Friday, March 13, 2020

കാമ്പൊജിലെക്ക് കടലിൽവന്ന വഴികളിൽ-3

കാമ്പൊജിലെക്ക്
കടലിൽവന്ന വഴികളിൽ
3.
ഏഷ്യയിലെയും ലോകത്തിലെയും സമ്പൽ സമൃദ്ധമായ കമ്പൊജ് എന്ന സാമ്രാജ്യം അസ്തമിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണ്.ഏതാണ്ട് ആറുനൂറുകൊല്ലത്തോളം നിലനിന്നിരുന്ന ഖെമർ സാമ്രാജ്യം കാരണമാണ് ഹിന്ദു -ബുദ്ധ സംസ്കാരവും ഭാഷകളും ഇന്നത്തെ തെക്ക് കിഴക്കേ ഏഷ്യയിൽ വേരോടിയത്.
തെക്ക് കിഴക്കേ ഏഷ്യയിൽ ഇന്ത്യയിൽ നിന്ന് ഏതാണ്ട് മൂന്നാം നൂറ്റാണ്ട്‌ മുതലുള്ള ബന്ധത്തിനു കാരണം ഇന്നത്തെ കൊണാർക്ക്, പുരി മുതലായ ദേശങ്ങളിൽ നിന്നും ശ്രീലങ്കവഴിയുള്ള യാത്രകളാണ് എന്ന് കരുതുന്നു. ഇന്നും ഒറീസ്സയിൽ ലങ്ക -ബാലീയാത്രകളുടെ സ്മരണപുതുക്കുന്ന ഉത്സവങ്ങളുണ്ട്.
കലിംഗ സാമ്രാജ്യകാലത്താണ് ബുദ്ധമതം ഒരു ലോകത്തിലെ തന്നെ ആദ്യത്തെ മിഷനറി മതമാകുന്നത്.അശോകന്റെ മകനായിരുന്ന മഹിന്ദ അയിരുന്നു ബുദ്ധമതം ശ്രീലെങ്കയിലേക്ക് വ്യാപിച്ചത് എന്നാണ് അനുമാനം. ഇന്നത്തെ ശ്രീലങ്കയെ അറിഞ്ഞിരുന്നത് അനുരാധപുരമെന്നാണ്. ഇന്ത്യയും തെക്ക് കിഴക്കേ ഏഷ്യയും തമ്മിലുള്ള കടൽയാത്രയിലെ പ്രധാന ഹബ്ബായിരുന്നു ഇന്നത്തെ ജാഫ്നയും, ഗാലെ, ഹമ്പൻതൊട്ട തുറമുഖങ്ങൾ. അതുകൊണ്ടു തന്നെ കലിംഗ സാമ്രാജ്യത്തിന്റ അന്ത്യത്തിന് ശേഷവും ശ്രീലങ്കയിൽ അനുരാധപുരം ആസ്ഥാനമാക്കി വലിയൊരു ബുദ്ധ സംസ്കാരം വളർന്നു വന്നു.
രണ്ടാം ഘട്ടത്തിൽ പല്ലവ, ചോള സാമ്രാജ്യ നാവിക ബലം ആ കാലത്തു ലോകത്തിലെ മികച്ചതായിരുന്നു. അതു വ്യപാര വിന്യാസത്തിനും അധികാര വിനിമയത്തിനും ഉപയോഗിച്ചാണ് ദക്ഷിണഇന്ത്യയിലെ പ്രഭാവം തെക്കേ ചൈന, ഇപ്പോഴത്തെ മിക്കവാറും തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്ക് പടർന്നത്.
അവിടുത്തെ ഗഹന സംസ്കാരത്തിൽ ആദ്യം ശൈവിസവും പിന്നെ മഹായാന ബുദ്ധിസവും പിന്നെ വൈഷ്നവിസവും അതു കഴിഞ്ഞു തേരവാദ ബുദ്ധിസവും പടർന്നത്. . ഇപ്പോഴും കംബോഡിയയുടെ പല ഭാഗങ്ങളിലും തായ്ലാണ്ടിൽ സുഖോതായ്, അയൂത്തയിലും എല്ലാം ശിവലിംഗങ്ങളും വിഷ്ണുവിന്റെയും ബ്രമ്മാവിന്റെയും ത്രിമൂർത്തികളുടെ ബിംബങ്ങളും അതോടൊപ്പം ബുദ്ധ വിഹാരങളും കാണാം.
ആദ്യം സുവർണ ഭൂമി എന്നറിയപ്പെടുന്ന ദേശം മലേഷ്യയുടെ -തെക്കേ തായ്ലാൻഡ് മുതൽ ഇപ്പോൾ മിയന്മാരിലുള്ള മോൺ ദേശങ്ങളും കമ്പോഡിയയുടെ ഭാഗങ്ങളും ലാവോയുടെ ഭാഗങ്ങളും വിയറ്റ്നാമിന്റെ മധ്യ ദക്ഷിണഭാഗവും ചേർന്നുള്ള പ്രദേശം എന്നാണ് അനുമാനം.
ഈ ദേശങ്ങളിൽ ഹൈന്ദവ ബുദ്ധ മത സംസ്കാരങ്ങൾ പടർന്നത് കലിംഗ, പല്ലവ, ചോള പ്രഭാവങ്ങളും പിന്നീട് ലങ്കയിലെ അനുരാധപുരയിൽ നിന്നുള്ള തേരവാദ ബുദ്ധപ്രഭാവുമാണ്. ചോളാ രാജാവായ രാജ രാജ ചോളൻ(985-1014) ന്റെ കാലം മുതൽ ഏതാണ്ട് ഇരുനൂറു കൊല്ലം ബംഗാൾ ഉൾക്കടലിലെ നാവിക മേധാവിത്തം ചോളാ രാജാക്കന്മാർക്കായിരുന്നു.
ചോളാ അധിനതയിൽ വളർന്നു വന്ന ശ്രീവിജയ കടൽ വ്യപാര സാമ്രാജ്യം ഇന്നത്തെ മലേഷ്യ മുതൽ ജാവ സുമാത്ര, ബാലീ വരെയും അതിന് അപ്പുറം ഇപ്പോഴത്തെ ഫിലിപ്പിൻസ് ദ്വീപുകൾ വരെയും പടർന്ന വലിയ വ്യാപരാ രാഷ്ട്രീയ ശൃംഖലയായിരുന്നു. ഏതാണ്ട് ഒമ്പതാം നൂറ്റാണ്ട് മുതൽ മുന്നൂറിൽ അധികം വർഷം നീണ്ട നിന്ന ചോള പ്രഭാവം ഇവിടെങ്ങളിൽ ഇന്ത്യൻ സാംസ്‌കാരിക സ്വാധീനം ഉറപ്പിച്ചു. അതെ സമയം ഖെമർ സാമ്രാജ്യകാലത്ത് അതിന്റെ സ്വാധീനം ശ്രീലങ്കയിലും ഇന്ത്യയിലുമുണ്ടായിട്ടുണ്ട്.
പക്ഷേ പാതിനഞ്ചം നൂറ്റാണ്ടിലെ ഖെമർ സാമ്രാജ്യത്തിന്റയും കമ്പുജയുടെ അന്ത്യത്തോടെ അങ്കോർ സംസ്കാരം വളർന്നത് ഇപ്പോഴത്തെ തായ്ലാന്റിലാണ്. കമ്പോഡിയയുടെയും തായ്ലാന്റിന്റയും മിയൻമാറിന്റയും ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നയൊന്നാണ്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളുടെ ചരിത്രം സാകല്യത്തിൽ പഠിക്കേണ്ട ഒന്നാണ്.
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ശ്രീലങ്കയിലെ അനുരാധപുരത്തു നിന്നും കമ്പൂജിലേക്ക് വന്ന ബുദ്ധമത സന്യാസി സമൂഹങ്ങൾ ബുദ്ധമത വിശ്വാസത്തോടൊപ്പം പാലി ഭാഷയും സിംഹള ഭാഷയുടെ ലിപികളും സിംഹള ഭക്ഷണ രീതിയും പ്രചാരത്തിലാക്കി.
ഇന്നു മിയന്മാറിലും തായ്‌ലണ്ടിലും, കമ്പോഡിയയിലും ലാവോസിലുമുള്ള ബുദ്ധമത പ്രഭാവത്തിന് കാരണം ശ്രീലങ്കയിൽ നിന്നുള്ള സന്യാസി സമൂഹങ്ങൾ ഈ ദേശങ്ങളിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ബുദ്ധ സംഘ ശൃംഖല സംഘടിപ്പിച്ചതാണ്. അങ്ങനെയുള്ള ബുദ്ധ സംഘങ്ങളെ പരി രക്ഷിക്കാൻ അടിസ്ഥാന തലത്തിൽ ബുദ്ധ വിഹാരങ്ങളും സന്യാസി സമൂഹങ്ങളും പാലി ഭാഷയും അടിസ്ഥാന തലത്തിൽ പ്രചരിപ്പിച്ചു.
അതോടൊപ്പം ആയുർവേദവും ഭക്ഷണ രീതികളും. ഇവിടെങ്ങളിലെ ഭാഷയുടെ ലിപികൾ സിംഹള ഭാഷ ലിപിയുമായി സാമ്യമുള്ളതാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്യാസിമാർ ശ്രീലങ്കയിൽ വന്നു പഠിച്ചാണ് സന്യാസി സ്ഥാനകയറ്റങ്ങൾക്ക് അർഹരായത്. പ്രതിവർഷം ഈ ദേശങ്ങളിൽ നിന്നുള്ള ഏതാണ്ട് ആയിരം പേരെ സന്യാസത്തിലേക്ക് തയ്യാറാക്കിയത് ശ്രീലങ്കയിൽ നിന്നാണ്.
അങ്ങനെയാണ് കമ്പോഡിയയിലും തായ്ലാന്ഡിലും ഇലയപ്പവും തേങ്ങയുടെ ഉപയോഗവും പ്രചരിച്ചത്. തേങ്ങപാൽ ചേർത്ത്ണ്ടാക്കുന്ന തായ് ഗ്രീൻ കറി, റെഡ് കറി, മഞ്ഞളിട്ട ഭക്ഷങ്ങളെല്ലാം ശ്രീ ലങ്ക വഴി വന്നതാണ്. ഭക്ഷണം വരുന്ന വഴികൾ പഠിച്ചാൽ ഒരുപാടു സാമൂഹിക ചരിത്രം പഠിക്കാം. കാരണം ഭക്ഷണവും ഭാഷയും എല്ലാ മനുഷ്യരും ഉപയോഗിക്കും. അതുകൊണ്ടു മനുഷ്യരെ പഠിക്കുവാൻ അവരുടെ ഭാഷ വന്ന വഴികളും ഭക്ഷണം വന്ന വഴികളും പഠിച്ചാൽ മതി. അതാണ് എനിക്ക് ഭാഷ ഗവേഷണത്തിൽ താല്പര്യമുണ്ടാക്കിയത്.
എന്തായാലും ഇലയപ്പം, കോഴകോട്ട, ഇടിയപ്പം പുട്ട് എന്നിവ കേരളത്തിൽ വന്നതും തെക്ക് കിഴക്കേ ഏഷ്യയിൽ പോയതും ശ്രീലങ്ക എന്ന ഹബ്ബ് വഴിയാണ്. ഇതിന് നിദാനം ഇന്നത്തെ മലാക്ക മുതൽ ശ്രീലങ്കയിലെ ഗാലെ -ഹമ്പൻതൊട്ട വഴി കൊല്ലത്തു എത്തി..കൊല്ലം തുറമുഖ ഹബ്ബിൽ നിന്നാണ് പിന്നീട് ഒമാനിലേക്കും പിന്നെ ഗുജറാത്തിലെ തുറമുഖങ്ങളിലെക്കും ചൈനീസ് ഉല്പന്നങ്ങളായ പ്രോസ്‌ലിനും അതു പോലെ കേരളത്തിൽ.നിന്നും തെക്ക് കിഴക്കേ ഏഷ്യയിൽ നിന്നും കുരുമുളക് പോയത്.
ഈ കടൽ വ്യപാര വഴികളിൽ കൂടിയാണ് ഭക്ഷണവും ഭാഷകളും വിശ്വാസവും മതവും സഞ്ചരിച്ചത്. ഒമാനിൽ നിന്ന് കാരവൻ വഴി ഇറാൻ ജോർജിയ തുർക്കി വഴി കോൺസ്റ്റിനേപ്പിൾ ഹബ്ബിൽ നിന്നാണ് യൂറോപ്പിലേക്ക് ചൈനയിൽ നിന്നു ഇന്ത്യയിൽ നിന്നുമുള്ള വ്യപാര ചരക്കുകൾ പോയ വഴി.
കേരളവും തെക്ക് കിഴക്കേ ഏഷ്യയും തമ്മിലുള്ള ചരിത്ര പഠനത്തിന് കേരളത്തിൽ ഇപ്പോഴും രേഖകൾ കമ്മിയാണ്. പക്ഷേ ശ്രീലങ്കയിലെ അനുരാധാപുരത്തു നിന്ന് ലഭിച്ച പാലിയിലും സിംഹള ഭാഷയിലുള്ള ദീപ് വംശ, മഹാവംശ എന്നീ രേഖകളിൽ ഈ വ്യാപാര ശൃംഘലയെ എങ്ങനെയാണ് ബുദ്ധ മത പ്രചാരണത്തിന് ഇടയായത് എന്ന വിവരം കിട്ടും. കേരളത്തിന് തെക്ക് കിഴക്കേ ഏഷ്യയുമായും ചൈനയുമായുള്ള ബന്ധവും പരസ്പര പ്രഭാവവും ഇന്നും കേരളത്തിൽ ഗഹനമായി ഗവേഷണം ചെയ്യാത്ത വിഷയമാണ്.
ബംഗാൾ ഉൾക്കടലിൽ ചോള ശക്തികളും അതു പോലെ ചൈനയിലെ കാന്റണും യുനാനും കേന്ദ്രമാക്കിയുള്ള ചൈനീസ് വ്യാപാര ശൃംഘല മത്സരത്തിലായിരുന്നു. കേരളത്തിലും ശ്രീ ലങ്കയിലും കാണുന്ന കെട്ടിട നിർമ്മാണവിദ്യയും ഭക്ഷണ രീതിയിലും ആയോധന കലയിലും ചൈനീസ് പ്രഭാവം ഹമ്പൻ തൊട്ട -കൊല്ലം റൂട്ടിലൂടെ വന്നതാണ്. ഇബനു ബത്തൂത്ത കൊല്ലത്തു നിന്നും ഹമ്പൻ തൊട്ട, മലാക്ക വഴിയാണ് ചൈനക്ക് പോയത്.
അറബികടലിൽ നിന്ന് സ്ഥിരം പോയിരുന്ന വ്യപാര വഴികളിൽലൂടെയാണ് സുനാമി ഇൻഡോനേഷ്യയിലെ ആച്ചയിൽ നിന്നും ശ്രീലങ്കവഴി കൊല്ലം കടന്നെത്തിയത്.
ശ്രീലങ്കയിൽ നിന്നുള്ള തേരവാദ ബുദ്ധ സന്യാസി സമൂഹം അടിസ്ഥാന തലത്തിൽ ബുദ്ധ സംഘങ്ങൾ സ്ഥപിച്ചത് കാരണമാണ്. മിയന്മാർ, തായ്‌ലൻഡ്, കമ്പോഡിയ എന്നീ രാജ്യങ്ങളിൽ ബഹു ഭൂരിപക്ഷം ബുദ്ധ മത വിശ്വാസികളായത്..തേർവാദ ബുദ്ധ സന്യാസികൾ വിവാഹം കഴിക്കാതെ പൂർണ്ണമായും അടിസ്ഥാന തലത്തിൽ ബുദ്ധമത സംഘ പ്രവർത്തകരാണ്. അതു കാരണമാണ് ഒമാനിൽ നിന്നും അറബ് വ്യാപാര ശൃംഖല പിന്നീട് തെക്ക് കിഴക്കെ ഏഷ്യയിൽ പ്രചരിച്ച ഇസ്ലാം ഈ രാജ്യങ്ങളിൽ വേരുപിടിക്കാതെപോയത്. ഈ അടിസ്ഥാന തല ബുദ്ധ സന്യാസി വിന്യാസം കൊണ്ടാണ് മാലദ്വീപ്പോലെ ശ്രീലങ്ക ഒരു മുസ്ലിം രാജ്യം ആകാതിരുന്നത്.
തേർവാദ ബുദ്ധിസം നേരെത്തെയുണ്ടായിരുന്ന ശൈവ -വിഷ്ണു ഹിന്ദു മത വിശ്വാസത്തെ തള്ളിപറയാതെ തേർവാദ ബുദ്ധ വിശ്വാസങ്ങളെ അതിന് മുകളിൽ വിരിക്കുകയാണ് ചെയ്തത്. അതു കൊണ്ടാണ് അങ്കോർ വാട്ട് ഒരേ സമയം വിഷ്ണു അമ്പലവും ബുദ്ധമത ആരാധന കേന്ദ്രവും ആയത്. ഇന്നും ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ പാലാഴിമധനത്തിന്റ വലിയ ശീല്പമുള്ളത് തായ് ബുദ്ധിസത്തിന് തൊട്ട് തഴയുള്ള ഹിന്ദു സംസ്കാരധാരകൊണ്ടാണ്.
തെക്ക് കിഴക്കേ ഏഷ്യയിൽ പതിനഞ്ചാം നൂറ്റാണ്ടു മുതൽ അറബ് വ്യപാര ബന്ധങ്ങളിലൂടെയാണ് ഇസ്ലമിക് ആശയങ്ങൾ പ്രചരിച്ചത്. അതു പരന്നത് ഹിന്ദു ബുദ്ധ രാജവംശജങ്ങൾ ക്ഷയിച്ച മലേഷ്യയിലെയും ഇൻഡോനേഷ്യയിലെയും തുറമുഖങ്ങളിലൂടെയും പിന്നീട് വന്ന സൂഫി പ്രചാരകരുടെയും പ്രവർത്തനമായിട്ടാണ്.
തേർവേദ ബുദ്ധമതത്തെപോലെ പിന്നീട് സൂഫി ഇസ്ലാമിക ധാര അവിടവിടങ്ങളെ വിശ്വാസങ്ങളെ തള്ളിപ്പറയാതെ അതിന് മുകളിലാണ് ഇസ്ലമിക് വിശ്വാസം പ്രചരിപ്പിച്ചത്. അതു കൊണ്ടാണ് ഇൻഡോനേഷ്യയിലെയും മലേഷ്യയിലെയും ഇസ്ലാം പലതരത്തിലും വ്യത്യസ്തമായിരിക്കുന്നത്. ഇന്നു ഏറ്റവും നല്ല രാമായണ അവതരണം ജാവയിലെ യോഗ്യകാർത്തയിലെ വലിയ ബ്രമ്മ ക്ഷേത്രതിന് മുന്നിലാണ്.
പതിനാറാം നൂറ്റാണ്ടു മുതൽ കമ്പോഡിയ ക്ഷയിച്ചു അങ്കോർ തലസ്ഥാനം വിജനമായി കാട് കയറി. അമ്പലങ്ങൾ എല്ലാം കാട് മൂടി. കമ്പോഡിയ ക്ഷയിച്ചച്ചതോടെയാണ് സയാം എന്ന തായ് രാജ്യ വളർന്നത്
പിന്നീട് കംബുജ് കമ്പോഡിയ ആകുന്നത് ഫ്രഞ്ച്ക്കാരുടെ അധീനതയിൽ 1853 മുതൽ കൊളോണിയൽ ഭരണം തുടങ്ങിയപ്പോഴാണ്. ഫ്രഞ്ച്കാരാണ് അങ്കോർ വീണ്ടെടുത്തതും പിന്നീടു ശിഥിലമായി കിടന്ന രാജ്യത്തെ കൂട്ടിയോജിപ്പിച്ചു തായ്ലണ്ടിലെ ചില പ്രദേശങ്ങളും കൂടി യോജിപ്പിച്ചു ഇന്നത്തെ കമ്പോഡിയ ആക്കിയത്. കംപോജിൽ നിന്ന് കമ്പൂച്ചിയ എന്നാണ് ആ നാട്ടുകാർ അവരുടെ രാജ്യത്തെ വിളിക്കുന്നത്. പിന്നീടു ഫ്രഞ്ചകാർ കമ്പൊഡ്ജ് എന്നും പിന്നെ അമേരിക്കക്കാർ കമ്പോഡിയ എന്നും വിളിച്ചാണ് ആ രാജ്യത്തിനു വിളിപ്പേരുണ്ടായത്.
ഫ്രഞ്ച് കാർ നൂറുകൊല്ലം ഭരിച്ചതിന്റ അടയാളങ്ങൾ ഇപ്പോഴത്തെ തലസ്ഥാനമയാ നോംഫനിലുള്ള കെട്ടിട നിർമ്മാണ ശൈലകളിൽ ഇന്നും ദർശ്യമാണ്. പതിനാറാം നൂറ്റാണ്ട് കഴിഞ്ഞു ഈ പ്രദേശങ്ങളിൽ ചൈനീസ് പ്രഭാവവും ഭക്ഷണവും ഭാഷയും ആളുകളും പ്രചരിച്ചു. അതു കൊണ്ടാണ് ഫ്രഞ്ചുകാർ ഈ പ്രദേശത്തെ ഇൻഡോ -ചൈന പ്രദേശം എന്ന് വിളിച്ചത് .
1930 മുതൽ 1945 കളോടെ ഇൻഡോ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രഭാവത്തിലാണ് ഹോ ചി മിൻ നേതൃത്വത്തിൽ വരുന്നത്. പിന്നീട് അതു വിയറ്റ്നാമീസ് കമ്മ്യുണിസ്റ്റ് പാർട്ടിയായി വിയറ്റ്നാം ഭരണം പിടിച്ചെടുത്തു. അതിന്റെ പ്രഭാവം കമ്പോഡിയയിലുമുളവായി. അങ്ങനെയാണ് ശീതയുദ്ധത്തിന്റ അരങ്ങായി മാറിയ ഈ പ്രെദേശങ്ങളിലെ ജനങ്ങളു കഷ്ട്ടാനുഭാവങ്ങൾ തുടങ്ങുന്നത്.
തുടരും
ജെ എസ് അടൂർ

No comments: