Friday, March 13, 2020

കൊറോണ വൈറസ് :സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

സാമ്പത്തിക പ്രതിസന്ധിയിലേക്ക്?
കൊറോണ വൈറസ് മാർച്ചിനകം കെട്ടടങ്ങിയില്ലെങ്കിൽ അതു ഒരു പക്ഷെ സാമ്പത്തിക പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുകയോ, പ്രതിസന്ധ്യക്ക് വഴിതെളിക്കുവോ ആകാം. യാത്രകൾ കുറയുന്നതോടെ ബസ്, ട്രെയിൻ, വിമാനം, കപ്പൽ, ഹോട്ടൽ, റെസ്റ്ററെന്റ്, കാറ്ററിങ് ബിസിനസ്സിനെയും അനുബന്ധ ബിസിനസ്സുകളെയും ബാധിക്കും. കെട്ടിടം പണി, റിയൽ എസ്റ്റേറ്റ് എന്നിവയെയും അനുബന്ധ ബിസിനസിനെയും ബാധിക്കും
ഓയിലിന്റെ ഉപയോഗം കുറയുന്നത് എണ്ണ വിലയെ ബാധിക്കും. സ്റ്റോക്കുക്കൾ പലതും താഴോട്ട് പോകും.
ലോക ഇക്കോണമിയുടെ ഒരു എൻജിനാണ് ചൈന. അവിടെ പ്രൊഡക്ഷൻ കുറയാൻ സാധ്യതകൂടുതലാണ്. അതു ലോക ഇക്കോണമിയെ ബാധിക്കാം
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്.
സാധാരണ ഇങ്ങനെയുള്ള വൈറസ് പകർച്ച വ്യാധികൾ പീക്ക് ചെയ്തിട്ടും പതിയെ താഴ്ന്നു അപ്രത്യക്ഷമാകുകയാണ് എന്നതാണ് പതിവ്. അതുജെകൊണ്ട് ഏപ്രിൽ മുതൽ സംഗതി നോർമൽ ലേവിലേക്ക് പോകും എന്ന് പ്രത്യാശിക്കാം.
സർക്കാർ ചെയ്യുന്ന മുൻ കരുതലുകളോടും ആവശ്യമായി ചെയ്യുന്ന പ്രതികരണങ്ങളോടും പൂർണ്ണമായും സഹകരിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം

No comments: