Monday, March 23, 2020

ബോധിഗ്രാം കൊറോണ സോളിഡാരിറ്റി ഫണ്ട്.

ബോധിഗ്രാം കൊറോണ സോളിഡാരിറ്റി ഫണ്ട്. കോവിഡ് പ്രതിസന്ധി കേരളത്തിലും വരുവാൻ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
സർക്കാരിന്റെ എല്ലാ ക്രിയാത്മക പ്രവർത്തനങ്ങളോടും സഹകരിച്ചു പ്രവർത്തിക്കേണ്ട സമയമാണ്
കേരളം ലോക് ഡൗണിലേക്ക് പോകുമ്പോൾ ദിവസ വേതനം കൊണ്ടു ജീവിക്കുന്ന ഒരുപാടു പേർക്ക് പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും
അതിന് നമ്മൾക്ക്‌ എന്ത് ചെയ്യുവാൻ കഴിയും
പലപ്പോഴും സർക്കാർ നടപടികൾക്ക് സമയം എടുക്കും
അതു കൊണ്ടു ഞാൻ ഉൾപ്പെടുന്ന സാമൂഹിക സംഘടനകൾ kerala covid solidarity initiative തുടങ്ങും.
അതന്റെ ഭാഗമായി ബോധിഗ്രാമിൽ ആദ്യമായി കോവിഡ് സോളിഡാരിറ്റി ഫണ്ടിലേക്ക് നാളെ ഒരു ലക്ഷം രൂപ കൈമാറും.
അതു എന്റെ വ്യെക്തിപരമായ കോണ്ട്രിബൂഷനാണ്.
അതു എന്തിന് ഉപയോഗിക്കും
എ ) പഞ്ചായത്തിൽ ഏറ്റവും പ്രയാസവും രോഗവും
കഷ്ട്ടംവും അനുഭവ്ക്കുന്നവർക്ക് അയ്യായിരം രൂപ ഡിസ്ട്രെസ്സ് ഫണ്ട്. അതിന് അർഹരെ തീരുമാനിക്കുന്നത് അതാതു വാർഡിൽപെട്ട മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയാണ്
ബി ) പ്രായം കൊണ്ടും രോഗം കൊണ്ടും പ്രയാസപ്പെടുന്നവർക്ക് ഒരു പൊതിചോറ് എന്നതാണ്.തല്ക്കാലം ഇതു ബോധിഗ്രാം കാന്റീൻ സഹായത്തോടെ തുടങ്ങും. പിന്നീട് വേണമെങ്കിൽ ഞങ്ങളുടെ കമ്മ്യുണിറ്റി അംഗങ്ങളോട് ഒരു പൊതിചോർ സംഭാവന ചെയ്യുവാൻ അഭ്യർത്ഥിക്കും.
C)കോവിഡ് വൊലെന്റിയർ സപ്പോർട് ഗ്രൂപ്പ്‌ ഉണ്ടാക്കുക. അവർക്കു മാസ്ക് സാനിട്ടൈസർ മുതലായവ നൽകുക. അവർക്ക് ദിവസേന ഭക്ഷണത്തിനും യാത്രക്കമായി 150 രൂപ നൽകുക. അവർക്കു പ്രത്യേക ട്രെയിനിങ് നടത്തി അവരെ സജ്ജരാകുക.
ഇപ്പോൾ തന്നെ ബോധിഗ്രാം സീറോ ഹങ്കർ പ്രവർത്തനത്തിന്റെ ഭാഗമായി ആറു കൊല്ലമായി വിശപ്പുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. അതുപോലെ ഡിസ്ട്രെസ്സ് ഫണ്ടും.
അതു കോവിഡ് പ്രതി സന്ധിയുടെ കാലത്തു കൂടുതൽ ഐക്യംദാർഢ്യത്തോടെ ചെയ്യും.
ബോധിഗ്രാമം ഇപ്പോൾ ഞങ്ങൾ ഉൾപ്പെടുന്ന കടമ്പനാട് പഞ്ചായത്തിൽ തുടങ്ങി കൂടുതൽ ആളുകൾ സോളിഡാരിറ്റി ഫണ്ടിൽ പങ്കാളികളായൽ പത്തനംതിട്ട ജില്ലയിലും അതിന് അപ്പുറവും വ്യാപിപ്പിക്കും
.
അതിൽ താല്പര്യമുള്ളവർക്ക് സംഭാവന തന്നാൽ ആ രൂപ എങ്ങനെ എവിടെ എപ്പോൾ ചിലവാക്കുന്നു എന്ന കൃത്യമായി വിവരം നൽകും. അതുപോലെ അതിൽ നിന്ന് അഞ്ചു പൈസപോലും എടുക്കാതെ സുതാര്യത പുലർത്തി അക്കൌണ്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും..അത്‌ ഡിസ്ട്രിക്ട് കളക്റ്റരുമായി ഏകോപിപ്പിച്ചു ചെയ്യുവാൻ ശ്രമിക്കും.
Bodhigram solidarity fund, ലേക്ക് സഹായം തരുവാൻ ആഗ്രഹിക്കുന്നവർ മെസ്സഞ്ചറിൽ ബന്ധപെടുക. ആരു സംഭാവന തന്നാലും അതിന്റ വിശദ വിവരങ്ങൾ അവരെ അറിയിക്കും. പിന്നീട് അതാതു മാസത്തിൽ ഉള്ള അക്കൌണ്ട് പ്രസിദ്ധീകരിക്കും
ഇതു പലർക്കും ചെയ്യാവുന്ന ഒരു ഉദാഹരണമാണ്. എല്ലാ ജില്ലയിലും രാഷ്ട്രീയ പാർട്ടികൾകൾക്കതീതമായ ഒരു സാമൂഹിക സംഘടനയുണ്ടെങ്കിൽ എല്ലാവരുമായി ഒരുമിച്ചു പ്രവർത്തിക്കുവാൻ സാധിക്കും
ഇതുപോലെ ഓരോ ജില്ലയിലും സർക്കാരുമായി സഹകരിക്കുന്ന ഓരോ സാമൂഹിക സംഘടനക്കും സാധിക്കും. കുറഞ്ഞത് നൂറു വൊലിന്റിടർ മാർ ഓരോജില്ലയിലും കാണും
ഐ ടി ഫീൽഡിൽ വൈദഗ്‌ദ്യം ഉള്ളവർക്ക് ഒരു വെബ് സൈറ്റിൽ ഇതിന്റ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും. അത്പോലെ ഒരു ആപ്പിലൂടെ ട്രാക് ചെയ്യുവാനും സാധിക്കും
കേരളത്തിൽ സർക്കാരും ജനങ്ങളും കക്ഷി രാഷ്ട്രീയത്തിനു ഉപരിയായി ഒരുമിച്ചു പ്രവർത്തിച്ചാൽ നമ്മൾ കൊറോണ വൈറസ് യുദ്ധത്തിൽ ലോകത്തിന് തന്നെ മാതൃകയായി ഒരു കേരള മോഡൽ സംഭാവ്യമാക്കൻ ഇടനൽകും.
ഇവിടെ ചാരിറ്റി അല്ല ആവശ്യം. ഇവിടെ സോളിഡാരിറ്റിയാണ് ആവശ്യം.
സർക്കാർ ജനങ്ങൾക്ക് എന്ത് ചെയ്യുന്നത് എന്നത് പോലെ പ്രധാനമാണ് സർക്കാറിനോടൊപ്പം ജനങ്ങൾ എന്ത് ചെയ്യുന്നു എന്നത്.
നമ്മൾക്ക് ഒരുമിച്ചു പലതും ചെയ്യുവാനൊക്കും. സമയം കൊടുക്കാം. സംഭാവന കൊടുക്കാം. ഭക്ഷണം കൊടുക്കാം. ഐക്യദാർഢ്യം കൊടുക്കാം. Let us make change happen together
ഇതിനോട് ഐക്യദാർഡ്യം ഉള്ളവർ ഇതു ഷെയർ ചെയ്യുക
ജെ എസ് അടൂർ

No comments: