങ്ങളുടെ നന്മക്ക് സമൂഹത്തിൽ ജനങ്ങളോടൊത്തു അടിസ്ഥാന തലത്തിൽ സജീവമായിരിക്കും .
അതിന് എല്ലാ എല്ലാം അനുഗ്രഹ ആശിർവാദങ്ങളും സഹായ സഹകരണങ്ങളും സ്നേഹവും വേണം .
അന്താരാഷ്‌ടീയ രംഗത്ത് ഒരു പുതിയ ഓൺലൈൻ ന്യൂസ് ചാനലിലൂടെ സജീവമായിരിക്കും.ഏതാണ്ട് മുപ്പത് രാജ്യങ്ങളിൽ പ്രതിനിധികളും എഴുത്തുകാരുമുള്ള സാമൂഹിക വിഷയങ്ങളും പബ്ലിക് പോളിസികളും ചർച്ച ചെയ്യുന്ന ചാനൽ ജനുവരിയിൽ ലോഞ്ച് ചെയ്യും .കേരളത്തിൽ നിന്ന് . ഇരുപത് കൊല്ലം മുമ്പ് ഞങ്ങൾ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സാമൂഹിക ചാനലായ ഇൻഫോചേഞ്ച് ഇന്ത്യ വീണ്ടും സജീവമാക്കും . ബോധിഗ്രാം പ്രവർത്തനം കേരളത്തിലും ഇന്ത്യയിലും വ്യാപിപ്പിക്കും .അതോടൊപ്പം സ്‌കൂൾ ഓഫ് ഡെമോക്രസിയും. ചില യൂണിവേഴ്സിറ്റികളിൽ ഇടക്ക് പഠിപ്പിക്കുക അതൊക്കെയാണ് താൽക്കാലിക പരിപാടികൾ .
എല്ലാ കൂട്ട്കാരുടെയും സഹായ സഹകരണങ്ങൾ വേണം . കേരളത്തിൽ ഏതാണ്ട് ആയിരം യുവാക്കളുമായി ബന്ധമുണ്ട് .അവരുമൊത്തു പ്രവർത്തനം തുടരും .സഹപ്രവർത്തകർ എല്ലാ ജില്ലയിലുമുണ്ട് . ഒരു മാസം കേരള പഠന സംവാദയാത്ര നടത്തി എല്ലാവരെയും കാണുക എന്നതാണ് നവമ്പർ -ഡിസംബറിലെ പ്രധാന പരിപാടി .
സുഹൃത്തുക്കളുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വാഗതം ചെയ്യുന്നു .
സസ്നേഹം
ജെ എസ് അടൂർ

No comments: