കലിപ്പുകളുടെ കലി കാലം -5
ഇടവേളയിലെ അധികാര അസുരന്മാർ : പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തിഒന്നിലെത്തുമ്പോൾ .
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആളുകൾ ഗ്രാമങ്ങളിലെ കാർഷിക വ്യവസ്ഥാ ജീവിത ധാരയിൽ നിന്ന് പട്ടണങ്ങളിലേക്ക് കൂട്ടമായി കുടിയേറി തുടങ്ങിയത് . ലണ്ടനിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഏതാണ്ട് ഏഴു മടങ്ങു ജന സംഖ്യയാണ് പെരുകിയത് . കാർഷിക വ്യവസ്ഥയിലെ ഗ്രാമ കൂട്ടായ്മയുടെ സാഹചര്യത്തിൽ നിന്ന് ഒരുപാട് പേർ നഗരങ്ങളിൽ കുടിയേറിയത് മാടമ്പി വ്യവസ്ഥയിലെ അടിച്ചമർത്തലിൽ നിന്നും കഷ്ടപ്പാടുകളിലും നിന്നുള്ള വിടുതലിനിയാട്ടയിരുന്നു .
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുണ്ടായ വിജ്ഞാന വിപ്ലവും അതിനോട് അനുബന്ധിച്ചുണ്ടായ വ്യവസായിക മുന്നേറ്റങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റ തുടക്കം മുതൽ പട്ടണങ്ങളിലും നഗരങ്ങളിലും കൂടുതൽ ജോലികൾക്ക് അവസരം സൃഷ്ട്ടിച്ചു .
അങ്ങനെ ലോകത്തിൽ എല്ലായിടത്തും പല കാരണങ്ങൾ കൊണ്ടുണ്ടായ നഗരവൽക്കരണവും അതിനെ തുടർന്നുണ്ടായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യവുമാണ് മാറ്റത്തിന്റ ദർശനങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്ത് തുടങ്ങിയത് .
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജോലി തേടി ആളുകൾ വന്നപ്പോൾ നഗരങ്ങളിൽ ചേരികൾ വളരുവാൻ തുടങ്ങി . ഈ ചേരികളിൽ വിദ്യാഭ്യസം പരിമിതമായിരുന്ന തൊഴിലാളികൾ തുശ്ച വേതനത്തിൽ അർദ്ധപട്ടിണിയിൽ പകലന്തിയോളം 12 മുതൽ 15 മണിക്കൂർ പണി ചെയ്ത് തുശ്ച വേതനത്തിൽ കഷ്ടപ്പാടിൽ കുഞ്ഞു കുട്ടികൾ വരെ പണി ചെയ്യേണ്ട അവസ്ഥയായി . ചൂഷണോന്മുഖമായ അവസ്ഥകളെകുറിച്ച് ചാൾസ് ഡിക്കൻസിന്റ ഹാർഡ് ടൈംസിലും മറ്റ് നോവലുകളിലും വിവരിച്ചിട്ടുണ്ട് .
പതിനെട്ടാം നൂറ്റാണ്ടിലെ വിജ്ഞാന വിപ്ലവങ്ങളും അച്ചടി സാങ്കേതിക വിദ്യയുടെ അഭൂതകരമായ വളർച്ചയും പുസ്തകങ്ങളുടെ പെരുക്കവും യൂണിവേഴ്സിറ്റിയുടെ വളർച്ചയും കൊളോണിയൽ വ്യാപാര സാമ്പത്തിക വ്യവസ്ഥയും പതിനെട്ടാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയോടെ നഗരങ്ങളിൽ ഒരു പുതിയ മധ്യവർഗ്ഗത്തെ സൃഷ്ട്ടിച്ചു .
