Thursday, March 12, 2020

മനുഷ്യരെ അറിയുവാൻ മരങ്ങളെ അറിയുവാൻ മലകളെ തൊടാൻ കായലുകൾ കാണാൻ ഒരു യാത്ര.

മനുഷ്യരെ അറിയുവാൻ മരങ്ങളെ അറിയുവാൻ മലകളെ തൊടാൻ കായലുകൾ കാണാൻ ഒരു യാത്ര.
കേരള മാനവിക സംവാദം യാത്ര. ഇതുവരെ നടക്കാത്തത്. മ്യൂസിക്കും സിനിമയും ചർച്ചകളുമായി കേരളത്തിന്റെ മനസ്സിലൂടെ മൂന്നു ആഴ്ച. വിഷുവിനു തുടക്കം. കൂട്ടുകൂടി കൂട്ടുകാരായി യാത്ര ചെയ്യുവാൻ? യുവാക്കളാണ് യാത്രക്ക് ഉണ്ടാകുക. യുവ മനസ്ഥിതിയുള്ള ആർക്കും കൂടാം. വിവിധ വിഷയങ്ങളിൽ ആയിരിക്കും സംവാദങ്ങൾ. കൂടെ കൂട്ടു കൂടി കൂട്ടുകാരായി കൂടുന്നോ? കൂടെ അവരവരുടെ ജില്ലയിൽ ഒരു ദിവസമോ അല്ലെങ്കിൽ രണ്ടു ദിവസമോ ഒരാഴ്ചയോ അല്ലെങ്കിൽ രണ്ടാഴ്യോ. ഏപ്രിൽ 15 തൊട്ട് മെയ്‌ ഒന്നുവരെയാണ് യാത്ര
മാറ്റങ്ങൾ മനസ്സിലും മനുഷ്യരിലും ഉണ്ടേകേണ്ടതുണ്ട്. സ്ഥിരം പല്ലവികൾക്ക് അപ്പുറം കേരളത്തിലും ഇന്ത്യയിലും പുതിയ നാമ്പുകളും പുതിയ വിചാരങ്ങളും പുതിയ രാഷ്ട്രീയ നൈതീകതയും ഉണ്ടാകേണ്ടതുണ്ട്. എല്ലാ മനുഷ്യരെയും ഉൾകൊള്ളുന്ന മാനവിക മതേതര രാഷ്ട്രീയ കാഴ്ച്ചപാടുകൾ അധികാര രാഷ്ട്രീയത്തിനും അപ്പുറം ഉണ്ടേകേണ്ടതുണ്ട്. യുവാക്കളിൽ പുതിയ സത്വാന്വേഷണ പരീക്ഷണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തുല്യ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്ന പുതിയ സാമൂഹിക രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും നയങ്ങളും ഉണ്ടാകേണ്ടതുണ്ട്.
ഇരുപതുകളിലും മുപ്പതും വയസായ ചെറുപ്പകർ തിരെഞ്ഞെടുപ്പിൽ മത്സരിച്ചു പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ പോയി പുതിയ ഇന്ത്യയുടെ 2050 കളിലേക്ക് സ്വപ്നം കണ്ടു ഇന്ത്യൻ ഭരണ ഘടനട ആമുഖ മൂല്യങ്ങളിൽ അടിസ്ഥാനമായി എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉള്ള, ദാരിദ്ര്യമില്ലാത്ത, അഴിമതിയും വർഗീയതയും ഇല്ലാത്ത, പരിസ്ഥിതിയെ കരുതുന്ന ഒരു പുതിയ നീതീകതയിൽ ഉള്ള പോളിസിയും, പ്രോഗ്രാമും സർക്കാരുമൊക്കെയാണ് വേണ്ടത്.
പഴയത് ജീർണിക്കുമ്പോൾ പുതിയ നാമ്പുകൾ വളരേണ്ടത് പ്രകൃതി നിയമാണ്.
അതു അടിസ്ഥാന തലത്തിലാണ് സംഭവിക്കേണ്ടത്. അതു ജനങ്ങളോട് സംവദിച്ചാണ് ഉണ്ടാകേണ്ടത്. കേരളത്തിൽ അടിസ്ഥാന തല രാഷ്ട്രീയ പരീക്ഷണങ്ങളും ചെറുപ്പക്കാരുടെ നേത്രത്തവും എങ്ങനെ പുതിയ മാറ്റത്തിന്റെ നാമ്പുകളാകും എന്ന അന്വേഷണത്തിലാണ്.
കേരളത്തിൽ മാവേലിയാണ് ഇപ്പോൾ പുതിയ രാഷ്ട്രീയത്തിന്റെ സ്വപ്ന ആദർശങ്ങൾക്ക് പ്രചോദനം ആകേണ്ടത്. പാതാളത്തിലേക്ക് ചാവിഴ്ത്തി താഴ്ത്തപെട്ട ആദർശ ആശയങ്ങൾ ഉയർത്തെഴുനേറ്റു പുനർജനിക്കേണ്ടത് ഉണ്ട്
മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാല-
ത്താപത്തങ്ങാർക്കുമൊട്ടില്ലതാനും.
ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!
എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിന്നും നൂറുവിളതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.
ആലയമൊക്കെയുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിവുമില്ല-
ന്നെള്ളോളമില്ല പൊളിവചനം!
വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചൊരിനെല്ലുമായ്
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
വിഷുവിനു ഒരു പുതിയ വർഷവും ഒരു പുതിയ യാത്രയും കേരളത്തിന്റെ ഹൃദയ ഭൂമിയിലൂടെ തുടങ്ങുകയാണ്. കേരളത്തിലെ യുവാക്കൾകൊത്തു. കേരളം ആകെ ബൈക്കുകളിൽ യാത്ര ചെയ്തു ജനങ്ങളും ചെറുപ്പക്കാരും പറയുന്നത് കേൾക്കാൻ തയ്യാറുള്ളവരുണ്ടോ?
ജാതിക്കും മതത്തിനും അപ്പുറമായി മനുഷ്യരെ കണ്ടറിഞ്ഞു കേളക്കുവാൻ തയ്യാറുള്ളവരുണ്ടോ? പുതിയ സ്വപങ്ങളുമായി നൃത്തം ചെയ്യുവാൻ താല്പര്യമുള്ളവരുണ്ടോ? വൈകുന്നേരങ്ങളിൽ പാടുവാനും സിനിമ കാണുവാനും താല്പര്യമുള്ളവരുണ്ടോ? കാടും, നാടും, മരങ്ങളെയും, നദികളെയും തൊട്ടറിയാൻ താല്പര്യമുള്ളവരുണ്ടോ?
കേരളത്തിൽ വേനലിൽ പുതിയ മഴയും പുതിയ ഭൂമിയും പുതിയ ആകാശവും സ്വപ്നം കാണുവാൻ തയ്യാറാണോ?
ഹരിത, സ്വച്ഛ, സുരക്ഷ കേരളത്തിനു വേണ്ടി? റോഡപകടങ്ങളിൽ മനുഷ്യൻ ഒടുങാതിരിക്കുവാൻ വേണ്ടി.
ബോധി ഗ്രാമിൽ നിന്ന് വിഷുവിനു യാത്ര തുടങ്ങും? കാസറഗോഡ് വരെ മലയോരത്തുകൂടെ തിരിച്ചു തിരുവനന്തപുരം വരെ തീര ദേശത്തൂടെ. കേരളത്തെ അറിയുവാൻ കേരളത്തിന് അറിയുവാൻ?
കൂടെ യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർ അറിയിക്കുക.
നവ കേരള മാനവിക സംവാദ യാത്ര.
സമാന കാഴ്ചപ്പാടുള്ളവർ കൂടെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ മെസ്സേജിലോ ഇവിടെയോ അറിയിക്കുക
ജെ എസ് അടൂർ

No comments: