Monday, October 7, 2019

മീഡിയ സെൻസേഷണൽ റിപ്പോർട്ട്


     സെന്സേഷനലായ ഏത് കേസിലും മാധ്യമങ്ങൾ പിന്നെ പൊടിപ്പും തൊങ്ങലും ഒക്കെ വച്ചു വായനക്കാരുടെ /കാഴ്ചക്കാരുടെ ആകാംഷ പിടിച്ചു നിർത്താൻ കഥകൾ ദിവസേന പടച്ചു വിടും. സ്റ്റോറി ലൈൻ അങ്ങനെ ഒരു സീരിയൽ കഥ പോലെ പോകും. ഏറ്റവും കഷ്ട്ടം മൈക്കുമായി കുട്ടികളും പ്രായമുള്ളവരും എന്ന ചിന്തയില്ലാതെ മത്സര ബൈറ്റിന് വേണ്ടി ആളുകളെ പീഡിപ്പിക്കുന്നതാണ് . മാധ്യമ മസാലകളിൽ എത്രയൊക്കെ വാസ്തവം എത്രയൊക്ക ഭാവന എന്നൊക്ക തിരിച്ചറിയാൻ പോലും പ്രയാസം. ഇതിൽ ഏതൊക്കെ കേസ് വിസ്താര സമയത്തു നില നിൽക്കും എന്നു കണ്ടറിയണം.


    ഇന്നും ഇന്നലെയുമായി കൂടത്തായി കൊലക്കേസിലെ പ്രതി എന്നു സംശിയിക്കപ്പെട്ടു അറസ്റ്റിലായ സ്ത്രീയുടെ ഫോട്ടോയിട്ട് മലയാളി പുരുഷന്മാർ സോഷ്യൽ മീഡിയയിൽ അഭിരമിക്കുകയാണ്. ഇവരുടെ സ്ഥാനത്തു ഒരു പുരുഷൻ ആയിരുന്നെങ്കിൽ ഏത്ര പുരുഷന്മാർ പടമിട്ടു ഇവളെ കല്ലെറിയൂ എന്ന് വിളിച്ചു പറയും. ഒരു സ്ത്രീയാണ് പ്രതി എന്നത് കൊണ്ടാണ് പല പുരുഷന്മാരും അവരുടെ പടമിട്ടു സാമൂഹിക മാധ്യമത്തിൽ കളിക്കുന്നത്
    ഇപ്പോൾ അവർ അക്യൂസ്‌ഡ്‌ ആണ്. മീഡിയയും ചുറ്റും നിന്നും എഫ്‌ ബി യിലും അല്ലാതെയും കൂകി വിളിക്കുന്നവർ അല്ല വിധി കല്പിക്കേണ്ടത്. പോലീസ് ശേഖരിച്ച തെളിവുകളെ ആസ്പദമാക്കി കോടതിയാണ് നിയമാനുസൃതം വിധി നൽകേണ്ടത്.
    ഇന്നലെ മുതൽ സ്ത്രീകളെയും ഭാര്യമാരെയും ചൂണ്ടി സ്ത്രീ വിരുദ്ധ ജോക്കുകൾ ചിലർ പരത്തുന്നുണ്ട്. എഫ്‌ ബി യിലും വാട്സ്ആപ്പിലും സ്ത്രീ വിരുദ്ധ വളിപ്പുകൾ ഒഴുകകയാണ് . അതു ഷെയർ ചെയ്യുന്നത് പുരുഷന്മാർ. കുടിച്ച വെള്ളത്തിൽ പെണ്ണിനെ വിശ്വസിക്കരുത്. ഭക്ഷണം അവർ തരുമ്പോൾ അവർക്ക് സ്നേഹപൂർവ്വം ഒരുരുള കൊടുത്തിട്ട് വേണം കഴിക്കാൻ. 'പെണ്ണൊരുമ്പെട്ടാൽ '. ' ചിരിച്ചു കൊണ്ടു ചതിക്കുന്നവർ ' എന്ന മട്ടിൽ. പുരുഷന്മാർ കൊലപാതകം ചെയ്യുമ്പോൾ ഇങ്ങനെ ജോക്കുക്കൾ പറക്കാറുണ്ടോ?
    മീഡിയ സെൻസേഷണൽ റിപ്പോർട്ട് കണ്ടു അതിൽ അഭിരമിച്ചു പ്രതിയായ സ്ത്രീയുടെ പടം വച്ചു 'പിശാചിനെ' കുറിച്ച് 'ഉടനടി കവിത ' എഴുതിയ മാന്യദേഹങ്ങൾ വരെ ഇവിടെയുണ്ട്. ഇങ്ങനെ ആയാൽ ഇവിടെ നിയമവും കോടതി ഒന്നും വേണ്ടല്ലോ?
    പണ്ട് 'മറിയം റഷീദാ ' ചാര സുന്ദരിക്കേസ് പത്രക്കാർ സീരിയൽ കഥ എഴുതി കൂട്ടിയപ്പോൾ ഫേസ് ബുക്കും വാട്സ് ആപ്പും ഇല്ലാത്തത് ഭാഗ്യം.
    Comments
    • Majeed Ibrahim ഓക്കാനം വരുന്നോണ്ട് രണ്ട് ദിവസമായി എഫ് ബി യിലും വരാൻ തോന്നുന്നില്ല.
      1
  • Kevin Villoth The media is sensationalizing it. They have no social or moral obligation, only TRP.
    1
  • Nandakumar Unnikrishnan Narath Hope our media will see this discussion. Even today they are continuing the same as they have not got any better news to divert their attention .
    1
  • Rajeesh Reghunath R ഇനി വീട്ടിൽ നിന്ന് ഫുഡ് കഴിക്കരുത്, സൂപ്പ് കഴിക്കരുത് തുടങ്ങിയ സെൻസ് ലെസ് ട്രോളുകളും കണ്ടു. ഈ ടോളുന്നവരൊക്കെ സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കാൻ കഴിവില്ലാത്തവരാണ് എന്നുള്ളതാണ് സത്യം

No comments: