Monday, October 7, 2019

കാട്ടിനുള്ളിലെ നദിയിലൂടെ

കാട്ടിനുള്ളിലെ നദിയിലൂടെ
ക്വായി നദിയെ ലോകമറിഞ്ഞത് Bridge on River Kwai എന്ന ഡേവിഡ് ലീനിന്റെ ക്‌ളാസ്സിക് സിനിമ കൊണ്ടാണ്. 1957 ഇൽ രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു പ്രധാന യുദ്ധ സംഭവമാണ് സിനിമക്കാധാരം. ആ സിനിമക്ക് 7 ഓസ്കാർ അവാർഡാണ് കിട്ടിയത്.
1943 ഇൽ ബ്രിട്ടിഷ് യുദ്ധ തടവുകാരെ അടിമകളെപ്പോലെ ഉപയോഗിച്ചു തായ്ലാൻഡ് അതിർത്തിയിൽ നിന്ന് ബർമ്മയില്ലേക്ക് യുദ്ധ ആവശ്യത്തിന് നിർമ്മിച്ച റയിൽവേക്കു വേണ്ടി ക്വായി നദിക്കു മുകളിലൂടെ ഒരു പാലം നിർമ്മിച്ചു.. യുദ്ധ തടവുകാരെ അടിമകളെപോലെ രാപ്പകൽ പണിഎടുപ്പിച്ചു. അതു കാരണം 13000 യുദ്ധ തടവുകാർ പട്ടിണിമൂലവും രോഗം മൂലവും മരിച്ചു. അവരെ റെയിൽവേ ട്രാക്കിനു സമീപം ജപ്പാൻകാർ കുഴിച്ചു മൂടി. അതു മാത്രമല്ല കാഞ്ചനപുരി -ബർമ റെയിൽ പണിയിൽ മലേഷ്യയിൽ നിന്നും ബർമ്മയിൽ നിന്നും ഉള്ള ബോണ്ടഡ് ലേബേഴ്സിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ മരിച്ചു. ഈ സംഭത്തെ അധികരിച്ചു പിയെർ ബോൾ (Pierre boulle) എഴുതിയ ഫ്രഞ്ച് നോവലായിരുന്നു സിനിമക്കാധാരം.
അതു കൊണ്ടു തന്നെ റിവർ ക്വായി ലോക പ്രശസ്തമാണ്. 380.കിലോമീറ്റർ നീളമുള്ള നദി തായ്‌ലൻഡിലെ കാഞ്ചന പുരി പ്രോവിന്സിലെ മൂന്നു ജില്ലകളിലൂടെ പോകുന്നു. കാഞ്ചന പുരിയിൽ വച്ചു ക്വായി നോയി നദിയുമായി ചേർന്ന് മേ ക്ളോങ് മഹാനദിയാകും.
ഇന്ന് രണ്ടു മണിക്കൂർ ക്വയി നദിയിലൂടെ ഒരു ബോട്ട് യാത്ര നടത്തി. രണ്ടു വശവും ഇടതൂർന്ന വനങ്ങളും മരങ്ങളും മുളകാടുകളും. പക്ഷികൾ മരങ്ങളിൽ നിറഞ്ഞിരുന്നു. കാട്ടിനുള്ളിൽ പണിയാൻ സാധിക്കാത്തതിനാൽ സർക്കാർ അനുമതിയോട് നദിയിൽ രണ്ടു ഫ്‌ളോട്ടിങ് റിസോർട്ടുകളുണ്ട്.
കാട്ടിനിടയിലൂടെയുള്ള നദിയിലൂടെയുള്ള യാത്ര ഏറ്റവും ഇഷ്ട്ടപ്പെടുന്നയാളാണ്. ആമസോൺ കാടുക്കൾക്കിടയിലൂടെ പത്തു കൊല്ലം മുമ്പ് നടത്തിയ യാത്രയെ ഓർമ്മിപ്പിച്ചതായിരുന്നു ജീവിത പങ്കാളിയുമായി ഇന്ന് ഉച്ച കഴിഞ്ഞു ഒരു യന്ത്ര വള്ളം വാടകക്കെടുത്തു നടത്തിയ യാത്ര. മനോഹരമായ ഒരു നദീയാത്രനുഭവം
ജെഎസ്സ്‌ അടൂർ
  • Abraham Koshy Almost like Kerala!
  • Write a comment...





    ക്വായി നദിയുടെ തീരത്തു
    പാക്കേജ് ടൂറുകളുടെ പ്രശ്നം അതു പഴയ സ്കൂൾ എക്സ്കർഷൻ പോലൊരു ഏർപ്പാടാണ്. ആടുകളെ തെളിച്ചു കൊണ്ടു പോകുന്നത് പോലെ രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചു രാത്രി അത്താഴം വരെ പല കാഴ്ച്ചകൾ കാണിച്ചു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി സന്തോഷമായി വിമാനം കയറ്റും
    തായ്‌ലൻഡ് പോലുള്ള ഒരു മനോഹര രാജ്യത്തു പട്ടയ പോലുള്ളിടത്തു രണ്ടു ദിവസം. ബാങ്കോക്കിൽ രണ്ടു ദിവസം. അൽപ്പം ഹാപ്പിഎണ്ടിങ്ങോ അല്ലെങ്കിൽ സാദാ മസ്സാജ്. ഇന്ദ്ര മാർകെറ്റിൽ ഒരു ഷോപ്പിംഗ്. സത്യത്തിൽ തായ്‌ലൻഡിൽ കാണേണ്ടതോന്നും ഇവർ കാ...
    See more
  • 1
  • Joseph Junior Scaria Had been there.....JS. let us do that
  • RK Dinesh Pazhassi പെരുത്തിഷ്ടായി...
    ഞങ്ങളുമുണ്ടാവും...
  • Write a comment...





    Josy Joseph is with Scaria Zacharia.
    പ്രൊഫ. സ്കറിയാ സക്കറിയയുടെ "മലയാളവഴികൾ"എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ
    പ്രകാശനം വെള്ളിയാഴ്ച ( 4.10.2019) രാവിലെ ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ വച്ച് നടക്കുകയാണ്.
    മലയാളപ...
    See more

    No comments: