അങ്കോർ അമ്പലങ്ങളുടെ നാട്ടിൽ
1.
കമ്പോഡിയയെകുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അങ്കോർ വാട്ട് എന്ന ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ക്ഷേത്ര ഗോപുരങ്ങളുടെ വിസ്മയ സൗന്ദര്യമാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പുസ്തകം വായിച്ചുപ്പോഴാണ് ആയിരത്തി ഇരുനൂറിൽ അധികം പഴക്കമുള്ള അങ്കോർ നഗരത്തിൽ പോകണം എന്ന് സ്വപ്നം കണ്ടത്. അന്നാണ് അങ്കോർ വാട്ടിന്റ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് പടം കണ്ടത്. പിന്നെ അവിടെ പല പ്രാവശ്യം പോയി നേരിൽ കണ്ടു പഠിച്ചു.
ചെറുപ്പത്തിൽ കമ്പോഡിയ എന്ന രാജ്യം ആകാംഷ വളർത്തിയപ്പോഴാണ് പത്രങ്ങളിൽ കമ്പോഡിയ വാർത്തകൾ തിരയുവാൻ തുടങ്ങിയത്. അങ്ങനെയാണ് കമ്പോഡിയ കമ്പൂച്ചിയ ആയ വിവരം അറിഞ്ഞത്. അതിന് കാരണക്കാരൻ ഖെമർ റൂഷ് എന്നറിയപെട്ടിരുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് കമ്പൂച്ചിയയുടെ ജനറൽ സെക്രട്ടറി പോൾ പൊട്ട് ആയിരുന്നു
1970 കളിൽ ഒരുപാടു പേർക്ക് സ്വപ്‌നങ്ങൾ നൽകിയ ഒന്നാണ് കമ്മ്യുണിസ്റ്റ് സ്വർഗരാജ്യം. അങ്ങനെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും ക്യൂബൻ വിപ്ലവവും ചെ ഗുവേരെയും എല്ലാം വായിച്ചു മാറ്റങ്ങൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയ എന്റെ കൗമാര ചിന്തകളെ അലോസരപെടുത്തിയത് പോൾ പൊട്ടും ഖെമർ റൂഷും ഒരുപാടു ആളുകളെ കൊല്ലുന്ന ഏകാധിപത്യ സംവിധാനമെന്ന് അറിഞ്ഞപ്പോഴാണ്. സത്യത്തിൽ മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ആദർശ് സ്വപ്‌നങ്ങൾ മനസ്സിൽ തല്ലിക്കെടുത്തിയതിന് ഒരു കാരണം ഖെമർ റൂഷും പോൾ പൊട്ടുമാണ്.
പക്ഷേ കംബോഡിയ എന്നെ അതിശയിപ്പിച്ചത് അതിന്റെ തലസ്ഥാന നഗരമായ നോമ്ഫേനിൽ വച്ചു നമ്മുടെ കേരളത്തിലെ ഇല അപ്പം എന്നും ഇല അടഎന്നും അറിയപ്പെടുന്ന അതെ മധുര പലഹാരവും കൊഴുകോട്ടയും കഴിച്ചു കേരളത്തിന്റെ രുചി അറിഞ്ഞപ്പോഴാണ്. എങ്ങനെയൊക്കെയാണ് ഭക്ഷണം യാത്ര ചെയ്യുന്നത് എന്നത് താല്പര്യമുള്ള ഒരു പഠന വിഷയമായത് അതുകൊണ്ടാണ്. ഭക്ഷണവും ഭാഷകളും സഞ്ചരിക്കുന്ന വഴികൾ അറിഞ്ഞാൽ ചരിത്രപോയ വഴികൾ അറിയാം.
കമ്പോഡിയയിൽ ആദ്യമായി പോകുന്നത് ഇരുപത് കൊല്ലം മുമ്പാണ്. ആക്ഷൻ എയ്ഡ് എന്ന അന്താരാഷ്ട്ര വികസന സംഘടന കമ്പോഡിയയുടെ വികസന പ്രശ്നങ്ങളെകുറിച്ചും ഗവേര്ണൻസിനെ കുറിച്ചും സാധ്യത പഠനം നൽകുവാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഏതാണ്ട് രണ്ടാഴ്ചയോളം കമ്പോഡിയയിൽ എല്ലായിടത്തും സഞ്ചരിച്ചു ഒരു വികസന സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. അതിന് കാരണം കമ്പോഡിയയിലെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയെ കുറിച്ച് ബാങ്കോക്കിൽ വെച്ച നടന്ന അന്തരാഷ്ട്ര സെമിനാറിൽ അവതരിപ്പിച്ച പഠനമാണ്.
സത്യത്തിൽ അതു വരെ കമ്പോഡിയയിൽ പോകാത്ത എനിക്കു കംപോഡിയെകുറിച്ച് താല്പര്യം തോന്നാൻ കാരണം യു എൻ നേരിട്ട് രണ്ടു കൊല്ലം ഭരിച്ചു ജനാധിപത്യ ക്രമത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ച രാജ്യമായരുന്നു തോണ്ണൂറുകളുടെ മധ്യത്തിൽ കമ്പോഡിയ. ആ വർഷങ്ങളിൽ ലോകത്തു ആകമാനം നടക്കുന്ന ജനാധിപത്യ പരീക്ഷണങ്ങൾ ആയിരുന്നു ഇഷ്ട്ടമുള്ള പഠന വിഷയം.
ഇന്ന് ഏതാണ്ട് ഒന്നരകോടി ജനങ്ങൾ ജീവിക്കുന്ന കമ്പോഡിയയിൽ ഹുൻ സെൻ എന്ന പ്രധാന മന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഏകാധിപത്യ ഭരണമാണ്. 1985 മുതൽ ഭരണത്തിലുള്ള അദ്ദേഹമാണ് ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ഭരണത്തിലുള്ളത്. തെക്ക് കിഴക്കേ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സാമ്പത്തിക വികസന മാനവ വികസന സൂചികയുള്ള രാജ്യമാണ്. ശീതയുദ്ധത്തിന്റെ തിക്ത്ത ഫലങ്ങളിൽ നിന്നും മുക്തമാകാത്ത ഒരു ചരിത്ര രാഷ്ട്രീയ കുടുക്കിൽ വീണ രാജ്യം. 19 നൂറ്റാണ്ടിൽ ഫ്രഞ്ച് അതീനധയിൽ 1953 ൽ സ്വതന്ത്രമായ രാജ്യത്തെ ജനങ്ങൾക്ക് ഇന്നും സ്വാതന്ത്ര്യം ഇല്ല. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ ബോംബുകൾ വർഷിച്ച സ്ഥലം.
ഏതൊരു രാജ്യത്തു പോകുന്നതിന് മുമ്പ് ആ രാജ്യത്തെകുറിച്ച് കിട്ടാവുന്നത് ഒക്കെ വായിച്ചു പഠിക്കുന്ന ശീലമുണ്ട്. എന്നാൽ ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് വിവരങ്ങൾ അറിയാൻ ഇതു പോലെ വിരൽ തുമ്പിൽ ഇന്റർനെറ്റ് ഇല്ല. അതുകൊണ്ടു അന്ന് എൻസൈക്ലൊപീഡിയ ബ്രിട്ടാനിക്കയും പുതിയ പുസ്തങ്ങളുമൊക്കെയാണ് ആശ്രയം. അന്ന് ബാങ്കോക്കിൽ പോകുമ്പോൾ കിനോകുനിയാ എന്ന വലിയ പുസ്തക ശാലയിൽ നിന്നും ഏഷ്യ ബുക്സിൽ നിന്നും തെക്ക് കിഴക്കേ ഏഷ്യയെകുറിച്ച് കിട്ടുന്ന പുസ്തങ്ങൾ എല്ലാം വാങ്ങി വായിച്ചു നോട്ട് ഉണ്ടാക്കുന്ന ശീലമുണ്ടായിരുന്നു.
അതു കൊണ്ടു തന്നെ നോമ്ഫെനിൽ പ്ലെയിൻ ഇറങ്ങുന്നതിന് മുൻപേ കംബോഡിയയുടെ ചരിത്രവും രാഷ്ട്രീയവും പേടിച്ചിരുന്നു.
ഇപ്പോഴത്തെ കമ്പോഡിയയിൽ ഇൻഡ്യയുടെ അടയാളങ്ങൾ കാണാവുന്നത് അങ്കോറിലെ അമ്പലങ്ങളുടെ ഓർമ്മകളുടെ നാൾവഴികളിലൂടെയാണ്.
എന്തായാലും ഒന്നാം നൂറ്റാണ്ട് മുതൽ ഇപ്പോഴത്തെ ഒറീസ്സ, ബംഗ്ലാദേശ്, കൽക്കത്ത വിശാഖ്പട്ടണം തമിഴകത്തുള്ള തുറമുഖങ്ങളിൽ കൂടി പായ്കപ്പലുകളിൽ കാറ്റിനും ഒഴുക്കിനും കടലിനുമൊപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യരും വിശ്വാസങ്ങളും ദൈവങ്ങളും ഭക്ഷണവും ഭാഷയും സഞ്ചരിച്ചു. അവരിൽ സുവർണഭൂമിയിലെ സ്വർണം തേടിയിറങ്ങിയ കച്ചവടക്കാരും രാജ്യം തേടിയിറങ്ങിയ രാജാക്കന്മാരും അതുപോലെ ദൈവങ്ങൾക്ക് അകമ്പടികാരായി പുരോഹിത വർഗ്ഗവും പോയി. കാലകാലങ്ങളിൽ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്തവരും പ്രവാസം ചെയ്തവരും അവിടവിടെയുള്ള തനതായ ഗോത്ര വർഗ്ഗങ്ങളിലെ സ്ത്രീകളുമായി സംബന്ധ വേഴ്ചയിൽ ഏർപെട്ടും ഒരു സങ്കര വർഗ്ഗ നാഗരിക സംസ്കാരം ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതൽ ദൃശ്യമായി.
ഇപ്പഴത്തെ മലേഷ്യയിലെ മലാക്കതൊട്ട് ഇപ്പൊഴാതെ തായ്ലാൻഡ്, ലാവോസ് കംബോഡിയ, വിയറ്റ്നാമിന്റ മധ്യ ഭഗവവും തേക്കും അതുപോലെ ജാവ, സുമാത്ര, ബാലീ ദ്വേപുകൾ എന്നുവിടങ്ങളിൽ ഏതാണ്ട് ആയിരം കൊല്ലത്തിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ സംസ്കാരവുമായി ഇണചേർന്നു തനതായ ഒരു സങ്കര സാംസ്‌കാരികവൽക്കരണം നടന്നു. ഇതിന്റ ചരിത്രവും സാംസ്‌കാരിക പാഠങ്ങളും മുഴുവൻ പറയണമെങ്കിൽ ഒരു പുസ്തകം എഴുതണം.
ലോകത്തു വ്യവസായിക കാലത്തിനുമുമ്പ് പതിനാലാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നഗര സംസ്കാരമായൊരുന്നു അങ്കോർ നഗരം. സംസ്‌കൃതത്തിലെ നഗർ എന്നതിൽ നിന്നാണ് ഖെമർ ഭാഷയിൽ നോകർ എന്ന വാക്ക് അതിൽ നിന്നാണ് ആ നോക്കർ എന്ന അങ്കോർ എന്നത്. അതുകൊണ്ടു അങ്കോർ വാട്ട് എന്നാൽ അമ്പലങ്ങളുടെ നഗരം എന്നാണ് അർത്ഥം. വാട്ട് ന്നാണ് കമ്പോഡിയയിലും തായ്ലാൻഡിലും ലാവോസിലും എല്ലാം ആമ്പലങ്ങളെ അറിയുന്നത്. അതു സസ്കൃതത്തിൽ നിന്നാണ്. ചുറ്റുമതിൽഉള്ള സ്ഥലത്തിന് സംസ്‌കൃതത്തിൽ ഉപയോഗിച്ച പദത്തിൽ നിന്നാണ്.
ഇപ്പോൾ കമ്പോഡിയയിലെ സിയാം റീപ്പ് എന്ന നഗരത്തിനോട് ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുശ്ചയമായ അങ്കോർ വാട്ട്. ഏതാണ്ട് ആയിരം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അങ്കോർ നഗരത്തിന്റെ യഥാർത്ഥ പേര് യശോധപുര എന്നായിരുന്നു.
ജയവർമ്മൻ രണ്ടാമൻ അയൊരുന്നു ചിന്നി ചിതറി കിടക്കുന്ന മാടമ്പി ഭരണ പ്രദേശങ്ങളെയും ഇപ്പോൾ മധ്യ വിയറ്റ്നാമിൽ ഉള്ള പ്രദേശങ്ങളെയും തായ്‌ലൻഡിലെ കിഴക്കൻ മേഖലയും ലാവോസിലെ ചില്.ഭാഗങ്ങളെയും ചേർത്ത് ഖെമാർ സാമ്രാജ്യ സ്ഥാപിക്കുന്നത്. തുടക്കം പൊതു വർഷം 802.ഇൽ. അദ്ദേഹം ദേവരാജൻ എന്നപേരിലാണ് ണ് ചക്രവർത്തിയായി അവരോധിക്കപേട്ടത്. ദേവന്മാരുടെ പ്രതിനിധിക്ക് അധികാരത്തിന്റെ അടയാളമായി അമ്പലങ്ങൾ വേണമായിരുന്നു. അധികാരത്തിന്റെ യശ്ശസ്സും സാധുതയും മഹിമയും എല്ലാം വലിയ അമ്പല നിർമ്മിതിയുടെ മഹത്വത്തിലാണ്.
അങ്ങനെയാണ് അങ്കോർ അമ്പലങ്ങളുടെ നഗരമായത്. അധികാരത്തിന്റെയും സമ്പത്തിന്റെയും യശസിന്റെയും ഗോപുരങ്ങളായി വളരാൻ തുടങ്ങിയത്.
തുടരും
ജെ എസ് അടൂർ

No comments:
Post a Comment