കലിപ്പുകളുടെ കലികാലം -2
ബർലിൻ മതിലിന് ശേഷം
ബർലിൻ മതിലും സോവിയറ്റ് കമ്മ്യുനിസവും വീണപ്പോൾ ഒന്നാം ലോക മഹായുദ്ധത്തിന്റ കുഴാമറിച്ചിലിൽ വന്ന ഒക്ടോബർ വിപ്ലത്തിന്റ സ്വപ്ങ്ങളും അത് പോലെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്ന ശീത സമരത്തിന്റ ഇരുമ്പ് മറയും താഴെ വീണുടഞ്ഞു .അത് കഴിഞ്ഞുള്ള 90കളിൽ ലോകം അമ്പാടെ മാറി .
ഇതിന് രാഷ്‌ടീയ , സാമ്പത്തിക , സാങ്കേതിക വികാസകാരണങ്ങലുണ്ടായിരുന്നു . അതിൽ ഏറ്റവും വലിയ കാതലായ സമൂല മാറ്റം (paradigm shift ) ഉണ്ടായത് ഇൻഫോർമേഷൻ ടെക്നൊളേജിയും , ഇന്റർനെറ്റും , മൊബൈൽ ടെക്നൊളേജിയുമാണ് .അത് മനുഷ്യ ജീവിതത്തെ മാറ്റി മറിച്ച ടെക്നൊലെജി വിപ്ലവമാണ് .അത് ഇനിയും തീർന്നിട്ടില്ല .
അതുകൊണ്ടു എഴുതുപതുകളുടെ അവസാനം പ്രത്യക്ഷപെട്ട് എൺപതുകളിൽ വളർന്ന നിയോ ലിബറൽ ഇക്കോണോമിക് ഫ്രെയിംവർക്കും 1990കളിൽ ലോകമാകെ മേൽക്കോയ്‌മ നേടിയ നിയോ ലിബറൽ മാതൃകയും ഗുണ പരമായി വ്യത്യസ്തമായത് അത് ടെക്നൊലെജി റെവലൂഷഡന്റെ ചിറകിലേറിയാണ് അതി വേഗം ബഹു ദൂരം യാത്ര ചെയ്ത് പുതിയ കൺസ്യൂമറിസ്റ്റ് മാർക്കറ്റ് പ്രത്യയ ശാസ്ത്രവുമായി വീട്ടിനുള്ളിൽ ടിവി വഴി നുഴഞ്ഞു കയറി. അത് കോമൺ സെൻസാക്കി ചന്തകൾ മനസ്സിൽ കയറി വിവിധ അഡ്വെർടൈസ്‌മെന്റിൽ കളിച്ചു . പഴയ കമ്മ്യുണിസം കൺസ്യൂമറിസമായി പരിണമിച്ചത് കമ്മ്യുണിസ്റ്റ്കാരു പോലും അറിഞ്ഞില്ല .കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ബീജിങ്ങിൽ മാവോയെ മാർക്കറ്റ് വിഴുങ്ങി .കൺസ്യമിരിസ്റ്റ് ഉത്സവ പറമ്പായി മാറിയ ഷാങ്ങായി നഗരം മിന്നീ തിളിങി .
ലോകം പാടെ മാറി .പൂതിയ മൂന്നാം വേവ് ജനാധിപത്യ രാജ്യങ്ങൾ സോവിയറ്റ് ചാരത്തിൽ നിന്നുയർന്നു . യു എൻ വ്യവസ്ഥക്ക് രണ്ടാം ജൻമം കിട്ടി .1990 കളലിൽ ഹ്യൂമൻ
ഡവലപ്മെന്റ്റ് ഇൻഡക്സ് , ഹ്യൂമൻ റൈറ്റ്സ് , സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണവും തുടങ്ങി റിയോ , വിയന്ന , ബീജിംഗ് ,കോപ്പൻ ഹേഗൻ , ടർബൻ യു എൻ അഖിലോക സമ്മേളനങ്ങൾ യു എന്നി നും ലോകത്തിനും പ്രതീക്ഷകൾക്ക് വഴി നൽകി .
തൊണ്ണൂറുകൾ ആഗോളവൽക്കരണത്തിന്റെ ഹണിമൂൺ പീരീഡ് അയൊരുന്നു .ഇന്ത്യയിൽ ഐ ടി സോഫ്റ്റ്വെയർ വിജയിച്ചു ലോക നിലവാരത്തിൽ എത്തിച്ചു.ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർമാർ ആഗോളവൽക്കരിക്കപ്പെട്ടു .
എന്നാൽ ഇതിന് ഒരു മറുപുറം ഉണ്ടായിരുന്നു .സാധാരണക്കാർക്കും താഴെ തട്ടിലുള്ളവർക്കു ജോലി നഷ്ടപെട്ട് .സോഡാ നാരങ്ങാ വെള്ള കച്ചവടൽക്കാരെ ഒന്നാകെ കൊക്കോകോള വിഴുങ്ങി .ചെറുകിട കൃഷിക്കാർ കടം കയറി ആത്മ ഹത്യ ചെയ്തു .
വാഷിംഗ്ടൺ കണ്സെന്സ് എന്ന പേരിൽ വേൾഡ് ബാങ്കും ഐ എം എഫും അമേരിക്കയും അവരുടെ യൂറോപ്പിയൻ കൂട്ട് കച്ചവടക്കാരും ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും മാർക്കെറ്റ് കണ്ടീഷനലിറ്റി വച്ച് തുറന്നു .ആഗോള ചന്തകൾ വളർന്നു . ലോക്കൽ മാർക്കറ്റ് തളർന്നു .ഇന്ത്യൻ കോളകളെ അമേരിക്കൻ കോളകൾ നിഷ്കരുണം വിഴുങ്ങി .ഗ്ലോബലൈസേഷനൊപ്പം ആന്റി ഗ്ലോബലൈസേഷനും വളർന്നു .രണ്ടും പല തരത്തിൽ മ്യുട്ടേറ്റ് ചെയ്ത് പല രൂപങ്ങളിൽ പ്രത്യക്ഷപെട്ടു .
റിഫോം എന്ന ഓമനപ്പേരിൽ ലിബറലൈസേഷൻ , പ്രൈവറ്റിസേഷൻ , ഗ്ലോബലൈസേഷൻ എന്നീ എൽ പി ജി ത്രീമൂർത്തികളെ , There is no other optipm എന്ന TINA സിൻഡ്രോം ഉപയോഗിച്ചു വാഷിങ്ടൺ കൺസെൻസസ് നടപ്പാക്കി .
എന്ത് സംഭവിച്ചു ?
ലോകത്തു ബില്ലെനെർസ് കൂടിയപ്പോൾ ബില്ല്യൻ ആളുകൾ പട്ടിണിയിൽ .അസാമാനത വളർന്നു .ഒരു ഗ്ലോബലൈസ്ഡ് കൺസ്യമറിസ്റ്റ് മിഡിൽ ക്ലാസ് എല്ലാ രാജ്യങ്ങളിലുമുണ്ടായി .നിയോലിബറൽ കൺസ്യുമെരിസ്റ്റ് ഹണിമൂൺ പത്തു ശതമാനം ആളുകൾക്ക് ലാഭമായപ്പോൾ .അറുപത് ശതമാനത്തിന് നഷ്ടവും ബാക്കിയുള്ള മുപ്പത് ശതമാനം സർക്കാർ ജോലികളുമായും മറ്റ് തൊഴിലുകളുമായവർക്ക് പ്രത്യകിച്ചും നേട്ടങ്ങൾ ഉണ്ടായില്ല .
പ്രശ്‌നം തുടങ്ങിയത് അസംതൃപതരായ കർഷകരെയും തൊഴിലാളികളെയും ഗ്രാമ വാസികകളും ചതിക്കപ്പെട്ടു എന്നവർക്ക് തോന്നി തുടങ്ങി .ജി ഡി പി വളർച്ച എന്ന മിത് സ്റ്റോക് എക്സ്ചേഞ് വളർച്ചയും അമ്ബാനിമാരുടെ വളർച്ചയുമൊക്കെയായി മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ സാധാരണ ജനങ്ങൾക്ക് സാമ്പത്തിക തളർച്ചയായിരുന്നു .
പണ്ട് സാധാരണ ജനങ്ങളെ സംഘടിപ്പിച്ചു സ്വപ്നം വിറ്റ് കൂടെ നിർത്തിയിരുന്ന ലിബറൽ , സോഷ്യലിസ്റ്റ് രാഷ്ട്രീയപാർട്ടികൾ അധികാരത്തിൽ ഇരുന്നു സാധാരനക്കരെയും പാവപ്പെട്ടവരെയും ചതിക്കുന്നു എന്ന ധാരണ ജനങ്ങളുടെ ഇടയിൽ മിക്ക രാജ്യങ്ങളിലും കൂടി .
അങ്ങനെ പഴയ ലിബറലുകൾ പുതിയ നിയോ ലിബറൽ മാർക്കറ്റ് മിഷനറീസ് ആയപ്പോൾ സാധാരണക്കാരന് ലിബറൽ വാചകമടിയിൽ വിശ്വാസം നഷ്ട്ടപെട്ടു .പണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യ അവകാശവും പ്രസംഗിച്ചവർ നിയോ ലിബറൽ പണാധിപത്യ വ്യവസ്ഥാപിത താല്പര്യക്കാരായപ്പോൾ അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ടപ്പോൾ സാധാരണ ജനത്തിന് അവരിലും ലിബറൽ മൂല്യങ്ങളിലും വിശ്വാസം നഷ്ട്ടപെട്ടു .കമ്മ്യുണിസ്റ്റ് വിപ്ലങ്ങളുടെ ശവകുടീരങ്ങളിൽ നിന്ന് ബദലുകൾഎങ്ങും ഉയർന്നു വന്നില്ല .
നെഹ്‌റുവിൽ നിന്നു മൻമോഹൻ സിങ്ങിലേക്കും ചിദംബരത്തിലേക്കുമുള്ള ദൂരത്തിലാണ് ലിബറൽ മൂല്യങ്ങളിൽ നിന്ന് നിയോ ലിബറൽ ഗ്ലോബൽ മാർക്കറ്റ് മേൽക്കോയ്‌മയിലേക്ക് പോയത് .അതോടെ അതിൽ തകർന്ന വലിയൊരു വിഭാഗം ലോവർ മിഡിൽ ക്ലാസും സാധാരണക്കാരായ മനുഷ്യരും കോൺഗ്രസിനെ കൈവിട്ടു .ഈ ടെന്റ്ന്സി പല രാജ്യങ്ങളിലും കണ്ടു തുടങ്ങി . അതിനെ മൊത്തത്തിൽ ഹിലരി ക്ലിന്റൺ സിൻഡ്രോം എന്നാണ് ഞാൻ വിളിക്കുന്നത് .അതായത് ലിബറൽ മൂല്യങ്ങളുടെ സാച്ചുറേഷൻ പോയിന്റ് .
അങ്ങനെയുള്ള ലോവർ മിഡിൽ ക്ലാസ്സിലാണ് മത സ്വത രാഷ്ട്രീയം വളരുവാൻ തുടങ്ങിയത് .ഇന്ത്യയിലെ അസംത്രിപ്ത്തരായ സാധാരണക്കാരാണ് ഭജ്രങ് ദളിലും മറ്റ് ആർ എസ് എസ് സംഘടനകളിലും ചേർന്നത് .നിയോ ലിബറലിസത്തിന്റെ ബലിയാടുകളായ പാവപെട്ടവരാണ് വെറും അമ്പത് ഡോളറിനു വേണ്ടി താലിബാനിൽ ചേർന്നത് .
ബെർലിൻ മതിൽ വീഴ്ച്ച കഴിഞ്ഞുള്ള അമേരിക്കൻ ആധിപത്യത്തിന്റെ ചെള്ളക്ക് സെപ്റ്റമ്പർ ഒമ്പതാം തീയതി കിട്ടിയ അടിക്കു ശേഷം കാര്യങ്ങൾ കലങ്ങിമറിഞ്ഞു .വേൾഡ് ട്രേഡ് സെന്റെറിന്റ വീഴ്ചയോടെ ആഗോളവൽക്കരണത്തിന്റെ ആന്റി ക്ളൈമാക്സ് അരങ്ങേറി.അതോടെ വാഷിംഗ്ടൺ കണ്സെന്സ് പല്ലില്ലാത്ത സിംഹമായി .ബുഷും മോനും യുദ്ധത്തിൽ വ്യാപൃതരായി വാർ ഓൺ ടെറർ എന്ന് പറഞ്ഞു ടെറർ ജിന്നിനെ തുറന്നു വിട്ടു. അതിന്റ പുറകെ ഓടി നടന്ന അമേരിക്കൻ ഇക്കോണോമി താഴോട്ട് പോയപ്പോൾ ചൈന ഡബിൾ ഡിജിറ്റിൽ മേലോട്ട് പോയി .
2008ലെ അമേരിക്കൻ സാമ്പത്തിക തകർച്ചയിൽ ഉഴന്നപ്പോൾ ബീജിംഗ് ഒളിമ്പിക്സിൽ മെഡൽ വാരിക്കൂട്ടി ചൈന ലോക ജേതാവായി .അതോടെ വാഷിംഗ്ടൺ നിയോ ലിബറൽ കണ്സെന്സ് അവസാനിക്കുകയും ബീജിംഗ് നിയോ ഇല്ലിബറൾ കണ്സെന്സ് തുടങ്ങുകയും ചെയ്തു .
തുടരും
ജെ എസ് അടൂർ

No comments:
Post a Comment