പതിനെട്ടാം നൂറ്റാണ്ടിലെ വിജ്ഞാന വിവര ആശയ വിനിമയ പ്രചാരമാണ് 1776 ഇൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും ഫ്രഞ്ച് വിപ്ലവത്തിനും വഴി തെളിച്ചത് .തോമസ് പേയ്നീനെപ്പോലുള്ളവർ അന്താരാഷ്ട്രീയ മനുഷ്യവകാശ സാമൂഹിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ആക്ടിവിസ്റ്റ് ചിന്തകരായിരുന്നു . അദ്ദേഹത്തിന്റ കോമ്മൺസെൻസ് എന്ന പുസ്തകവും റൈറ്സ് ഓഫ് മാൻ എന്ന പുസ്തകവും ജനകീയ രാഷ്ട്രീയത്തിന്റ ആദ്യ മാനിഫെസ്റ്റോയാണെന്ന് പറയാം .
ലോകത്തെ കുറിച്ചും മനുഷ്യരെകുറിച്ചും അധികാര വിനിയോഗത്തെ കുറിച്ചും ഭരണ അധികാര സ്വരൂപങ്ങളെകുറിച്ചും സാമ്പത്തിക മാറ്റങ്ങളെകുറിച്ചും കൂടുതൽ വിജ്ഞാന വിചാര പ്രവർത്തനങ്ങൾ നടന്ന നൂറ്റാണ്ടാണ് . ഇന്ന് നാമറിയുന്ന 'ഇസ' ങ്ങൾ എല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയോടെ ഉണ്ടായിതുടങ്ങിയതാണ് . അതിന് പതിനെട്ടാം നൂറ്റാണ്ടിന്റ അവസാനം നടന്ന അമേരിക്കൻ സ്വാതത്ര്യ പ്രഖ്യാപനവും ഫ്രഞ്ച് വിപ്ലവവും അടിമ വ്യാപാരത്തിന് എതിരായ ആദ്യത്തെ അന്താരാഷ്ട സിവിൽ സൊസൈറ്റി ക്യാമ്പയിൻ എല്ലാം അന്താരാഷ്ട്രപരമായ വിവിധ ചിന്താധാരകളുണ്ടാക്കി .
ലോകത്തു ഇന്ന് നിൽക്കുന്നതിൽ ഏറ്റവും പഴയ സിവിൽ സമൂഹ മനുഷ്യ അവകാശ സംഘടന 1839ഇൽ സ്ഥാപിച്ച ആന്റി സ്ലെവെറി ഇന്റര്നാഷനലാണ് .അത് 1823 ഇൽ അടിമ വ്യപാരത്തിന് എതിരെ ക്യാമ്പയിൻ ചെയ്യുവാൻ സൃഷ്ട്ടിച്ച ആന്റി സ്ലേവറി സൊസൈറ്റിയുടെ തുടർച്ചയായി വന്നതാണ് .
പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായ സ്റ്റീമും സ്റ്റീലും ചേർന്നുണ്ടായ വ്യവസായിക വിപ്ലവം നഗരങ്ങളിൽ ഒരുപാട് തൊഴിലവസരമുണ്ടാക്കിയെങ്കിലും അത് ചൂഷണോന്മുഖമായിരുന്നു .മുതലാളിമാരുടെ സമ്പത്തു കൂടിയെങ്കിലും തൊഴിലാളികളുടെ വേതനം ദിശകങ്ങളായി കൂടിയില്ല .അവരുടെ കഷ്ടപ്പാടുകൾ കൂടി .അസമാനതകൾ കൂടി .
പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രചാരത്തിലായ റാഡിക്കൽ റീഫോമ് മൂവേമെന്റും അതിനോട് അനുബന്ധിച്ചു വളർന്ന മനുഷ്യ അവകാശങ്ങളിലൂന്നിയുള്ള ലിബറലിസവുമാണ് ജനായത്ത ജനാധിപത്യ രാഷ്ട്രീയ ഭരണ വ്യവസ്ഥക്ക് വേണ്ടി വാദിച്ചു പ്രക്ഷോഭം നടത്തിയവർ .
യൂറോപ്പിലെ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കു കുടിയേറിയ ചെറുപ്പക്കാർക്ക് സാമൂഹിക സഹായങ്ങളും താമസിക്കുവാനും പഠിക്കുവാനുമുള്ള സൗകര്യമുണ്ടാക്കുന്നതിന് വേണ്ടി ലണ്ടനിൽ ജോർജ് വില്യംസും പതിനൊന്ന് കൂട്ടുകാരും ചേർന്ന് 1844 ജൂൺ 6 നു തുടങ്ങിയതാണ് യങ് മെൻ ക്രിസ്ത്യൻ അസോസിയേഷൻ എന്ന വൈ എം സി എ .ഇന്നും 120 രാജ്യങ്ങളിൽ ആറര കോടി അംഗങ്ങളുള്ള Y ( Ys men ക്ലബ്ബ് അടക്കം ) സിവിൽ സമൂഹ ലോക ഫെഡറേഷനാണ് .
1847 ജൂണിൽ ലണ്ടനിൽ വച്ച് വിവിധ പ്രസ്ഥാനങ്ങൾ യോജിച്ചുണ്ടായ ആദ്യ അന്താരാഷ്ട രാഷ്ട്രീയ പാർട്ടിയാണ് കമ്മ്യുണിസ്റ്റ് ലീഗ് . അതിൽ സജീവമായിരുന്ന മാർക്‌സും എങ്ഗൽസും അതിന് വേണ്ടി യൂറോപ്പിന്റെ സാമൂഹിക , രാഷ്ട്രീയ , സാമ്പത്തിക വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് 1848 ഇൽ പ്രസിദ്ധീകരിച്ച കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ . അസാമാനതയും ദാരിദ്ര്യവും അനീതിയും സൃഷ്ടിക്കുന്ന ചൂഷണോന്മുഖമായാ സാമ്പത്തിക വ്യവസായിക വ്യവസ്ഥയെ ചോദ്യം ചെയ്ത് തൊഴിലാളികൾ സംഘടിക്കുവാൻ ആദ്യമായി ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ പുതിയ രാഷ്ട്രീയ ലോക വീക്ഷണത്തിന്റ നാന്ദിയായി .അത് കഴിഞ്ഞു മാർക്‌സും എൻഗൽസും ഏഴുതിയ പുസ്തകങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന പ്രമാണ ഗ്രന്ഥങ്ങളായി . 1864 സെപ്റ്റംമ്പർ 28 തീയതി ലണ്ടനിൽ വച്ചാണ് ഇന്റർനാഷണൽ വർക്കിങ്മെൻസ് അസ്സോസിയേഷൻ ഉണ്ടായത് .അതിൽ കമ്മ്യുണിസ്റ്റുകളും സോഷ്യലിസ്റ്റുകളും അനാർക്കിസ്റ്റുകളും റാഡിക്കലുകളും ഉണ്ടായിരുന്നു .ഫസ്റ്റ് ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ഈ അലിയൻസാണ് പിന്നീട് സോഷ്യലിസ്റ്റ് ഇന്റർനാഷണലും കമ്മ്യുണിസ്റ്റ് ഇന്റർനാഷനലൊക്കെയായി ഇരുപതാം നൂറ്റാണ്ടിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പരിണമിച്ചത് .
ചുരുക്കത്തിൽ ഇരുപതാം നൂറ്റാണ്ടിലുടനീളം പ്രയോഗിച്ച പല അധികാര ഭരണ രാഷ്ട്രീയ ക്രമങ്ങളുടെ ആശയങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയിൽ ഉളവായതാണ് .
ഇരുപതാം നൂറ്റാണ്ടിന്റ അന്ത്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ആശയ രൂപത്തിൽ ക്രമപ്പെടുത്തിയ അധികാര -ഭരണ രാഷ്ട്രീയ രൂപങ്ങൾ പൂരിതമാകുകയോ അപ്രസകതമാകുകയോ ചെയ്തു
.ഇതിന് പല കാരണങ്ങളുണ്ട് .അതിൽ വലിയൊരു കാരണം സാങ്കേതിക വിവര വിനിമയത്തിലുണ്ടായ അഭൂതപൂർവമായ വിപ്ലവമാണ് .രണ്ടാമത് മൂലധനത്തിന്റെ ടെക്നൊളേജിയുടെയും സാമ്പത്തിക ക്രമത്തിന്റെയും രീതി പാടെമാറി .മൂന്നാമത് അധികാര -ഭരണാ രാഷ്ട്രീയ രൂപങ്ങൾ ചോദ്യം ചെയ്യപ്പെട്ടു .അതുപോലെ പുതിയ സ്വത രാഷ്ട്രീയം മത -വംശ സ്വത ദേശീയതയായി ശിങ്കിടി മൂലധന വ്യവഹാരമായി (corny capitalistic discourse )
1848 ലെ കംമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ കൊളോണിയൽ യൂറോപ്പിലെ പശ്ചാത്തലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ 21നൂറ്റാണ്ടിൽ അതാണ് കമ്മ്യുണിസം കാലഹരണപ്പെട്ടുപോയ ആശയ അധികാര രൂപമായത് . രാഷ്ട്രീയ ആശയങ്ങളുടെ ചരിത്രത്തിലെ നാഴിക കല്ലുകൾ എന്നതിലുപരി മാർക്സിസത്തിനു ഇന്ന് എന്തെങ്കിലും അധികാര -ഭരണ രൂപ പ്രസക്തിയുണ്ടോയെന്ന് സംശയമാണ് .
അതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലും പിന്നെ ഇരുപതാം നൂറ്റാണ്ടിൽ വളർന്നുവന്ന തിരെഞ്ഞുടുപ്പിലൂടെ അധികാരമാളുന്ന ജനാധിപത്യ അധികാര -ഭരണ വ്യവസ്ഥ മെജോരി ട്ടേറിയൻ സത്വ പോപ്പുലിസ്റ്റ് ഏകാധിപത്യ ഒലി ഗാർക്കളായി പരിണമിച്ചു; ജനായത്ത മൂല്യങ്ങളെ ഇല്ലാതാക്കുന്ന യാഥാസ്ഥിതിക ബ്യുറോക്രാറ്റിക് അധികാര അധിനിവേശങ്ങളായി .
ഇരുപതാം നൂറ്റാണ്ടിൽ പ്രത്യാശയുടെ രാഷ്ട്രീയമായി തുടങ്ങിയത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിരാശപ്പെടുത്തുന്ന രാഷ്ട്രീയ രൂപങ്ങളായി പരിണമിച്ചു . പഴയ ആശയ അധികാര രൂപങ്ങൾ ജീര്ണിച്ചു കൊണ്ടിരിക്കുന്നു .പുതിയത് ഇനിയും ഉളവായിട്ടില്ല . ഈ ഇടവേളകളിൽ അധികാരത്തിന്റ ഇടനാഴികളിൽ അധികാര അസുരന്മാർ അട്ടഹസിച്ചാർക്കുന്ന കാഴ്ചകൾ മനുഷ്യരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നു
അന്റോണിയോ ഗ്രാംഷി 1930 കളിൽ പറഞ്ഞത് 2020 കളിൽ പ്രസക്തമാണ് .
The crisis consists precisely in the fact the old is dying and the new cannot be born ; in this interregnum a great variety of morbid symptoms emerge "
ഇതിന്റ തന്നെ വേറൊരു ഭാഷ്യം
The old world is dying , and new world struggles to be born ; now is the time of monsters
Prison Note books .
ജേ എസ് അടൂർ

No comments:
Post a Comment