Wednesday, October 23, 2019

കഴിവും നേതൃത്വ ശേഷിയുമുള്ള ചെറുപ്പക്കാരെ അച്ചന്റെ പേര് പറഞ്ഞു മന്ത്രി അപമാനിക്കരുത്.


എനിക്ക് അറിയാവുന്ന നല്ല ഒരു ചെറുപ്പകാരണാണ് റെമിത്. കേരളത്തിൽ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന കുറെപേര് കാണാൻ വരാറുണ്ട്. പലരും തിരുവനന്തപുരത്ത് കൂടെ ഇന്റേൺഷിപ് ചെയ്യാറുണ്ട്. ചിലപ്പോൾ ഇവർക്ക് പബ്ലിക് പോളിസി, എത്തിക്സ് മുതലായവയിൽ ക്ലാസ് എടുക്കാറുണ്ട്. മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കാറുണ്ട്. ഒരിക്കൽ യൂ പി എസ് സി ഇന്റർവ്യൂ ബോഡിൽ ഉണ്ടായിരുന്നിട്ടുണ്ട്. മസൂറിയാൽ ക്ലാസ് എടുക്കുവാനും പോയിട്ടുണ്ട്.
ഒന്നാമത് അറിയേണ്ടത് യൂ പി എസ് സി യിൽ ആരെയാണ് ഇന്റർവ്യൂ ചെയ്യ്യുവാൻ പോകുന്നത് എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക്പോലും മുൻകൂട്ടി അറിയാൻ സാധിക്കില്ല. ഏതാനം മിനിട്ടിന് മുമ്പ് മാത്രമേ അറിയൂ മൊബൈൽ ഫോൺ പോലും ഓഫ്‌ ചെയ്തു മാറ്റി വയ്ക്കണം. ആ പാനലിൽ വേറെ ആരൊക്കെ എന്ന് അപ്പോൾ ആണ് അറിയുന്നത്. .പല പാനലുകൾ കാണും. യൂ പി എസ് സി ക്ക് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്നതും ഡൊമൈൻ നോളേജ് വെളിവാക്കുന്നതും ഇന്റർവും തികച്ചും വ്യാതസ്തമാണ്.
ഒരുപാടു ഇന്റർവ്യൂ നടത്തിയ പരിചയം കൊണ്ടു പറയുകയാണ്. യൂ എന്നി ൽ ഗവേര്ണൻസ് വിഭാഗത്തിൽ മിക്ക സീനിയർ പൊസിഷന്റെയും ഇന്റർവ്യൂ ബോഡിൽ ഏതാണ്ട് മൂന്നു വർഷത്തോളം ഉണ്ടായിരുന്നു. ഇന്റർവ്യൂവിനു തോന്നിയ പോലെ മാർക്ക് കൊടുക്കുവാൻ സാധിക്കില്ല. അതിനു വളരെ കൃതിമായ ഗ്രിഡ് ഉണ്ട്. അതിൽ ബോഡിലുള്ള ഓരോരുത്തരും ഏത്ര മാർക്ക് കൊടുക്കുന്നു എന്നറിവാൻ സാധിക്കില്ല. അത് പോലെ നേതൃത്വം കൊടുക്കുന്ന അന്തരാഷ്ട്ര സംഘടനകളിലും ഇപ്പോൾ ഇൻറ്റർവ്യുവിനു ഗ്രിഡ് ഏർപ്പെടുത്തിയതിനാൽ അവിടെ പേർസണൽ ബയാസിന് സാധ്യത ഇല്ല.
റെമിതിന് സിവിൽ സർവീസ് കിട്ടുവാൻ സാധ്യത ഉണ്ടെന്ന് നേരത്തെ തോന്നി. മിടുക്കനാണ്. അയാൾ ആരുടെ മകൻ എന്നറിയില്ലായിരുന്നു. അയാൾ അത് പറഞ്ഞതുമില്ല. അതു അറിഞ്ഞത് പിന്നീടാണ്. അയാൾക്ക് ഇന്റർവ്യൂവിൽ നല്ല സ്‌കോർ കിട്ടുവാനുള്ള സാധ്യത ഒരു പരിധിവരെ സ്വാഭാവികമാണ്. എന്റെ മകന് സിവിൽ സർവീസിൽ താല്പര്യം ഇല്ല. പക്ഷെ അവൻ ഇന്റർവ്യൂവിനു പോയാൽ ഉയർന്ന മാർക്ക് കിട്ടുവാൻ സാധ്യത കൂടുതലാണ്. ഇപ്പാൾ കിട്ടിയ രണ്ടു അന്തരാഷ്ട്ര ഫെല്ലോഷിപ്പുകൾക്കും ഇന്റർവ്യൂവിനായിരിക്കും കൂടുതൽ സ്‌കോർ. കാരണം പേഴ്സണാലിറ്റി ഒരു വലിയ അളവ് വരെ വളർന്ന സാഹചര്യവും പഠിച്ച സാഹചര്യവും അവരുടെ സമീപനവും പേഴ്സണാലിറ്റിയും വലിയ ഘടകങ്ങളാണ്. എക്സ്പോഷർ, പരന്ന വായന വലിയ ഘടകമാണ്. ഇതെല്ലാം വേണ്ടുവോളം ഉള്ള റെമിതിന് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടുന്നതിന്നു സാധ്യതകൾ കൂടുതലാണ്. അതോ സിവിൽ സർവീസ് പരീക്ഷ പാസാക്കുന്നത് ക്രിമിനൽ കുറ്റമാണോ?
കുറെ വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് തോന്നിയിരുന്ന ഒരു മന്ത്രിയിൽ നിന്ന് കഴിവുള്ള ഒരു ചെറുപ്പക്കാരന്റെ ക്രെഡിബിലിറ്റിയെ വെറും മൂന്നാം കിട രാഷ്ട്രീയക്കാരെപ്പോലെ ചോദ്യം ചെയ്തത് നിരുത്തരവാദിത്തപരമാണ്, തെറ്റാണ്.
അയാളുടെ അച്ഛൻ ആരോ ആയിക്കോട്ടെ. എന്നേ കാട്ടിൽ കഴിവും പ്രാപ്‍തിയുമുള്ള ഒരു ചെറുപ്പകാരന്റ അച്ഛനാണ്. എന്നേകാട്ടിലും മനോഹരമായി ഇഗ്ളീഷ് ഭാഷ എഴുതും ഡിബേറ്റ് ചെയ്യും. കാരണം എന്റെ അച്ഛൻ അല്ല അവന്റെ അച്ഛൻ. ഞാൻ വളർന്നു വന്ന സാഹചര്യം അല്ല അവന്റെത്. ഞങ്ങൾ ചർച്ച ചെയ്യ്യാത്ത വിഷയങ്ങൾ ഇല്ല. എന്നാൽ അവൻ ഏറ്റവും വെറുക്കുന്നത് അച്ഛന്റെ അഡ്രസ്സിൽ അധവാ പ്രഭാവത്തിൽ ജോലി മേടിക്കുക എന്നതാണ്. അയാൾ എന്ത്‌ ഇപ്പോൾ എഴുതിയാലും അത് പ്രസിദ്ധീകരീച്ചു വരുമ്പോൾ മാത്രമാണ് കാണുന്നത്. ഒരിക്കലും മകന് വേണ്ടി റെക്കേമെന്റ് ചെയ്യില്ല. കാരണം അത് അവനു ഇഷ്ടമല്ല. എനിക്കും. പക്ഷെ ഇരുപത് വയസ്സ് വരെ അച്ഛനും അമ്മയും മെന്റർ ചെയ്ത അയാൾക്ക് സ്വന്തം സ്റ്റീമിൽ മുന്നോട്ടു പോകുന്നതാണ് ഇഷ്ട്ടം. പക്ഷെ അയാളുടെ മൂല്യം വ്യവസ്ഥയും നേത്രത്വ ശേഷിയും പേഴ്സണിലിറ്റിയുമെല്ലാം നേത്രത്വ ശേഷിയുള്ള മാതാപിതാക്കളിൽ നിന്ന് അവർ പോലും അറിയാതെ അഗീകരീക്കും.
റെമിത് അത് പോലെയുള്ള ചെറുപ്പത്കാരനാണ്. കഴിവും പ്രാപ്തിയുമുള്ള ഒരു ചെറുപ്പക്കാരൻ. അയാളുടെ അച്ഛന്റെ പേരിൽ കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു തെളിവും ഇല്ലാതെ ഒരു മന്ത്രിക്ക് ആക്ഷേപിക്കുവാൻ ലജ്ജയില്ലേ? ഇത്രയും തരം താഴാമോ?
എനിക്ക് വളരെ അടുത്തു അറിയാവുന്ന വേറൊരു ചെറുപ്പക്കാരനുണ്ട്. സ്വന്തം അച്ഛനെ സ്നേഹത്തോടും ആരാധനയോടും നോക്കുന്ന അങ്ങനെ ഒരു മകനെ അറിയില്ല. അപ്പൻ എന്ന് പറഞ്ഞാൽ ജീവനാണ്. അയാൾ പഠനത്തിൽ മിടുക്കൻ. സെന്റ് സ്റ്റീഫൻസിൽ പഠിച്ചു അവിടെ യൂണിയൻ ചെയർ പേഴ്‌സൺ ആയിരുന്നു. നാലു പോസ്റ്റ്‌ ഗ്രാഡുവേഷൻ. രണ്ടു എ ൽ എൽ എം, രണ്ടു എം എ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ പ്രത്യേക പരിശീലനം. ഇപ്പോൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ഒരു യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ച്ചർ. ഒരു കാര്യത്തിൽ മാത്രം അയാളുടെ അച്ഛൻ ഇടപെടുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല. അത് അയാൾ എന്ത്‌ പഠിക്കണം എന്ത്‌ ചെയ്യണം എന്ന കാര്യത്തിൽ. അയാളുടെ അച്ഛന്റെ പേര് പോലും അയാൾ പറയില്ല. ഓട്ടോയിലും മെട്രോയിലുമാണ് യാത്ര. ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്മെന്റിലാണ് താമസം. മദ്യപിക്കില്ല. ഒരാളെ കുറ്റം പറകയില്ല. ഒരു പ്രമുഖ യുണിവേഴ്സിറ്റിയിൽ ചേരുവാൻ അയാളോട് ഞാൻ പറഞ്ഞതാണ്. അയാൾ അന്നു പറഞ്ഞത് അതും അപ്പക്ക് പഴിയാകും.ഒരിക്കൽ സിവിൽ സർവീസ് എഴുതുന്നതിനെ കുറിച്ച് അയാൾ എന്നോട് സംസാരിച്ചു. ഞാൻ പറഞ്ഞത് അയാളുടെ ആപ്റ്റിറ്റ്യൂഡ് വേറെയാണെന്നാണ്. ഒരു പക്ഷെ ഒരു യുവ സംഘടനയുടെ തലപ്പത്തു ഉണ്ടാകാൻ ശേഷിയും ആത്മാർത്ഥതയും കാര്യ പ്രാപ്തിയുമുള്ള ആ ചെറുപ്പക്കാരൻ അതിൽ നിന്ന് എല്ലാം ഒഴിഞ്ഞു നടക്കുന്നയാളാണ്. എന്നിട്ടും അയാളുടെ അച്ഛന്റെ പേരിൽ ഏറ്റവും ക്രൂരമായ പച്ച കള്ളങ്ങൾ പറഞ്ഞു ചിലർ അയാൾക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന അയാളുടെ പേര് ചാണ്ടി ഉമ്മൻ എന്നാണ്. എനിക്ക് വളരെ മതിപ്പുള്ള വളരെ അധികം വായിക്കുന്ന അഹങ്കാരം ലവലേശം ഇല്ലാത്ത വിവരമുള്ള ചെറുപ്പക്കാരൻ.
കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും വിവരവും ഉള്ള റെമിത്തും ചാണ്ടി ഉമ്മനും ഒക്കെ അവരുടെ അച്ഛൻമാരുടെ രാഷ്ട്രീയം കാരണം അപമാനിക്കപ്പെടുന്നത് കഷ്ട്ടമാണ്.

മന്ത്രി പട്ടേലർമാരും അവരുടെ തൊമ്മികളും


മന്ത്രി സഭ /ക്യാബിനറ്റ് പൊളിറ്റിക്കൽ എക്സിക്യൂട്ടീവാണ്. അവരുടെ പ്രധാന ജോലിഎന്താണ്? നയ രൂപീകരണ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ചു ചർച്ച ചെയ്തു തീരുമാനിക്കുക. അങ്ങനെ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമതയോടെ ഉദ്യോഗസ്തർ നടത്തുന്നുവോയെന്ന് ഉറപ്പു വരുത്തുക. ആ വകുപ്പിൽ കാര്യക്ഷമത ഉറപ്പു വരുത്തുവാൻ സർക്കാർ സംവിധാനങ്ങളെയും പോളിസികളെയും (സിസ്റ്റംസ്‌ and പോളിസിസ്‌ )നിരന്തരം മെച്ചപ്പെടുത്തുക. അതാതു വകുപ്പിൽ സുതാര്യതയും അകൗണ്ടബിലിറ്റി ഉറപ്പു വരുത്തി അഴിമതിക്കുള്ള അവസരങ്ങൾ ഇല്ലാതാക്കുക. കാര്യക്ഷമമായ പ്രവർത്തനം ഉറപ്പ് വരുത്തുവാൻ പെർഫോമൻസ് മോണിറ്ററിങ് സിസ്റ്റം നടപ്പാക്കുക.
അതുപോലെ ആ വകുപ്പിലെ ബജറ്റ് മാനേജ് ചെയ്യുന്നതിന് മാർഗ്ഗം നിർദേശങ്ങളും അപ്പ്രൂവലും കൊടുക്കുക എന്നതൊക്കെയാണ്.
എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രി ജനകീയമായിരിക്കണം. ഒരു തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധി എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിലെ എല്ലാ ജനങ്ങളോടും കേരളത്തിലെ എല്ലാ ജനങ്ങളോടും അകൗണ്ടബിലിറ്റി ഉണ്ടായിരിക്കണം. അതിനു സുതാര്യത, ജനങ്ങളുടെ പരാതി കേൾക്കുവാനുള്ള മികച്ച സംവിധാനം, ചുവപ്പു നാടയിൽ ജനങ്ങളുടെ പ്രശ്നം കുരുങ്ങി കിടക്കില്ല എന്നതിന്നു പ്രശ്ന പരിഹാര ശ്രമങ്ങൾ. . ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സത്യ സന്ധമായ ഫീഡ് ബാക്കിന് അവസരം കൊടുക്കുക എന്നതൊക്കെയാണ്.
ഒരാൾ തിരെഞ്ഞെടുപ്പിന് നിൽക്കുന്നത് ഒരു പാർട്ടിയുടെ പേരിലാകാം. എന്നാൽ തിരഞ്ഞെടുത്താൽ അയാൾ സത്യ പ്രതിജ്ഞ ചെയ്തു ഉത്തരവാദിത്തം എടുക്കന്നത് മുതൽ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ്. പാർട്ടി അഫിലിയേഷൻ ഉണ്ടെങ്കിലും അയാൾ അയാൾക്ക് എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ്. മന്ത്രി ആയാൽ അയാൾ ഒരു മണ്ഡലത്തിന്റ പ്രതിനിധി എന്നതിന് ഉപരി ആ സംസ്ഥാനത്തിലെ എല്ലാ ജനങ്ങളോടും ഉത്തരവാദിത്ത ബോധവും ഭരണഘടനയോട് കൂറും ഭരണഘടനാ പ്രകാരം മാത്രം ഭരിക്കാനും ബാധ്യസ്ഥനാണ്. എല്ലാ രാഷ്ട്രീയക്കാർക്കും പബ്ലിക് റിലേഷൻ അവരുടെ പൊതു സ്വീകാര്യതക്കും സാധുതക്കും ഒരു പരിധിവരെ ആവശ്യമാണ്.
എന്താണ് പ്രശ്‍നം? മന്ത്രിമാർ അവരെ ഏൽപ്പിച്ച പണി ചെയ്യാതെ,, 90% ശതമാനം പി ആറും, പത്തു ശതമാനം ഫയലിൽ ഒപ്പിട്ട് വെറും പി ആർ മെയ്ന്റൻസ് മാനേജർമാർ ആകുന്നു എന്നതാണ് . അവരുടെ പേർസണൽ സ്റ്റാഫ്‌ കൂടുതൽ പണി ചെയ്യുകയും അവരുടെ ഔട്ട്‌ റീച് മാനേജർമാരും ഭരണ അധികാര ദല്ലാൾമാരാകുന്നതാണ് പ്രശ്‍നം. മന്ത്രിമാർ കൂടുതൽ സമയം ഉത്‌ഘാടന മഹാ മേളങ്ങൾക്കും മറ്റു കലാ പരിപാടികൾക്കും സ്റ്റേറ്റ് കാറുകളിൽ പോലീസ് അകമ്പടിയോടു കറങ്ങി നടക്കും. ഓഫിസിൽ ഇരുന്നു അവരെ ഏൽപ്പിച്ച ജോലികൾ കാര്യക്ഷമമായി ശരാ ശരി 8 മണിക്കൂർ ജോലി ചെയ്യുന്ന ഏത്ര മന്ത്രിമാരുണ്ട്? മന്ത്രിമാരുടെ 360 ഡിഗ്രി പെർഫോമൻസ് അസീസ്സ്മെന്റ് നടത്തുകയാണെങ്കിൽ പത്തു മാർക്കിൽ അഞ്ചു മാർക്ക് കിട്ടുന്ന ഏത്ര മന്ത്രിമാരുണ്ട് ഇവിടെ? ഐ ഏ എസ്സ്‌ കാരുടെ അല്ലെങ്കിൽ സീനിയർ സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ ഫയൽ പഠിച്ചു തീർപ്പാക്കാൻ കഴിവുള്ള ഏത്ര പേരുണ്ട്?. സർക്കാർ പോളിസികൾ പഠിക്കുകയും എഴുതുകയും ചെയ്യുവാൻ കഴിവുള്ള എത്ര മന്ത്രിമാരുണ്ട്?
തിരഞ്ഞെടുപ്പിന് മുമ്പ് തൊഴു കൈയ്യോടെ വിനയത്തിന്റ ആൾരൂപമായി ജന സേവകരായി പ്രത്യക്ഷപെടുന്നവർ എന്ത്‌ കൊണ്ടു ഭരണം കിട്ടിയാൽ അഹങ്കാരത്തിന്റെ ആൾ രൂപങ്ങളായി ജനങ്ങളുടെ മേലാളന്മാരാകുന്നു? അപ്പോൾ എന്ത് കൊണ്ടു അവരുടെ ശരീര ഭാഷയും ഭാവവും രീതിയുമെല്ലാം അധികാരം തുളുമ്പുന്ന ചെയ്തികളാകുന്നു. കാരണം ഇന്നും ഇന്ത്യയിൽ ജാതി വ്യവസ്ഥയിൽ ഊന്നിയ ഒരു ഫ്യഡൽ സംസ്കാരം അധികാര വിനിമയ വ്യവഹാരങ്ങളിൽ രൂഢമൂലമാണ്. അത് കൊണ്ടാണ് മന്ത്രിമാരിൽ പലരും നാട്ടു രാജാക്കൻമാരെ പോലെയോ ഫ്യുഡൽ പ്രഭുക്കരെപ്പോലെയോ ബ്രാമ്മിണിക്കൽ മേധാവിത്തത്തോടെ പെരുമാറുന്നത്.
ഇതിൽ അവിടെയും ഇവിടെയും അങ്ങനെ അല്ലാത്തവർ ചിലരുണ്ട്. പക്ഷെ പൊതുവെയുള്ള രീതി ഫ്യുഡൽ നാട് വഴിയുടേതാണ്. തിയറിയിൽ എല്ലാ ജന ങ്ങളുടെയും സേവകരായ പൊളിറ്റിക്കൽ എക്സിക്യസ്റ്റീവിന്റെ ഭാഗമാകുമെങ്കിലും പ്രയോഗത്തിൽ അവർ പോലും അറിയാതെ ചില നാട് വാഴി സ്വഭാവങ്ങൾ ആ കസേരയിൽ കേറുമ്പോൾ മുതൽ അവരെ ആവാഹിക്കും. സിസ്റ്റം അങ്ങനെയാണ് ഇന്ത്യയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊളോണിയൽ മനോഭാവത്തിന്റെയും ഫ്യഡൽ സാമൂഹ്യ വൽക്കരണത്തിന്റെയും ഒരു സങ്കര സംവിധാനമാണ് നമ്മുടെ അധികാര സംഭരണം.
പലപ്പോഴും സിവിൽ സെർവെന്റുകൾ സിവിലും അല്ല സെർവെന്റുകളും അല്ല. ഭരണതേരിൽ കയറിയാൽ പലരും അൺ സിവിൾ അൺ സിവിക് കൊളോണിയൽ മേലാള സ്വഭാവമുള്ളവരാകുക എന്നതാണ് ഡിഫാൾട്ട് സിസ്റ്റം മോഡ്. അത് കൊണ്ടാണ് ശ്രീരാം വെങ്കിട്ടരാമൻമാർ കുടിച്ചു മദിച്ചു വണ്ടി ഇടിച്ചു കൊന്നാലും അവർ ജീവിതത്തിൽ മദ്യപിക്കാത്ത മാന്യൻമാരായി ഒരു പോറൽ പോലും ഏൽക്കാത്ത 'സിവിൽ സർവെൻറ് ' സാറുമാരാകുന്നത്. . അത് കൊണ്ടാണ് പണ്ടത്തെ കോളിനിയൽ സായ്പ് സാറന്മാരുടെ പ്രേതം പല ഉദ്യോഗസ്ഥ പ്രമാണി സാറുന്മാരെയും ആവാഹിക്കുന്നത്. പൊതു ജന സേവകർ (പബ്ലിക് സേവ്യേർവെൻറസ് ).സാറന്മാരയത് സായിപ്പിന്റെ കാലത്താണ്. അതിനു മുമ്പത്തെ ഏമാന്മാരും സാറുന്മാരും കൂടി അവരിൽ പലരും സാറെന്മാരായി പരിണമിക്കും. അതിനെ മറികടക്കുന്ന ഒരു 20%ഉദ്യോഗസ്ഥർ ഉണ്ടായത് കൊണ്ടാണ് ഭരണത്തിന് കുറെയെങ്കിലും സാധുതയുള്ളത്.
ജനകീയരായ മന്ത്രിമാർ പോലും അല്പം മനുഷ്യ പറ്റും നന്മയും ഒക്കെയുള്ള നന്മയുള്ള നാട് വഴികളാകും.
യൂണിവേഴ്സിറ്റികൾ സ്വയം ഭരണ സംവിധാനങ്ങൾ ആയിരിക്കണം. ഒരു മന്ത്രിയുടെ പണി യൂണിവേഴ്സിറ്റികളെ ഭരിക്കുകയോ അല്ലെങ്കിൽ മൈക്രോ മാനേജ് ചെയ്യുകയോ യൂണിവേഴ്സിറ്റി നടപടികളിൽ ഇടപെടുകയോ അല്ല. യുണിവേഴ്‌സിറ്റ് ഭരിക്കണ്ട സംവിധാനം വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ അക്കഡമിക് ഡീനുകൾ, രാജുസ്ട്രാർ, പരീക്ഷ കോൺട്രോളർ മുതലായവർ ചേർന്ന് അവരവരുടെ ജോബ് ഡിസ്‌ക്രിപ്‌ഷൻ പ്രകാരവും യൂണിവേഴ്സിറ്റി നിയമ സംഹിതയും സർക്കാർ പോളിസിയെ ആധാരമാക്കി കാര്യ ക്ഷമമായും സുതാര്യമായും ഭരിക്കുന്ന എന്നതാണ്.
പക്ഷെ ഇവിടെ നടക്കുന്നത് എന്താണ്? മന്ത്രിമാർ ഭരണ പാർട്ടിയുടെ വക്താക്കളായി പാർട്ടി താല്പര്യങ്ങളെയും അവനവിനസത്തെയും അത്പോലെ താൻ പ്രമാണിത്തവും സില്ബന്ധികളും ഉള്ള നാട്ടു പ്രമാണികളായി പരിണമിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും വാചകം മേളകൾ നടത്തി മീഡിയയിലൂടെ പി ആർ വർക്കും രാഷ്ട്രീയ മൈലേജുമുണ്ടാക്കാൻ നിരന്തരം പരിശ്രമിക്കുന്നു. പാർട്ടി പക്ഷ പാതമനുസരിച്ചു യൂണിവേഴ്സിറ്റികളിൽ അടി തൊട്ട് മുടി വരെ നിയമനങ്ങൾ നടത്തി സിണ്ടിക്കേറ്റിൽ പാർട്ടി തേർഡ് ടയറിൽ ഉള്ള സില്ബന്ധികളെ നിയമിച്ചു അവരെ വിധേയരാക്കും. പിന്നെ ഭരണ പാർട്ടി പൂരിത സിൻഡിക്കേറ്റ് വി സി യെ മൂക്ക് കൊണ്ടു ണ്ണ റാ വരപ്പിക്കുവാൻ നോക്കും. എന്നിട്ട് മന്ത്രിയുടെ പേർസണൽ സ്റ്റാഫിലെ താത്കാലിക ഉദ്യോഗസ്ഥർ തൊട്ട് ഓഫിസ് പ്യൂൺ വരെ പറഞ്ഞാൽ ഏറാൻ മൂളികളാകുവാൻ നിര്ബന്ധിക്കാരാകും. അഡ്മിഷൻ മുതൽ പരീക്ഷ നടത്തിപ്പുകളിൽ വരെ ഇടപെടും. ഇതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യസത്തിന്റ ശാപം. മന്ത്രിമാരും ഭരണപാർട്ടികളായ ഭാസ്കരപട്ടേൽമാരുടെ തൊമ്മികളാകുവാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ അധപതിപ്പിച്ചത്. നമ്മുടെ യുണിവേഴ്സിറ്റികൾക്ക് ശാപ മോക്ഷം കിട്ടണമെങ്കിൽ അത് പാർട്ടി പട്ടേലർ -തൊമ്മി അച്ചു തണ്ടിൽ നിന്ന് രക്ഷപ്പെടണം.
അല്ലെങ്കിൽ നല്ല ഗവേഷകർ കേരളത്തിൽ വരില്ല. കഴിവുള്ള വിദ്യാർത്ഥികൾ നാട് വിട്ട് ബ്രയിൻ ഡ്രയിൻ തുടരും. ഇതെല്ലാം കഴിഞ്ഞു നമുക്ക് എന്താ നോബൽ സമ്മാനം കിട്ടാത്തത് എന്തെ എന്നു ചോദിക്കാൻ ആസ്ഥാന 'ബുദ്ധിജീവികൾക്ക് ' ഉളുപ്പില്ല എന്നിടത്താണ് മലയാളി സമൂഹത്തിന്റെ തിരിച്ചറിയാൻ പോലും പറ്റാത്ത രോഗാതുര അവസ്ഥ. നമ്മുടെ പാർട്ടികളും നേതാക്കളും സെൽഫ് ഡിനെയാൽ മോഡിലാണ്. ഏത് വിധേനയും ആരെങ്കിലെ നിർത്തിയും തിരെഞ്ഞെടുപ്പ് ജയിച്ചു ഭരിക്കുക എന്നതിൽ കൂടുതൽ അജണ്ടയില്ലതെ ആവുമ്പഴാണ് മുസ്ലിം ലീഗുകാരൻ മാർക്സിസ്റ്റ് മന്ത്രിയും കൊണ്ഗ്രെസ്സ്കാരൻ ബി ജെ പി മന്ത്രിയുമൊക്കെയാകുന്നത്. പക്ഷെ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് എന്ന ധാരണ അമിത് ഷാക്ക് മാത്രമല്ല കേരളത്തിൽ ഭരണത്തിൽ ഉള്ളവർൾക്കും വല്ലപ്പോഴും തോന്നുന്നത് നല്ലതാണ്.
ഒരു മന്ത്രിയുടെ ജോലി യുവേഴ്സിറ്റിയിൽ അദാലത് നടത്തി 'പാവപെട്ട 'പിള്ളാർക്ക് മാർക്ക്‌ ദാനം ചെയ്തു നന്മ നിറഞ്ഞ നാട് വഴിയാകുകയല്ല. മറിച്ചു യുണിവേഴ്സിറ്റികളെ പോളിസി തലത്തിൽ ഇടപെട്ടു കാര്യക്ഷമതയുള്ള അക്കാദമിക് മികവുള്ള കൃത്യമായി സമയത്തു പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുന്ന സ്വയം ഭരണ സംവിധാനമാക്ക്‌കയാണ്. യൂണിവേഴ്സിറ്റി നിയമനങ്ങളിൽ ഇടപെടാതെ അവ സുതാര്യമാക്കുക എന്നതാണ്. മന്ത്രിയുടെ ജോലി സ്വന്തം മതത്തിലും ജാതിയിലും മണ്ഡലത്തിലും പാർട്ടിയിലും ഉള്ള ആളുകളെ കൊണ്ടു യുണിവേഴ്സിട്ടികളെ നശിപ്പിക്കുക എന്നതല്ല. മറിച്ചു എല്ലാ നിയമനങ്ങളിലും മികവും കഴിവും ഉള്ളവരെ നിയനാനുസ്രതമായി സുതാര്യമായി നിയമിക്കുവാനുള്ള സംവിധാനം ഉറപ്പ് വരുത്തുക എന്നതാണ്.
പരീക്ഷയും അതിന്റെ നിർണ്ണയവും പുനർ നിർണ്ണയവും കാര്യക്ഷമമാക്കിയാൽ യൂണിവേഴ്സിറ്റിയിൽ എന്തിനാണ് അദാലത്തു? യൂണിവേഴ്സിറ്റി മാർക്ക് സംബന്ധിച്ചുള്ള അദാലത്തുകൾ മന്ത്രിയോ സില്ബന്ധികളോ നടത്തണ്ട സ്ഥിതി നമ്മളുടെ യൂണിവേഴ്സിറ്റിയുടെ അതി ദയനീയ അവസ്ഥയാണ് കാണിക്കുന്നത്.
ലോകത്തെ എത്ര നല്ല യൂണിവേഴ്‌സിറ്റികളിൽ അങ്ങനെയുള്ള ' മാർക്ക് ' അദാലത്തുകൾ ഉണ്ട്? അങ്ങനെ അദാലത് നടത്തുന്ന മന്ത്രിമാരുണ്ട്? മന്ത്രിമാർ അദാലത് നടത്തേണ്ടി വരുന്നത് അവർ അവരുടെ പണി ചെയ്യാത്തത് കൊണ്ടും യൂണിവേഴ്സിറ്റി അവരെ ഏൽപ്പിച്ച പണി കാര്യ ക്ഷമമായി ചെയ്യ്തത് കൊണ്ടാണ്.
സ്മൃതി ഇറാനി എന്ന ഉന്നത വിദ്യാഭ്യാസമോ വിദ്യാഭ്യാസ പരിചയമോ ഇല്ലാത്ത ഡിഗ്രി കാര്യത്തിൽ കള്ളം പറഞ്ഞ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി ജെ എൻ യൂ അടക്കമുള്ള സെൻട്രൽ യൂണിവേഴ്സിറ്റികളെ പാർട്ടിവല്ക്കരിച്ചതിനെ വിമർശിച്ച കേരളത്തിലെ ആസ്ഥാന ബുദ്ധി ജീവികൾ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ പാർട്ടിവൽക്കരണം കണ്ടില്ലന്നു നടിക്കുമ്പഴാണ് അവർ അധികാരത്തിന്റെ തൊമ്മികളാകുന്നത്.
പ്രശ്നം എന്താണ് എന്ന് വച്ചാൽ അധികാരം കൈയ്യാളുന്ന ഭാസ്കര പട്ടേലുമാരുടെ തൊമ്മികൾ പാർട്ടിയിലും സൈബർ ലോകത്തും യുണിവേഴ്സിറ്റികളിലും കൂടുന്നു എന്നതാണ് . അവരുടെ ജോലി പട്ടേലരുമാർ എന്ത് വൃത്തികേടുകൾ പറഞ്ഞാലും ചെയ്താലും അതിനു കൈയടിച്ചു നിർവൃതിയടയുക എന്നതാണ്.
സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്നതോ വേറെ ഒരു മന്ത്രിക്ക് മുട്ടൻ ഡിഗ്രിയുണ്ടോ എന്നതല്ല പ്രശ്‍നം. അവർ പ്രസംഗിക്കുവാൻ മിടുക്കർ ആണോയെന്നതല്ല പ്രശ്‍നം. അവർ നിരന്തരം പട്ടേല്മാരായി ഉന്നത വിദ്യാഭ്യസത്തിൽ തൊമ്മിവൽക്കരണം നടത്തുന്നു എന്നതാണ്. അവർ ചെയ്യുന്ന എന്തിനും കൈയടിക്കുന്ന പാർട്ടി തൊമ്മികൾ കൂടുന്നു എന്നതാണ് പ്രശ്‍നം. കേന്ദ്രത്തിൽ ബി ജെ പി യെ വിമർശിക്കുന്നവർ ഭരണത്തിൽ അത് പോലെ താൻ പ്രമാണിത്ത അഹങ്കാരം കാണിക്കുന്നതാണ് പ്രശ്‍നം.അവരെ ഏൽപ്പിച്ച ജോലി മന്ത്രിമാർ ചെയ്യാതെ മറ്റുള്ളവരുടെ ജോലി പി ആറിന് വേണ്ടി ചെയ്തു പട്ടേലർ ആകുന്നത് ആണ്‌ പ്രശ്നം.
മന്ത്രി പട്ടേലുമാരും അവരുടെ തൊമ്മികൾ സർക്കാർ സംവിധാനത്തിലും പാർട്ടി സംവിധാനങ്ങളിലും കൂടുമ്പോഴാണ് ജനാധിപത്യം എട്ടിൽ പുല്ലു തിന്നു പാൽ ചുരത്തുന്ന എന്ന തോന്നലുണ്ടാക്കുന്ന മരീചകളാകുന്നത്
ഈ കാര്യത്തിൽ എല്ലാ ഭരണ പാർട്ടികളും പാർട്ടികൾക്കതീതമായി ഭരണത്തിൽ കയറുമ്പോൾ പട്ടേലുമാരാകും. ചില പട്ടേലുമാർ കാവിയുടുക്കും ചിലർ ത്രിവർണ്ണ ഷാൾ ഇടും ചിലർ ചുമന്ന ബാഡ്ജ് ധരിക്കും. ഈ കാര്യത്തിൽ ജാതി മത പാർട്ടി ഭേദമെന്യ പട്ടേലർമാർ അവരുടെ തൊമ്മികളെ തേടിയുള്ള അധികാര ഓട്ടപ്പാച്ചലിലാണ്.
എല്ലാവരും അങ്ങനെ എന്നു പറയില്ല. കാടടച്ചു വെടി വെക്കില്ല. മുമ്പേ പറഞ്ഞത് പോലെ ഏതാണ്ട് 20% ജനകീയരായ ജനാധിപത്യ ബോധമുള്ള കാര്യ പ്രാപ്തിയുള്ള പണിഎടുക്കുന്ന മന്ത്രിമാരും ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഉദ്യോഗസ്ഥന്മാരും ഉണ്ടായത് കൊണ്ടാണ് ജനാധിപത്യം സംവിധാനം എന്നത് ഇന്ത്യയിൽ ഒരു വലിയ പരിധിവരെ നിലനിൽക്കുന്നത്. അങ്ങനെയുള്ളവരോട് അന്നും ഇന്നും എന്നും ബഹുമാനമാണ്.
ജെ എസ് അടൂർ

ചിലകുന്നുംപുറ ചാരിറ്റി വിചാരങ്ങൾ .


ഫിറോസ് കുന്നും പറമ്പിൽ എന്ന ചെറുപ്പക്കാരനെ അറിയില്ല .ആരും നന്മ മരങ്ങൾ ആണെന്നും കരുതുന്നില്ല .മനുഷ്യരെല്ലാരും ഗുണ ദോഷ സമ്രിശമുള്ള കരുണയും കാമവും ക്രോധ ലോഭ മോഹങ്ങൾ പല അളവിലുള്ള സാമൂഹിക ജീവികളാണ് .
അയാൾ മറ്റുള്ളവരുടെ സംഭാവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചു മാരക രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുക്കുന്ന ഒരാൾ ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് മന്നസ്സിലാകുന്നത് .അങ്ങനെ അധികം വിദ്യാഭാസമോ സാമ്പത്തിക പ്രിവിലേജോ ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മതിപ്പ് തോന്നിയിരുന്നു .
കാരണം ഒരു വ്യക്തിക്ക് ഉൾവിളിയും അതുപോലെ ഒരാളുടെ പ്രശ്‌നം ഉള്ളിൽ തട്ടിയറിഞ്ഞു ഒരു മാനവിക ഐക്യ ദാർഢ്യം എന്ന ഉൾപ്രേരണയാലാണ് മനുഷ്യർക്ക് സഹജീവികളോട് കാരുണ്യം എന്ന വികാരമുണ്ടാകുന്നത് . ഇതിനെകുറിച്ച് വിവരിക്കുന്ന The Art of Giving : A socio -historical perspective എന്ന എന്റെ ലേഖനം മുമ്പ് ഞാൻ പ്രസിദ്ധീകരിച്ച Social Action : An Indian Panorama എന്ന പുസ്തകത്തിലുണ്ട് .ബുദ്ധ മതത്തിലും , ഹിന്ദു ധാര്മികതയിലും -കരുണ എന്നതും കാരുണ്യ എന്നതും ബൈബിളിലെയും യഹൂദ -ഗ്രീക്ക് പാരമ്പര്യങ്ങളിലെ ചാരിറ്റിയും ഖുറാനിലെ സക്കാത്തും/സാദക്കാത്തും ഇടത് പക്ഷ ചിന്താഗതിയിലെ സോളിഡാരിറ്റി എന്നതും എല്ലാം ഹ്യൂമൻ എമ്പതി എന്ന വികാര വിചാരങ്ങളിൽ നിന്നാണ് .ഹ്യൂമൻ എമ്പതിയാണ് എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും നിദാനമെങ്കിൽ ഹ്യൂമൻ ഡിഗ്നിറ്റിയാണ് എല്ലാ മനുഷ്യ അവകാശ പ്രവർത്തനങ്ങളുടെയും നിദാനം .
ഇവ രണ്ടും ഒരുമിച്ചു കൊണ്ട്പോകുന്ന ഒരു സൊഷ്യൽ -പൊളിറ്റിക്കൽ എത്തിക്‌സോടെ അതിന്റ പൊളിറ്റിക്കൽ ഇക്കോണമി കഴിഞ്ഞ മുപ്പത് കൊല്ലമായി മനസ്സിലാക്കുവാൻ ശ്രമിക്കുന്ന ഒരെളിയ പ്രവർത്തകൻ എന്നതിലാണ് ഈ കുറിപ്പ് .
ഹ്യൂമൻ എമ്പതി കാരണമാണ് കേരളത്തിലെ ജനങ്ങൾ ആരും പറയുകയോ നിര്ബന്ധിക്കുകയോ ചെയ്യാതെ ആയിരകണക്കിന് കോടികൾ മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വസ നിധിയിലേക്ക് കൊടുത്തത് .അത് കേരളത്തിൽ മാത്രമല്ല ലോകത്തു എല്ലായിടവും ഒരുപാട് മനുഷ്യർ പ്രകൃതി ദുരന്തങ്ങളാൽ കഷ്ടംപെടുമ്പോൾ ഇത് എനിക്കും സംഭവിക്കാം എന്ന വികാര വിചാരങ്ങളിൽ നിന്നാണ് മനുഷ്യൻ ദാനം ചെയ്യുന്നത് .എല്ലാമനുഷ്യർക്കും ദാനം കൊടുക്കണം എന്ന് എപ്പോഴും തോന്നാറില്ല .എന്നാൽ ഒരു നീതി നിഷ്ട്ട സമൂഹത്തിൽ സാമ്പത്തിന്റ റീ ഡിസ്ട്രിബൂഷൻ മാനവിക ക്ഷേമത്തിന് വേണമെന്ന സാമൂഹിക രാഷ്ട്രീയ മൂല്യ വ്യവസ്ഥ മത സംഹിതകളുടെ കോർ സോഷ്യൽ എത്തിക്സ് ആകുന്നത് .ഹിന്ദു മതത്തിലേ 'ദാന ധർമങ്ങളും ' ,പുതിയ നിയമത്തിലെ ദശാംമശവും , ഇസ്ലാമിലെ 'സാദക്കാത്തും 'എല്ലാം വോളിന്ററി നികുതി വ്യവസ്ഥകളാണ് .അത് പിന്നീട് പാരമ്പര്യമായി .സർക്കാർ സ്ഥാപനവൽക്കരിച്ചപ്പോൾ പൊതു നന്മക്കും സുരക്ഷക്കും അതുപോലെ നികുതി ഈടാക്കി തുടങ്ങി .
പ്രശ്നം ഇങ്ങനെയുള്ള ഹ്യൂമൻ എമ്പതി യിൽ തുടങ്ങിയ മാനവിക പ്രവർത്തനങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് .എല്ലാ സ്ഥാപന താല്പര്യങ്ങൾക്കും സെല്ഫ് പ്രിസെർവേഷനും നിലനിൽപ്പും ലെജിറ്റിമസിയെല്ലാം താല്പര്യങ്ങളാണ് .സാമൂഹ്യ സംഘടനയാണെങ്കിലും മത സംഘടനകൾ ആണെങ്കിലും ഏത് സ്ഥാപനവല്കൃത മനുഷ്യ വ്യവഹാരങ്ങളും നിലനിൽക്കുന്നത് നാലു ഘടകങ്ങളിലാണ് .ഒന്ന് ' ഐഡിയൽ ' (അത് സാമൂഹികമോ , രാഷ്ട്രീയമോ സാമ്പത്തികമോ ആകാം ). രണ്ടു . ഐഡന്റിറ്റി (ഇത് പല ഘടകങ്ങൾ കൂടിയുണ്ടാകുന്ന സാമൂഹിക സ്വത പ്രതിശ്ചായയാണ് ) .മൂന്ന് . ഇൻസെന്റീവ് . കാര്യങ്ങൾ എന്ത് പറഞ്ഞാലും, താല്പര്യങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല .ശമ്പളം ഇല്ലാതെ മനുഷ്യന് ജോലി ചെയ്യാൻ സാധിക്കാത്തത് നമ്മൾ ഒരു വലിയ പരിധി വരെ സ്വന്ത താല്പര്യങ്ങൾ നോക്കാതെ സമൂഹത്തിൽ ജീവിക്കുവാൻ സാധിക്കില്ല എന്നതാണ് .ചിലർക്ക് പൈസയാണ് ഇൻസെന്റീവ് .ചിലർക്ക് പദവി .ചിലർക്ക് പേരും പെരുമയും ചിലർക്ക് സ്ഥാന മാനങ്ങൾ .ചിലർക്ക് സർവൈവൽ .സെൽഫ് ഇന്റെരെസ്റ് ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തില്ല എന്നാണ് എന്റെ ധാരണ .കാരണം സെല്ഫ് ഇന്ററസ്റ്റ് അസ്തിത്വ പരമായ സത്താപരമായ സെല്ഫ് പ്രീസ്റ്റ്വേഷനുമായി ബന്ധപ്പെട്ടതാണ് .ഒരു സംഘടനാ അഥവാ സ്ഥാപനവല്കൃത വ്യവഹാരം സമൂഹത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ലെജിറ്റിമസി സാധുത വേണം . സോഷ്യൽ ലെജിറ്റിമസിയുടെ ആധാരം വിശ്വാസിതയാണ് .എന്നാൽ നിയമ സാധുതക്ക് സർക്കാർ നിയമ -നീതി വ്യവസ്ഥയാണ് ലെജിറ്റിമസി നൽകുന്നത് .ഐഡിയൽ (ആദർശം ), ഐഡന്റിറ്റി (സാമൂഹിക സത്വ പ്രതിശ്ചായ ), ഇൻസെന്റീവ് /ഇന്ററസ്റ്റ് (താല്പര്യങ്ങൾ ), ലെജിറ്റിമസി (സാമൂഹിക -നിയമ സാധുത ) എന്നീ നാലു ഘടകങ്ങൾ ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പിന് ആവശ്യമാണ് .ഇതിൽ ഏതെങ്കിലും ഒരു ഒപ്ടിമത്തിൽ കുറഞ്ഞാൽ ആ സംഘടനക്ക് അധിക നാൾ പിടിച്ചു നിൽക്കുവാനാകില്ല .അത് കൊണ്ടാണ് അതാത് സംഘടനയിലും പാർട്ടികളും സ്വയം ന്യായീകരിക്കുന്നത് . കാരണം പബ്ലിക് അകൗണ്ടബിലിറ്റി ഏത് ഒരു സ്ഥാപനത്തിനും പ്രധാനമാണ് .
ഒരു വ്യക്തി പൊതു വ്യക്‌തി ,അധവാ പബ്ലിക് പേഴ്സണാലിറ്റി ആകുമ്പോൾ ആ വ്യക്‌തി സ്ഥാപനവൽക്കരിക്കപ്പെടുകയാണ് .അത് കൊണ്ട് മുകളിൽ വിവരിച്ച ഘടകങ്ങളും സാമൂഹിക നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും ബാധകമാണ് .
ഫിറോസ് കുന്നും പറമ്പിൽ പെട്ടന്ന് സ്ഥാപന വൽക്കരിക്കപ്പെട്ടു പേരും പെരുമയും സാധുതയുമുണ്ടായ ഒരു സാധാരണ ചെറുപ്പക്കാരനാണ് .പലപ്പോഴും പെട്ടന്ന് പേരും പെരുമയും വരുമ്പോൾ പലരും ആ ഓളത്തിൽ പോങ്ങു തടികളാവും .(get carried away )ഒഴുക്കിന് അനുസരിച്ചു നീന്തും .പക്ഷെ മുമ്പിൽ ഉള്ള ചുഴികളിൽ പെട്ട് ഉഴറി അവസാനിക്കും . ഫിറോസിന് സംഭവിച്ചത് ' വിക്ടിം ഓഫ് സക്സസ് ' എന്ന അവസ്ഥയാണ് .പല കാരണങ്ങളാൽ നമ്മളിൽ പലരും പലതിലും വിജയിക്കുന്നത് നമ്മുടെ മിടുക്ക് കൊണ്ടല്ല . ക്രീച്ചർ ഓഫ് സെർകംസ്റ്റാൻസ് .അഥവാ ചില സമയത്തു എത്തേണ്ട സമയത്തു എത്തി എന്ന ഭാഗ്യം കൊണ്ടും ഒരു പേരുടെ സഹായത്താലും മേലോട്ട് പോയവർ .പക്ഷെ അവർ കുന്നിനു മുകളിലായാൽ അവർക്ക് അവർ ഒരു 'സെല്ഫ് മെയ്ഡ് ' വണ്ടർ ആണെന്ന് തോന്നും .അഹങ്കാരം പിന്നെ തനിയെ വരും .ഞാൻ മിടു മിടുക്കൻ എന്ന ഭാവം എങ്ങനെയോ ഉള്ളിൽ കയറും .അത് അപകടമാണ് .അഹങ്കാരം അറിയാതെ മനസ്സിൽ വരുമ്പോൾ ,പണ്ട് വല്യമ്മച്ചി ക്‌ളാസിലും സ്‌കൂളിലും ഒന്നാമനായപ്പോൾ പറഞ്ഞത് ഓർമ്മ വരും .' ഒരു പടി ഉയരുമ്പോൾ മൂന്നു പടി താഴണം ' എന്ന് .അഹങ്കാര അധികപറ്റു തുടങ്ങിയാൽ ആനയും അടി തെറ്റി വീഴും .
ഫിറോസ് എന്ന ചെറുപ്പക്കാരനോടുള്ള അനുഭാവത്തിന് കോട്ടം തട്ടിയത് അയാളെ ചോദ്യം ചെയ്ത സ്ത്രീയെ ' വേശ്യ ' എന്ന് ആണധികാര അഹങ്കാരത്തോടെ മതയുക്തി ഉപയോഗിച്ച് വാക്കുകൾ കൊണ്ട് ആക്രമിച്ചപ്പോഴാണ് അതോടെ ആദ്യം തോന്നിയ മതിപ്പ് പോയി . അയാളുടെ ആ പ്രതികരണം ഒരു വിക്ടിം ഓഫ് സക്സസ് സിൻഡ്രോം ആണ് .എപ്പോൾ ഞാൻ മിടുക്കനാണ് എന്ന് ഉള്ളിൽ തോന്നുന്നുവോ അപ്പോൾ ഒരു പഴതൊലിയിൽ തെന്നിയായാലും വീഴുവാൻ സാധ്യത ഉണ്ടെന്ന് ആ ചെറുപ്പക്കാരൻ അറിഞ്ഞാൽ നല്ലത് .
ഒരാൾ ഒരു രംഗത്തു വിജയിച്ചാൽ അയാളെ ഇക്ഴ്ത്തുന്നതും ഒരു മാനുഷിക സ്വഭമാണ് .' നീ ഇപ്പോൾ അങ്ങനെ ഷൈൻ ചെയ്യണ്ട ' എന്നത് .അല്ലെങ്കിൽ മലയാളി ഡി എൻ എ യിൽ ഉള്ള ഞണ്ടു മനസ്ഥിതി , അല്പം പാര .ഇതൊക്ക സ്വാഭാവികമാണ് .മാങ്ങായുള്ള മാവിൽ കല്ലെറിയും .വിമർശിക്കപ്പെടും .പക്ഷെ അതിന്റ പുറകെ പോയാൽ നെഗറ്റിവിറ്റി കൂടും എന്നതിൽ കവിഞ്ഞൊന്നും സംഭവിക്കില്ല .ഇതും ആ ചെറുപ്പക്കാരൻ അറിഞ്ഞാൽ നല്ലത് .
അതെ സമയം ഒരു വസ്തു നിഷ്ട്ട തെളിവും അന്വഷണവും കൃത്യമായ വിവരങ്ങളും ഇല്ലാതെ ഒരാളെ ഫ്രോഡ് എന്നും കൊള്ളക്കാരൻ എന്നും വിളിക്കുന്നത് വെറും വ്യക്‌തി ഹത്യയാണ് .അഷീൽ എന്ന ഡോക്ടറെ അറിയില്ല .പക്ഷെ സർക്കാരിൽ സുരക്ഷ മിഷന്റെ തലപ്പുത്തുള്ളയാൾ അയാളുടെ സ്ഥാന മാന ഔദ്യോഗിക ലെജിറ്റിമസി ദുരപയോഗിച്ചു കൃത്യമായ വിവരങ്ങൾ ഇല്ലാതെ ഒരാളെ വ്യക്‌തി ഹത്യ ചെയ്ത FCRA എന്നൊക്കെ പറഞ്ഞു വിരട്ടി ഭീഷണി പെടുത്തുന്നതിൽ ഒരു ശരി കേടുണ്ട് .കാരണം അയാൾ ഓഫിസ് സമയത്തു ഫേസ് ബുക്കിൽ ലൈവ് ഇടുന്നത് ഒരു ഡിസ്ക്ലൈമറോഡ് കൂടിയാണ് .അദ്ദേഹം സർക്കാരിനെ പ്രതി നിധീകരിച്ചല്ല ലൈവ് ഇടുന്നത് എന്നതു .അതെ സമയം തന്നെ സുരക്ഷ മിഷൻ എന്ന പദവിയുടെ ലെജിറ്റിമെസ്സിയെ ദുരുപയോഗിച്ചു . ഇവിടെ പ്രിവിലേജ് പൊസിഷനിൽ (ഡോക്റ്റർ , സർക്കാർ ഡയറക്ക്റ്റർ ) നിന്ന് അതില്ലാത്ത ഫിറോസിനെ (വിദ്യാഭ്യാസം കുറവ് , സമൂഹത്തിൽ അധികം സാമ്പത്തിക ഇല്ലാത്ത കുടുംബ പശ്ചാത്തലം ) ആക്രമിക്കുന്നത് ധാരണകളും മുൻ വിധികളും വച്ചാണ് .അത് സർക്കാരിൽ ഉത്തരവാദിത്ത പെട്ട ഒരു ഉദ്യാഗസ്ഥന്റെ ഉത്തരവാദിത്തത്തിനു ചേർന്നതല്ല പ്രിയ അഷീൽ .
ഇതുപോലേ സർക്കാരിനെ വിമർശിച്ചു പോസ്റ്റിടുമോ ? ഓഖി ദുരന്ത പ്രതികരണത്തെ കുറിച്ച് 'വ്യക്‌തി പരമായ ' പോസ്റ്റ് ഇട്ടു എന്ന ഒറ്റക്കാര്യത്തിനാണ് ജേക്കബ് തോമസിനെപ്പോലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനെ പുറത്താക്കിയത് .എന്റെ അടുത്ത സുഹൃത്ത് കലക്റ്റർ ബ്രോ ഒരു എം പി യെ കുറിച്ച് ചില വാചകങ്ങൾ പറഞ്ഞതിന് അയാളെ പലയിടത്തു നിന്ന് ആക്രമിച്ചു . ചുരുക്കത്തിൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ കൂടുതൽ കഴിവും പ്രാപ്തിയും പ്രിവിലേജുമുള്ള ഒരു രാഷ്ട്രീയ നേതാവിനെയോ ഉദ്യഗസ്ഥനെയോ സാമൂഹ്യ നേതാവിനെയോ ഉദ്യോഗത്തിൽ വിമർശിച്ചാൽ അതിന് പ്രത്യാഘാതം ഉണ്ടാകും .
ഫിറോസിനെ വിമർശിച്ചതിൽ അല്ല പ്രശ്‌നം .പക്ഷെ ഔദ്യോകിക പ്രിവിലേജ്ഉം അതിനോട് അനുബന്ധിച്ച രാഷ്ട്രീയ പ്രിവിലേജ്ഉം ഉപയോഗിച്ച് വേറൊരാളെ ഒരു തെളിവും ഇല്ലാതെ 'ഫ്രോഡും ' ' കൊള്ളക്കാരൻ " എന്നും പറഞ്ഞു ആക്രമിച്ച രീതി തെറ്റാണ് . വിശദമായി അന്വേഷിച്ചു വസ്തു നിഷ്ട്ടമായ കാര്യങ്ങൾ ഫാക്ട് ആൻഡ് ഫിഗേഴ്സ് നിരത്തി ഉത്തരവാദിത്തതോട് കൂടി വിമർശിച്ചാൽ ഫിറോസ് മറുപടി പറയുവാൻ ബാധ്യസ്ഥനാണ് .
ഒരു കാര്യം കൂടി .ഫിറോസ് ഇത് ചെയ്യുന്നതിന് മുമ്പ് കേരളത്തിലും അല്ലാതെയും ഒരുപാട് പേർ ഇത് പോലെ ചെയ്യുന്നവർ ഉണ്ട് .മാരക രോഗവസ്ഥയിലുള്ളവരെ സഹായിക്കാൻ ദശ കോടികൾ ക്രൗഡ് സോഴ്സിലൂടെ സഹായിക്കുന്ന രണ്ടു പ്ലാറ്റുഫോമുണ്ട് ഇന്ത്യയിൽ തന്നെ . എനിക്ക് നേരിട്ട് അറിയാവുന്ന പല സ്ഥാപനങ്ങൾ കേരളത്തിലുണ്ട് .കേരളത്തിൽ സി പി എമും കോൺഗ്രസ്സും ലീഗും ഉൾപ്പെടെയുള്ള പാർട്ടികളും പിരിവ് എടുത്തു രോഗ സഹായം ചെയ്യുന്നുണ്ട് .ഞാൻ ഉൾപ്പെടയുള്ളവരും ബോധിഗ്രാമും ഇത് വര്ഷങ്ങളായി ചെയ്യുന്നുണ്ട് .എന്നാൽ വലംകൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്ന സോഷ്യൽ എത്തിക്സിൽ വിശ്വസിക്കയ്ന്നത് കൊണ്ട് കൊട്ടിഘോഷിക്കാറില്ല .കഴിഞ്ഞ പ്രളയ സമയത്തു കോടി കണക്കിന് രൂപ ശേഖരിച്ചു ചിലവഴിച്ചിട്ടു ഒരു പോസ്റ്റോ , പത്ര സമ്മേളനമോ ഫേസ് ബുക്ക് ലൈവോ ഇടഞ്ഞത് മനപ്പൂർവമാണ് .
ഉൾവിളിയും ഉൾക്കരുത്തും കൺവിക്ഷനും അകൗൻഡബിലിറ്റിയും ഉണ്ടെങ്കിൽ നമ്മൾ പറയാതെ തന്നെ വിശ്വാസ്യതയും സാധുതയും കിട്ടും . Legitimacy is earned through commited action in a consistent manner over a period of time with courage of conviction .Legitimacy is never demanded or claimed . Legitimacy doesn't necessarily come through quick fix or publicity . It is always earned by respecting others and combining confidence with humility .
ജെ എസ് അടൂർ

പണകൊതി മൂത്തു മീഡിയ മസാല സെൻസേഷൻ

ഒരു അമ്മയുടെയും വളരെ മിടുക്കനായിരുന്ന ഒരു ചെറുപ്പക്കാരനും ആത്മഹത്യ ചെയ്തത് പണകൊതി മൂത്തു മീഡിയ മസാല സെൻസേഷൻ റിപ്പോർട്ട് കൊണ്ടാണ് .അവരുടെ ആത്മഹത്യപോലും ചർച്ചയാകില്ല .ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിലും പിന്നെ ഹൈദ്രബാദ് സർവകലാശാലയിലും പഠിച്ചു ജെ ആർ എഫ് നേടി ഐ ഐ റ്റി ഡൽഹിയിൽ റിസേർച് ചെയ്യുന്ന ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാരാണ് ? അയാളുടെ സ്ഥാനത്തു ഇത് പ്രസിദ്ധീകരിക്കുന്നവരുടെ മക്കൾ ആയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ഇങ്ങനെ സെൻസേഷൻ ഉണ്ടാക്കി ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുമോ ?
Fahad Marzook
വ്യക്തിപരമായി മുന്നേ ഒരിക്കലും അനുഭവിക്കാത്തത്രയും പ്രയാസത്തിലാണ്. മറ്റ് പല കാര്യങ്ങളിലും മുഴുകി എന്റെ തന്നെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ഇപ്പോഴും വരുന്ന ചില വാർത്തകൾ കാണുമ്പോൾ ചില കാര്യങ്ങൾ നമ്മളെങ്കിലും ലോകത്തോട് വിളിച്ചു പറയാതിരുന്നുകൂടയെന്ന് തോന്നിയത് കൊണ്ട്‌ എഴുതേണ്ടി വരികയാണ്...
ഇതിവിടെ ഇപ്പോ എഴുതുന്നതിലെ ഔചിത്യബോധമില്ലായ്മയിൽ പ്രയാസമുണ്ട്. നിവൃത്തികേടാണ്.. സുഹൃത്തുക്കൾ ക്ഷമിക്കുക..
കേരളത്തിലെ ചില മാധ്യമങ്ങൾ ചേർന്ന് 2 മനുഷ്യജീവികളെ കൊന്നിട്ടുണ്ട്.. ഒരമ്മയെയും മകനെയും.. മാധ്യമ വാർത്തകൾ കൊന്ന് തള്ളിയ നിരവധി ജീവിതങ്ങളുടെ അക്കൌണ്ടിലേക്ക് വളരെ നിസാരമായ 2 എൻട്രി കൂടി... ഞാൻ കണ്ട മനുഷ്യരിൽ ഏറ്റവും ബുദ്ധിയും ചിന്താശേഷിയുമുള്ള ഒരുവനെ, ഈ ലോകത്തിന്റെ ദാർശനിക മണ്ഡലത്തിലേക്ക് വലിയ സംഭാവനകൾ നിസ്സംശയം വലിയ സംഭാവനകൾ നൽകുമായിരുന്ന ഒരു ഗവേഷക വിദ്യാർത്ഥിയെ, എന്റെ ഏറ്റവും അടുത്തൊരു കൂട്ടുകാരനെ മറുനാടൻ മലയാളിയും മലയാള മനോരമയും മലയാളം വാർത്തയുമെല്ലാം ചേർന്ന് ഡൽഹിയിലെ ഒരു റെയിൽവേ ട്രാക്കിലിട്ട് കഷ്ങ്ങങ്ങളാക്കിയിട്ടുണ്ട്. പൊതിഞ്ഞു കെട്ടി അവന്റെയും അമ്മയുടെയും ജീവനറ്റ ശരീരം ഇന്നലെ മുതൽ ആശുപത്രി മോർച്ചറിയിലുണ്ട്. മറുനാടനിലെയും മനോരമയിലെയും അന്വേഷണാത്മക സെൻസേഷണൽ ജീർണലിസ്റ്റുകൾക്ക് മുതലാളിമാർ ടിക്കെറ്റ് എടുത്ത് കൊടുക്കാൻ കൂടി ദയവുണ്ടാകണം... അവിടെ പോയി ആ ശരീരങ്ങൾ തിന്ന് തീർക്കട്ടെ അവരുടെ അന്വേഷണ ത്വര.!
അവർക്ക് മാത്രമല്ല... കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ഈ നാട്ടിലെ നീതി സമ്പ്രദായത്തിനും ഈ അരുംകൊലയിൽ പങ്കുണ്ട്. നിങ്ങളാഘോഷിച്ച കൂടത്തായി കൊലപാതകം ഈ നാടിനെ ഏറ്റവും മോശമായ രീതിയിൽ ബാധിച്ചു തുടങ്ങിയതിന്റെ ആദ്യത്തെ ഇരയാണെന്റെ സ്റ്റാൻലിയും അമ്മയും.!
ഡൽഹിയിലെ സെന്റ്‌ സ്റ്റീഫൻസ് കോളേജ് എന്ന രാജ്യത്തെ ഏറ്റവും പ്രെസ്റ്റീജിയസ് ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ ഞങ്ങടെ സ്റ്റാൻലി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫിയിലാണ് മാസ്റ്റേഴ്സിന് ചേർന്നത്. PG സമയത്ത് തന്നെ UGC യുടെ JRF നേടി ഡൽഹി IIT യിൽ Phd ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഹൈദരാബാദിൽ ഞങ്ങൾ സംസാരിച്ചതത്രയും മനുഷ്യരുടെ പ്രയാസങ്ങളെ കുറിച്ചായിരുന്നു. മറ്റുള്ളവരെ കുറിച്ച് ഇത്രയധികം ആർദ്രത സൂക്ഷിക്കുന്ന അപൂർവം മനുഷ്യരെയെ എനിക്ക് നേരിട്ടറിയൂ. അതിലൊരുത്തനായിരുന്നു ഞങ്ങടെ സ്റ്റാൻലി. രോഹിത് വെമുലയുടെ ആ സമര സഖാവിന് ആത്മഹത്യ ചെയ്യാൻ കഴിയുമായിരുന്നില്ല! പാവത്തിനെ അതിലേക്ക് തള്ളിയിട്ടതാണ്.
അന്ന് അവനുണ്ടായിരുന്ന ഒരേയൊരു ദുഃഖം അച്ഛൻ മരിച്ച ശേഷം അമ്മ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏകാന്തതയും പ്രയാസങ്ങളുമായിരുന്നു. അത് കൊണ്ടാണ് പലരുടെയും എതിർപ്പുകളെ പോലും മറികടന്ന് അവൻ മുൻകയ്യെടുത്ത് അമ്മയുടെ പുനർവിവാഹം നടത്തിയത്. പാവം ആ അമ്മയുടെ സങ്കടങ്ങൾക്ക് വലിയൊരു ആശ്വാസമായി അതെന്ന് അവൻ ഞങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പുള്ളിയുടെ സ്നേഹത്തെ കുറിച്ചും. നിർഭാഗ്യം അവരുടെ ജീവിതത്തിൽ സംഭവിച്ചത് അദ്ദേഹം ആത്മഹത്യ ചെയ്തതോടെയാണ്. സ്വത്ത്‌ തർക്കത്തിന്റെ പേരിൽ സ്റ്റാൻലിക്കും അമ്മക്കുമെതിരെ അദ്ദേഹത്തിന്റെ ബന്ധുക്കൾ ഒരു സിവിൽ കേസ് കൊടുത്തിരുന്നു. മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടായിരുന്നുവെങ്കിലും അവരതിനെ നിയപരമായി നേരിട്ട് വരികയുമായിരുന്നു.
അതിനിടയിലാണ് മലയാളം മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ കൂടത്തായി കേസ് വരുന്നത്. അതോടെ കേരളത്തിൽ ഇന്നേ വരെ നടന്ന ആത്മഹത്യകൾ ഒക്കെ ഭാര്യമാരുടെ സയനേഡ് കൊലപാതകങ്ങളായിക്കഴിഞ്ഞല്ലോ.. അതോടെ സംശയം ഉന്നയിച്ചു സ്റ്റെപ് ഫാദറിന്റെ കുടുംബം കോടതിയിൽ പോവുകയും അത് കൂടി അന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. നല്ലൊരു ചൂടുള്ള വാർത്ത വീണ് കിട്ടിയ മനോരമയും മറുനാടനും ചേർന്ന് പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത എഴുതി. സ്വത്ത്, കോടികൾ, രണ്ടാം ഭാര്യ, അവരുടെ മകൻ, ആത്മഹത്യ അങ്ങനെ എല്ലാ ചേരുവകളും ചേർത്ത് കഥ മെനഞ്ഞു.
നിരപരാധികളായ സാധാരണ മനുഷ്യർക്ക് ഇത് താങ്ങാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല... നീതിപീഠത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട്‌ അത് അവർ നേരിടാൻ തയ്യാറായിരുന്നു. പക്ഷെ മാധ്യമ കഥകളെ അതിജീവിക്കാൻ അവർക്ക് പറ്റിയില്ല.. അത് സാധാരണക്കാരായ പാവം മനുഷ്യർക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നുമില്ല.. ഇന്നലെ രാവിലെ അമ്മ പോയി... ഉച്ചയോടെ അവനും!
ഒട്ടും പ്രിയപ്പെട്ടവരല്ലാത്ത മാധ്യമപ്രവർത്തകരെ.. നിങ്ങളുടെ ഒരു വാർത്ത പോലും ഇനി ജീവിതത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയില്ല.. അത്ര convincing ആയി കള്ളക്കഥ എഴുതാൻ കഴിവുള്ളവരാണ് നിങ്ങൾ.. മനുഷ്യന്റെ പച്ചമാംസം തിന്ന് കൊഴുത്തവർ...
അലൻ സ്റ്റാൻലിയെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പട്ട ഒരാളോട് ചോദിച്ചാൽ പോലും നിങ്ങൾക്കത് മനസ്സിലാകുമായിരുന്നു. പുസ്തകങ്ങളെയും യാത്രകളെയുമല്ലാതെ സ്റ്റാൻലി സ്നേഹിച്ചിരുന്നത് മനുഷ്യരെ മാത്രമായിരുന്നെടോ.. സ്വത്തും കോടികളും!!
ഇതിവിടം കൊണ്ട്‌ തീരുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ സ്റ്റാൻലിയെ നഷ്ടമായി. ഇത് വായിക്കുന്ന ഓരോരുത്തർക്കും നഷ്ടങ്ങൾ വരാൻ പോവുകയാണ്. കൂടത്തായി issue ന് ശേഷമുള്ള കേരളം ഒരു ദുരന്തമാവും... മാധ്യമ പുങ്കവന്മാർ ഇനിയും ആളുകളെ എഴുതിക്കൊല്ലും... ഇനി ആത്മഹത്യ ചെയ്യുന്ന ഭർത്താക്കന്മാരെയൊക്കെ ഭാര്യമാർ കൊന്നതാക്കി സ്റ്റോറികൾ വരും... കുടുംബക്കാർക്ക് സംശയവും കേസും വരും... സാധാരണ മനുഷ്യർ മാധ്യമ വിചാരണയും നാട്ടുകാരുടെയും കുടുംബക്കാരുടെയും അടക്കംപറച്ചിലുകളെയും അവഹേളനങ്ങളേയും അതിജീവിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യും... അമ്മായിയമ്മമാർ മരുമക്കൾ കൊല്ലാൻ വരുന്ന ഭീതിയിൽ ജീവിക്കും, ആ ഭീതി സൃഷ്ടിക്കുന്ന അസ്വസ്ഥതയാവും ഓരോ കുടുംബത്തിലുമെനി. ഓരോ വീട്ടിലും അശാന്തി പടർന്നു തുടങ്ങുകയാണ്.
നമുക്ക് നേരിട്ട് അറിയാവുന്ന മനുഷ്യരായത് കൊണ്ട് മാത്രമാണ് ഇവന്മാരുടെ വാർത്തയിലെ കള്ളം മനസ്സിലാവുന്നത്...
പ്രിയപ്പെട്ടവരേ മാധ്യമ സ്റ്റോറികൾ കണ്ട് ആവേശം കൊള്ളുന്ന സ്വഭാവം ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ട്‌ മാത്രമാണ് ഇവിടെ ഇതിടുന്നത്...
വ്യക്തിപരമായി പല കാരണങ്ങളാൽ വലിയ നഷ്ടമാണ്... വലിയ വിഷമത്തിലാണ്.. ഞാൻ മാത്രമല്ല.. ഓരോ സുഹൃത്തുക്കളും... ഇത് വായിക്കുമ്പോൾ അവർക്ക് കൂടുതൽ വിഷമം ആകുമെന്ന് അറിയാം. ഇത്രയും എഴുതാൻ പറ്റുമെന്ന് വിചാരിച്ചതല്ല.. തെറ്റിദ്ധാരണകൾ ഇനിയും പടരുമെന്നും ഈ മൃതദേഹങ്ങളും അവർ വിറ്റ് തിന്നുമെന്നുള്ളത് കൊണ്ടും എനിക്കറിയാവുന്ന കാര്യങ്ങൾ എഴുതിയതാണ്..
ബഹുമാനപ്പെട്ട നീതി നിർവഹണ സംവിധാനമേ.. ഈ കൊലപാതകത്തിൽ സിസ്റ്റത്തിന് വലിയ പങ്കുണ്ട്. ഒരു കേസിൽ കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതർ മാത്രമാവുന്ന മനുഷ്യരുടെ വിവരങ്ങൾ ഇങ്ങനെ മാധ്യമങ്ങൾക്ക് ആഘോഷിക്കാനും നിരപരാധികൾക്ക് ക്യാപിറ്റൽ പണിഷ്മെന്റ് തന്നെ നൽകാനും ഇനിയും വഴിയൊരുങ്ങട്ടെ.. ആ കാര്യം പോലും മനസ്സിലാക്കാനും ഇടപെടാനും ശേഷിയില്ലാത്ത സിസ്റ്റത്തോട് പ്രതിഷേധമല്ല സഹതാപമാണ്..! നിരപരാധികൾ മാനഹാനി കൊണ്ട്‌ മരിച്ചു കൊണ്ടേയിരിക്കട്ടെ... എഴുതിയും പറഞ്ഞും മാധ്യമ ആരാച്ചാന്മാർ വിധി നടപ്പിലാക്കി സന്തോഷിക്കട്ടെ...

Wednesday, October 16, 2019

ദാരിദ്ര്യ നിർമാർജന നോബൽ വിചാരങ്ങൾ


ദാരിദ്ര്യം എങ്ങനെയുണ്ടാകുന്നു? അതെങ്ങനെ പരിഹരിക്കാം? എന്നുള്ള ചോദ്യങ്ങൾ മനുഷ്യൻ ചോദിക്കുവാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്ഷങ്ങളായി.
ഇപ്പോൾ സാമ്പത്തിക ശാസ്ത്രത്തിൽ മൂന്നു പേർക്ക് നൊബേൽ കിട്ടിയത് സാമൂഹിക ശാസ്ത്ര ഗവേഷണ രംഗത്ത് മുമ്പേ ഉണ്ടായിരുന്ന ഒരു വിവര ശേഖരണ രീതി സംവിധാനമായ റാണ്ടമൈസിഡ് കണ്ട്രോൾ ട്രയൽ (Randomized control Trial -RCT) ഡെവലെപ്മെൻറ് ഇക്കോണോമിക്സിൽ ഉപയോഗിച്ചു വിവര ശേഖരണം നടത്തി വിശകലനം നടത്തിയ തെളിവൂകൾ ദാരിദ്രം നിർമാർജനത്തിന് വേണ്ടിയുള്ള പൊതു നയങ്ങൾ (പബ്ലിക് പോളിസി )പ്രയോഗിച്ചതിനാണ്. ആ പരീക്ഷണ രീതി ശാസ്ത്രം 1940 കളിൽ തന്നെ ക്ലിനിക്കൽ മെഡിക്കൽ ഗവേഷണ രംഗത്തു ഉപയോഗിച്ച് തുടങ്ങിയതാണ്.. സാമൂഹ്യ ശാസ്ത്ര ഗവേഷണ രംഗത്തുള്ള ഒരു പ്രശ്നം ഗവേഷകരുടെ ധാരണകളും അനുഭവും മുൻ വിധികളും എങ്ങനെ ഗവേഷണത്തിന്റ ഗതിയിൽ 'ബയാസ്സ് ' ഉണ്ടാക്കുന്നു എന്നതാണ്. അത് കൊണ്ടാണ് സാമൂഹ്യ ഗവേഷണ സർവേകളിൽ പലപ്പോഴും റാൻഡം സാംപ്ലിങ് എന്ന രീതി പ്രയോഗിക്കുന്നത്.
ഇപ്പോൾ നോബൽ കിട്ടിയവർ അവരുടെ പോവെർട്ടി ആക്ഷൻ ലാബ് എന്നതിൽ കൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തെ പല രാജ്യങ്ങളിലും ദാരിദ്ര്യ നിർമാർജനവും മാനവിക വികസനം ഗവേൺസ് വിഷയങ്ങളിലെ പദ്ധതികൾ വിവിധ തരം റാണ്ടമൈസെഡ് കൺട്രോൾ ട്രയലിലൂടെ വിവര വിശകലനം നടത്തി ഈ പദ്ധതികളെ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ശ്രമത്തിലാണ്. ഒരു തലത്തിൽ അവർ ഒരു ഗ്ലോബൽ ഗവേഷണ കംസൽട്ടിങ് നെറ്റ്വർക്കാണ്.
ഈ പരീക്ഷണ രീതി ശാസ്ത്രം ഒരു പരിധിവരെ നിലവിലുള്ള ആരോഗ്യം, വിദ്യാഭ്യാസം ന്യൂട്രീഷൻ വാക്സിനേഷൻ പദ്ധതികളെ കാര്യക്ഷമമാക്കൻ സഹായിക്കും. കാരണം മുൻവിധികൾ കുറച്ചു ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്നവരുടെ ഫീഡ്ബാക് വിവര ശേഖരണത്തിലൂടെ സംഘടിപ്പിച്ചു വിശകലനം ചെയ്ത് അതാതു പ്രത്യേക സാഹചര്യങ്ങളിൽ ഒരു പദ്ധതി യുടെ നടത്തിപ്പിലെ പാളിച്ചകളെ മാറ്റാം എന്നതാണ്.
ഉദാഹരണത്തിന് കേരളത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആദിവാസി വികസനത്തിന് വേണ്ടി ആയിരക്കണക്കിന് കോടികൾ ചിലവാക്കിയിട്ടും ആദിവാസികളുടെ അവസ്ഥയിൽ എന്ത്‌ കൊണ്ടു മാറ്റമുണ്ടായില്ല എന്നത്. പോവെർട്ടി ആക്ഷൻ ലാബുകാർ അവിടെപ്പോയി ആദിവാസികളുടെ ഇടയിൽ അവരുടെ മെതഡോളേജി ഉപയോഗിച്ച് വിവര ശേഖരണം നടത്തി അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും ഇപ്പോഴത്തെ പദ്ധതികളിൽ മാറ്റങ്ങൾ നിർദേശിക്കും. പക്ഷേ ഇത് പണ്ട് തൊട്ടേ പല കണ്സള്റ്റസി കമ്പിനികളും ചെയ്യുന്നതാണ്. ഇപ്പോഴും കേരളത്തിൽ പല കണ്സൽറ്റന്സി കമ്പിനികളും ഇത് ചെയ്യുന്നുണ്ട്
കേരളത്തിലും ഇന്ത്യയിലും എന്ത് കൊണ്ടു നോബൽ ജേതക്കൾ ഉണ്ടാകുന്നില്ല?
ഗവേഷണം എം ഐ ട്ടി യി ലും ഹാർവാർഡിലും ഉള്ള പ്രൊഫസർമാർ ചെയ്യുമ്പോൾ അതിനു അക്കാഡമിക് ഹാലോയും സാധുതയു സാമ്പത്തിക -രാഷ്ട്രീയവൂമായി ബന്ധപ്പെട്ട അമേരിക്കൻ ആധികാരികതയുംമുണ്ടന്നതാണ്. ബില്ല് ഗേറ്റ്സ് ഫൌണ്ടേഷൻ അടക്കം കോടി കണക്കിന് ഡോളർ അവിടെ കൊടുക്കും. അത് ആ യൂണിവേഴ്സിറ്റികളുടെ ഗവേഷണം ലീഗസിയും ബ്രാൻഡ് വലിപ്പം കൊണ്ടു കൂടിയാണ്. പൊളിറ്റിക്കൽ ഇക്കോണമി ഓഫ് നോളേജ് ഗവേഷണ അംഗീകാരത്തിൽ ഒരു പ്രധാന ഘടകമാണ്.
ഇതേ മെതഡോളേജി നമ്മുടെ സീ ഡി എസ്സ്‌, ടി ഐ എസ്സ്‌ എസ്സ്‌ അല്ലെങ്കിൽ ജെ എൻ യു നടത്തിയാൽ മുറ്റത്തെ മുല്ലക്ക് നമുക്ക് മണം ഉണ്ടാകില്ല. മാത്രമല്ല പ്രോജെക്റ്റിന് ഫണ്ട് ചെയ്യുവാനും ആരുമുണ്ടാകയില്ല. അഥവാ സർക്കാർ ഫണ്ട് ചെയ്താൽ അത് പാർട്ടി അനുഭാവം നോക്കിയും ജാതി മത സമവാക്യങ്ങൾ നോക്കിയുമാണ്. അങ്ങനെ അധവാ ആരെങ്കിലും നല്ല വർക്ക് ചെയ്താൽ അതിനെ എങ്ങനെ പാര വക്കാം എന്നതായിരിക്കും യൂണിവേഴ്സിറ്റിയിൽ ഉള്ളവരുടെ പോലും സമീപനം. . അത് കൊണ്ടു ഇന്ത്യയിൽ ഉള്ള മികച്ചവർ പോലും അമേരിക്കയിലോ യുറോപ്പിലോ പോയാലെ നല്ല ഗവേഷണ സാഹചര്യമുണ്ടാകൂ. നോബൽ കിട്ടണമെങ്കിൽ നല്ല ഗവേഷണം ചെയ്യുവാനുള്ള സാഹചര്യവും സാമ്പത്തികവും വേണം. ഇന്ത്യയിൽ മിക്ക യുണിവേഴ്സിറ്റികളിലും ഇല്ലാത്ത ഒന്നാണ്. ഇന്ത്യയിൽ കഴിവ് മാത്രം പോരാ. ജാതി മത സമവാക്യങ്ങൾ പ്രധാന പ്രശ്മാണ്. അംബേദ്കറീനോട്‌ കോളാമ്പിയയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിലും ജാതി ചോദിച്ചില്ല. എന്നാൽ ഇന്ത്യയിൽ വന്നിറങ്ങിയുപ്പോൾ ജാതി പ്രശ്‍നമായി. ഒരു യൂണിവേഴ്സിറ്റിയിലും ജോലി കിട്ടിയില്ല. ഡോക്റ്റർ പൽപ്പുവിന് കേരളത്തിലും. ആ അവസ്ഥക്ക് വലിയ മാറ്റം ഇന്നും വന്നിട്ടില്ല.
അഭിജിത് ബാനർജി ജെ എൻ യു വിൽ ആയിരുന്നു എങ്കിൽ അദ്ദേഹത്തെ പുകച്ചു പുറത്ത് ചാടിച്ചേനെ. ഹിസ്റ്ററിയിൽ ഒരു നൊബേൽ ഉണ്ടായിരുന്നു എങ്കിൽ റോമില ഥാപ്പർക്ക് അർഹതയുണ്ട്. പക്ഷേ അവരോട് സംഘ പരിവാർ അൽപത്തര അക്കാദമിക്കുകൾ എങ്ങനെയാണ് പെരുമാറിയത് എന്ന് നമുക്ക് അറിയാം.
എന്റെ ഒരു ആത്മ സുഹൃത്തു ഏറ്റവും കൂടുതൽ നൊബേൽ കിട്ടിയിട്ടുള്ള മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂറ്റിലാണ് പി എച്ച ഡി ചെയ്തത്. അയാളോട് അന്നു ഞാൻ പറഞ്ഞതാണ് മാക്സ്പ്ലാങ്കിൽ തന്നെ തുടരാൻ. ലോക പ്രസ്തമായ പലയിടത്തുമുള്ള അവസരങ്ങൾ കളഞ്ഞു കേരളത്തിൽ വന്നു ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു എന്ന ഒരു തെറ്റേ ചെയ്തുള്ളു. അവിടെ ഏത്ര നല്ല ഗവേഷണം ചെയ്താലും ജാതിയും മതവും പാർട്ടിയും പ്രശ്‌നമാണ്. അത് ശരിയല്ലെങ്കിൽ പിടിച്ചു നിൽക്കാനോക്കില്ല. ഭരണത്തിലുള്ള പാർട്ടിയുടെ ആളല്ലെങ്കിൽ തഴയും.
അധവാ നല്ല റിസേർച്ഛ് ചെയ്താലും മാതൃഭൂമിയിലോ മനോരമയിലോ അന്തി ചർച്ചയിലോ ഇല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല. അത് മാത്രമല്ല കേരളത്തിൽ ബുദ്ധി ജീവി ആയി പരിഗണിക്കണമെങ്കിൽ താടി മാത്രം പോരാ മലയാളത്തിൽ എം എ യോ പി എച്ച ഡി യോ വേണം. ചില കഥകളും സാഹിത്യവും എഴുതി വാരികയുടെ കവർ പേജിൽ വരണം. ശാസ്ത്ര ഗവേഷകരെ ആർക്ക് വേണം? അവരെ കേരളത്തിന് അറിയില്ല.
കേരളത്തിൽ ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്ന അല്ലെങ്കിൽ ലോകത്തു ഒന്നാം തരം ഗവേഷണം ചെയ്യുന്ന മലയാളികളെ കേരളത്തിൽ അറിയാം? ലോകത്തിൽ അറിയപ്പെട്ട ജിയോലിസ്റ്റയിരുന്ന ഐ സീ ചാക്കോയെ ഏത്ര മലയാളിക്കറിയാം?
ശാസ്ത്രം ഗവേഷകർ പോലും ഒരു നാലു കഥയോ നോവലോ എഴുതണം നാലാൾ ശ്രദ്ധിക്കാൻ. നേച്ചറിലോ ലോക പ്രശസ്ത ജേണലിലോ പബ്ലിഷ് ചെയ്തിട്ട് കാര്യമില്ല കേരളത്തിൽ. അത് വായിക്കാൻ താല്പര്യമോ കഴിവോ ഉള്ളവർ ചുരുക്കം.
ഗവേഷണ രീതി ശാസ്ത്രം കൊണ്ടു മാത്രം ദാരിദ്ര്യം കുറയുമോ?
കഴിഞ്ഞ മുപ്പതു കൊല്ലമായി പഠിച്ച വിഷയമാണ് ദാരിദ്ര്യംപ്രശനങ്ങളെ കുറിച്ച്. ഇത് എഴുതുമ്പോൾ ഏതാണ്ട് 800 മില്ല്യൻ ആളുകൾ മൂന്നു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരും പോഷകഹാര കുറവും ഉള്ളവരാണ്. ഒരു ദിവസം 1.25ഡോളറിൽ താഴെ വരുമാനത്തിൽ ജീവിക്കുന്നവർ ഏതാണ്ട് നൂറു കോടി.
പ്രശ്നം ഒരു ഗവേഷണം രീതി ശാസ്ത്രം കൊണ്ടു തീരുന്നതല്ല. ഏതാണ്ട് ഏഴു കൊല്ലത്തോളം സസ്കസ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് സ്റ്റഡീസിലെ (IDS)വിസെറ്റിങ്‌ ഫെല്ലോ ആയിരുന്നപ്പോൾ ഈ വിഷയങ്ങൾ ആയിരുന്നു പഠന ഗവേഷണ വിഷയങ്ങൾ അതിനു വേണ്ടിയുള്ള അഡ്വക്കസിയാണ് പഠിപ്പിച്ചത്. അവിടെ ഉണ്ടായൊരുന്ന പ്രൊഫസർ റോബർട്ട്‌ ചേമ്പേഴ്‌സ് വികസിപ്പിച്ച പാർട്ടിസിപ്പറ്ററി റിസേര്ച് അപ്പ്രൈസൽ (പി ആർ എ ) അത് പോലെ ആർ ആർ എ (റാപിഡ് റൂറൽ അപ്പ്രൈസൽ )ഇതെല്ലാം പോവെർട്ടി ആക്ഷൻ ലാബിനെക്കാൾ വളരെ മുമ്പ് 1980കൾ തുടങ്ങിയ പഠന ഗവേഷണ രീതികളാണ്. അത് കൊണ്ടു തന്നെ പോവാർട്ടി ആക്ഷൻ ലാബ് ചെയ്യുന്ന ഫീഡ് ബാക്ക് ഡേറ്റാ അനാലിസിസ് നേരത്തെ തന്നെ ഉപയോഗിച്ചതാണ്. സോഷ്യൽ ഓഡിറ്റ് പോലുള്ള മെത്തേഡ് ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയതും പോവെർട്ടി ആക്ഷൻ ലാബിന് മുമ്പെയാണ്.
വളരെ സജീവമായി ഗവർണസ് /പോളിസി അഡ്വക്കസി മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടു ഈ കാര്യങ്ങൾ ഇപ്പോഴും പഠിക്കുവാൻ ശ്രമിക്കുന്ന ഒരാളാണ്. കാരണം ഈ രംഗത്തു ഒരു പാർട്ടിസിപ്പന്റ് ഒബ്സെർവരാണ്. 2004 മുതൽ 2007 വരെ ഗ്ലോബൽ കാൾ ടു ആക്ഷൻ എന്ന 110 രാജ്യങ്ങളിൽ ഉണ്ടായിരുന്ന (ചിലയിടത്തു മേക് പോവെർട്ടി ഹിസ്റ്ററി )കാംപൈയിന്റ് ഗ്ലോബൽ ചെയർ അയൊരുന്നു. പിന്നീട് യൂ എന്നിൽ ഇപ്പോഴത്തെ എസ് ഡി ജി ആശയ രൂപീകരണത്തിൽ സജീവമായൊരുന്നു.
ഇതിന്റയൊക്കെ വെളിച്ചത്തിൽ മനസ്സിലാക്കുന്നത് ദാരിദ്ര്യം എന്നത് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ചരിത്ര പരവും പരിസ്ഥിതികവൂമായ ഒരു പാട് കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണ്. മനുഷ്യന് ആവശ്യമായ ആഹാരവും ആരോഗ്യവും വസ്ത്രവും, പാർപ്പിടവും വിദ്യാഭ്യസവും ഇതൊക്കെ ആർജിക്കാനുള്ള സാമൂഹിക -സാമ്പത്തിക അവസ്ഥയോ അതിനു തക്ക തൊഴിലോ വരുമാനമോ ഇല്ലാത്തതിനെയാണ് ദാരിദ്ര്യം എന്നറിയപ്പെടുന്നത്. പക്ഷേ അത് മനുഷ്യനായി ജീവിക്കുവാനുള്ള ഓരോളുടെയും അവകാശ നിഷേധം കൂടിയാണ്. അതിന്റെ ഒരു പ്രധാന കാരണങ്ങളിൽ ഒന്നു ഭൂമിയുടെയും പ്രകൃതി വിഭങ്ങളുടെയും അസമത്വവും അന്യായവും നീതിനിഷ്ട്ടമല്ലാത്ത അധികാര.വ്യവഹാരവും പ്രയോഗവുമാണ്
ആരാണ് ദരീദ്രർ.? ദാരിദ്ര്യത്തിന് നിറവും ജാതിയും മതവും ലിംഗവൂമുണ്ടോ?
ഉണ്ട്.
അത് നാളെ.
തുടരും
ജെ എസ് അടൂർ

ദാരിദ്ര്യ ലഘൂകരണത്തിന് നോബൽ .


ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർക്കാണ് .അമേരിക്കയിൽ ബോസ്റ്റണിലുള്ള പ്രശസ്തമായ മസ്സാച്യുസെറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നൊലെജിയിലെ പ്രൊഫെസ്സർമാരായ അഭിജിത് ബാനർജി , എസ്ഥേർ ഡഫ്ളോ , ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫെസ്സറായ മൈക്കിൾ ക്രെമർ എന്നിവരാണ് നൊബേൽ സമ്മാനം പങ്കിട്ടത് .
കാരണം വികസന സാമ്പത്തികശാസ്ത്രത്തിൽ അവർ നടത്തിയ സാമൂഹ്യ ശാസ്ത്ര റാൻഡം സാംപ്ലിങ് വിവര ശേഖരണ രീതിയിലൂടെ കിട്ടുന്ന തെളിവുകൾ പൊതു നയ (പബ്ലിക് പോളിസി )രൂപികരണത്തിലും നടത്തിപ്പിലും എങ്ങനെ ഉപയോഗിക്കാം എന്നതിനാണ് . പരീക്ഷണാത്മകമായ ഗവേഷണ വിവര ശേഖരണ രീതിസംവിധാനത്തെ അവർ പോവെർട്ടി ആക്ഷൻ ലാബ്‌ എന്ന ഗവേഷണ പരിശീലന പരിപാടികളിൽ കൂടി പ്രശസ്തമാക്കി . 2003 ലാണ് അവർ പോവെർട്ടി ആക്ഷൻ ലാബ് വിവിധ ഡോണർ ഏജൻസികളുടെ സഹായത്തോടെ എം ഐ റ്റിയിൽ തുടങ്ങിയത് . ഇതിനാധാരം അഭിജിത് ബാനർജി 90കളുടെ മദ്ധ്യം മുതൽ ഇന്ത്യയിൽ ചെയ്ത ഫീൽഡ് ഗവേഷണങ്ങളാണ് .
അന്ന് അദ്ദേഹത്തിന്റ കൂടെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഫ്രഞ്ച്കാരിയായ എസ്ഥേർ ഡാഫ്‌ളോയുമായി ചേർന്നാണ് 2003 ഇൽ പോവെർട്ടി ആക്ഷൻ ലാബ് തുടങ്ങിയത് . പിന്നീട് അതിന് സൗദി ബില്ല്യനയരും എം ഐ റ്റി യിലെ പൂർവ വിദ്യാർതിയുമായ മുഹമ്മദ് ജലീൽ അദ്ദേഹത്തിന്റ പിതാവിന്റ പേരിൽ കൊടുത്ത എൻഡോവ്മെന്റിന്റ പേരിലാണ് അത് അബ്ദുൾ ലത്തീഫ് ജലീൽ പോവെർട്ടി ആക്ഷൻ ലാബായത് . അത് ജെ -പാൽ (J-PAL ) എന്ന പേരിലാണ് അറിയപ്പെടുന്നത് .
2005 മുതൽ അവരുടെ പ്രവർത്തനങ്ങളെ അറിയാം .കാരണം അത് എം ഐ റ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള എൻ ജി ഓ ഗവേഷണ നെറ്റ്വർക്കാണ് .അവർക്ക് ഏഷ്യയിലും ആഫ്രിക്കയിലും എല്ലാ റീജനിലും റിസേർച് സെന്ററുളളുണ്ട് .ഏതാണ്ട് 80രാജ്യങ്ങളിലെ ഡേറ്റ സെറ്റുള്ള ആഗോള നെറ്റ് വർക്ക് അറിയപ്പെടുന്നത് ഗവേഷണ തെളിവുകളുടെ വെളിച്ചത്തിലുള്ള പൊതു നയ രൂപീകരണത്തിനാണ് . ഗേറ്റ്സ് ഫൗണ്ടേഷനും മറ്റും ചേർന്നുണ്ടാക്കിയ ഇന്റർനാഷൻ വാക്സിൻ സംരഭത്തിലെല്ലാം അവരുട റാൻഡം സാംപ്ലിങ് ഉപയോഗിച്ച് ഇമ്പാക്റ്റ് അസ്സമെന്റ് വിവര വിശകലങ്ങളാണ് ഉപയോഗപ്പെടുത്തിയത് അതുപോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും അവരുടെ ഗവേഷണ രീതി പൊതു നയ രൂപീകരണത്തിലും നടത്തിപ്പിലും ഉപയോഗിച്ചിട്ടുണ്ട് .
അവർ 2011 ഇൽ ഇറക്കിയ പുവർ എക്കോണമിക്സ് എന്ന പുസ്തകത്തിൽ അവരുടെ ഗവേഷണ രീതിയുടെ വിശദീകരണമുണ്ട് .ആ പുസ്തകം അന്ന് തന്നെ വിശദമായി വായിച്ചതാണ് .പബ്ലിക് പോളിസിയിൽ താല്പര്യമുള്ളവർ വായിക്കേണ്ട പുസ്തകം .
എന്നാൽ അവരുടെ ഗവേഷണ രീതിയെ പലരും എതിർക്കുന്നുണ്ട് .കാരണം അത് അമേരിക്കൻ ബിഹേവിയറിസത്തിന്റ വകഭേദമായ റ്റിപ്പിക്കൽ ക്വിക് ഫിക്സ് ഏർപ്പാട് എന്നതാണ് . അത് മിക്കപ്പോഴും നിലവിലുള്ള വ്യവസ്ഥയുടെ ചില ലീക്കുകൾ തടയുന്ന ഇൻക്രിമെന്റലിസമാണെന്നത് . രണ്ടാമത് ദാരിദ്ര്യത്തിന്റ കരണങ്ങളായ അസമത്വ അന്യായ വിഭവ വിന്യാസത്തെ ചോദ്യം ചെയ്യാതെ ബേസിക് വെൽഫെയർ എങ്ങനെ കാര്യക്ഷമായി വിതരണം ചെയ്യാം എന്ന നിലപാടാണ് . പലപ്പോഴും സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെടെയും സാമൂഹിക സാമ്പത്തിക നീതിയുടെയും രാഷ്ട്രീയം അവഗണിക്കുന്നു എന്നുള്ളതും വിമർശിക്കപ്പെടുന്നു . അത് പോലെ അവരുട ഒറ്റമൂലി പലപ്പോഴും ഇൻസെന്റീവ് കൊടുത്തു ആളുകളെ വെൽഫെയർ പരിപാടികളിൽ പങ്കെടുപ്പിക്കുക എന്നതാണ് . തലവേദനക്ക് ക്രോസ്സിൻ നല്ലതാണ് .പെയിൻ കില്ലർ അല്പം ആശ്വാസം നൽകും .പക്ഷെ മാരക രോഗത്തിന് അത് പലപ്പോഴും പ്രതിവിധിയല്ല .അത് പ്രതി രോധ ശക്‌തി കൂട്ടുകയില്ല .അവിടെയാണ് പ്രശ്നവും .
ജെ എസ് അടൂർ
തുടരും

ഇഗ്ളീഷ് പഠന കഥ : മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്നവർ


ഭാഷ പഠിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണ് .മനുഷ്യന്റ സാഹചര്യങ്ങൾ സാമൂഹികമാണ് . പക്ഷെ സാമൂഹിക നിർമ്മിതിയിൽ ഭാഷ ഒരു ഘടകമാണ് .കാരണം ഭാഷയിൽ കൂടെയാണ് മനുഷ്യൻ ജീവിച്ചു മരിക്കുന്നത് . ഭാഷയാണ് ഒരു സമൂഹത്തെ അടയാളപ്പെടുത്തുമ്പത് .പക്ഷെ ഈ ഭാഷ സ്വത ബോധത്തിന് സാമൂഹിക വ്യവഹാരത്തിനും സത്വത്തിനും അപ്പുറം മനുഷ്യന്റെ സത്തയുമായി ബന്ധം ഉണ്ടാകണം എന്നില്ല . കേരളത്തിൽ 'മൂന്നു 'തലമുറ ജീവിച്ച 'തമിഴൻ ' മലയാളിയാകും .തമിഴ് നാട്ടിൽ രണ്ടു തലമുറ ജീവിച്ച 'മലയാളി ' തമിഴനും ' . ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന ' ബംഗാളികൾ ' അമ്പതോ നൂറോ വര്ഷം കഴിഞ്ഞാൽ 'മലയാളി ' യാകും .
അത് കൊണ്ട് തന്നെ എല്ലാ വിധ ' ഭാഷ അസ്തിത്വ വാദങ്ങങ്ങൾക്കും ' ' ഭാഷ ശുദ്ധ വാദത്തിനും ' ' ഭാഷ സത്വ വാദത്തിനും ' സിന്ദാബാദ് വിളിക്കാറില്ല .ന്യൂസിലാൻഡിൽ ജനിച്ചു വളർന്ന എന്റെ അനിന്തരവന്മാരുടെ ഭാഷ ഇഗ്ളീഷാണ് .അത് അവരുടെ കുറ്റമല്ല .ജനിച്ചു വളർന്ന സാഹചര്യമതായത് കൊണ്ടാണ് .അവരുടെ അമ്മയുടെ ചെറുപ്പത്തിലേ സാമൂഹികവൽക്കരണമല്ല അവരുടേത് .അത് കൊണ്ട് അവരുടെ ഭാഷക്ക് ' അമ്മിഞ്ഞപാലിന്റെ രുചി ' വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല .
ഇഗ്ളീഷാണ് ഇന്നു ഇന്ത്യയിലും ലോകത്തും ഒദ്യോഗിക രംഗങ്ങളിൽ ശോഭിക്കണമെങ്കിൽ അറിഞ്ഞിരിക്കേണ്ട ഭാഷ .പക്ഷെ ഒരു മൂന്നൂറു കൊല്ലം മുമ്പ് അതായിരിക്കണം എന്നില്ല സ്ഥിതി .രാജ റാംമോഹൻറായ് ആദ്യമെഴുതിയതെല്ലാം പേർഷ്യനിലാണ് . ഇന്നത്തെ പൊളിറ്റിക്കൽ ഇക്കോണോമി മേധാവിത്തമുള്ള ഭാഷ ഇഗ്ളീഷാണ് .അത് അറിവിന്റെയും വ്യപാര വ്യവഹാരങ്ങളുടെയും വാർത്ത വിനിമയങ്ങളുടെയും അധികാര രംഗത്തെയുമെല്ലാം ഭാഷയാണിന്നു .അത് കോളനിവൽക്കരണത്തിൽ കൂടി തുടങ്ങിയതാണെങ്കിലും ഇന്ന് അത് ഒരു കോളനി ഭാഷയല്ല .മക്കാളെയുടെ ഭാഷയുമല്ല .
ഇന്ന് ലോകത്തു വളരെകൂടുതൽ ഇഗ്ളീഷ് ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ .ഇന്ത്യയിൽ തന്നെ ഇഗ്ളീഷ് നന്നായി ഉപയോഗിക്കുന്നവരിൽ എഴുതുന്നവരിൽ ഒരുപാട് പേര് മലയാളികളാണ് . ഇന്ത്യയെ ഈ രൂപത്തിൽ ആക്കിയെടുത്ത വി പി മേനോൻ പഠിച്ചത് പത്താം ക്‌ളാസ്സു വരെയാണ് .പക്ഷെ ആ പത്താം ക്‌ളാസ്സുകാരൻ ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ എത്തിയതിന് ഒരു വലിയ കാരണം ഇഗ്ളീഷിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവമായിരുന്നു .പഴയ പത്താം ക്‌ളാസ്സുകാർക്ക് ഇപ്പോഴുള്ള പോസ്റ്റ് ഗ്രാഡുവേറ്റ്സിനെക്കാളിൽ ഇഗ്ളീഷ് വൈഭവം ഉണ്ടയത് എങ്ങനെയെന്ന് വിചാരിച്ചിട്ടുണ്ട് .ഒരു പക്ഷെ ഇന്നത്തേത് പോലെ പരീക്ഷ എഴുതുന്ന എല്ലാവരും ജയിക്കാത്തത് കൊണ്ടായിരിക്കാം .
കഴിഞ്ഞ ദിവസം കായങ്കുളത്തു വളർന്നു ഇന്ത്യയിലെ അറിയപ്പെടുന്ന ജേണലിസ്റ്റായ പ്രിയ എ ജെ ഫിലിപ്പ് അദ്ദേഹം ഇഗ്ളീഷ് സ്വായത്തമാക്കിയ അനുഭവം പങ്ക് വച്ചിരുന്നു .അതുപോലെ ടി ജെ എസ് ജോർജിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ മലയാളത്തിൽ പഠിച്ച അദ്ദേഹത്തിന്റ ഇഗ്ളീഷ് എഴുത്തിനെകുറിച്ചോർത്തു .ഡിഗ്രി പൂർത്തികരിക്കാത്ത ഇ എം സിന്റെ ഫ്രണ്ട്ലൈൻ കോളങ്ങൾ സ്ഥിരം വായിക്കുമായിരുന്നു .
മലയാളം പഠിച്ചത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പിന്നെ ആശാൻ പള്ളികൂടത്തിൽ നിന്നുമാണ് . ഇഗ്ളീഷ് എ ബി സി ഡി നാലാം ക്ളസ്സിലാണ് പഠിച്ചത് . എന്നാൽ അഞ്ചാം ക്‌ളാസ് തൊട്ട് കൂട്ടി വായിക്കാൻ പഠിച്ചത് അമ്മ ന്യൂ ടെസ്റ്റ്മെന്റ് ഇഗ്ളീഷില് വൈകുന്നേരങ്ങളിലെ പ്രാർത്ഥനകളിൽ വായിക്കുവാൻ പഠിപ്പിച്ചാണ്
പിന്നെ പിന്നെ വായന ശാലയിൽ നിന്ന് ആറാം ക്‌ളാസ്സു തൊട്ട് ഇഗ്ളീഷ് പുസ്തകങ്ങൾ ഡിക്ഷണറിയുടെ സഹായത്തിൽ വായിക്കുവാൻ തുടങ്ങി .പക്ഷെ അന്ന് റേഡിയോയിൽ ബി ബി സി വാർത്ത കേട്ടിട്ട് ഒരു കുന്തവും മനസ്സിലായില്ല .സ്‌കൂളിൽ പണ്ട് തന്നെ പ്രസംഗം ഉപന്യാസം എഴുത്തു നാടകം എന്നിവക്ക് സമ്മാനം കിട്ടിയെങ്കിലും അന്നത്തെ ഏറ്റവു വലിയ ആഗ്രഹം ഇഗ്ളീഷിൽ പ്രസംഗിക്കണം എന്നായിരുന്നു .
എട്ടാം ക്ളസ്സിൽ കടമ്പനാട് സ്‌കൂളിൽ ചേർന്നപ്പോൾ ഒന്നാം ക്‌ളാസ് മുതൽ ഇഗ്ളീഷ് മീഡിയത്തിൽ പഠിച്ച കുറെ മിടു മിടുക്കർ ഇഗ്ളീഷുകാർ . യൂത് ഫെസ്റ്റിവലിൽ പേര് കൊടുത്തപ്പോഴേ പലരും അടക്കി ചിരിച്ചു , ചിലർ കളിയാക്കി . നാട്ടും പുറത്തു മാഞ്ഞാലി സർക്കാർ സ്‌കൂളിൽ മലയാളത്തിൽ പഠിച്ചു വന്ന ഇവൻ എന്ത് ഇഗ്ളീഷ് പറയും എന്ന ന്യായമായ സംശയം .തൊലിക്ക് ജന്മനാ കട്ടിയുള്ളത് കൊണ്ട് കളിയാക്കലുകൾ ഏറ്റില്ല . പക്ഷെ സംഗതി എങ്ങനെ സംഘടിപ്പിക്കും .ഇഗ്ളീഷിന് നല്ല മാർക്കുണ്ടായിരുന്നു എന്നത് ശരി സംഗതി പതിവായി വായിച്ചിട്ടുണ്ട് .പക്ഷെ ജീവിതത്തിൽ ആ ഭാഷ പറഞ്ഞിട്ടില്ല .
സംഗതി പൊളിയുമോ പ്രസംഗം പകുതി നിർത്തി തുപ്പൽ ഇറക്കുമ്പോൾ പിള്ളാര് കൂകുമോ എന്നൊക്ക ഉള്ളിൽ അങ്കലാപ്പുണ്ട് .എന്തായാലും നാട്ടിൽ ഗ്രാഡുവേറ്റ് ആയ ചില ചേട്ടൻമാരുടെ പുറകെ നടന്നു ചില പ്രസംഗങ്ങൾ എഴുതി വാങ്ങി .പക്ഷെ ഉറക്കെ വായിച്ചപ്പോൾ ഒരു ഗുമ്മില്ല .അങ്ങനെ വായന ശാലയിൽ തപ്പിയപ്പോൾ ഇഗ്ളീഷ് പ്രസംഗങ്ങളുടെ ഒരു സമാഹാരം കിട്ടി .അതിൽ , ഗാന്ധി , നെഹ്‌റു , വിവേകാന്ദൻ , എബ്രഹാം ലിങ്കൺ എന്നിവരുടെ പ്രസംഗങ്ങൾ ഉണ്ടായിരുന്നു .ആദ്യം അവയിൽ ചിലത് ഡിക്ഷണറിയുടെ സഹായത്തിൽ പഠിച്ചു .പിന്നെ ദിവസവും ട്രിസ്റ് വിത് ഡെസ്ടിനിയും മറ്റും വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കാച്ചി. രണ്ടാഴ്ച്ച റിഹേഴ്സൽ .പിന്നെ ചേട്ടൻമാർ എഴുതിയതും മറ്റ് പ്രസംഗങ്ങളിൽ ചില വാചകങ്ങളും ചേർത്ത് മൂന്നു സാമ്പിൾ പ്രസംഗങ്ങൾ എഴുതി ..ഒന്ന് ഡെമോക്രസി , വേറൊന്നു സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് , മൂന്നാമത് ,ഇന്ത്യ - മൈ കൺട്രി . സംഗതി മൂന്നും കാണാതെ പഠിച്ചു .ആദ്യ റിഹേഴ്സൽ പതിവ് പോലെ കണ്ണാടിയുടെ മുന്നിൽ .പിന്നെ ടെറസിൽ കയറി മുന്നിൽ താഴെ ആയിരങ്ങൾ നിൽക്കുന്നതായി സങ്കൽപ്പിച്ചു ഗംഭീര റിഹേഴ്സൽ .
എന്തായാലും മത്സര ദിനം വന്നപ്പോൾ അല്പം അങ്കലാപ്പും സ്വൽപ്പം ആത്മ വിശ്വാസവും സംഗതി കുളമാക്കല്ലേ എന്ന് ഇച്ചിരി പ്രാർത്ഥനയും . വിഷയം സ്റ്റുഡന്റസ് ആൻഡ് പൊളിറ്റിക്സ് .എബ്രഹാം ലിങ്കൺ ഡെമോക്രസിയെകുറിച്ചു പറഞ്ഞത് പറഞ്ഞു കൊണ്ട് തുടങ്ങി .അവസാനിപ്പിച്ചപ്പോൾ കൈയ്യടി .സാർ പുറത്തു തട്ടി പറഞ്ഞു ' വെൽ ഡൻ ' .ഒന്നാം സമ്മാനം കിട്ടിയപ്പോൾ ആത്മ വിശ്വാസത്തിന്റ ആദ്യ ചവിട്ട് പടി കയറി .
പിന്നെ കുണ്ടറ അലിണ്ടിൽ പോയി ഇഗ്ളീഷ് മലയാളം പ്രസന്ഗിച്ചു സമ്മാനം കിട്ടിയ പുസ്തകമാണ് ഡിസ്കവറി ഓഫ് ഇന്ത്യ .ഒമ്പതാം ക്‌ളാസിൽ .ആ പുസ്തകം വായിക്കാൻ രണ്ടു മാസമെടുത്തു .കാരണം ഓരോ പേജ് വായിക്കുമ്പോഴും അറിയാത്ത ഇരുപത് വാക്കെങ്കിലും ഉണ്ടാകും .അത് ഒരു നോട്ട് ബുക്കിൽ എഴുതി ഒരു പേജ് കുറഞ്ഞത് രണ്ടു പ്രാവശ്യം വായിക്കും .അങ്ങനെയാണ് നെഹ്രുവിനേയും ഇന്ത്യയെയും ഇഗ്ളീഷിനെയും കണ്ടെത്തിയത്.
അത് കഴിഞ്ഞു ഇല്ലുസ്ട്രേറ്റഡ് വീക്‌ലി അടൂരിൽ പോയി വാങ്ങി വായിക്കും .പിന്നെ സ്ഥിരം വായനക്കാരനായി . അതുപോലെ റൈഡേഴ്‌സ് ഡൈജസ്റ്റ് . ഭാഷയുടെ ഉള്ളറിയാൻ അത് വളരെ സഹായിച്ചു .അങ്ങനെ കോളേജിൽ പഠിക്കുമ്പോൾ തിരുവന്തപുരത്തു യൂണിവേഴ്സിറ്റി യുത് ഫെസ്റ്റിവലിൽ പോയപ്പോഴാണ് ഡെബനയർ എന്ന മാസിക കണ്ടത് .തിരുവന്തപുരത്തെ സെക്രെട്ടറിയേറ്റിന് മുമ്പിൽ ഉള്ള കടയിൽ .തിരിച്ചു നോക്കിയപ്പോൾ മനസ്സിനെ കുലുക്കുന്ന സെന്റർ സ്‌പ്രെഡ്‌ .അന്നാണ് സുന്ദരി പെണ്ണുങ്ങളുടെ ന്യൂഡ് ഫോട്ടോ ജീവിതത്തിൽ ആദ്യമായി കാണുന്നത് . സംഗതി രഹസ്യമായി വാങ്ങി പൊതിഞ്ഞു .സെന്റർ സ്പ്രെഡാണ്‌ ആകര്ഷിച്ചതെങ്കിലും അത് ഒന്നാം തരം ഇഗ്ളീഷ് മാഗസിൻ ആയിരുന്നു . വീർ സാങ്‌വി , ധിരൻ ഭഗത് , സൽമാൻ ഖുർഷിദ് , ഇഗ്ളീഷ് കവിത , കഥ , ട്രാൻസ്ലെഷൻ . പിന്നെ സ്ഥിരം വായനക്കാരനായി . ഒരുപക്ഷെ ഇപ്പോഴും പഴയ ഡെബനയറിന്റെ കൂടുതൽ കളക്ഷൻ ഉള്ളവരിൽ ഒരാളായിരിക്കും .അത് ഇന്നുവരെ ആരും തുറക്കാത്ത ഒരു പെട്ടിയിലുണ്ട് .പിന്നെ അതിന്റെ അന്നത്തെ എഡിറ്റർ അനിൽ ധാർക്കർ സുഹൃത്തായി . അന്നത്തെ ഡെപ്യൂട്ടി എഡിറ്റർ ഹുതോക്ഷി ഡോക്റ്ററുമായി ചേർന്നാണ് ഇൻഫോ ചേഞ്ച് ഓൺലൈൻ മാസിക 20കൊല്ലം മുമ്പ് തുടങ്ങിയത് .ഹുതോക്ഷി ജീവിതത്തിലെ ആത്മ മിത്രങ്ങളിൽ ഒരാളും പ്രൊഫെഷണൽ പാർട്ണറും എന്റെ ഏറ്റവും നല്ല എഡിറ്ററുമാണ് .
ഡിഗ്രിക്ക് പഠിച്ചത് സയൻസ് .വീട്ടുകാർക്ക് സയൻസിൽ എം എസ് സി ചെയ്യണം ..എനിക്ക് സിനിമയോ സാഹിത്യമോ അല്ലെങ്കിൽ ലോ യോ മതി .വീട്ടുകാർക്ക് ഐ എ എസ് എഴുതണം .എനിക്ക് വേണ്ട .അവസാനം അപ്പൻ പറഞ്ഞു എന്നാൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് .അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം എന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിന്നില്ല എന്നതാണ് .വിദ്യാഭ്യസത്തിന്റയും ജോലിയുടെയും വിവാഹത്തിന്റയും കാര്യത്തിൽ .അത് കൊണ്ട് തന്നെ പിന്നെ പൈസ ഉണ്ടായപ്പോൾ ആദ്യം ചെയ്തത് അപ്പന് ഒരു മെമ്മോറിയൽ പണിതു
ആത്മ സുഹൃത്തിന് പൂനാ നാഷണൽ കെമിക്കൽ ലബോറട്ടറിയുടെ ഫെല്ലോഷിപ്പോടു കൂടി പൂനാ യുണിവേഴ്സിറ്റിയിലെ പ്രശസ്ത കെമിസ്ട്രി ഡിപ്പാർട്മെന്റിൽ എം എസ് സി ക്കു കിട്ടി .അങ്ങനെ പൂനക്ക് വണ്ടി കയറി .പുള്ളി പറഞ്ഞു എം എ ഇഗ്ളീഷ് ഡിപ്പാർട്ടമെന്റ് പ്രശസ്തമാണ് .ഓക്സ്‌ഫോഡിൽ നിന്നുള്ള പ്രൊഫെസ്സർമാരുണ്ട് .പക്ഷെ ടെസ്റ്റ് അല്പം പ്രശ്നമാണ് . അവിടെ ചെന്ന് നോക്കിയപ്പോൾ മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്ന പെമ്പിള്ളേർ .സ്വന്തം കാറിലും ബൈക്കിലും കറങ്ങുന്ന സിറ്റി ഗേൾസ്‌ .അന്ന് ജീവിതത്തിൽ ആദ്യമായാണ് സിഗരറ്റ് വലിക്കുന്ന പെമ്പിള്ളവരെ കാണുന്നത് . അവരുടെ ഒന്നാമത്തെ സെന്റെൻസ് മനസ്സിലാകുമ്പോഴേക്കും അവർ അഞ്ചാമത്തെ സെന്റെൻസിൽ എത്തിയിരിക്കുന്നു .പണ്ട് കൊടിയേറ്റം സിനിമയിൽ ഗോപി കഥാ പാത്രം പറഞ്ഞത് പോലെ മനസ്സിൽ ഓർത്തു " എന്തൊരു സ്പീഡ് '!!!'
എന്തായാലും പോയി ഒരു മൂച്ചിന് ടെസ്റ്റ് എഴുതി . മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്ന കാശുള്ള വീട്ടിലെ സിറ്റി പെമ്പിള്ളാരുടെ ഇൻഗ്ലെഷിന് മുമ്പിൽ പിടിച്ചു നില്ക്കാൻ പ്രയാസമാണ് എന്ന് കരുതി.നേരെ പോയി ആ ഇടക്ക് തുടങ്ങിയ സിമ്പയോസിസ് ലോ കോളേജിൽ അഡ്മിഷൻ എടുത്തു .അന്ന് സിംബയോസിസിൽ അഡ്മിഷൻ നിഷ് പ്രയാസം .
പക്ഷെ എം എ ഇഗ്ളീഷ് അഡ്മിഷൻ ടെസ്റ്റ് വന്നപ്പോൾ ഒന്നും രണ്ടും മൂന്നും റാങ്ക് മലയാളികൾക്ക് . സഹപാഠിയും സഹമുറിയാനും ഇഗ്ളീഷ് മലയാളം പരിഭാഷക്ക് കേരള സാഹിത്യ അക്കദമി സമ്മാനം വാങ്ങിയ എന്നെകാട്ടിൽ നാലു വയസ്സ് മൂത്ത സി എം രാജനായിരുന്നു ഒന്നാം റാങ്ക് .എനിക്ക് രണ്ടു . അത് കിട്ടിയതോട് കൂടി മഴ പെയ്യുന്ന പോലെ ഇഗ്ളീഷ് പറയുന്നത് കൊണ്ട് ഇഗ്ളീഷ് വ്യുല്പത്തി ഉണ്ടാകണം എന്നില്ല എന്ന് മനസ്സിലായി .സത്യത്തിൽ രാജനുമായുള്ള ചർച്ചകളിലാണ് ഇഗ്ളീഷ് സാഹിത്യത്തെകുറിച്ച് ധാരണ വളർന്നത് .പിന്നീട് എഴുതി പ്രസിദ്ധീകരിച്ച ഇഗ്ളീഷ് ലേഖനങ്ങളുടെ പരിഭാഷ തയ്യാറാക്കിയത് ഏറ്റവും നല്ല കൂട്ടുകാരനായ സി എം രാജനാണ് .
പൂനയിൽ ജീൻസിന്റ പോക്കറ്റിൽ ഒരു പോക്കറ്റ് ഡിക്ഷണറി ഉണ്ടായിരുന്നു .ഏത് പുതിയ വാക്ക് കേട്ടാലും അത് അപ്പോൾ അടിവരയിടും.വൈകിട്ട് വായിച്ചു മനസ്സിലാക്കും .പിന്നെ ബോധി ഡിസ്കഷൻ ഗ്രൂപ്പിൽ ചർച്ച .ഇഗ്ളീഷ് സ്ഥിരമായി പറയാനും വായിക്കാനും തുടങ്ങിയപ്പോൾ പിന്നെ വലിയ ആഗ്രഹം ഇഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുക എന്നതായിരുന്ന . മലയാളത്തിൽ വളരെ മുമ്പേ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പതിനാറു വയസ്സ് മുതൽ പ്രതിധ്വനി എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ നടത്തിയിട്ടുണ്ടെങ്കിലും ഇഗ്ളീഷിൽ എഴുതി പ്രസിദ്ധീകരിക്കുവാൻ ധൈര്യം ഇല്ലായിരുന്നു .
അത് കൊണ്ട് ആദ്യമെഴുതിയ ആർട്ടിക്കിളിന്റെ കൂടെ അവിടെ ലോക്കൽ പത്രത്തിൽ റിപ്പോർട്ടറായിരുന്ന ഒരു സുഹൃത്തിന്റ പേരും കൂടി വച്ചു .എന്നിട്ട് പൂനാ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഓഫിസിൽ പോയി .അവിടെ ഉണ്ടായിരുന്ന മറുനാടൻ മലയാളി നരൻ കരുണാകാരനെ മുട്ടി .അയാൾ കയ്യൊഴിയാൻ ഫീച്ചർ എഡിറ്റർ വിനീത ദേശ്മുക്കിനെ കാണുവാൻ പറഞ്ഞു .പക്ഷെ അപ്പോഴേക്കും അവർ അവരുടെ വീട്ടിൽ പോയി .അങ്ങോട്ട് വണ്ടി വിട്ടു .പക്ഷെ ആ ആർട്ടിക്കിൾ ഒറ്റ നൊട്ടം നോക്കിയിട്ട് പറ്റില്ല എന്ന് പറഞ്ഞു .ഇത് പിള്ളേര് കളിയല്ല എന്ന് പറഞ്ഞു സന്ബ് ചെയ്തു കതകടച്ചു .കൂടെയുള്ള കബ് റിപ്പോർട്ടർ പറഞ്ഞു സോറി , ആദ്യ ശ്രമം പാളിയതിൽ . ഞാൻ പറഞ്ഞു ഒരു സോറിയും ഇല്ല .ഇത്‌ നല്ല പീസാണ് .എന്റെ പേര് ഇന്നതാണെങ്കിൽ ഇത് പ്രസദ്ധീകരിച്ചിരിക്കും .അങ്ങനെ അതിന്റ കോപ്പിഎടുത്തു ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർക്ക് ഡൽഹിയിൽ അയച്ചു കൊടുത്തു .പിറ്റേ ഞായറാഴ്ച്ച രാവിലെ കൂടെ പഠിച്ചവർ ഹോസ്റ്റിലിൽ വന്നു വിളിച്ചെഴുനേൽപ്പിച്ചു ഇന്ത്യൻ എക്സ്പ്രസ് സൺഡേ മാഗസിൻ തന്നു . ലീഡ് ഫീച്ചർ ആർട്ടിക്കിൾ ' When Hamlet became a Mizo ' സ്വന്തം ബൈ ലൈനിൽ . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . എന്റെ കൂട്ടുകാരന്റെ കൂടെ നടത്തിയ ആദ്യ മിസോറാം യാത്രയെകുറിച്ചായിരുന്നു . ആദ്യമായി ആയിരം രൂപ പ്രതിഫലം കിട്ടിയ എഴുത്തു .
അത്‌ കാണിച്ചു ടൈംസ് ഓഫ് ഇന്ത്യ പൂനാ എഡിഷനിൽ മാസത്തിൽ രണ്ടു ഫീച്ചർ എഴുതാൻ അന്നത്തെ ഫീച്ചർ എഡിറ്റർ നീത തോമസ് അവസരം തന്നു . പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല .അടുത്തത് ഇ പി ഡബ്ല്യൂ എന്ന അക്കാദമിക് ജേണലിൽ . ഏതാണ്ട് മുന്നോറോളം ആർട്ടിക്കിളുകളും പേപ്പറും പ്രസിദ്ധീകരിച്ചു .ഇന്ത്യയിലെ മിക്ക പത്രങ്ങളിലും .ഹ്യൂമൻ സ്കേപ്പ് എന്ന മാസികയിൽ വര്ഷങ്ങളോളം സ്ട്രൈറ്റ് ടോക്ക് എന്ന കോളം .പിന്നീട് ഹ്യൂമൻസ്‌കേപ്പിന്റെ എഡിറ്ററുമായി ചേർന്നു ഇരുപത് കൊല്ലം മുമ്പ് ഇൻഫോചെയിഞ് തുടങ്ങി .അതിൽ വേൾഡ് വ്യൂ എന്ന കോളം വര്ഷങ്ങളോളം എഴുതി .പിന്നെ തുടങ്ങിയ മാഗസിൻ അജണ്ട കഴിഞ്ഞ രണ്ടു വര്ഷം വരെ കൊണ്ട് നടന്നു . ഏഷ്യയിലെമിക്ക രാജ്യങ്ങളിലും പ്രസിദ്ധീകരിച്ചു .അത് കഴിഞ്ഞു ഏഷ്യ മീഡിയ ഫോറം ഉണ്ടാക്കി . ഇഗ്ളീഷിൽ അഞ്ചു പുസ്തകങ്ങൾ .പക്ഷെ
ജീവിതത്തിൽ ഏറ്റവം സന്തോഷം തോന്നിയത് എട്ടാം ക്‌ളാസിൽ ഇഗ്ളീഷ് പ്രസംഗത്തിൽ ഒന്നാം സമ്മാനം കിട്ടിയപ്പോഴും ഇന്ത്യൻ എക്സ്പ്രസ്സ് സൺഡേ മാഗസിൻ ആദ്യ ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചപ്പോഴുമാണ് .
പിന്നെ മഴ പെയ്യുന്നപോലെ ഇഗ്ളീഷ് പറയാനും എഴുതാനും അറിയാവുന്ന ഒരു മിടുക്കി പെണ്ണിന്റെ കൂടെ കൂടി .ഇപ്പോൾ അവരും പിള്ളേരും ഇഗ്ളീഷ് എഴുത്തുകാരാണ് .അപ്പന്റെ ആദ്യ മലയാള പുസ്തകവും മോന്റെ ആദ്യ ഇഗ്ളീഷ് പുസ്തകവും അടുത്ത വർഷമിറങ്ങും .
ചുരുക്കത്തിൽ ഇഗ്ളീഷ് പഠിക്കാൻ ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കണം എന്നില്ല .മലയാളം മീഡിയത്തിൽ പഠിച്ചു മലയാളത്തിൽ എഴുതി പിന്നെ ഇഗ്ളീഷില് വൈഭവം തെളിയിച്ചവരാണ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ജേണലിസ്റ്റുകളും എഴുത്തുകാരും .
വേണോങ്കിൽ ചക്ക വേരിലും കായിക്കും
ജെ എസ് അടൂർ .

ചില വിദ്യാഭ്യാസ അനുഭവ വിചാരങ്ങൾ


വിദ്യാഭാസം സ്‌കൂളും പാഠപുസ്തകങ്ങളും പരീക്ഷയും മാർക്കും ഡിഗ്രിയും ജോലി വാങ്ങാൻ മാത്രമുള്ള ഒരുപാധിയും മാത്രമല്ല .അത് ഒരു കുട്ടി ആദ്യ ശബ്ദം കേട്ട് തുടങ്ങുന്നതും ആദ്യ കാഴ്ചകൾ കണ്ടുതുടങ്ങതു മുതൽ ആർജിക്കുന്ന വാക്കുകളുടെയും നോക്കുകളുടെയും ഭാഷയുടെയും ഭക്ഷണത്തിന്റെയും അറിവുകളുടെയും നിരന്തര സാമൂഹികവൽക്കരണമാണ് .അത് കൊണ്ട് തന്നെ വീട്ടിലും പരിസരത്തും കൂട്ടുകാരിലും സ്‌കൂളിലുമുള്ള സാമൂഹികവൽക്കരണ സാഹചര്യങ്ങൾ പ്രധാനമാണ് . അതിൽ തന്നെ മൂന്ന് വയസ്സ് മുതൽ പന്ത്രെണ്ട് വയസ്സുവരെയുള്ള സാമൂഹികവൽക്കരണം .ആ കാലങ്ങളിൽ പഠിച്ചത് മനസ്സിലും ഓർമ്മയിലും ഉറച്ചു വ്യക്തിത്ത രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു . ആ കാലത്തു ഉണ്ടായ പോസിറ്റവും നെഗറ്റിവുമായ അനുഭവങ്ങൾ പലപ്പോഴും നമ്മളുടെ ഉള്ളിൽ കിടക്കും .
അക്ഷരങ്ങളും അക്കങ്ങളും പഠിച്ചത് ആശാൻ പള്ളിക്കൂടം / കുടി പള്ളിക്കൂടം എന്ന് പേരായ ഒരു ഓലമെഞ്ഞു തറയിൽ മണൽ വിരിച്ച ഇടത്താണ് .അതിന് ചുറ്റും ഒരു മൂന്നടി ഉയരത്തിൽ മണ്ണുകൊണ്ടുള്ള ചുറ്റു മതിൽ ഉണ്ടായിരുന്നു . ഇരിക്കാൻ ഒരു ചെറിയ ഇഴപായും
ആദ്യം പഠിച്ചത് അമ്മ വീടായ ഇലവുംതിട്ടയിൽ .അന്ന് ആശാൻ ഒരു പനയോലയിൽ നാരായം കൊണ്ട് എഴുതി തരും . പിന്നെ പഠിപ്പിച്ചത് അച്ഛന്റെ വീടായ അടൂരിന് അടുത്തു തുവയൂരിൽ ഇപ്പോൾ ബോധിഗ്രാം നിൽക്കുന്ന സ്ഥലത്തുള്ള ആശാൻ പള്ളിക്കൂടത്തിൽ .ഒരു ആശാട്ടിയായിരുന്നു പഠിപ്പിച്ചത് .
അന്ന് നീട്ടി പാടിയ ' കാ കൂ കെ കേ കൈ കോ ' അ ആ ഇ ഈ ഉ ഊ , ...' പിന്നെ 'യ ര ല വ ഷ സ ഹ ' എന്നതും ' ഒന്നും ഒന്നും രണ്ടേ രണ്ടു ഒന്നും മൂന്നേ , മൂന്നു മൊന്നും നാലേ ' അങ്ങനെ അക്കങ്ങളും അഞ്ചു വരെയുള്ള ഗുണന പട്ടികയും പഠിപ്പിച്ചത് ആശാട്ടിയാണ് . അന്ന് അറിയാവുന്ന ഒരു ജാതി മനുഷ്യ ജാതി മാത്രം . തറയിൽ മണലിൽ ചൂണ്ടു വിരൽ ഉപയോഗിച്ചാണ് എഴുതി പഠിച്ചത് .അത് കൊണ്ടായിരിക്കും അതെ ചൂണ്ട് വിരൽ കൊണ്ട് ഫോണിൽ വേഗത്തിൽ ഇപ്പോഴും കി ഇൻ ചെയ്യുന്നത് .പിന്നെ വളർന്നു സമൂഹത്തിലെ ജാതി മുൻ വിധികൾ എല്ലാം അറിഞ്ഞപ്പോഴാണ് അറിഞ്ഞത് എന്നെ അക്ഷരവും അക്കവും പഠിപ്പിച്ചിരുന്ന ആശാട്ടി ദളിത് സമൂഹത്തിൽ നിന്നായിരുന്നു . അത് വലിയ സന്തോഷമുള്ള ഒരറിവായിരുന്നു . ചിലപ്പോൾ ഒരു രൂപ ഫീസ് കൊടുത്തതായി ഓർമ്മയുണ്ട് .ചിലപ്പോൾ അരി വീട്ടിൽ നിന്ന് കൊടുത്തതും .
നാലാം വയസ്സിൽ മലയാളം വായിക്കുവാനും എഴുതുവാനും പഠിച്ചു .അക്കങ്ങളും .ഇതിന് ഒരു കാരണം എന്റെ അമ്മയുടെ അപ്പൻ വല്യപ്പച്ചൻ എല്ലാ ദിവസവും രാവിലെ മലയാള മനോരമയുടെ തലക്കെട്ടു വായിപ്പിക്കുമായിരിന്നു .പിന്നെ പിന്നെ വായിച്ചു വിവരം പറഞ്ഞു കൊടുക്കണം .അത് കൊണ്ട് തന്നെ 1970 മുതലുള്ള തിരെഞ്ഞെടുപ്പ് നല്ല ഓർമ്മ . 1972 യിലെ യുദ്ധം , അമേരിക്കയിലെ നിക്സസന്റെ വാട്ടർ ഗേറ്റ്‌ ഇതെല്ലം വായിച്ചു വല്യപ്പച്ചനോട് വിവരിച്ചാണ് രാഷ്ട്രീയ വിശകലനത്തിന്റ ബാല പാഠം പഠിച്ചത് . നാലാം വയസ്സിൽ വല്യപ്പച്ചൻ പഠിപ്പിച്ച ശ്ലോകങ്ങൾ ഇപ്പോഴും നാവിൻ തുമ്പത്തുണ്ട് " ഉത്തമം കുശലം വിദ്യ , മധ്യമം കൃഷി വാണിഭം , അധമം സേവയാ വൃത്തി, വിഷമം ഭാര ജീവിതം " എന്നും മറ്റുമുള്ള അന്നത്തെ സാമൂഹ്യ മുൻ വിധികളും
സങ്കീർത്തനങ്ങൾ
മലയാള ഭാഷയുടെ മനോഹാരിത ഉള്ളിൽ കയറിയത് നാലു വയസ്സ് മുതൽ എല്ലാ ദിവസവും വായിച്ച സങ്കീർത്തനങ്ങളിൽ നിന്നാണ് .പിന്നെ സദർശ്യ വാക്യങ്ങളും കൗമാരത്തിൽ ഉത്തമ ഗീതവും . മലയാളം ബൈബിൾ വായിച്ചാണ് മലയാളത്തിന്റ അന്തരംഗം മനസ്സിലാക്കിയത്. ഇഗ്ളീഷ് ബൈബിൾ അഞ്ചാം ക്‌ളാസിൽ ഇഗ്ളീഷ് പഠിക്കുവാൻ തുടങ്ങിയത് മുതൽ .
.അഞ്ചാം വയസ്സിൽ സ്‌കൂളിൽ പോകുന്നതിന് മുമ്പ് കാണാതെ പഠിച്ച ഒന്നാം സങ്കീർത്തനം , ഇരുപത്തി മൂന്നു , 91, 103 ,,121 എന്നതിലെ മനോഹരമായ പച്ചയായപുല്പുറങ്ങളും സ്വസ്ഥയുള്ള വെള്ളവുംമൊക്കെ മനസ്സിൽ കയറിയാണ് മലയാളത്തെ തൊട്ടറിഞ്ഞത് . മാൻ നീർതൊടുകളിലേക്ക് ചെല്ലൂവാൻ കാംക്ഷിക്കുന്നത് പോലെ ..ദൈവമേ എന്റെ ആത്മാവ് നിന്നോട് പറ്റി ചേരുവാൻ കാംഷിക്കുന്നു ....പിന്നെ പത്തൊമ്പതാം സങ്കീർത്തനത്തിലെ, പകൽ പകലിനു വാക്ക് പൊഴിക്കുന്നു , രാത്രി രാത്രിക്കു അറിവ്‌ കൊടുക്കുന്നു , ഭാഷണമില്ല , വാക്കുകൾ ഇല്ല , ശബ്ദം കേൾപ്പാനുമില്ല ...." പിന്ന 91 സങ്കീർത്തനത്തിലെ ' രാത്രിയിലേ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും lഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചക്ക് നശിപ്പിക്കുന്ന സംഹാരത്തെയും നിനക്ക് പേടിപ്പാനില്ല ' എന്നതും '103 ലെ ' മനുഷ്യന്റ ആയുസ്സ് പുല്ലു പോലെയാകുന്നു .വയലിലെ പൂ പോലെ അവൻ പൂക്കുന്നു .കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു .അതിന്റ സ്ഥലം പിന്നെ അതിനെ അറികയില്ല '.121 ലെ ' ഞാൻ എന്റ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു " അങ്ങനെ നൂറു കണക്കിന് വാക്യങ്ങൾ നാലാം വയസ്സ് തൊട്ട് എഴാം വയസ്സു വരെ മനസ്സിൽ കയറിയതാണ് .
ചുരുക്കത്തിൽ പ്രൈമറി സ്‌കൂളിൽ പോകുന്നതിന് മുമ്പ് ഭാഷയും കണക്കും പഠിച്ചത് വീട്ടിലെ സാഹചര്യവും സാമൂഹികവൽക്കരണവുമാണ് .ബാലരമയോടൊപ്പം ഭാഷ പോഷിണിയും വായിച്ചുള്ള എന്റെ വല്യപ്പച്ചൻ വായിക്കാൻ പരിശീലിപ്പിച്ച ആ ബാല്യം കൊണ്ടാണ് വായന അമ്പത് കൊല്ലം കഴിഞ്ഞും തുടരുന്നത് .അത് കൊണ്ട് തന്നെ ആദ്യമെഴുതുന്ന മലയാള പുസ്തകം അദ്ദേഹത്തിന് സമർപ്പിക്കും .
പ്രൈമറി സ്‌കൂളിൽ വച്ച് മരം കേറാൻ പഠിച്ചു .ഏഴാം ക്‌ളാസ്സുവരെയുള്ള ഹരം ഏത് വലിയ മരത്തിലും വലിഞ്ഞു കയറുക .തെങ്ങിൽ കയറി കരിക്കു ഇട്ട് കുടിക്കുക .ഏത് മാവിലും വലിഞ്ഞു കയറി മാങ്ങാ .വലിയ ആഞ്ഞിലിയിൽ കയറി ആഞ്ഞിലിപ്പഴം ചണച്ചരടിൽ കെട്ടി താഴെ ഇറക്കുക പിന്നെ ഉള്ള പറങ്കാവിൽ കയറി ഉലുത്തുക , പ്ലാവിൽ കയറി ചക്ക ഇടുക .ഇതൊക്കെ സെറ്റ് കൂടി കൂട്ടുകാരോട് ഒരുമിച്ച് ചെയ്ത ഏർപ്പാടുകൾ. ഇപ്പോൾ അതിന് 'അഡ്വഞ്ചർ ഗ്രൂപ് പ്രോജക്റ്റ് ' എന്ന് പറഞ്ഞ് ആയിരങ്ങൾ ചില സ്‌കൂളുകൾ വാങ്ങും . അന്നത്തെ നാട്ട് സെറ്റ് സാമൂഹിക വൽക്കരണവും ആത്മ വിശ്വാസവും തന്ന ഘടകങ്ങളാ യിരുന്നു .അത് പോലെ സൈക്കിൾ എടുത്ത് മാറ്റിനിക്ക് പോയതും .ആന മയിൽ ഒട്ടകം കളിച്ചതും .എല്ലാം .
വല്യമ്മച്ചിമാരാണ് സ്‌കൂളിൽ ചേർത്തത് .അത് കഴിഞ്ഞു എല്ലാം ആകൂളുകളിലും ഒറ്റക്ക് പോയാണ് ചേർന്നത് .കോളേജിലും യുനിവേഴ്സിറ്റിയിലും .ജോലി തേടിയതും എല്ലാം ഒറ്റക്ക് . ഇപ്പോൾ പലപ്പോഴും ഓവർ പ്രൊട്ടക്റ്റഡായി സ്‌പൂൺ ഫീഡിങ് വിദ്യാഭ്യസം കാരണം പലപ്പോഴും കുട്ടികൾക്ക് നൈസർഗ്ഗീക കഴിവുകൾ വികസിപ്പിക്കുവാൻ അവസരങ്ങൾ കുറവാണ് . വിദ്യാഭ്യസം എന്നത് ഭാഷകളുടേതും അറിവിന്റേതും വിവരങ്ങളുടേതും ഉള്കാഴ്ചകളുടേതുമായ വിവിധ തലത്തിലുള്ള സാമൂഹികവൽക്കരണങ്ങളാണ് . വിദ്യ യും അഭ്യാസവും കൂടെ ചേർന്ന് തരുന്ന പഠിച്ചറിവും , കണ്ടറിവും ,കേട്ടറിവും , കൊണ്ടറിവും തിരിച്ചറിവും അതിൽ നിന്നുള്ള ആത്മ വിശ്വാസവും കഴിവും നിപുണതയും ചേർന്നുള്ള ഒരു സാമൂഹികവൽക്കരണ പ്രക്രിയയാണത് . നാലാം ക്‌ളാസ് തൊട്ട് തുടങ്ങിയ പ്രസംഗവും എഴുത്തും ഇന്നും തുടരുന്നു .
അതിന് ബാല്യകാല സാമൂഹികവൽക്കരണം തൊട്ട് അങ്ങോട്ടുള്ള സാമൂഹികവൽക്കരണങ്ങൾ പ്രധാനമായ ഘടകമാണ് . ഒരു പക്ഷെ കേരളത്തിൽ നിന്ന് മാറി പൂനാ യുനിവെര്സിസ്റ്റിയിലെ സാമൂഹികവൽക്കരണമാണ് എന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിച്ചത് . നൂറു ശതമാനം സാധാരണ പൊതു വിദ്യാലയങ്ങളിൽ പഠിച്ചു നൂറു ശതമാനം ദേശീ വിദ്യാഭ്യസം കഴിഞ്ഞു അന്താരാഷ്ട തലത്തിലും ആഗോള തലത്തിലും യൂ എന്നിൽ സീനിയർ ജോലിയൊക്കെ ചെയ്യുമ്പോൾ അഞ്ചു വയസ്സിനു മുമ്പേ കിട്ടിയ ഭാഷയും ആത്മ വിശ്വാസവും ഏത് പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള ആകാംഷയും വല്യപ്പച്ചനും വല്യമ്മച്ചിയും പഠിപ്പിച്ച ബാല പാഠങളും സങ്കീർത്തനങ്ങളും ആയിരുന്നു കൂട്ട് .
വീട്ടിൽ നിന്ന് വിദ്യാഭ്യസത്തിന് എല്ലാം കൂടി അമ്പത്തിനായിരത്തിൽ താഴെയേ ചിലവയുളളൂ .ഗവേഷണം എല്ലാം സ്കോളര്ഷിപ്പോഡ് കൂടിയാണ് ചെയ്തത് .
പക്ഷെ എന്റെ മക്കളുടെ കാലം വന്നപ്പോൾ അവരുടെ സാഹചര്യം മാറി .ഞാൻ ഒരായുഷ്ക്കാലം മുഴുവൻ പഠനത്തിന് ചിലവഴിച്ചതിൽ കൂടുതലാണ് വിദേശ ഇന്റർനാഷണൽ സ്‌കൂളുകളിൽ ഒരു മാസത്തെ ഫീസ് .ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് കുട്ടികൾക്ക് ഫീസ് നൽകുന്നത് എങ്കിലും ഒരു വര്ഷം പത്തും പതിനഞ്ചും ലക്ഷം വാങ്ങുന്ന സ്‌കൂളുകളിലെ സാമൂഹികവൽക്കരണം പ്രശനമാകുമെന്നു നേരെത്തെ തിരിച്ചറിഞ്ഞതിലാണ് മക്കളെ കേരളത്തിൽ കൊണ്ട് വന്നു മലയാളവും പഠിക്കണം എന്ന് തീരുമാനിച്ചത് . കേംബ്രിഡ്ജ് ഓ ലെവൽ കഴിഞ്ഞ മകനെ ലോകത്തിൽ ഏത് യൂണിവേഴ്സിറ്റികളിലും വിടാമായിരുന്നു .എന്റെ സഹ പ്രവർത്തകരും കൂട്ടുകാരും എല്ലാം മക്കളെ പഠിപ്പിക്കുന്നത് യൂ കെ യിലും അമേരിക്കയിലും കാനഡയിലും ആസ്‌ട്രേലിയയിലുമാണ് . എന്നാൽ ഞങ്ങൾ തീരുമാനിച്ചത് ഇന്ത്യയിൽ പഠിപ്പിക്കാനാണ് .കാരണം ഇന്ത്യയെ പ്പോലെ വൈവിധ്യ സാമൂഹികവൽക്കരണ സാധ്യതയുള്ള ലൈഫ് സ്‌കിൽസ് ആർജിക്കുവാൻ പറ്റിയ രാജ്യങ്ങൾ ലോകത്തിൽ അധികമില്ല . ടെസ്റ്റ് എഴുതി പൊതു യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ഇന്ത്യയിലെ ഒരു മുപ്പത് സംസ്ഥാനങ്ങളിലെ സംസ്കാരവും സാമൂഹികവുമായ കാര്യങ്ങൾ പഠിക്കാം . .മകൻ പഠിച്ചത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലും പിന്നെ നാഷണൽ ലോ സ്‌കൂൾ ബാംഗ്ലൂരിലുമാണ് .എല്ലാം ഉന്നതമായ മാർക്കോട് കൂടിയാണ് പാസ്സായത് . .ഒരിക്കലും പഠിക്കണം എന്ന് പറഞ്ഞു പുറകെ നടന്നില്ല . ഒന്നാമനാകണമെന്നും പറഞ്ഞിട്ടില്ല . ഇങ്‌ലീഷും ഹിന്ദിയും നന്നായി അറിയാം .മലയാളവും സാമാന്യം നല്ലത് പോലെ അറിയാം . മക്കൾ രണ്ടു പേരും നന്നായി വായിക്കും .ഇന്ത്യയിൽ പഠിച്ച മകന് ഇന്ന് ലോകത്തിലെ ഏത് യൂണിവേഴ്സിറ്റിയിലും പോയി പി എച് ഡി എടുക്കാം .സ്കോളര്ഷിപ്പോഡ് കൂടി . അവനോട് പറഞ്ഞു കൊടുത്തത് ഒരു മൂല്യ വ്യവസ്ഥയാണ് .ബാക്കി അവർ കണ്ടു പിടിക്കട്ടെ .അവനോട് പറഞ്ഞിട്ടുള്ളയൊന്നെയുള്ളൂ ' Lern to move forward with your own steam '
ചുരുക്കത്തിൽ എന്ത് എവിടെ പഠിക്കുന്നു എന്നത് പോലെ പ്രധാനമാണ് അവരുടെ മൂല്യ വ്യവസ്ഥയും ജീവിത കാഴ്ചപ്പാടും .അത് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പഠന സ്ഥലത്തു നിന്നുള്ള സാമൂഹിക വൽക്കരണത്തിലൂടെയാണ് സാധ്യമാക്കുന്നത് .കുട്ടികളെ ഉപദേശിച്ചു നന്നാക്കിന്നതിനേക്കാൾ അവർ കൂടുതൽ പഠിക്കുന്നത് വീട്ടിൽ ഉള്ളവർ പറഞ്ഞും അറിഞ്ഞും ചെയ്തുമാണ് .പലപ്പോഴും നമ്മൾ കൂടുതൽ പഠിക്കുന്നത് കണ്ടും അറിഞ്ഞും മിണ്ടിയും പിന്നെ സ്വയവുമറിഞ്ഞാണ് .കുട്ടികൾക്ക് സ്വയം കണ്ടെത്താൻ ഉള്ള സാഹചര്യങ്ങൾ കൊടുത്താൽ അവരെ വിശ്വസിച്ചാൽ അവർക്ക് മാതൃകയായി ജീവിച്ചാൽ പിന്നെ അവരെ ഉപദേശിപ്പിച്ചു വക വരുത്തേണ്ട കാര്യമില്ല .
പിന്നെ വിദേശ വിദ്യാഭ്യസം വലിയ കാര്യമാണ് എന്നത് പലപ്പോഴും തെറ്റിധാരണയാണ് .നല്ല യുണിവേഴ്സിറ്റികളിൽ അറിവിന്റ നല്ല അന്തരാഷ്ട്ര സാമൂഹികവൽക്കരണ സാഹചര്യമുണ്ട് .പക്ഷെ അത് കൊണ്ട് മാത്രം ഉന്നത ജോലികൾ കിട്ടണമെന്നില്ല .മൈക്രോ സോഫ്റ്റ് സി ഇ ഓ ഇന്ത്യയിൽ മണിപ്പാലിൽ പഠിച്ച സത്യ നടേല്ലയാണ് . കേരളത്തിൽ നിന്ന് പോയി ആഗോള കോർപ്പറേറ്റ് കമ്പിനികളുടെ തലപ്പത്തിയ ടോണി തോമസും സഹോദരനും പഠിച്ചത് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ .
വിദേശത്തോ സ്വദേശത്തോ പഠിക്കുന്നതിനോടൊപ്പം അവർക്ക് വേണ്ടത് മൂല്യ വ്യവസ്ഥയും ഉൾകാഴ്ച്ചയും ഇമാജിനേഷനും ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടും സാമൂഹിക പ്രതി ബദ്ധതയും ജീവിതത്തെകുറിച്ചുള്ള വിഷനുമാണ് .ഇതിനെല്ലാം അനുസരിച്ചുള്ള ആത്മ വിശ്വാസവും . ഒരു പരിധിക്കപ്പുറം നിങ്ങളുടെ ഡിഗ്രിയോ യൂണിവേഴ്സിറ്റിയുടെ പേരോ അല്ല നിങ്ങളെ നയിക്കുന്നത് .അത്‌ ഉൾക്കാഴ്ചയും ഇമാജിനേഷനും മോട്ടിവേഷനും ആത്മ വിശ്വാസവും മൂല്യ വ്യവസ്ത്തയും സ്വപ്നങ്ങളും ഒത്തു ചേർന്ന ഉൾകരുത്താണ് വിൽ പവറാണ് . പത്തു ഇരുപത് കൊല്ലം പഠിച്ചാലും അതില്ലെങ്കിൽ വിദേശ ഡിഗ്രികളിൽ കാര്യമില്ല .കാരണം യഥാർത്ഥ വിദ്യാഭാസം അറിവിന്റെയും നിപുണതയുടെയും പ്രയോഗത്തിലൂടെയാണ് വെളിവാകുന്നത് .പലപ്പോഴും യഥാർത്ഥ വിദ്യാഭ്യസം പാഠ പുസ്ത്കങ്ങൾക്കപ്പുറത്താണ് . പാഠ പുസ്തകങ്ങളും പരീക്ഷയും മാർക്കും എല്ലാം വേണം .പക്ഷേ കുറെ മാർക്ക് മാത്രം കൊണ്ട് മാത്രം ഒരാൾ ജീവിതത്തിലോ പ്രൊഫെഷനലിലോ വിജയിക്കണം എന്നില്ല . ഐ ക്യൂ പോലെ പ്രധാനമാണ് ഇമോഷണൽ ഇന്റലിജൻസും സോഷ്യൽ ഇന്റലിജൻസും പ്രായോഗിക ബുദ്ധിയും . പുസ്തകങ്ങളിലേ പശു പുല്ലു തിന്നില്ല .
ഡോക്റ്റർ ആകുവാൻ താല്പര്യം ഇല്ലാത്തവരെ സ്റ്റാറ്റസിന് വേണ്ടി ഡോക്റ്റർ ആക്കിയിട്ടു വലിയ കാര്യമില്ല . കാശു കടം വാങ്ങി ഏജൻസികൾ പറയുന്നത് കേട്ട് കാനഡയിലും അമേരിക്കയിലും ആസ്ട്രേലിയലിലും പിള്ളേരെ വിട്ടിട്ട് കുറച്ചു കാശു ചിലവാക്കി എന്നതിൽ കവിഞ്ഞു വലിയ കാര്യങ്ങളൊന്നും സംഭവിക്കില്ല .
ജെ എസ് അടൂർ

Monday, October 7, 2019

എഫ്‌ ബി യിലെ തത്സമയ ഉടനടി കുറിപ്പുകൾ

    എഫ്‌ ബി യിലെ തത്സമയ ഉടനടി കുറിപ്പുകൾ
    എഫ്‌ ബി യിൽ എഴുതുന്ന ഇടനടി കുറിപ്പുകൾ ഇപ്പോൾ തത്സമയം പ്രസിദ്ധീകരിക്കുന്നത് കൊണ്ടു കൂടുതൽ വായനക്കാരിൽ എത്തും. പല പ്രസിദ്ധീകരണങ്ങളും അവർക്കു വേണ്ടി എക്സ്ക്ലൂസിവായി എഴുതിവാനോ, കോളം എഴുതുവാനോ പറഞ്ഞെങ്കിലും അതു എന്റെ പല ജോലി തിരക്കിന് ഇടയിൽ സാധിക്കില്ല. കാരണം പലപ്പോഴും മൾട്ടി ടാസ്ക് ജീവിതചര്യയാക്കിയ പല സ്ഥാപനങ്ങൾക്ക് നേത്രത്വം നൽകുന്ന എനിക്ക് പ്രൊഫഷണൽ എഴുത്തുകൾ ഒഴിവാക്കാനാകില്ല. അതിനടക്ക് വേറെ ഡെലിബ്രേറ്റ് എഴുത്തു ആവശ്യപ്പെടുന്ന ഡിസിപ്ലിന് സമയം കിട്ടില്ല. എഴുത്തു കൂടുതൽ സമയം ചിലവഴിച്ചു ഒരു ഗൗരവ പ്രവർത്തനമാക്കിയാൽ കാര്യമായി എഴുതാൻ കഴിയുന്നത് ഉള്ളിലുണ്ട്. പക്ഷെ അതിനുള്ള സാവകാശം ഇതുവരെ കിട്ടിയില്ല. ഡെക്കാൻ ക്രോണിക്കൽ കോളം നിർത്തിയതും അതു കൊണ്ടാണ്. എന്നാൽ പലരും ചോദിക്കും ഈ എഫ്‌ ബി യിൽ എഴുതുവാൻ എങ്ങനെ സമയം കിട്ടുന്നു എന്ന്.
    എഫ്‌ ബി കുറിപ്പുകൾ തത്സമയം ഉടനടി സ്പർ ഓഫ് ദി മൊമെന്റ് കുറിപ്പുകളാണ്. ഒരു എഡിറ്റിങ്ങും ഇല്ലാത്തത്. അതു കാലേ കൂട്ടി നിശ്ചയിക്കുന്നു സമഗ്ര ചിന്ത എഴുത്തുകൾ അല്ല. അതു രാവിലെ കട്ടൻ ചായ കുടിക്കുന്നതിനിടയിൽ 20 മിനിട്ടിനുള്ളിൽ ഫോണിൽ കുത്തി കുറിക്കുന്നത് . അല്ലെങ്കിൽ വൈകുന്നേരം അടുത്തുള്ള റെസ്റ്റോറന്റിൽ ഒറ്റക്ക് അത്താഴം കഴിക്കുമ്പോൾ. ചിലപ്പോൾ ഒരു മണിക്കൂർ ഫുട് മസ്സാജിന് പോകുമ്പോൾ. ക്യൂവിൽ നിൽക്കുമ്പോൾ. എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ. പലപ്പോഴും പല സീരീസും യാത്രകൾക്കിടയിൽ തീർക്കാൻ പറ്റിയില്ല. ' ഞാൻ മുസ്‌ലിങ്ങളെ അറിഞ്ഞ വഴികൾ ' എന്ന സീരീസ് ഇന്നും പൂർത്തീകരിച്ചിട്ടില്ല. ദുരന്ത നിവാരണത്തെ കുറിച്ച് എഴുതിയതും. എഴുതി തുടങ്ങിയ നോവെല്ലകളും. നവംബർ തൊട്ട് നാട്ടിൽ ഉള്ളപ്പോൾ അവയെല്ല്ലാം രണ്ടു ആഴ്ചഎടുത്തു പൂർത്തീകരിച്ചു എഡിറ്റ്‌ ചെയ്യണം എന്നാഗ്രഹിക്കുന്നു.
    ആദ്യ മലയാള പുസ്തകം' കാഴ്ച്ചകളും കാഴ്ചപ്പാടുകളും ' ജനുവരിയിൽ പുറത്തിറങ്ങും. ചോർമുംതസിന്റെ വിലാപ സുവിശേഷം എന്ന ചെറിയ നോവൽ ജൂണിലും
    ഇവിടെ എഴുതുന്നത് ആർക്കും പബ്ലിഷ് ചെയ്യാം. പക്ഷെ അതു അറിയിക്കണം ലിങ്ക് തരണം.
    താഴെയുള്ളത്തിന്റ എഫ്‌ ബി link ഇവിടെ.
    https://m.facebook.com/story.php?story_fbid=10220534774307799&id=1486485232
  • Js Adoor It de

കലിപ്പുകളുടെ കലികാലം -6

കലിപ്പുകളുടെ കലികാലം -6
ഒളിക്യാമറകൾ കണ്ണു ചിമ്മുമ്പോൾ : പരസ്പരവിശ്വാസ പ്രതിസന്ധികൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റ അടയാളങ്ങളിൽ പ്രധാനമായൊന്നു മനുഷ്യന് പരസ്‌പരം വിശ്വാസം ഏറ്റവും കുറഞ്ഞ നൂറ്റാണ്ട് എന്ന രീതിയിലായിരിക്കും . മനുഷ്യനെ സാമൂഹിക ജീവിയാക്കുന്ന പരസ്പര വിശ്വാസം നാട്ടിലും വീട്ടിലും റോഡിലും ജോലി സ്ഥലത്തുമെല്ലാം കമ്മിയാകുന്ന കാഴ്ചയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകമാകമാനം ദൃശ്യമാകുന്നത് . അത്പോലെ സർക്കാരിന് പൗരന്മാരിലുള്ള വിശ്വാസവും പൗരന്മാർക്ക് സർക്കാരിലുള്ള വിശ്വാസത്തിനും കോട്ടം തട്ടി .രാഷ്ട്രീയ പാർട്ടികളിലും നേതാക്കളിലും വിശ്വാസം കുറയുന്നതായിട്ടാണ് ഏറ്റവു പുതിയ പ്യു (PEW )സർവേ കാണിക്കുന്നത് . ജനാധിപത്യ ഭരണത്തിൽ പോലും വിശ്വാസം കുറഞ്ഞു വരുന്നു .
പോസ്റ്റ് ട്രുത്തു കാലത്തു മാധ്യമങ്ങളിൽ വരുന്ന ഏത് വാർത്ത കള്ളമാണ് വാസ്തവമാണ് എന്ന് മനുഷ്യന് ഉറപ്പില്ലാത്ത അവസ്ഥ .വിശ്വാസങ്ങളും പരസ്പര വിശ്വാസങ്ങളും കുഴാമറിച്ചിലാണ് .
മത സംഘടനകളിലും നേതാക്കളിലും വിശ്വാസം കുറഞ്ഞ അവസ്‌ഥ .ട്രസ്റ്റ് ഡെഫിസിറ്റ് കൂടുന്നത് മനുഷ്യരിൽ അരക്ഷിത ബോധം കൂടു ന്നത് കൊണ്ടാണ് . സമൂഹത്തിൽ വിവിധ തരത്തിലുമുള്ള അരക്ഷിത ബോധവും അസ്വസ്ഥതകളും അതിനോട് അനുബന്ധമായി പരസ്പര വിശ്വാസത്തിന്റെ പ്രതി സന്ധികളുമാണ് ഈ കാലത്തേ കലിപ്പിന്റെ കലികാലമാക്കുന്നത് .
മനുഷ്യൻ പരസ്പര വിശ്വാസത്തിലൂടെയാണ് സാമൂഹിക ജീവിയാകുന്നതും സാമൂഹിക കൂട്ടായ്‍മകളും സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ടാക്കുന്നത് . എന്നാൽ ഇപ്പോൾ പരസ്പര വിശ്വാസം കുറയുമ്പോൾ അത് പലപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രതി സന്ധികൾക്ക് ഇടനൽകും .പലപ്പോഴും സാമൂഹിക ഉദ്ഗ്രഥനത്തെ പ്രതികൂലമായി ബാധിക്കും .
ഇത് വിഭാഗീയ മനസ്ഥിതിയിലുള്ള സാമൂഹിക വിചാരങ്ങൾക്കിട നൽകും . അപര ഭാഷയും മത സ്വത്വവും ,നിറവും ,ദേശീയതയുമുള്ളവരെ സംശയത്തോടെയേയോ അപരവൽക്കരണത്തിലൂടെയേ നോക്കികാണുവാൻ തുടങ്ങും . ഇത് യൂറോപ്പിലേ വിവിധ പ്രവാസി സമൂഹങ്ങളോട് ആ നാട്ടുകാർക്കിടയിൽ കൂടി വരുന്ന കലിപ്പിൽ കാണാം .അതിന് ഒരു കാരണം പല രാജ്യങ്ങളിലും കൂടി വരുന്ന സാമ്പത്തിക അരക്ഷിതത്വവും തദ്ദേശീയരിൽ തൊഴിൽ രാഹിത്യം കൂടി വരുന്നതിനുള്ള ആശങ്കകളും വർധിച്ചു വരുന്ന അസാമാനതകളിലുള്ള ആശങ്കയുമെല്ലാമാണ് . വ്യത്‌സ്ത ഭക്ഷണവും ഭാഷയും , വ്യത്യസ്ത നിറവും , വസ്ത്രധാരണവും, വേറെ ദൈവ ആരാധനയുമുള്ള ' വരുത്തരെ ' വിശ്വസിക്കുവാനുള്ള വിമുഖത കൂടി വരുന്നു .പലപ്പോഴും വിഭാഗീയ വിചാരങ്ങളുടെ അടിയിൽ പണ്ടുള്ള വംശ മുൻ വിധികളുടെ ശേഷിപ്പുകൾ പല രീതിയിൽ തികട്ടി വരും .
മറ്റുള്ള വിദേശീയർ തങ്ങളുടെ ജോലികളും സാമ്പത്തിക അവസരങ്ങളും തട്ടിഎടുക്കുന്നു എന്ന ധാരണ ഇന്ന് പല യൂറോപ്പിയൻ രാജ്യങ്ങളിലും വെള്ളക്കാർ താമസിക്കുന്ന വികസിത രാജ്യങ്ങളിലും കൂടി വരികയാണ് .
ഇത് ഞാൻ ഓസ്ലോയിൽ താമസിക്കുമ്പോൾ നേരിട്ട് കണ്ടതും അറിഞ്ഞത്മാണ് . 2011 ജൂലൈ 27 തീയതി ഉച്ചക്ക് ഞാനിരുന്ന ഓഫീസിന്റ് ജനാലകളിൽ കൂടി ബോംബ് പൊട്ടുന്നതും പുക ഉയരുന്നതും കണ്ടു .അത് നടത്തിയത് ആൻഡേർസ് ബെവേരിക് എന്ന തൊഴിൽ രഹിതനായ നോർവേക്കാരനാണ് .അയാൾക്ക് പാക്കിസ്ഥാനിൽ നിന്നും മറ്റുള്ള നാട്ടിൽ നിന്നും കുടിയേറി സാമ്പത്തികമായി മേന്മ പ്രാപിച്ചുള്ളവരോട് ഉള്ള കലിപ്പ് 77 ചെറുപ്പക്കാരെ ഒറ്റക്ക് വെടി വച്ച് കൊല്ലുവാൻ ഇടവരുത്തി . നോർവേ സ്വത തീവൃ വലത് പക്ഷ പാർട്ടിയായ 'പ്രോഗ്രസ്സിവ് (പുരോഗമന )പാർട്ടിയുടെ അനുയായി ആയിരുന്ന ചെറുപ്പക്കാരൻ വിദേശീയ കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന നിലപാടുള്ള ലേബർ പാർട്ടിയുടെ യൂത് ക്യാമ്പിലാണ് തോക്കുമായി ഭ്രാന്തമായി വെടി വച്ചത് .അയാൾ അതിന് മുമ്പ് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചത് കലിപ്പിന്റെയും വെറുപ്പിന്റയും രാഷ്ട്രീയമാണ് .
സാമ്പത്തിക സാമൂഹിക അസാമാനതകളും അരക്ഷിതത്വവും പലപ്പോഴും ഒരു സമൂഹത്തോടുള്ള അനീതിയായി അതത് ഭാഷ /വംശ /ജാതി/ മത /ദേശ സമൂഹങ്ങളിൽ തോന്നി തുടങ്ങുന്നിടത്ത് നിന്നാണ് കലിപ്പുകൾ തുടങ്ങുന്നത് . അതിൽ നിന്ന് 'അപര സമൂഹത്തോടുള്ള ' സംശയം കൂടുകയും പരസ്പര വിശ്വാസം കുറയുകയും ചെയ്യുമ്പഴാണ് അത് അപരവൽക്കണത്തിലേക്കും പിന്നീട് പരസ്പര ഭയത്തിന്റെയും വെറുപ്പിന്റയും രാഷ്ട്രീയമാകുന്നത് . ഇതാണ് ഇന്ന് പല രാജ്യത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് .
വിഭാഗീയ സ്വത സാമൂഹിക മനസ്ഥിതികൾ ഇതിന്റ പരിണിത ഫലമാണ് ' ഇവിടെ ഹിന്ദുക്കൾക്ക് രക്ഷയില്ലെന്ന് ' ഹിന്ദുക്കളും മുസ്ലീങ്ങൾക്ക് രക്ഷയില്ല എന്ന് മുസ്ലീങ്ങളും ഉള്ളിൽ കരുതുമ്പോൾ തോന്നുന്നത് പോലുള്ള കലിപ്പ് പല രാജ്യങ്ങളിലും വിവിധ സത്വ വിഭാഗീയ വിചാരങ്ങളിലുണ്ട് . അങ്ങനെയുള്ള കലിപ്പിന്റെ കലികാലത്തിലാണ് 2019 മാർച്ച് 15 നു ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ (ആ പേര് ശ്രദ്ധിക്കുക )അൽ നൂർ മോസ്‌ക്കിൽ കയറി51 പേരെ ഒരു ന്യൂസിലാൻഡ് ക്രിസ്ത്യൻ സത്വ തീവ്ര വാദി വെടി വച്ചു കൊന്നത് .
പതിനെട്ട് കൊല്ലം മുമ്പ് സെപ്റ്റമ്പർ പതിനൊന്നു ഒരു ചൊവ്വാഴ്ച്ച ആയിരുന്നു .അന്ന് കത്തിഎരിഞ്ഞു തകരുന്ന വേൾഡ് ട്രേഡ് സെന്റർ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റ ഉണങ്ങാത്ത മുറിവായി ഇന്നും അവശേഷിക്കുന്നു .അടുത്ത നൂറ്റാണ്ടുകളിൽ 21 നൂറ്റാണ്ടിന്റ ചരിത്രം തുടങ്ങുന്നത് ന്യൂയർക്കിലെ കത്തി എരിഞ്ഞു നിലംപതിച്ച അമേരിക്കൻ മുതലാളിത്വ വിജയത്തിന്റെ ബാബേൽ ഗോപുരങ്ങളിൽ നിന്നായിരിക്കും .
വേൾഡ് ട്രേഡ് സെന്റെരിരിലും പെന്റഗണിലും വിമാനം ഇടിച്ചു സംഹാര താണ്ഡവമാടി വെറുപ്പിന്റ ഭീകര രൂപം തുടങ്ങി വച്ച അരക്ഷിത്വം ഇന്നും പല രൂപത്തിൽ തുടരുന്നു . ന്യൂയോർക്കിൽ 19 മത ഭ്രാന്ത്പിടിച്ചവർ കൊന്നത് 2977 ആളുകളെയാണ് .ആറായിരം പേർക്ക് ഗുരതര പരിക്ക് .പത്തു ബില്യൺ ഡോളറിന്റ ബിൽഡിങ്ങുകൾ ഒരു മണിക്കൂറിൽ നിലം പരിശായി . വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് മരണ വെപ്രാളത്തിൽ ചാടിയ മനുഷ്യരിൽ ലോകത്തെമ്പാടുമുള്ളവരുണ്ടായിരുന്നു .
അൽക്വയ്‌ദയും ഒസാമാ ബിൻ ലാദനും ലോകത്തു എല്ലായിടത്തും ഭീതിയുടെയും പക നിറഞ്ഞ ഹിംസയുടെയും അടയാളപ്പെടുത്തലായി. അതിന് അനുസരിച്ചു ഇസ്ലാമോ ഫോബിയ ലോകത്തു പലയിടത്തും വളർന്നു.
ആ സംഹാര താണ്ഡവമാണ് ഒരു പക്ഷെ ലോകത്തു ആകമാനം ആദ്യമായി ടെലികാസ്റ്റ് ചെയ്ത് കോടിക്കണക്കിന് ആളുകൾ കണ്ട് ആഗോളവക്കരിക്കപ്പെട്ട ദുരന്തം . 21 നൂറ്റാണ്ടിലെ ട്രസ്റ്റ് ഡെഫിസിറ്റിന്റ ആഴമേറിയ മുറിവ് . .തൊണ്ണൂറുകളിൽ വളർന്നു വന്ന ടെക്നൊലെജി വിപ്ലവത്തിന്റെ ഭീകര ആന്റി ക്ളൈമാക്‌സ് . തൊണ്ണൂറുകളിൽ വളർന്ന ടെക്നൊലെജി വിപ്ലവത്തിന്റെയും സർവ്വ ദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനയാത്രയിൽ മുന്നേറിയ ആഗോളവൽക്കരണത്തിന്റ മറുപുറമായിരുന്നു ആഗോളവൽക്കരിക്കപ്പെട്ട മത -വംശ സ്വതങ്ങളിലൂന്നിയുള്ള തീവ്ര വാദ ഹിംസ നെറ്റ്വർക്കുകൾ .
ലോകം അന്ന് തൊട്ട് കലിപ്പും സംശയവും യുദ്ധങ്ങളും യുദ്ധ ശ്രൂതികളും ഭീകരാക്രണ വാർത്തകളും എങ്ങും പല രൂപത്തിൽ ഒളിച്ചിരിക്കുന്ന ഹിംസയുമായി മനുഷ്യരെ അരക്ഷിതരാക്കി. എയർപൊട്ടുകളിൽ മനുഷ്യനിൽ വിശ്വാസം നഷ്ട്ടപ്പെട്ട വ്യവസ്‌ഥ യാത്രക്കാരെ അരിച്ചു പറക്കി. കുടിക്കുന്ന വെള്ളത്തെപ്പോലും വിശ്വാസമില്ലാതായി. വരുന്നതും പോകുന്നതും ഇരിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒളി ക്യാമറകൾ വീക്ഷിച്ചു .
സെപ്റ്റംബർ 11ഇന് ശേഷം അമേരിക്ക പ്രഖ്യാപിച്ച ഭീകരതെക്ക് എതിരെ നടത്തിയ വാർ ഓൺ ടെറ റിൽ ഇതു വരെ കൊല്ലപ്പെട്ടത് റിപ്പോർട്ടുകൾ അനുസരിച്ചു അഞ്ചര ലക്ഷത്തിൽ കൂടുതലാളുകൾ. പക്ഷേ 2001 ഇൽ തുടങ്ങി പല തരം തീവ്ര വാദ സംഹാര താണ്ഡവം ലക്ഷകണക്കിന് സാധാരണക്കാരെ കൊന്നു.. 2014 ഇൽ മാത്രം 32, 765 പേരാണ് 93 രാജ്യങ്ങളായി മത തീവ്ര വാദ ഭ്രാന്ത്‌ മൂത്ത അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. 2015 ഇൽ 29, 376 പേരാണ് ഭീകര ആക്രമണങ്ങളിൽ കൊല്ലപെത്. ബൊക്കോ ഹറാം പോലുള്ള സംഘടന നെജീരയിൽ മാത്രമല്ല ഭീതി പടർത്തിയത്. സിറിയയിൽ നടന്നു കൊണ്ടിരിക്കുന്നു സംഹാര താണ്ഡവത്തിൽ ഇതു വരെ 570, 000 പേരാണ് കൊല്ലപ്പെട്ടത്.. വലിയ യുദ്ധങ്ങൾ കുറഞ്ഞെങ്കിലും പഴയ യുദ്ധങ്ങളുടെ കനലുകൾ ഇന്നും എറിഞ്ഞു കൊണ്ടിരിക്കുന്നു. ശീത യുദ്ധത്തിന്റെ ബാക്കി പാത്രമായി ഇന്നും അഫ്ഗാനിസ്ഥാൻ ഉണങ്ങാത്ത മുറിവുമായി ഹിംസപൂരിതമായ രാജ്യമായിരിക്കുന്നു .
ഓരോ തീവ്ര വാദി ഭീകര താണ്ഡവവും ഓരോ ഓട്ടോമാറ്റിക് തോക്കുകളുടെ കൊലവിളിയും ലോകത്തെവിടെ നടന്നാലും നിമിഷങ്ങക്കകം ചോരയുടെ നിറവും മണവും മരണത്തിന്റെ ഗന്ധവും സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും ടെലിവിഷൻ ചാനലിൽ കൂടിയും ലോകത്തുള്ള മാനുഷരുടെ മനസ്സിൽ ഭീതി വിതച്ചു. ഹിംസയും ഭീതിയും അരക്ഷിത ബോധവും ചേർന്നുണ്ടാകുന്ന ഒന്നിലും ആരെയും വിശ്വസിക്കാനാകാത്ത അവസ്ഥ.
അസമാനതകളും അരക്ഷിത അബോധവും സാമൂഹിക മനസ്ഥിതിയും സാമൂഹിക അസ്വസ്ഥതകളും സാമ്പത്തിക അനിശ്ച്തത്വവും ജോലി സുരക്ഷയില്ലായ്മയും ഓരോ മനുഷ്യനിലും ആശങ്കകളും കൂട്ടി. മനുഷ്യനിൽ പരസ്പരം വിശ്വാസം കുറഞ്ഞവർ അവരവരുടെ വിശ്വാസദാർഢ്യങ്ങളുള്ള ദൈവത്തെ തേടി.. മനുഷ്യനിൽ ആശ്രയിക്കുവാൻ കഴിയാതെ വരുമ്പോൾ ആളുകൾ ദൈവത്തിൽ കൂടുതൽ ആശ്രയിച്ചു. ദൈവത്തിന്റെ ദല്ലാളുകളായ പുരോഹിതന്മാർ വീണ്ടും ജനങ്ങളെ മത വിശ്വാസത്തിൽ നിയന്ത്രിച്ചു മത സ്വത ബോധ്യങ്ങൾ വളർത്തി. ഭരണ അധികാര സുഖം ലക്ഷ്യമാക്കിയ രാഷ്ട്രീയ പരോന്ന ഭോജികൾ മനുഷ്യരുടെ അരക്ഷിത അസ്വസ്തതകൾ കൊയ്തു മത സ്വത രാഷ്ട്രീയ വ്യവഹാരം നടത്തി പല രാജ്യങ്ങളിലും ഭരണം പിടിച്ചു.
ഭരണത്തിൽ അരക്ഷിത ബോധം കലാശാലയുള്ള നേതാക്കൾ കൂടിയപ്പോൾ സർക്കാരിന് ജനങ്ങളെയും പ്രക്ഷോഭങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും ഭയമായി. ജനങ്ങളുടെ കലിപ്പ് എന്നു വേണമെങ്കിലും തങ്ങൾക്ക് നേരെ തിരിയാം എന്നുള്ളത് കൊണ്ടാണ് അവർ ഇന്ന് സർവേയിലെന്സ് രാജിൽ പിടിച്ചു നിൽക്കുന്നത്.
21 നൂറ്റാണ്ടിൽ സർവെയ്ലെൻസ് രാജ് മനുഷ്യന്റെ ജീവിതത്തിന്റ ഭാഗമായിരിക്കുന്നു . ഇന്ന് ലോകത്തെ ഏറ്റവും വലിയ ബിസിനസ്സിലൊന്നു സെക്യൂരിറ്റി ആൻഡ് സർവേയിലെന്സ് സാങ്കേതിക വിദ്യകളാണ് . ഇന്ന് വീട്ടിലും ഓഫിസിലും പള്ളിയിലും അമ്പലങ്ങളിലും പള്ളികൂടങ്ങളിലും സെക്യൂരിറ്റി കാർഡും മുക്കിലും മൂലയിലും ഒളി ക്യാമറകൾ . ദൈവങ്ങൾക്കും പോലും സർവെയ്ലൻസ് . നമ്മൾ എന്ത് വായിക്കുന്നു എന്ത് വാങ്ങിക്കുന്നു നമ്മുടെ സമീപനങ്ങളും ചിന്തകളും എല്ലാം 'മേൽ നോട്ട 'ത്തിലാണ് . ഇത് എഴുതുന്ന ഈ ഫോണിനറിയാം ഞാനെവിടെ നിന്നാണ് ഇത് എഴുതുന്നതെന്നു .സാമൂഹ്യ മാധ്യമങ്ങളിൽ അങ്ങനെയുള്ള ബിഗ് ഡേറ്റ വച്ച് ഇന്ന് തിരഞ്ഞെടുപ്പുകൾ തിരിമറിക്കാം . കള്ളത്തരങ്ങൾ സത്യത്തെപോലെ പറഞ്ഞു ഫലിപ്പിക്കാം .
ഇന്ന് രാജ്യങ്ങൾ ഭരിക്കുന്ന രാഷ്ട്രീയ -സാമ്പത്തിക വരേണ്യർക്ക് ഏറ്റവും വിശ്വാസമില്ലാത്തത് അവിടിത്തെ സാധാരണ ജനങ്ങളെയാണ് .അവരെ വരുതിക്ക് നിർത്തുവാൻ ഇന്ന് ബയോമെട്രിക് ആധാർ കാർഡുകളും വിസയും പാസ്‍പോർട്ടുമുണ്ട് .ഇന്ന് ആര് എന്ത് വായിക്കുന്നു എന്ത് എഴുതുന്നു എന്ത് പറയുന്നു , എന്ത് വാങ്ങുന്നു , എന്ന് എല്ലാം അറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലധിഷ്ഠിധമായ വളരെ നൂതനമായ സാങ്കേതിക വിദ്യകളുണ്ട് . ഈ കാര്യത്തിൽ വളരെ മുന്നിലാണ് ചൈന .ചൈനയിൽ ഹുവാഹി കമ്പിനിയാണ് ലോകത്തു അമ്പതിലധികം രജ്യങ്ങൾക്ക് സർവെലിയൻസ് സാങ്കേതിക നൽകിയത് .
മനുഷ്യന്റെ സ്വകാര്യതയും സ്വകാര്യ മത വിശ്വാസവുമൊന്നും കൈവിട്ടുപോയി വിർച്വൽ റിയാലിറ്റിയുമായി താദാത്മ്യം പ്രാപിച്ചിരിക്കുകയാണ് .
വിശ്വാസത്തിന്റ വൻ ഇടിവ്‌ മനുഷ്യരെ എല്ലാ വ്യവസ്ഥകളിലും വിശ്വാസം കുറഞ്ഞവരാക്കി .
ഭരണ അധികാരികളും സാധാരണ പൗരന്മാരും പരസ്പ്പര വിശ്വാസത്തമില്ലാത്തവരായി .
പരസ്പര വിശ്വാസം ഇല്ലാത്ത മാനവിക സമൂഹങ്ങളിയിൽ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികൾ കൂടും . പരസപരം വിശ്വാസം നഷ്ട്ടപെട്ട മനുഷ്യർ സാമൂഹിക ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും മാറ്റി മറിച്ചു തുടങ്ങി .ഒളിക്യാമറകൾ നിരന്തരം കണ്ണ് ചിമ്മുമ്പോൾ അരക്ഷിത്തത്തിനും സുരക്ഷ വിചാരങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസ പ്രതി സന്ധികളിലൂടെ നൂൽ പാലത്തി ലൂടെയാണ് ഇന്ന് മനുഷ്യർ പലവിധ ' അഡ്ജസ്റ്റ് ' മെന്റുകളിൽ ജീവിക്കുന്നത് .
ജേ എസ് അടൂർ

കലിപ്പുകളുടെ കലി കാലം -5

കലിപ്പുകളുടെ കലി കാലം -5
ഇടവേളയിലെ അധികാര അസുരന്മാർ : പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തിഒന്നിലെത്തുമ്പോൾ .
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആളുകൾ ഗ്രാമങ്ങളിലെ കാർഷിക വ്യവസ്ഥാ ജീവിത ധാരയിൽ നിന്ന് പട്ടണങ്ങളിലേക്ക് കൂട്ടമായി കുടിയേറി തുടങ്ങിയത് . ലണ്ടനിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഏതാണ്ട് ഏഴു മടങ്ങു ജന സംഖ്യയാണ് പെരുകിയത് . കാർഷിക വ്യവസ്ഥയിലെ ഗ്രാമ കൂട്ടായ്മയുടെ സാഹചര്യത്തിൽ നിന്ന് ഒരുപാട് പേർ നഗരങ്ങളിൽ കുടിയേറിയത് മാടമ്പി വ്യവസ്ഥയിലെ അടിച്ചമർത്തലിൽ നിന്നും കഷ്ടപ്പാടുകളിലും നിന്നുള്ള വിടുതലിനിയാട്ടയിരുന്നു .
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുണ്ടായ വിജ്ഞാന വിപ്ലവും അതിനോട് അനുബന്ധിച്ചുണ്ടായ വ്യവസായിക മുന്നേറ്റങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റ തുടക്കം മുതൽ പട്ടണങ്ങളിലും നഗരങ്ങളിലും കൂടുതൽ ജോലികൾക്ക് അവസരം സൃഷ്ട്ടിച്ചു .
അങ്ങനെ ലോകത്തിൽ എല്ലായിടത്തും പല കാരണങ്ങൾ കൊണ്ടുണ്ടായ നഗരവൽക്കരണവും അതിനെ തുടർന്നുണ്ടായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യവുമാണ് മാറ്റത്തിന്റ ദർശനങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്ത് തുടങ്ങിയത് .
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജോലി തേടി ആളുകൾ വന്നപ്പോൾ നഗരങ്ങളിൽ ചേരികൾ വളരുവാൻ തുടങ്ങി . ഈ ചേരികളിൽ വിദ്യാഭ്യസം പരിമിതമായിരുന്ന തൊഴിലാളികൾ തുശ്ച വേതനത്തിൽ അർദ്ധപട്ടിണിയിൽ പകലന്തിയോളം 12 മുതൽ 15 മണിക്കൂർ പണി ചെയ്ത് തുശ്ച വേതനത്തിൽ കഷ്ടപ്പാടിൽ കുഞ്ഞു കുട്ടികൾ വരെ പണി ചെയ്യേണ്ട അവസ്ഥയായി . ചൂഷണോന്മുഖമായ അവസ്ഥകളെകുറിച്ച് ചാൾസ് ഡിക്കൻസിന്റ ഹാർഡ് ടൈംസിലും മറ്റ് നോവലുകളിലും വിവരിച്ചിട്ടുണ്ട് .
പതിനെട്ടാം നൂറ്റാണ്ടിലെ വിജ്ഞാന വിപ്ലവങ്ങളും അച്ചടി സാങ്കേതിക വിദ്യയുടെ അഭൂതകരമായ വളർച്ചയും പുസ്തകങ്ങളുടെ പെരുക്കവും യൂണിവേഴ്സിറ്റിയുടെ വളർച്ചയും കൊളോണിയൽ വ്യാപാര സാമ്പത്തിക വ്യവസ്ഥയും പതിനെട്ടാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയോടെ നഗരങ്ങളിൽ ഒരു പുതിയ മധ്യവർഗ്ഗത്തെ സൃഷ്ട്ടിച്ചു .
പതിനെട്ടാം നൂറ്റാണ്ടിലെ വിജ്ഞാന വിവര ആശയ വിനിമയ പ്രചാരമാണ് 1776 ഇൽ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും ഫ്രഞ്ച് വിപ്ലവത്തിനും വഴി തെളിച്ചത് .തോമസ് പേയ്നീനെപ്പോലുള്ളവർ അന്താരാഷ്ട്രീയ മനുഷ്യവകാശ സാമൂഹിക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ആക്ടിവിസ്റ്റ് ചിന്തകരായിരുന്നു . അദ്ദേഹത്തിന്റ കോമ്മൺസെൻസ് എന്ന പുസ്തകവും റൈറ്സ് ഓഫ് മാൻ എന്ന പുസ്തകവും ജനകീയ രാഷ്ട്രീയത്തിന്റ ആദ്യ മാനിഫെസ്റ്റോയാണെന്ന് പറയാം .
ലോകത്തെ കുറിച്ചും മനുഷ്യരെകുറിച്ചും അധികാര വിനിയോഗത്തെ കുറിച്ചും ഭരണ അധികാര സ്വരൂപങ്ങളെകുറിച്ചും സാമ്പത്തിക മാറ്റങ്ങളെകുറിച്ചും കൂടുതൽ വിജ്ഞാന വിചാര പ്രവർത്തനങ്ങൾ നടന്ന നൂറ്റാണ്ടാണ് . ഇന്ന് നാമറിയുന്ന 'ഇസ' ങ്ങൾ എല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയോടെ ഉണ്ടായിതുടങ്ങിയതാണ് . അതിന് പതിനെട്ടാം നൂറ്റാണ്ടിന്റ അവസാനം നടന്ന അമേരിക്കൻ സ്വാതത്ര്യ പ്രഖ്യാപനവും ഫ്രഞ്ച് വിപ്ലവവും അടിമ വ്യാപാരത്തിന് എതിരായ ആദ്യത്തെ അന്താരാഷ്ട സിവിൽ സൊസൈറ്റി ക്യാമ്പയിൻ എല്ലാം അന്താരാഷ്ട്രപരമായ വിവിധ ചിന്താധാരകളുണ്ടാക്കി .
ലോകത്തു ഇന്ന് നിൽക്കുന്നതിൽ ഏറ്റവും പഴയ സിവിൽ സമൂഹ മനുഷ്യ അവകാശ സംഘടന 1839ഇൽ സ്ഥാപിച്ച ആന്റി സ്ലെവെറി ഇന്റര്നാഷനലാണ് .അത് 1823 ഇൽ അടിമ വ്യപാരത്തിന് എതിരെ ക്യാമ്പയിൻ ചെയ്യുവാൻ സൃഷ്ട്ടിച്ച ആന്റി സ്ലേവറി സൊസൈറ്റിയുടെ തുടർച്ചയായി വന്നതാണ് .
പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായ സ്റ്റീമും സ്റ്റീലും ചേർന്നുണ്ടായ വ്യവസായിക വിപ്ലവം നഗരങ്ങളിൽ ഒരുപാട് തൊഴിലവസരമുണ്ടാക്കിയെങ്കിലും അത് ചൂഷണോന്മുഖമായിരുന്നു .മുതലാളിമാരുടെ സമ്പത്തു കൂടിയെങ്കിലും തൊഴിലാളികളുടെ വേതനം ദിശകങ്ങളായി കൂടിയില്ല .അവരുടെ കഷ്ടപ്പാടുകൾ കൂടി .അസമാനതകൾ കൂടി .
പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രചാരത്തിലായ റാഡിക്കൽ റീഫോമ് മൂവേമെന്റും അതിനോട് അനുബന്ധിച്ചു വളർന്ന മനുഷ്യ അവകാശങ്ങളിലൂന്നിയുള്ള ലിബറലിസവുമാണ് ജനായത്ത ജനാധിപത്യ രാഷ്ട്രീയ ഭരണ വ്യവസ്ഥക്ക് വേണ്ടി വാദിച്ചു പ്രക്ഷോഭം നടത്തിയവർ .
യൂറോപ്പിലെ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കു കുടിയേറിയ ചെറുപ്പക്കാർക്ക് സാമൂഹിക സഹായങ്ങളും താമസിക്കുവാനും പഠിക്കുവാനുമുള്ള സൗകര്യമുണ്ടാക്കുന്നതിന് വേണ്ടി ലണ്ടനിൽ ജോർജ്‌ വില്യംസും പതിനൊന്ന് കൂട്ടുകാരും ചേർന്ന് 1844 ജൂൺ 6 നു തുടങ്ങിയതാണ് യങ് മെൻ ക്രിസ്ത്യൻ അസോസിയേഷൻ എന്ന വൈ എം സി എ .ഇന്നും 120 രാജ്യങ്ങളിൽ ആറര കോടി അംഗങ്ങളുള്ള Y ( Ys men ക്ലബ്ബ് അടക്കം ) സിവിൽ സമൂഹ ലോക ഫെഡറേഷനാണ് .
1847 ജൂണിൽ ലണ്ടനിൽ വച്ച് വിവിധ പ്രസ്ഥാനങ്ങൾ യോജിച്ചുണ്ടായ ആദ്യ അന്താരാഷ്ട രാഷ്ട്രീയ പാർട്ടിയാണ് കമ്മ്യുണിസ്റ്റ് ലീഗ് . അതിൽ സജീവമായിരുന്ന മാർക്‌സും എങ്ഗൽസും അതിന് വേണ്ടി യൂറോപ്പിന്റെ സാമൂഹിക , രാഷ്ട്രീയ , സാമ്പത്തിക വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് 1848 ഇൽ പ്രസിദ്ധീകരിച്ച കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ . അസാമാനതയും ദാരിദ്ര്യവും അനീതിയും സൃഷ്ടിക്കുന്ന ചൂഷണോന്മുഖമായാ സാമ്പത്തിക വ്യവസായിക വ്യവസ്ഥയെ ചോദ്യം ചെയ്ത് തൊഴിലാളികൾ സംഘടിക്കുവാൻ ആദ്യമായി ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ പുതിയ രാഷ്ട്രീയ ലോക വീക്ഷണത്തിന്റ നാന്ദിയായി .അത് കഴിഞ്ഞു മാർക്‌സും എൻഗൽസും ഏഴുതിയ പുസ്തകങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന പ്രമാണ ഗ്രന്ഥങ്ങളായി . 1864 സെപ്റ്റംമ്പർ 28 തീയതി ലണ്ടനിൽ വച്ചാണ് ഇന്റർനാഷണൽ വർക്കിങ്മെൻസ് അസ്സോസിയേഷൻ ഉണ്ടായത് .അതിൽ കമ്മ്യുണിസ്റ്റുകളും സോഷ്യലിസ്റ്റുകളും അനാർക്കിസ്റ്റുകളും റാഡിക്കലുകളും ഉണ്ടായിരുന്നു .ഫസ്റ്റ് ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ഈ അലിയൻസാണ് പിന്നീട് സോഷ്യലിസ്റ്റ് ഇന്റർനാഷണലും കമ്മ്യുണിസ്റ്റ് ഇന്റർനാഷനലൊക്കെയായി ഇരുപതാം നൂറ്റാണ്ടിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പരിണമിച്ചത് .
ചുരുക്കത്തിൽ ഇരുപതാം നൂറ്റാണ്ടിലുടനീളം പ്രയോഗിച്ച പല അധികാര ഭരണ രാഷ്ട്രീയ ക്രമങ്ങളുടെ ആശയങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റ രണ്ടാം പകുതിയിൽ ഉളവായതാണ് .
ഇരുപതാം നൂറ്റാണ്ടിന്റ അന്ത്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ആശയ രൂപത്തിൽ ക്രമപ്പെടുത്തിയ അധികാര -ഭരണ രാഷ്ട്രീയ രൂപങ്ങൾ പൂരിതമാകുകയോ അപ്രസകതമാകുകയോ ചെയ്തു
.ഇതിന് പല കാരണങ്ങളുണ്ട് .അതിൽ വലിയൊരു കാരണം സാങ്കേതിക വിവര വിനിമയത്തിലുണ്ടായ അഭൂതപൂർവമായ വിപ്ലവമാണ് .രണ്ടാമത് മൂലധനത്തിന്റെ ടെക്നൊളേജിയുടെയും സാമ്പത്തിക ക്രമത്തിന്റെയും രീതി പാടെമാറി .മൂന്നാമത് അധികാര -ഭരണാ രാഷ്ട്രീയ രൂപങ്ങൾ ചോദ്യം ചെയ്യപ്പെട്ടു .അതുപോലെ പുതിയ സ്വത രാഷ്ട്രീയം മത -വംശ സ്വത ദേശീയതയായി ശിങ്കിടി മൂലധന വ്യവഹാരമായി (corny capitalistic discourse )
1848 ലെ കംമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ കൊളോണിയൽ യൂറോപ്പിലെ പശ്ചാത്തലത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ 21നൂറ്റാണ്ടിൽ അതാണ് കമ്മ്യുണിസം കാലഹരണപ്പെട്ടുപോയ ആശയ അധികാര രൂപമായത് . രാഷ്ട്രീയ ആശയങ്ങളുടെ ചരിത്രത്തിലെ നാഴിക കല്ലുകൾ എന്നതിലുപരി മാർക്സിസത്തിനു ഇന്ന് എന്തെങ്കിലും അധികാര -ഭരണ രൂപ പ്രസക്തിയുണ്ടോയെന്ന് സംശയമാണ് .
അതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലും പിന്നെ ഇരുപതാം നൂറ്റാണ്ടിൽ വളർന്നുവന്ന തിരെഞ്ഞുടുപ്പിലൂടെ അധികാരമാളുന്ന ജനാധിപത്യ അധികാര -ഭരണ വ്യവസ്ഥ മെജോരി ട്ടേറിയൻ സത്വ പോപ്പുലിസ്റ്റ് ഏകാധിപത്യ ഒലി ഗാർക്കളായി പരിണമിച്ചു; ജനായത്ത മൂല്യങ്ങളെ ഇല്ലാതാക്കുന്ന യാഥാസ്ഥിതിക ബ്യുറോക്രാറ്റിക് അധികാര അധിനിവേശങ്ങളായി .
ഇരുപതാം നൂറ്റാണ്ടിൽ പ്രത്യാശയുടെ രാഷ്ട്രീയമായി തുടങ്ങിയത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിരാശപ്പെടുത്തുന്ന രാഷ്ട്രീയ രൂപങ്ങളായി പരിണമിച്ചു . പഴയ ആശയ അധികാര രൂപങ്ങൾ ജീര്ണിച്ചു കൊണ്ടിരിക്കുന്നു .പുതിയത് ഇനിയും ഉളവായിട്ടില്ല . ഈ ഇടവേളകളിൽ അധികാരത്തിന്റ ഇടനാഴികളിൽ അധികാര അസുരന്മാർ അട്ടഹസിച്ചാർക്കുന്ന കാഴ്ചകൾ മനുഷ്യരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നു
അന്റോണിയോ ഗ്രാംഷി 1930 കളിൽ പറഞ്ഞത് 2020 കളിൽ പ്രസക്തമാണ് .
The crisis consists precisely in the fact the old is dying and the new cannot be born ; in this interregnum a great variety of morbid symptoms emerge "
ഇതിന്റ തന്നെ വേറൊരു ഭാഷ്യം
The old world is dying , and new world struggles to be born ; now is the time of monsters
Prison Note books .
ജേ എസ് അടൂർ

കലിപ്പുകളുടെ കലി കാലം -4

കലിപ്പുകളുടെ കലി കാലം -4
ബീജിംഗ് കൺസെൻസസ് : നിയോ ഇല്ലിബറലിസം
ചൈന എന്നപേര് കൊടുത്തത് ഇന്ത്യക്കാരാണ്. ചീൻ എന്ന സംസ്‌കൃത പദത്തിൽ നിന്നും ചീന എന്ന പേർഷ്യൻ ഉപയോഗത്തിലൂടെയും പിന്നെ പതിനാറാം നൂറ്റാണ്ടിൽ അതു പോർട്ടുഗീസുകാർ ചൈനയാക്കി. ലോകത്തെ ഇത്പോലെ സ്വാധീനിച്ച മഹാ നാഗരിക സംസ്കാരങ്ങൾ കുറവാണ്.
ഏഷ്യ പസിഫിക് മേഖലയിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചിണ്ടു. ഏഷ്യയിലെ രാജ്യങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മൂന്നു മഹാ സംസ്കാരഒഴുക്കുകളാണ് പേർഷ്യൻ (ഇറാനിയൻ ), ഇന്ത്യൻ, ചൈനീസ് മഹാ സംസ്കാര സഞ്ചയങ്ങൾ. ഇവ തമ്മിൽ തമ്മിലും സ്വാധീനിച്ചിട്ടുണ്ട് ഇന്ന് നാമറിയുന്ന കേരളത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സംസ്കാരങ്ങളിൽ ഇവ മൂന്നും പെടും. കേരള ചരിത്രവും ചൈനയും തമ്മിലുള്ള ബന്ധം ഇനിയും അധികം ഗവേഷണം നടത്താത്ത വിഷയമാണ്
ഏതാണ്ട് നാലായിരം കൊല്ലത്തെ രേഖപെടുത്തിയ ചരിത്രമുള്ള ചൈനയിൽ സാമ്രാജ്യങ്ങൾ ഉദയം ചെയ്തിട്ട് തന്നെ 2200 കൊല്ലങ്ങൾ. ഇപ്പോൾ പലരും ഭാഷയുടെ വികാസത്തെ കുറിച്ച് പറയുമ്പോൾ ഓർക്കേണ്ടത് ഭാഷകൾ ഒഴുക്കികൊണ്ടു വരുന്ന ഗഹന സഞ്ചിത ഓർമ്മകളുടെ സംസ്കാകരമാണ് (deep collective cultures of sheared memories ). രണ്ടായിരം കൊല്ലമായി അധികാര കേന്ദ്രീകരണത്തിലൂടെ ഭാഷ ഏകീകരിച്ചു അർത്ഥ വ്യൂഹങ്ങളും സങ്കല്പംവും ഭാവനയും വ്യാകരണവും എല്ലാം വികസിച്ചു നിരന്തരം വളർന്ന ഭാഷയാണ് ചൈനയിൽ. ലോകത്തുള്ള മറ്റു മിക്ക ഭാഷകളെകാട്ടിലും പദ സഞ്ചയങ്ങളാൽ സമ്പുഷ്ട്ടമായ ഭാഷയാണ് ഏതാണ്ട് നൂറു ശതമാനം ആളുകളും സംസാരിക്കുന്നത് ചൈനീസ് ഭാഷ . 1.42 ബില്യൻ ആളുകൾ ഒരേ ഭാഷ സംസാരിക്കുന്ന വേറൊരു രാജ്യവും ലോക ചരിത്രത്തിലില്ല .അവിടെയുള്ള ന്യൂന പക്ഷങ്ങൾപോലും ഒരു ശതമാനത്തിൽ താഴെ. ഒരു പക്ഷെ ചൈനയ്ക്ക് പല പോളിസി തീരുമാനങ്ങളും ശര വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നത് കേന്ദ്രീകൃത ഭരണ സംവിധാനവും ഏക ഭാഷ കൊണ്ടു സാധ്യമാകുന്ന അതിവേഗ വിവര വിനിമയ സാങ്കേതിക വിദ്യയുമാണ് . ഇതിന് ഒരു മറുപുറമുള്ളത് ഒരേ ഭാഷ സംസാരിക്കുന്ന അതെ ഭാഷയിൽ ഇന്റർനെറ്റ് സാങ്കേതിക വിവര വിനിമയമുള്ള ഒരു സമൂഹത്തിൽ സാമൂഹ്യക മാധ്യമങ്ങളെയും നെറ് വർക്ക്കളെയും നിയന്ത്രിക്കുവാൻ താരതമ്യേന വേഗത്തിൽ സാധ്യമാകുന്നു .അത് മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും നെറ്റ്വർക്ക്‌കളെയും സർവൈലൻസ ചെയ്യുവാൻ പെട്ടന്നു സാധിക്കുന്നു .
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന വ്യത്യസവും അതാണ് ചൈനയിൽ ഉള്ളത് ഏകഭാഷ കേന്ദ്രീകൃത അധീശ സംസ്കാരവും ഇന്ത്യയിൽ ഉള്ളത് ബഹു ഭാഷ വികേന്ദ്രീയ സംസ്കാര തായ് വഴികളാണ്. ഇന്ത്യയിൽ ഏതെങ്കിലും ഒരു തീരുമാനം നടപ്പാക്കണെമെങ്കിൽ അത് ഇരുപത്തി അഞ്ചോ അതിലധികമോ ഭാഷകളിലും രാഷ്ട്രീയ സംസ്കാര പരിസരങ്ങളിലേക്ക് പരിഭാഷ പെടുത്തണം . ഇത്രമാത്രം വ്യത്യസ്ത്ഥങ്ങളും വിവിധങ്ങളുമായ ഒരു ഫെഡറൽ രാഷ്ട്രീയ സമൂഹങ്ങളിൽ ഒരു ഏകീകൃത ഏകാധിപത്യ ഭരണ നിർവഹണ സംവിധാനം എളുപ്പമല്ല .അത് കൊണ്ട് തന്നെയാണ് ഇന്ത്യ ഉപ ഭൂഖണ്ഡമൊന്നാകെ ഒരു സാമ്രാജ്യ ഏകാധി പത്യ ശ്കതിക്ക് അടക്കി ഭരിക്കുവാൻ സാധിക്കാതിരുന്നതും . ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യ ഉപ ഭൂഖണ്ഡം മുഴുവനായി ഭരിച്ച ഒരു ഏകീകൃത രാഷ്ട്രീയ അധികാര ശക്ത്തി ഇല്ലായിരുന്നു. ഈ വൈവിധ്യ ഭാഷ രാഷ്ട്രീയ സാംസ്കാരിക രാഷ്ട്രീയ പരിസ്ഥിതികാരണമാണ് ഒരു പരിധിവരെ ജനായത്ത ഭരണ സംവിധാനം ഇന്ത്യയിൽ സാധ്യമാകുന്നത് .ഇന്ത്യയെ പോലെ വിവിധ വൈവിധ്യങ്ങളും ഭാഷകളുമുള്ള മൾട്ടി ലിംഗ്വൽ രാജ്യങ്ങൾ ലോക ചിത്രത്തിലില്ല .അതാണ് ഇന്ത്യയെ ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നത് . ചൈന ഒരാഴ്ചകൊണ്ട് നടപ്പാക്കുന്ന ഒരു പോളിസി ഇന്ത്യയാകമാനം നടപ്പാക്കാൻ കുറഞ്ഞത് ഒരു വർഷം പല ചർച്ചകൾക്കും സമവയങ്ങൾക്കും ശേഷമേ സാധിക്കുകയുള്ളൂ .അങ്ങനെയുള്ള ഗഹന ബഹുസ്വര വൈവിധ്യങ്ങളിലാണ് ഇന്ത്യയുടെ ഉൾകരുത്തു .
ചൈനയുടെ കാര്യം നേരെ തിരിച്ചാണ്. ചൈന രണ്ടായിരത്തോളം വർഷങ്ങളിൽ കൂടുതലും ഒരു ഏകീകൃത ഭരണ അധികാര രാഷ്ട്രീയത്തിനുള്ളിലായിരുന്നു. ചൈനയിൽ വൈവിധ്യങ്ങൾ ഉണ്ടെങ്കിലും ചൈനയുടെ ബേസ് ഒരു മോണോ കൽച്ചറാണ്. അതു ലോകത്തെ മനസ്സിലാക്കുന്നത് ഒരു ഭാഷയിലാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ഒരു ചൈനീസ് പേരുണ്ട്. അതു കൊണ്ടു തന്നെ വളരെ പദ സഞ്ചയമുള്ള ഭാഷയാണ്. മറ്റുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വാക്കുകകളും അർത്ഥങ്ങളും ആവിഷ്‌ക്കരിക്കുന്നത്.
ചൈനയേ പിടിച്ചെടുക്കാൻ ശ്രമിച്ച ജപ്പാന് പോലും വൻ രാജ്യമായ ചൈനയെ പിടിച്ചെടുക്കാനായില്ല.അതിന് ഒരു പ്രധാന കാരണം ഗഹനമായാ ഏകീകൃത ഭാഷ സംസ്കാരമാണ് . അതിനെ തുരന്നു അകത്തു കയറി ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കാൻ ഒരു കൊളോണിയൽ ശ്കതികൾക്കും സാധിച്ചില്ല .ഈ ഏകീകൃത മാനനീയ ഭാഷ സംസ്കാരം രണ്ടായിരം വർഷങ്ങളിൽ നടന്ന കേന്ദ്രീകൃത സാമ്രാജ്യത്വ അധികാര ഭരണ വ്യവഹാരം കൊണ്ട് സാധ്യമായതാണ് .അധികാരത്തിന്റ തണലിൽ വളർന്ന മാനനീയ ചൈനീസ് /മാണ്ടറിൻ ഭാഷ നൂറു കണക്കിന് പ്രാദേശിക ഭാഷകകളെ വിഴുങ്ങുകയോ കൊല്ലുകയോ ചെയ്തു .ഈ ഏക ഭാഷ അധീനത ചൈനയെ പലപ്പോഴും ഒരു അന്തർമുഖ സെൽഫ് കണ്ടൈന്റ്റ് രാഷ്ട്രീയ സംസ്കാരമാക്കിയിട്ടുണ്ട് .
മറ്റു രാജ്യങ്ങളെ ചൈന അന്നും ഇന്നും വ്യാപാര ബന്ധങ്ങളിൽ കൂടെയാണ് പ്രഭാവം ചെത്തിയത്.
ചൈനീസ് സിൽക്കും പ്രോസ്‌ലീനും മറ്റു കയറ്റുമതികളും പോകാത്ത സ്ഥലമില്ലായിരുന്നു . 12 നൂറ്റാണ്ടിൽ മക്കാവു നിന്നും കൊല്ലം വഴി ഒമാനിലേക്ക് പോയ കപ്പൽ സൌത്ത് ചൈന കടലിൽ കാറ്റിൽ പെട്ട് മുങ്ങിപ്പോയി. കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പ് വീണ്ടെടുത്ത ആ കപ്പലിൽ നിന്നും കിട്ടിയ മനോഹരമായ പ്രോസ്‌ലീൻ സിങ്കപ്പൂർ ഏഷ്യൻ മുസിയത്തിലുണ്ട്. 850 കൊല്ലം കഴിഞ്ഞു അവ മനോഹരങ്ങളായിരുന്നു.
ഇതു പറഞ്ഞത് ചൈനീസ് മാനുഫാക്ച്ചറിങ് കൾച്ചർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല്. അതു ലോകമെമ്പാടും പരന്ന സിൽക്ക് റൂട്ട് ലോക ചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ചചൈനീസ് വ്യപാര നെറ്റ് വർക്കിന്റ അടയാളപ്പെടുത്തലാണ്. ലോകത്തെ മാറ്റി മറിച്ച നാലു കണ്ടു പിടുത്തങ്ങളും ചൈനയിലാണ് നടന്നത് . വെടിമരുന്ന് , ദിശ തിരിച്ചറിയുന്ന കാന്ത കോമ്പസ് , പേപ്പർ , അച്ചടി വിദ്യ എന്നിവയാണ് ചരിത്രത്തിൽ ചൈനയെ അടയാളപെടുത്തുന്നത് .എല്ലാറ്റിലുമുള്ള ഈ ചൈനീസ് മാർഗമാണ് (ചൈനീസ് വേ )ഇന്നും ചൈനയെ മറ്റ് മിക്ക ലോക ശക്‌തികളിൽ നിന്നും വിത്യസ്തമാകുന്നത് .
1976 ഇൽ മാവോയുടെ വൻ കമ്മ്യുണിസ്റ്റ് പരീക്ഷണമായ സാംസകാരിക വിപ്ലവത്തിന് ശേഷം ദാരിദ്രവും വികസന മുരടിച്ചയിലുമായിരുന്നു .1966 മുതൽ 1976 ഇൽ മുതലാളിത്ത മനസ്ഥിതിതിയെ നിർമാർജനം ചെയ്യാൻ നടത്തിയ മാവോയിസം തൊഴിലാളി സാംസ്കാരിക വിപ്ലവം ലക്ഷകണക്കിന് കൊന്നൊടുക്കി . മാവോയുടെ അവസാനത്തോടെ ചൈനയിൽ തീർന്ന മാവോയിസംത്തിന്റെ ബാക്കി പത്രം ഇന്ത്യയിൽ ഹിംസ നിറഞ്ഞ വിപ്ലവ വൈറസ് ആയി മ്യുട്ടേറ്റു ചെയ്ത് ചിന്നഭിന്നമായി പലയിടത്തുമുണ്ട് . ഡെങ് ക്സിയപിങ്ങ്‌ ഏറ്റെടുക്കുമ്പോൾ ചൈനയുടെ ജി ഡി പി 150 ബില്യനിൽ താഴെ.. ഇന്ന് പർച്ചെസിങ് പാരിറ്റി വച്ചു നോക്കിയാൽ ലോകത്തിലെ ഒന്നാമത്തെ ഇക്കോണമി. ഇന്ത്യയുടെ ജിഡിപി 2.9 ട്രില്ല്യൻ ചൈനയുടേത് 14.216 ട്രില്ലിയൻ. ഇന്ത്യയുടെ അഞ്ചു മടങ്ങു വലുതാണ് ചൈനീസ് ജി ഡി പി. ലോകത്തിൽ ഏറ്റവും വലിയ ആർമി. ലോകത്തു രണ്ടാമത്തെ ഏറ്റവും വലിയ ഡിഫെൻസ് ബജറ്റ് . 1971 ലാണ് ചൈന യു എന്നിൽ അംഗവും സെക്യൂരിറ്റി കൗൺസിൽ അംഗവുമാകുന്നത് . അത് വരെ ശീതയുദ്ധം കാരണം റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ അറിയപ്പെട്ട തായ്‌വാനായിരുന്നു . ഇപ്പോൾ ചൈന പറയുന്നത് തായ്‌വാൻ ചൈനയുടെ 23 മത്തെ പ്രൊവിൻസാണാണെന്നാണ് .ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശ സഹായം നൽകുന്ന രാജ്യങ്ങളിലൊന്ന് ചൈനയാണ്. യു ന്നിന് ചൈന കഴിഞ്ഞ വർഷം സഹായം കൂട്ടി. ഇന്ന് ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യങ്ങളിൽ പ്രധാനമാണ് .ലോകത്ത് 175 രാജ്യങ്ങളുമായി നയതന്ത്ര ബന്ധം 162 രാജ്യങ്ങളിൽ എംബസ്സികൾ .ജനാധിപത്യ രഹിത വികസനമാണ് (development without democracy )ചൈനീസ് മോഡൽ .ഇന്ന് ചൈനയാണ് ലോകത്തു ഏറ്റവും വേഗം ദാരിദ്ര്യ നിർമാർജനം ചെയ്‌ത രാജ്യം . മാനവ വികസന സൂചികയിലും മുന്നോട്ട് . ഇപ്പോൾ ഏറ്റവും താഴെക്കിടയിൽ ലോക്കൽ ഭരണ സമതികളിലേക്ക് പാർട്ടി മാനേജ് ചെയ്യുന്ന തിരെഞ്ഞെടുപ്പ് നടത്തുന്നുണ്ട് .
എന്നാൽ ഇതിന് ഒരു മറുപുമുണ്ട്. ചൈനീസ് ഭരണഘടനയിൽ ഉള്ള മനുഷ്യവകാശങ്ങളൊന്നും ചൈനയിൽ ഉള്ള 1.42 ബില്യൺ ആളുകൾക്കില്ല . 1989 ഇൽ ബീജിങ്ങിലെ ടിയാനാൻമെൻ സ്‌ക്വയറിലും പല നഗരങ്ങളിലുമുണ്ടായ യുവ പ്രക്ഷോഭകരെ വെടി വച്ചു കൊന്ന മാർക്കറ്റ് സോഷ്യലിസം നടത്തുന്നു എന്നു പറയുന്ന ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടിയുടെ ഒലി ഗാർക്കിയാണ് ഇന്നും ചൈന ഭരിക്കുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ചു മുന്നൂറ് പേരാണ് മരിച്ചത്. അനൗദ്യകിക കണക്ക് അനുസരിച്ചു ആയിരക്കണക്കിന് ചെറുപ്പക്കാർകൊല്ലപ്പെടുകയും പതിനായിരങ്ങളെ ജയിലിലടക്കുകയും ചെയ്തു .കമ്യുണിസ്റ്റ് ഏകാധിപത്യ പാർട്ടി ഒലികർക്കിയും ചൈനീസ് കോർപ്പറേറ്റ് ക്യാപിറ്റിലിസവും കൂടിചേർന്നുള്ള അധികാര ആധിപത്യമാണ് ചൈനയിലുള്ളത് .
ഇന്ന് ചൈന പല ചെറിയ രാജ്യങ്ങൾക്കും സോഫ്റ്റ്‌ ലോൺ കൊടുക്കും. മിക്കപ്പോഴും പോർട്ട്, വിമാനത്താവളം വൻ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജകൾ. പക്ഷേ പലപ്പോഴും അതു പല രാജ്യങ്ങളെയും കടബാധ്യതയിലേക്കും. പൈസ കൊടുക്കുമ്പഴേ ചൈനക്ക് അറിയാം ആ രാജ്യത്തിനു കടം വീട്ടാൻ കാശില്ലെങ്കിൽ ആ പോർട്ടോ വിമാനത്താവള എന്നിവയെല്ലാം ചൈനക്ക് പരമാധികാരമുള്ള സ്ഥലമാകും. ഇന്നു ദിബൂത്തി എന്ന് പറയുന്ന രാജ്യം ഏതാണ്ട് മൊത്തം ചൈനയുടെ അധീനയിലാണ്. ചൈന കടക്കെണിയിൽപെടുത്തിയിരിക്കുന്ന ഒരു രാജ്യമാണ് മാൽദ്വീസ്‌. ആ സോഫ്റ്റ് ലോൺ തിരിച്ചടവിന് ശേഷിയില്ലെങ്കിൽ കുറെ ദ്വീപുകൾ ചൈന പകരം വാങ്ങും. അങ്ങനെ കേരളത്തിന് അടുത്തുള്ള ദ്വീപുകളിൽ ചൈനീസ് പട്ടാള ബസുണ്ടാക്കാൻ സാധ്യത തള്ളിക്കളയാൻ പാടില്ല. ഇന്ന് തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഇന്ത്യയേൽക്കാട്ടിൽ സ്വാധീനം ചൈനക്കുണ്ട് .
ഇന്ന് സാമ്പത്തിക ശക്തി യായ ചൈനയുടെ നിലപാടുകൾ മറ്റു പല രാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട് അതു ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.
1990 മോഡൽ നിയോ ലിബറൽ വാഷിംഗ്ടൺ കൺസെൻസ് 25 കൊല്ലത്തിനകം വെടി തീർന്നു. നിയോ ലിബറലിസം ഒരു ചെറിയ ന്യൂന പക്ഷ ബില്യനെഴ്സിനേയും ഒരു ഗ്ലോബൽ ഉപരി മധ്യവർഗ്ഗത്തെയും സൃഷ്ട്ടിച്ചു ഏതാണ്ട് അമ്പത് ശതമാനം കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളി വിട്ടു പുതിയ സാമ്പത്തിക സാമൂഹിക അസാമാനതകൾ സൃഷ്ടട്ടിച്ചു. ലോകത്തു ലിബറൽ ജനാധിപത്യം പലയിടത്തും നിയോ ലിബറൽ രാഷ്ട്രീയ വരേണ്യരായി തൊണ്ണൂറുകളിൽ പരിണമിച്ചു. അവർ ചെങ്ങാത്ത മുതലാളിമാരുമായി ചേർന്ന് നിയോ ലിബറൽ ഉപഭോഗ തീഷ്ണതയുടെ വക്താക്കളായി മാറി. ഒരു ജനകീയ അടിത്തറയും ഇല്ലാത്ത കോർപ്പറേറ്റ് ടെലി ജെനിക് നേതാക്കളെ ജനങ്ങൾ കലിപ്പ് മൂത്തു വെറുത്തു. 1990കളിൽ നിയോ ലിബറൽ വ്യസ്ഥപിത താല്പര്യങ്ങളിടെ അപ്പസ്തോലമാരായി വന്ന അർബൻ ടെലിജെനിക് നേതാക്കന്മാർ പലരും കോർപ്പറേറ്റ് മാർക്കറ്റ് താല്പര്യങ്ങളുടെ വക്താക്കളായിമാറിയപ്പോൾ താഴെ തട്ടിലുള്ള സാധാരണക്കാരുടെയും ചെറുകിട കർഷകരുടെയും സംരഭകരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതം സാമ്പത്തിക ദുരിതത്തിലായത് അറിഞ്ഞില്ല .താഴെകിടയിലുള്ളവരുടെ വിശ്വാസം നഷ്ടപ്പെട്ടതോടെ വ്യസ്ഥപിതപമായ പഴയ ലിബറൽ മൂല്യങ്ങൾ നിയോ ലിബറൽ സാമ്പത്തിക അധീനതയുടെ കുത്തൊഴുക്കിൽ പെട്ട് രാഷ്ട്രീയ പാർട്ടികൾ പോലും കോർപ്പറേറ്റുകളെ അനുകരിച്ചു .അങ്ങനെയാണ് ടോണി ബ്ലെയറും ഹിലരി ക്ലിന്റണും ഇന്ത്യയിലെ ടെലിജെനീക് ഡൽഹി കേന്ദ്രീകൃത അധികാര അഹങ്കാര കൊണ്ഗ്രെസ്സ് എല്ലാം നിയോ ലിബറൽ ചുഴിയിൽ മുങ്ങി ജനങ്ങൾകുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടപ്പെടുത്തിയത് .അത് കൊണ്ടാണ് ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങൾ ചിദംബരം ജയിലായത് തികഞ്ഞ നിസ്സംഗതയോടെ കാണുന്നത് .
അങ്ങനെ നിയോ ലിബറൽ പോളിസി സാധാരണക്കാരനെ കടക്കെണിയിൽപെടുത്തി കലിപ്പിലായ അവസരത്തിലാണ് ഒരു മറു മരുന്നായി ദേശീയ ഗർവ്വും മിലിട്ടറി വീരാരാധനയും വിവിധ മത, ഭാഷ, എത്തിനിക് സ്വതബോധവും വിളക്കി വിറ്റ് ഒരു പുതിയ നിയോ കൺസേർവേറ്റിവ് നേതാക്കളും ശിങ്കിടി -ചെങ്ങാത്ത മുതലാളിത്ത ക്ലിക്കും കൂടി ചേർന്ന് ഭരണ അധികാരം പിടിച്ചെടുത്തു. തുടങ്ങി അതിന് കൂട്ടു നിൽക്കുന്ന ത് മൂന്നു 'എം ' ൻറെ സഹായത്താൽ ഭരണം പിടിച്ചു. അതു മീഡിയ, മാർക്കറ്റ്, മിലിട്ടറി എന്നി ത്രിമൂർത്തികളാണ്. ഇന്ന് അത് മിക്ക രാജ്യങ്ങളിലെയും രാഷ്ട്രീയ ട്രെൻഡാണ് .
അങ്ങനെ ഇന്ന് നിയോ ഇല്ലിലിബറലിസവും നിയോ കൺസേർവേറ്റിസവും വിളക്കി ചേർത്ത് ഒരു ക്രോണി ക്യാപ്പിലീസ്റ്റ് ഒലി ഗാർക്കിയാണ് ഇന്ന് പല രാജ്യങ്ങളിലും ഭരിക്കുന്നത്.
ഇതാണ് ബീജിങ് കൺസെൻസിന്റ അടിസ്ഥാന അധികാര സ്വഭാവം. എന്തൊക്കെയാണ് ഈ കൺസെൻസ്. 1) ജിങ്കോയിസ്റ്റ് മിലിറ്റൻഡ് അതി ദേശീയതയിലൂന്നിയുള്ള ക്രോണി ക്യാപറ്റലിസം 2).മനുഷ്യ അവകാശങ്ങളോട് വിമുഖതയോ വീരോധമോ 3) ടോട്ടൽ സർവെലിയൻസ് (ചൈനയിൽ അതു അനുസരിച്ചാണ് സോഷ്യൽ ക്രെഡിറ്റ്‌ കൊടുക്കുന്നത് , ഇന്ത്യയിൽ ആധാർ രാജ് ) 4) ജനാധിപത്യ സ്ഥാപനങ്ങളെ ഉള്ളിൽ നിന്ന് തുരങ്കം വച്ചു നശിപ്പിക്കുക 5).അഞ്ചോ പത്തോ ബിസിനസ് കാർട്ടലിന് പൂർണ്ണ.രാഷ്ട്രീയ പിന്തുണ 6).സിവിൽ സോസൈയിറ്റിയെയും ജനങ്ങളെയും സാമ്പത്തിക /ഇൻഫ്രാ സ്ട്രക്ച്ചർ വികസനം വാഗ്ദാനം ചെയ്തു രാഷ്ട്രീയ സ്വാതന്ത്ര്യം കുറക്കുക 7) പ്രതിപക്ഷത്തെ ശിഥിലമാക്കുക 8) മാധ്യമങ്ങളെ വിലക്ക് വാങ്ങി പ്രോപഗണ്ട മിഷനാക്കുക 9).വിദശ സഹായത്തിലൂടെ രാജ്യങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും വിലക്കെടുക്കുക 10). ഒരേ രാജ്യത്തു തന്നെ ന്യൂന പക്ഷങ്ങളേയും മൈഗ്രൻസിനെയും അന്യവൽക്കരിച്ചു അപരവൽക്കരിച്ചു മെജോരിറ്റെരിയാൻ വികസന സ്വത ബോധം മാധ്യമങ്ങളിലൂടെ നിർമ്മിച്ച് ജനകീയ സാധുത അവകാശപ്പെടുക
ഭയം പടർത്തി സെല്ഫ് സെൻസറിങ് ഉള്ള ജനങ്ങളെ നിശ്ശബ്ദരാക്കുന്നതിനോടൊപ്പം ജനകീയ മുഖം പടർത്തി പോപ്പുലിസ്റ്റ് അതോറിറ്റേറിയൻസത്തിലൂടെ ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കുക എന്ന തന്ത്രം .
ഈ പത്തു നിയോ ഇല്ലിബീറൽ നയരുപീകരണ അധീനതയാണ് ഞാൻ ബീജിംഗ് കൺസെൻസ് എന്ന് വിളിക്കുന്നത്. അതു മേജരിട്ടേരെയൻ വികസനമാണ് പ്രഖ്യാപിക്കുന്നതെങ്കിലും മിലിട്ടറി മാർക്കെറ്റ് മീഡിയ എന്നിവയിലൂടെ അകമ്പടിയിലുള്ള ഒരു വരേണ്യ ഒലിഗാർക്കിയാണ് ഇന്ന് പല രാജ്യങ്ങളിലേയും അധികാരം കയ്യാളുന്നത്.
ജെ എസ് അടൂർ