ഉള്ളത് പറയണമല്ലോ. കേരള സർക്കാർ ആരോഗ്യ പ്രവർത്തകരും മന്ത്രിയുമൊക്കെ
നല്ല ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. അതു നല്ല കാര്യമാണ്.
അതു വിജയിക്കുന്നതിന്റ കാരണം സാമാന്യം വിദ്യാഭ്യാസവും വിവരവുമുള്ള ജനങ്ങളും സാമാന്യം കാര്യക്ഷമമായ ഭരണ-പൊതു ജനാരോഗ്യ സംവിധാനവുമിവിടെ ഉണ്ടെന്നതാണ്. അതു ആരു ഭരിച്ചാലും ഇവിടെയുണ്ടന്നതാണ് വാസ്തവം. കേരളത്തിലെ ജനങ്ങളും സർക്കാർ പൊതുവെ റെസ്പോണ്സിവാണ്. കാരണം ഇവിടുത്തെ ജനങ്ങളാണ്. അല്ലാതെ ഞങ്ങൾ ഭരിക്കുമ്പോൾ മാത്രമാണ് ഇവിടെ എല്ലാം "ശരി ' യാകുന്നു എന്ന് ഓരോരുത്തരും അവരുടെ മനസുഖത്തിന് പറഞ്ഞത് കൊണ്ടു അതു എല്ലാവരും വിശ്വസിക്കണം എന്നില്ല.

സത്യത്തിൽ കേരളത്തിൽ മാത്രമല്ല സർക്കാർ ഇങ്ങനെ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും അതുപോലെ പ്രവർത്തിക്കുന്നുണ്ട്.
കേന്ദ്ര സർക്കാരും അവിടുത്തെ ആരോഗ്യ വകുപ്പും നല്ല പ്രവർത്തനമാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാരാണ് ചൈനയിൽ രോഗ ബാധിത പ്രദേശത്തു നിന്നും ആദ്യമായി ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നത്. ഇന്ത്യയാകെ ഫോണിൽ കൂടെയുള്ള സന്ദേശം വളരെ ഫലപ്രദമാണ്. ചുരുക്കത്തിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഏത് സർക്കാരും പകർച്ചവ്യാധികളുടെയോ ദുരന്തങ്ങളിടെയോ കാലത്തു എവിടെയും ചെയ്യണ്ടതാണ് ഇവിടെയും ചെയ്യുന്നത്. പകർച്ച വ്യാധികളെ തടയാനുള്ള പ്രോട്ടോകോൾ അനുസരിച്ചാണ് സർക്കാരും ജനങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ടത്.
ഇങ്ങനെയുള്ള അടിയന്തര സന്ദർഭങ്ങളിൽ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുകയെന്നത് പ്രധാനമാണ്. അതു ഭരണ -പ്രതിപക്ഷ ഭേതമന്യേ എല്ലാ ജനങ്ങളും ഒത്തൊരുമിച്ചു നിൽക്കണ്ട സമയമാണ്. പരസ്പരം പഴി ചാരി ട്രോളാനുള്ള സമയമല്ലിത്.
അടിയന്തര സന്ദർഭങ്ങളിൽ കേരളം മാത്രമാണ് ലോകത്തിന് മാതൃക എന്നും മട്ടിലുള്ള ഭരണപാർട്ടി തള്ളലുകൾ പോലെ അലോസരമുണ്ടാക്കുന്നതാണ് സർക്കാരിനെയും മന്ത്രിയെയും മാത്രം പഴിക്കുന്ന പരിപാടി. ഇവിടെ ചിലർ പറയുന്നത് കേട്ടാൽ തോന്നും സർക്കാരും മന്ത്രിയുമാണ് കൊറോണ കേരളത്തിൽ കൊണ്ടു വന്നതെന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ചു ഇവിടെ കൊറോണ പകർച്ച തടഞ്ഞതിൽ കേരള സർക്കാരും മന്ത്രിയും അവരുടെ കർത്തവ്യം ചെയ്തത് കൊണ്ടാണ്.
മന്ത്രി ശൈലജെയെ. കുറിച്ചുള്ള മതിപ്പിന് കാരണം അവർ അഴിമതി ഇല്ലാത്ത ആത്മാർത്ഥയുള്ള മന്ത്രിയാണ് എന്നതാണ്. രണ്ടാമത്തത് അവർ സ്ത്രീ ശാക്തീകരണത്തിന്റ നല്ല മാതൃകയാണ്. കേരളത്തിലെ പുരുഷ മേധാവിത്ത രാഷ്ട്രീയ സംസ്ക്കാരരത്തിൽ കഴിവും തന്മയത്വവും പക്വതയും ആത്മാർത്ഥത
യോടെ ജോലി ചെയ്യുന്ന സ്ത്രീ നേതൃത്വം. അതു പലപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് കാണുവാൻ അവസരമുണ്ടായിട്ടില്ല. അത് പ്രസക്തമാണ്. അവർ അവരെ ഏൽപ്പിച്ച ജോലിയാണ് കാര്യപ്രാപ്‌തിയോടെ ആത്മാർത്ഥമായി ചെയ്യുന്നത്.
It is important to acknowledge and appreciate the stellar example of women leadership in politics and government. I have no hesitation in appreciating the capability, compassion and communicative action of the health Minister of Kerala, Ms KK Shylaja.
അവരെപ്പോലെ കഴിവും പ്രാപ്തിയും കരുണയുമുള്ള ഒരുപാടു സ്ത്രീ നേതാക്കൾ കേരളത്തിൽ ഭരണ പക്ഷത്തും പ്രതി പക്ഷത്തുമുണ്ടാകണം എന്നാണ് ആഗ്രഹം.
പക്ഷേ അവിടെയാണ് ഭരണ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും പരാജയപ്പെടുന്നത്. അവരുടെ നേത്രത്വത്തിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള സ്ത്രീ നേതാക്കളെ ഒരു കൈവിരലുകളിൽ എണ്ണാനാവും.
പുരുഷ മേധാവിത്ത രാഷ്ട്രീയ പാർട്ടി സംസ്കാരത്തിൽ ഒരു സ്ത്രീ നേതാവ് കഴിവോടെ പ്രവർത്തിക്കുന്നതിനെയാണ് അഭിനന്ദിക്കണ്ടത്. Three cheers to KK Shylaja.
ജെ എസ് അടൂർ

No comments:
Post a Comment